കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” ഡാ നാറി കള്ളം പറയുന്നോ?? ” എന്നും ചോദിച്ചു കൊണ്ട് ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു. അന്നേരം എല്ലാരും കൂടി ചേർന്ന് എന്നെ പിടിച്ചു മാറ്റി.

 

” ഞാൻ അല്ല.. ഇവൻ ആ ഇവൻ ആണ് വീഡിയോ പിടിച്ചതും ആ പെണ്ണിനെ ബ്ലാക്‌മെയിൽ ചെയ്തതും, ഞാൻ അല്ല, ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം ” ഞാൻ എന്നെ പിടിച്ചിരുന്നവരുടെ കയ്യിൽ കിടന്നു കുതറി കൊണ്ട് അലറി.

 

” മതി നിർത്ത്, നീ ഇത്രയും ദുഷിച്ചവൻ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ” ചാന്ദിനി മിസ്സ്‌

 

ഞാൻ പറഞ്ഞത് ആരും വിശ്വസിചില്ല. അല്ലേലും ഞാൻ കോളേജിലെ ന്യൂയിസെൻസ് ആയിരുന്നല്ലോ, അവളും അവനും ഒക്കെ mr ക്‌ളീൻ സ്റ്റുഡൻസും. സാക്ഷികളും തെളിവ് കളും എനിക്ക് എതിർ ആയിരുന്നു. സംഗതി പോലീസ് കേസ് ആയി. കോളജിൽ എല്ലാരുടേം മുന്നിൽ വെച്ച് പെണ്ണ് കേസിന് എന്നെ പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടി.

 

പിറ്റേന്ന് എന്നെ കാണാൻ അച്ചുവും അച്ഛനും വന്നു ഒപ്പം നന്ദുവും.

 

” അച്ചു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ, മോൾക് തോന്നുന്നുണ്ടോ നിന്റെ ചേട്ടായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്?? ” കരഞ്ഞു കലങ്ങിയി കണ്ണുമായി നിൽക്കുന്ന അച്ചുവിനോട് ഞാൻ ചോദിച്ചു.

 

” എനിക്ക് അറിയാവുന്ന ചേട്ടായി ഇങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല, പക്ഷെ..
എനിക്ക് ചേട്ടായിയെ പൂർണമായും അറിയാമോ എന്ന് എനിക്ക് ഇപ്പൊ ഉറപ്പ് ഇല്ല?? ”

അച്ചു കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പൊ ഞാൻ അതിന്റ അർഥം മനസ്സിലാവാതെ അച്ചുവിനെ നോക്കി.

 

” എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടായിയോട് ചോദിക്കാൻ ഉണ്ട്.

 

ഞാൻ ഇന്നലെ തന്നെ ആ ചേച്ചിയെ പോയി കണ്ടിരുന്നു എല്ലാം തെറ്റ് ധാരണ ആണ്, ചേട്ടായി പാവം ആണ്, രക്ഷിക്കണം എന്ന് അപേക്ഷിക്കാൻ. അന്നേരം ആ ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞു അത് സത്യം ആണോ അല്ലയോ എന്ന് എനിക്ക് അറിയണം. അത് എല്ലാം കള്ളം ആണെന്ന് കേൾക്കാനാ എനിക്ക് ഇഷ്ടം ” അച്ചു അത് പറഞ്ഞപ്പോ അവൾ എന്തൊക്കയാ പറഞ്ഞു പിടിപ്പിചിരിക്കുന്നത് എന്ന് ഓർത്ത് ഒരു ഭയം എന്നിൽ നിറഞ്ഞു.

 

” ചേട്ടായി ആ ചേച്ചിയെ ബസ്സിൽ വെച്ച് കയറി പിടിച്ചോ?? ” അച്ചു അത് ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.

 

” അത് മോളെ… ബസ് ബ്രെക്ക് പിടിച്ചപ്പോ ഒരു അബദ്ധം” ഞാൻ വാക്കുകൾ കിട്ടാതെ വിക്കി.

 

” പിടിച്ചോ ഇല്ലയോ? ” അച്ചുന്റെ ശബ്ദം കടുത്തു.

 

” അച്ചു അത് അജുന് ഒരു അബദ്ധം പറ്റിയതാ ” നന്ദു.

 

” നന്ദുവേട്ടനോട് അല്ല ചോദിച്ചത് ”

 

” പിടിച്ചു ” ഞാൻ കുറ്റം സമ്മതിച്ചു.

 

” കോളേജിൽ വെച്ച് ആ ചേച്ചിയെ റാഗിങ്ങ് എന്ന പേരിൽഅപമാനിച്ചോ? ”

 

” mm” അവളുടെ ആ ചോദ്യത്തിനും ഞാൻ മറുപടി കൊടുത്തപ്പോ അച്ചുവിന്റെ കണ്ണിൽ വല്ലാത്ത ഭയം വന്നു.

 

” ചേട്ടായി കഴിഞ്ഞ ദിവസം ആ ക്യാമ്പിൽ വെച്ച് എല്ലാരുടേം മുന്നിൽ വെച്ച് ആ ചേച്ചിയുടെ ഡ്രെസ് വലിച്ചു കീറിയോ ”

 

” അത് മോളെ ഞാൻ വേണം എന്ന് വെച്ച് ചെയ്തതല്ല ”

 

” അപ്പൊ അതും സത്യം ആണ്?? ” ആ ചോദ്യതിന് എനിക്ക് മറുപടി ഇല്ലായിരുന്നു.

 

” ചേട്ടായി ഒരു വൈകുന്നേരം ആ ചേച്ചിയെ തട്ടിക്കൊണ്ടു പോവാൻ നോക്കിയോ, ഒരു റൂമിൽ കൊണ്ട് പോയി ഇട്ടോ ” അത് ചോദിക്കുമ്പോ അച്ചുവിന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ തലകുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

” പറ ചേട്ടായി ഇതൊക്കെ കള്ളം ആണെന്ന് പറ, ഇതെല്ലാം ആ ചേച്ചി വെറുതെ പറഞ്ഞതല്ലേ?? ” എന്നും ചോദിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാനും കരഞ്ഞു പോയി.

 

കുറച്ചു നേരം കരഞ്ഞ ശേഷം അച്ചു എന്റെ മേത്തു നിന്ന് മാറി.

 

” അപ്പൊ ആ ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്, ഇത്ര ഒക്കെ ചെയ്ത ചേട്ടായിക്ക് ഇതും ചെയ്യാൻ ബുദ്ധിമുട്ട് ഒന്നുമില്ല ല്ലേ.

 

ഇത് ഞാൻ അറിഞ്ഞിരുന്ന, സ്‌നേഹിച്ചിരുന്ന എന്റെ ചേട്ടായി അല്ല, എനിക്ക് ഇനി നിങ്ങളെ കാണേണ്ട ” എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ചു സ്റ്റേഷന് വെളിയിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *