കടുംകെട്ട് – 3 [ Full ]അടിപൊളി  

” എന്നെ പരിശോധിക്കാൻ വന്നതല്ലേ??  എന്നാ അത് ചെയ് ” ഞാൻ ഇത്തിരി റഫ് ആയി ആണ് മറുപടി കൊടുത്തത്

 

” ചക്കിക്കൊത്ത ചങ്കരൻ. സുദർശന മാം ന്റ അതേ സ്വഭാവം, വെറുതെ അല്ല രണ്ടും കൂട്ട് ആയത് ” അവൾ പിറുപിറുത്തു. ഡോക്ടർന്റെ ചുണ്ടിൽ അത് കേട്ട് ഒരു ചെറിയ പുഞ്ചിരി വിടർന്നു. അന്നേരം വാതിൽ തള്ളി തുറന്ന് അവൾ അകത്തേക്ക് വന്നു.

 

” ഏട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ ” അവളുടെ പുറകെ വന്ന ആളിനോട് അവൾ പറഞ്ഞു. ആ ആളെ കണ്ട് ഞാൻ ഒന്ന് അമ്പരന്നു.

 

” അജു, ഇത് എന്ത് പറ്റിയെഡാ?? ” അവൻ ഒരു ഞെട്ടയോടെ ഓടി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

 

” സുധി നീ എന്താ ഇവിടെ?? ” ഞാനും അത്ഭുതത്തോടെ അവനോടു ചോദിച്ചു. സുധി, സുദേവ്. അവൾ ആണേൽ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞങ്ങളെ തന്നെ മാറി മാറി നോക്കി നിൽക്കുകയാണ്.

 

” അത് കൊള്ളാം, ഇത് എന്റെ നാട് ആ, ഇത് എന്റെ ഹോസ്പിറ്റലും. നീ എങ്ങനെ ഇവിടെ എത്തി??  നീയും നന്ദനും കൂടി എവിടെയോ ട്രിപ്പ് പോണെന്ന് അല്ലേ പറഞ്ഞെ, പിന്നെ നിനക്ക് ആക്സിഡന്റ് എങ്ങനെ സംഭവിച്ചു??  അല്ല നന്ദൻ എവിടെ?? ” അവൻ ഒന്നിന് പുറകെ ഒന്നൊന്നായി ചോദ്യം ചോദിച്ചു.

 

“ഏട്ടന് ഇയാളെ നേരത്തെ അറിയോ?? ” അവൾ സുധിയോട് ചോദിച്ചത് ആണ്.

 

” ആഹ്, ഞാൻ പറഞ്ഞില്ലേ ഒരു അർജുനെ പറ്റി, അവൻ ആണ് ഇവൻ ” അവൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി.

 

” ഹാ ഇതുവരെ ഞാൻ പേര് ചോദിച്ചില്ലല്ലോ, അപ്പൊ ഇതാണല്ലേ ഏട്ടനെ റിങ്ങിൽ പഞ്ഞിക്കിട്ട ആൾ. “അവൾ നാവ് കടിച്ചു.

” ഡാ, ഇത് എന്റെ ഒരേ ഒരു പെങ്ങൾ. സുദർശന സാഗർ” അവൻ അവളെ ചേർത്ത് പിടിച്ചു എന്നോട് പറഞ്ഞു. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു.

 

” അത് അവിടെ നിൽക്കട്ടെ. നീ നിനക്ക് ആക്സിഡന്റ് പറ്റിയത് എങ്ങനെ ആണന്നു പറ. നീ വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നോ??, ഞാൻ നന്ദനെ വിളിക്കാം ” അവൻ എന്നോട് പറഞ്ഞിട്ട് ഫോൺ എടുത്തു.

 

”  ഡാ വേണ്ട അവനെ വിളിക്കണ്ട ” ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി.

 

” എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? ” സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.

 

” ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ്‌ കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. ” അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി.

 

” തിന്ന പാത്രം കുനിഞ്ഞെടുക്കാത്തവൾ ആണ് ഇപ്പൊ നിനക്ക് ഫുഡ്‌ വാങ്ങാൻ കാന്റീൻ വരെ പോണേ, ഇതെന്തു മറിമായം ” സുധി ഒരു ചിരിയോടെ എന്നോട് പറഞ്ഞു.

 

” അർജുൻ എന്തേലും പെയിൻ തോന്നുവാണേൽ പറയണം. ” എന്ന് പറഞ്ഞിട്ട്, ഡോക്ടറും ഇറങ്ങി.

 

” ഇനി പറ, എന്താണ് ശരിക്കും സംഭവിച്ചത്?? ” സുധി ഗൗരവത്തിൽ ആണ്.

 

” വീട്ടിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞാൻ ഏറ്റവും വിശ്വസിച്ച നന്ദുവും എന്നെ പറ്റിച്ചു. എല്ലാം കൂടെ ആയപ്പോൾ ഒന്ന് മാറി നിൽകാം എന്ന് വിചാരിച്ച് ഇറങ്ങിയതാ. അതാണേൽ ഇങ്ങനെയും ആയി. ” ഞാൻ അത്രയും പറഞ് അവനെ ഒന്ന് നോക്കി. അതിനെ പറ്റി കൂടുതൽ ഒന്നും പറയാൻ എനിക്ക് താല്പര്യം ഇല്ലാ എന്ന് തോന്നിയത് കൊണ്ടാവും. അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.

” ആക്സിഡന്റ്ന്റെ കാര്യം വീട്ടിൽ അറിയിക്കേണ്ട എന്നാണോ നീ പറയുന്നേ?? ” അവൻ വീണ്ടും ചോദിച്ചു.

 

” ഹാ, വെറുതെ അവരെ ഇത് അറിയിച്ചു ടെൻഷൻ അടുപ്പിക്കണ്ട. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചോളാം. ” ഞാൻ അത് പറഞ്ഞപ്പോ അവൻ ഒന്ന് മൂളി.

 

” ഡാ പിന്നെ നീ ഒരു ഹെല്പ് ചെയ്യണം ” ഞാൻ പറഞ്ഞപ്പോ എന്താ എന്ന് ചോദിക്കും പോലെ സുധി എന്നെ ഒന്ന് നോക്കി.

 

” ഞാൻ നിന്റെ പെങ്ങളുടെ no  ലേക്ക് കുറച്ചു പൈസ സെന്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റൽ ബില്ല് അത് മതിയാവും. നിന്റെ അക്കൗണ്ട് നമ്പർ തന്നാ കൊറച്ചു കൂടി പൈസ ഇടാം, അത് വെച്ചു നീ എന്റെ കാർ ഒന്ന് നന്നാക്കണം. പിന്നെ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു മാസത്തേക്ക് താമസിക്കാൻ പറ്റിയ വില്ലയോ ഹോട്ടലോ മറ്റോ കൂടി ഒപ്പിച്ചു തരണം. എനിക്ക് ഇവിടെ വലിയ പരിചയം ഇല്ല. പിന്നെ എന്റെ അക്കൗണ്ട് ൽ നിന്ന് പൈസ പിൻവലിച്ച അത് വെച്ച് അവർ ഇവിടെ എത്തും അതാ. ” ഞാൻ അത് പറഞ്ഞപ്പോൾ സുധിയുടെ മുഖം മാറി.

 

” ഫാ നാറി, നീ എന്നെ ഫ്രണ്ട് ആയിട്ട് തന്നെ അല്ലേ കാണുന്നെ, ഹോസ്പിറ്റൽ ബില്ലിന്റേം കാശിന്റേം കണക്ക് വിട്. വില്ലയെ പറ്റി ഒന്നും ഓർക്കണ്ട, എന്റെ തറവാട്ടിൽ ആവശ്യതിന് മുറികൾ ഉണ്ട്. അവിടെ കൂടാം. ” അവൻ ഇത്തിരി കലിപ്പിൽ പറഞ്ഞു

 

” ഡാ, എന്തിനാ വെറുതെ. നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. ഞാൻ വല്ല ഹോട്ടലിലും കൂടിക്കോളാം  ” ഞാൻ വീണ്ടും പറഞ്ഞു

 

” ഡാ ചെറുക്കാ, അധികം ഷോ ഒന്നും എടുക്കണ്ട. ഈ കോലത്തിൽ നിന്നെ ഒറ്റക്ക് നിർത്താനോ no വേ, നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എന്റെ കൂടെ ഞങ്ങളുടെ തറവാട്ടിലേക്ക് വരാം, രണ്ട് ഞാൻ നന്ദനെ വിളിക്കും നിനക്ക് അവന്റെ കൂടെ വീട്ടിലേക്ക് പോവാം, എന്ത് പറയുന്നു. ” സുധി ഗൗരവത്തിൽ തന്നെ ആണ്.

” ശരി ശരി. ഞാൻ നിന്റെ കൂടെ വരാം ” നിവർത്തി ഇല്ലാതെ ഞാൻ സമ്മതിച്ചു. അന്നേരം അവൻ പുഞ്ചിരിച്ചു.

 

” അപ്പൊ അത് തീരുമാനം ആയി ” എന്നും പറഞ്ഞത് അവൻ എന്റെ കയ്യിൽ അടിച്ചു.

 

” aww ” ഞാൻ ഒച്ച വെച്ചു.

 

” സോറി, സോറി, വേദനിചോ??. ഞാൻ പെട്ടന്ന് ആ എക്സിറ്റ്‌മെന്റിൽ അറിയാതെ… സോറി….  ” അവൻ തലയിൽ കൈ വെച്ച് വളിച്ച ചിരിയോടെ പറഞ്ഞു. ദേവിയെ ഈ കാലൻ മിക്കവാറും എന്റെ പൊക കാണും. അപ്പോഴേക്കും കഞ്ഞി വാങ്ങാൻ പോയ അവൾ വന്നു. കൈ മേലാത്ത കൊണ്ട് സുധി ആണ് എനിക്ക് കഞ്ഞി കോരി തന്നത്. ഞങ്ങൾ മൂനും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഫുഡ്‌ കഴിച്ചു. ഒരാഴ്ച ഫുൾ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞാൻ സുധിയുടേം സുദർശനയുടേം  കൂടെ അവരുടെ തറവാട്ടിലേക്ക് പോയി.

 

ദേവമഠം. അത്യാവശ്യം വലിയ തറവാട് ആണ്. ഞങ്ങളുടെ പോലെ മോഡിഫൈ ചെയ്തത് ഒന്നുമല്ല, നല്ല പഴമയുടെ പ്രൗഢി തുളുമ്പുന്ന ഒരു തറവാട്. പടിപ്പുര കടന്ന് കാർ അകത്ത് കയറി. ഞങ്ങൾ ഇറങ്ങി, എനിക്ക് നേരെ നിൽക്കാൻ പറ്റിയില്ല തല ചുറ്റുന്ന പോലെ തോന്നി. ഒരുമാതിരി അഞ്ചാറു തവണ വട്ടം കറങ്ങിയിട്ട് നേരെ നിൽക്കുമ്പോൾ ഉള്ള ഫീൽ. വീഴാൻ പോയ എന്നെ  സുദർശന താങ്ങി. ഞാൻ അവളുടെ തോളിൽ കയ്യിട്ട് നിന്നു അപ്പൊഴേക്കും സുധിയും കൂടി വന്ന് എന്നെ പിടിച്ചു. ഞങ്ങൾ അകത്തു കയറി. ഉമ്മറത്തു തന്നെ എല്ലരും ഉണ്ടായിരുന്നു. അവർ എന്നെ ഹാളിലെ സോഫയിൽ ഇരുത്തി.

Leave a Reply

Your email address will not be published. Required fields are marked *