” what the…” ഞാൻ പറഞ്ഞത് പൂർത്തി ആക്കാതെ നിർത്തി. അത് കേട്ടപ്പോൾ എനിക്ക് നല്ലത് പോലെ ദേഷ്യവും സങ്കടവും വന്നു, ഇയാൾ എന്നെ പറ്റി എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നെ ഞാൻ കണ്ണിൽ കണ്ടവരുടെ കൂടെ ഒക്കെ… ഛെ…പുള്ളിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് അറിയാവുന്ന കൊണ്ടും സങ്കടം വന്നു വാക്കുകൾ കിട്ടാത്ത കൊണ്ടും ഞാൻ മുഖം വെട്ടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു. മുരടൻ ആ മൂഡ് കളഞ്ഞു. പിന്നീട് വീട് എത്തുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി, അവരെ ഒന്നും വിഷമിപ്പിക്കണ്ട എന്ന് ഓർത്ത് മുഖത്തു ഒരു പുഞ്ചിരി വരുത്തി. പുള്ളി ബെൽ അടിച്ചു. അച്ചു ആണ് വാതിൽ തുറന്നത്.
” ചേട്ടായി ” എന്നും വിളിച്ചു കൊണ്ട് ഒരുത്തി വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു. പുള്ളി അവളെ ഒന്ന് നോക്കി പിന്നെ അവളുടെ പിടുത്തം വിടുവിച്ചു തള്ളി മാറ്റി. അവൾക്ക് ഒരു ഇരുപതു വയസ്സ് കാണും, മുടി ബോയ് കട്ട് ചെയ്തിരിക്കുന്നു,
തുടയുടെ അത്ര ഇറക്കം മാത്രം ഉള്ള ഒരു ഷോർട്ട്സും സ്ലീവ് ലെസ് ആയ ബനിയനും ആണ് വേഷം, ഒരുമാതിരി tomboyish girl, നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം, നല്ല സുന്ദരി ഒക്കെ ആണ്. ഞാൻ അവളെ ഇരുത്തി ഒന്ന് നോക്കി.
” ചേട്ടായി, ഇത്ര നാളുകഴിഞ്ഞു കണ്ടിട്ട് ഒരു ഹഗ്ഗ് പോലും തരൂല്ല?? ഹൗ ക്രുവൽ യു ആർ. ഒരു ഹഗ്ഗ് താ ” അവൾ ചിണുങ്ങി കൊണ്ട് വീണ്ടും പുള്ളിയുടെ അടുത്തേക്ക് ചെന്നു.
” തല്ല് കിട്ടണ്ടന്ന് ഉണ്ടേൽ മാറി നിൽക്ക് ” പുള്ളി അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.
” aww aww it hurts ” അവൾ ചെവി തിരുമി കൊണ്ട് ചിണുങ്ങി. പിന്നെ പുള്ളിയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. പുള്ളി വീണ്ടും തല്ലാൻ ആയി ചെന്നപ്പോൾ അവൾ അച്ചുവിന്റെ പുറകിലേക്ക് മാറി.
” hi, I am അഞ്ജലി, ഈ കരടിയുടെ അപ്പച്ചിയുടെ മോള് ആണ് അതായത് മുറപ്പെണ്ണ്. Exam ആയിരുന്ന കൊണ്ട് കല്യാണത്തിന് കൂടാൻ പറ്റിയില്ല ” അവൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു കൊണ്ട് കയ്യ് നീട്ടി.
” ഞാൻ ആരതി അർജുൻ ” എന്നും പറഞ്ഞ് കൊണ്ട് അവൾക്ക് കയ്യ് കൊടുത്തു. ആരതി അർജുൻ എന്ന് പറഞ്ഞത് കൊണ്ട് ആവണം അങ്ങേര് എന്നെ ഒന്ന് നോക്കി.
” ഏട്ടത്തി എന്നൊക്ക വിളിക്കുന്നത് ബോർ ആ സൊ ഞാൻ ആരതി എന്നെ വിളിക്കൂ, എന്നെ അഞ്ചു എന്ന് ആണ് എല്ലാരും വിളിക്കുന്നത് if you don’t മൈൻഡ് you can also call me that ”
” ആയിക്കോട്ടെ ” ഞാൻ ഒരു ചിരിയോടെ മറുപടി കൊടുത്തു.
” but ഞാൻ ഇവിടെ ഇല്ലാത്ത ഗ്യാപ്പിൽ എന്റെ റോമിയോയെ തട്ടി എടുത്ത തന്നോട് ഞാൻ അത്ര പെട്ടന്ന് ക്ഷമിക്കും എന്ന് വിചാരിക്കരുത്, ശിക്ഷ ആയിട്ട് ഞാൻ പോണ വരെ എനിക്ക് കമ്പനി തരണം, എന്ത് പറയുന്നു?? ” മുഖത്ത് ഒരു ഗൗരവം വരുത്തി കൊണ്ട് അവൾ പറഞ്ഞു.
” ഡൺ ” ഞാൻ പറഞ്ഞപ്പോ ഗൗരവം ഒക്കെ കളഞ്ഞു നല്ല പുഞ്ചിരിയോടെ അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു.
” എന്നാ വാ നമുക്ക് കിടക്കാം ” എന്നും പറഞ്ഞു അവൾ എന്നെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അച്ചു വിന്റെ റൂമിലേക്ക് നടന്നു.
” അതേ പൊന്നുമോൻ ഇനി രണ്ട് ആഴ്ച പട്ടിണി ആണുകേട്ടോ, ഞാൻ പോണവരെ ഭാര്യയുടെ കൂടെ കുത്തിമറിയാം എന്ന് വിചാരിക്കണ്ട, വല്ല തലയിണയും കെട്ടിപ്പിടിച്ചു കിടന്നാ മതി ” പുള്ളിയെ നോക്കി അത്രയും പറഞ്ഞിട്ട് കെട്ടിയോൻ വയലന്റ് ആവുന്നതിനു മുന്നേ അഞ്ചു എന്നെയും വിളിച്ചോണ്ട് ഓടി.
” നല്ലത് പോലെ വിയർത്തിട്ടുണ്ട്, ഞാൻ ഒന്ന് മേല്കഴുകിട്ടു വരാം ” റൂമിൽ എത്തിയപ്പോൾ അഞ്ജുവിനോട് ഞാൻ പറഞ്ഞു.
” ഇവിടെ ബാത്‌റൂം ഉണ്ടല്ലോ, നിങ്ങളുടെ റൂമിൽ എന്തിനാ പോണേ?? ” അഞ്ചു.
” ഡ്രസ്സ് മാറണ്ടേ?? ” ഞാൻ അത് പറഞ്ഞപ്പോ അഞ്ചു ഒരു കള്ള ചിരിയോടെ എന്നെ നോക്കി.
” എന്താണ് ഉദ്ദേശം എന്നൊക്ക മനസ്സിലായി, ഇനി ഓരോന്ന് പറഞ്ഞു കഷ്ട്ടപ്പെടേണ്ട, പെട്ടന്ന് സംഗതി തീർത്തിട്ട് വാ ” അവൾ അത് പറഞ്ഞപ്പോ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെ ആണ് കത്തിയത്.