” aww aww അമ്മ വേദനിക്കുന്നു. ഞാൻ എന്തിനാ പോണേ, അവൾക് ഒറ്റക് പോവാൻ അറിയാങ്കിൽ വരാനും പറ്റും ” ഞാൻ അതും പറഞ്ഞു അമ്മയുടെ മടിയിലേക്ക് വീണ്ടും കിടന്നു.
” അജു.. അമ്മ ഒരു കാര്യം ചോദിച്ചാ മോൻ സത്യം പറയുവോ?? ” അമ്മ മുഖവുര ഇടുന്ന കണ്ട് ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.
” പറയാം അമ്മ ചോദിക്ക് ”
” നീയും ആരുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?? ഒന്ന് രണ്ട് ആഴ്ചയായി ഞാൻ ശ്രദ്ധിക്കുന്നു, അവൾക്ക് പണ്ടത്തെ ആ പ്രസരിപ്പ് ഇല്ല, എപ്പോഴും എന്തോ ചിന്തയിൽ ആണ്. നിങ്ങൾ തമ്മിലും വല്ലാത്ത ഒരു ഗ്യാപ്പ് ഉള്ളത് പോലെ. ” അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഒന്ന് ഞെട്ടി.
” ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നം. അങ്ങനെ ഒന്നുമില്ല, അമ്മക്ക് വെറുതെ തോന്നുന്നത് ആവും. ഇപ്പൊ സമയം 8 മണി ആയില്ലേ രാത്രി ഒക്കെ പോവുന്നത് അത്ര നല്ലത് അല്ലാലോ, പിന്നെ നല്ല ഷീണവും ഉണ്ട്, ഇന്ന് നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു. അതാ ഇപ്പൊ പോണില്ലന്ന് പറഞ്ഞത്. നാളെ രാവിലെ പൊക്കോളാം ” ഒരു നിമിഷത്തെ ഗ്യാപ്പിന് ശേഷം ഞാൻ പറഞ്ഞു. അമ്മ അമർത്തി ഒന്ന് മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
” അമ്മ ഗുഡ് നയ്റ്റ്. നല്ല ഷീണം ഞാൻ കിടക്കട്ടെ ” ഇനിയും ഇങ്ങനെ കിടന്നാൽ പണി പാളും എന്ന് തോന്നിയ കൊണ്ട് ഞാൻ അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റു.
” നീ കഴിക്കുന്നില്ലേ ”
“ഞാൻ പുറത്തു നിന്ന് കഴിച്ചായിരുന്നു ” എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു. അപ്പൊ അച്ചുവിന്റേം കീർത്തു വിന്റെ മൂഡോഫ് അത് ആരു പോയതിന്റെ ആണ്. ഞാൻ ഫ്രഷ് ആയി വന്നു കിടന്നു.
ഒന്ന്, രണ്ട്, മൂന് മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി, നിദ്രാ ദേവി മാത്രം കടാക്ഷിച്ചില്ല. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. No രെക്ഷ. എനിക്ക് ഇപ്പൊ അവളെ കാണണം, അജു എഴുന്നേറ്റു പോവാൻ നോക്ക്. ഉള്ളിന്റെ ഉള്ളിൽ നിന്ന് ആരോ പറയുന്നു. ഞാൻ എഴുന്നേറ്റ് അവൾ കിടക്കുന്ന ദിവാൻകോട്ടിൽ ഇരുന്നു. ദിവസവും ആ മരമോന്ത കണ്ട് കണ്ട് ഒരു ദിവസം കാണാഞ്ഞിട്ട് എന്തോ പോലെ.
ഞാൻ എന്റെ ഫോൺ എടുത്തു അവൾ അറിയാതെ ഞാൻ എടുത്ത അവളുടെ ഫോട്ടോകൾ നോക്കി. ഒരു ആശ്വാസം കിട്ടാൻ ആണ് അങ്ങനെ ചെയ്തത്, പക്ഷെ ആ ഫോട്ടോസ് കണ്ടപ്പോ അവളെ കാണാൻ ഉള്ള ത്വര കൂടി. ഞാൻ എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മണിക്കൂറുകൾ വീണ്ടും ഇഴഞ്ഞു നീങ്ങി.
ഫോൺ എടുത്തു അവളെ വിളിച്ചാലോ, ഓൾടെ ശബ്ദം എങ്കിലും കേൾക്കാല്ലോ ?? വേണ്ട വേണ്ട, റിസ്ക് ആണ് എന്തിനാ വിളിച്ചേ എന്ന് ചോദിച്ച എന്ത് പറയും?? പോരാത്തതിന് മണി പന്ത്രണ്ട് കഴിഞ്ഞു ഇപ്പൊ വിളിച്ചാൽ ശരിയാവില്ല. അല്ലേലും ഇവിടെ നിന്ന് പോയപ്പോ എന്ന ഒന്ന് വിളിച്ചു പറയാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ, അപ്പൊ പിന്നെ ഞാൻ എന്തിനാ വിളിക്കുന്നെ. ഇല്ല വിളിക്കില്ല.
എന്റെ ഉള്ളിൽ വലിയ സങ്കർഷം തന്നെ നടന്നു, വെരുകിനെ പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര വെറുതെ നടന്നു. അവസാനം രണ്ടും കല്പ്പിച്ചു ഒരു തീരുമാനം അങ്ങ് എടുത്തു. ഇട്ടിരിക്കുന്ന ബോക്സർ മാറി പാന്റ് എടുത്ത് ഇട്ടു, ഷെൽഫിൽ നിന്ന് കാറിന്റെ കീയും എടുത്തു പുറത്തേക്ക് നടന്നു. പോർച്ചിൽ നിന്ന് കാർ എടുത്തു ആരതിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.
മുക്കാ മണിക്കൂർ കൊണ്ട് ഞാൻ അവളുടെ വീടിന്റെ മുന്നിൽ എത്തി. ഞാൻ കാർ കൊറേ ദൂരം കൂടി മുന്നോട്ട് കൊണ്ട് ചെന്ന് ആരും ഇല്ലാത്ത ഒരിടം നോക്കി പാർക്ക് ചെയ്തു. പിന്നെ കാറിൽ നിന്ന് ഇറങ്ങി പതുങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. അവളുടെ വീട്ടിലും ചുറ്റും ഉള്ള വീടുകളിലും ഒക്കെ ലൈറ്റ് ഓഫ് ആണ്. സ്ട്രീറ്റ് ലൈറ്റ് കത്താൻ മടിച്ചു നിൽക്കുന്നു, അത് കൊണ്ട് തന്നെ നല്ല ഇരുട്ട് ആണ് ആരും എന്നെ കാണില്ല എന്ന് ഉറപ്പ്. ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് വീടിന്റെ പിറകിലെ മതിൽ ചാടി അകത്തു കടന്നു. പമ്മി പമ്മി വീടിന്റെ സൈഡിലേക്ക് ചെന്നു. അവിടെ ഒരു പേര മരം ഉണ്ട്. അതിൽ കയറിയാൽ സൈഡ് ജനാല വഴി ഞങ്ങളുടെ റൂം, I മീൻ ആരതിയുടെ റൂം വ്യക്തമായി കാണാം. ഞാൻ രണ്ടും കല്പ്പിച്ചു അതിൽ വലിഞ്ഞു കയറി. ഒരു വിധം ജനാലയോട് ചെന്ന ചില്ലയിൽ എത്തിപ്പെട്ടു എന്ന് പറഞ്ഞാൽ മതി. ഞാൻ ജനാല യിലൂടെ അകത്തേക്ക് നോക്കി. അകത്തു ടേബിളിൽ ലാബ് ന്റെ വെട്ടം ഉണ്ട്. അവൾ ഉറങ്ങിയിട്ടില്ല, മേശയിൽ ഇരുന്ന് എന്തോ എഴുതുന്ന തിരക്കിൽ ആണ്.