കടുംകെട്ട് – 3 [ Full ] 10അടിപൊളി  

” അപ്പൊ, അദ്ദേഹതിന്റെ അമ്മ?? ”

 

 

” പണ്ട് ചേട്ടായിക്ക് രണ്ട് വയസൊ മറ്റോ ഉള്ളപ്പോ ചേട്ടായിയെയും അച്ഛനെയും ഉപേക്ഷിച്ചു പോയി. അതിനു ശേഷം ആണ് എന്റെ അമ്മയെ അച്ഛൻ കെട്ടുന്നത്.

 

ചേട്ടായി സ്ത്രീകളെ വെറുക്കുന്നത് ആ സ്ത്രീ കാരണം ആണ്, എന്നോട് അല്ലാതെ വേറെ ഒരു പെണ്ണിനോട് ചേട്ടായി നല്ലോണം സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല, എന്തിനു എന്റെ അമ്മയോട് ഇതേ വരെ ഒന്ന് മിണ്ടിയിട്ടില്ല. ചേട്ടായിയോട് അടുക്കാൻ അമ്മ ഒരുപാട് നോക്കി പക്ഷെ..

അമ്മക്ക് ചേട്ടായിയെ എന്ത് ജീവൻ ആണെന്നോ, എന്നെക്കാളും ഇഷ്ടം ആണ്, ചേട്ടായി അവഗണിക്കുമ്പോ പലപ്പോഴും ആരും കാണാതെ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

 

പണ്ട് അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ പോലും ചേട്ടായി കഴിക്കിലായിരുന്നു. ദാസേട്ടൻ എന്ന് ഒരാളെ ചേട്ടായിക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രം നിർത്തിയിരുന്നു, കഴിഞ്ഞ ഇടക്ക് ഒരു ലോങ്ങ്‌ ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നപ്പോ ഴാണ് അതിന് മാറ്റം വന്നത്, ദാസേട്ടൻ പോയി, പകരം മറ്റൊരാളെ വെക്കാൻ ചേട്ടായി പറഞ്ഞില്ല, അന്ന് അമ്മ വെച്ച ഭക്ഷണം ചേട്ടായി കഴിച്ചപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.

 

ചേച്ചിയെ ചേട്ടായിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ആരാണ് അറിയോ ചേച്ചിക്ക് എന്റെ അമ്മയാ, ഒരു കല്യാണം ഒക്കെ കഴിച്ച ചേട്ടായിയുടെ സ്വഭാവം മാറും അമ്മയോട് ഉള്ള അകൽച്ച ഒക്കെ കുറയും എന്നാണ് ആ പാവം വിശ്വസിക്കുന്നത്?? ചേച്ചി ചേട്ടായിയെ മാറ്റി എടുക്കുമോ?? ”
അച്ചു അവസാനം എന്റെ കയ്യിൽ പിടിച്ചു നിറകണ്ണുകളോടെ ആണ് ആ ചോദ്യം ചോദിച്ചത്. ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവൾ അവളുടെ ചേട്ടായിയേയും അമ്മയെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന്. ഈ പെണ്ണിനോട് ഞാൻ എന്താ മറുപടി പറയുക ഈശ്വരാ. ഞാൻ അവളുടെ കണ്ണുനീർ ഒപ്പി.

” ബാ അച്ഛൻ ഒക്കെ താഴെ കാത്ത് ഇരിക്കുവാ ബ്രെക്ക് ഫാസ്റ്റ് കഴിക്കാം ” എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ചു താഴേക്ക് വിളിച്ചോണ്ട് പോയി.

” ഗുഡ് മോർണിംഗ് ” അച്ഛൻ ആണ്.

” മോർണിംഗ് അച്ഛാ ”

” വാ മോള് ഇരിക്ക്, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ” അച്ഛൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തുള്ള കസേര നിക്കി ഇട്ടിട്ട് വിളിച്ചു.

” ഇപ്പൊ വേണ്ട അച്ഛാ, കുറച്ചു കഴിഞ്ഞു കഴിക്കാം ” സമയം എട്ട് അര ആവുന്നതേ ഉള്ളല്ലോ എന്ന് ഓർത്ത് ഞാൻ പറഞ്ഞു.

 

” എന്തെ പ്രിയതമൻ വരാതെ കഴിക്കില്ല?? ” അച്ചു ആണ്. ഞാൻ ഒന്നും പറഞ്ഞില്ലേ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അച്ചു ഉടനെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

” ചേട്ടായി ഇത് എവിടെയാ?  ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” അവൾ ഹലോ എന്ന് പോലും പറയാതെ അലറി. പിന്നെ ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി. ഇനി അവിടെ നിന്നാൽ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം അടുക്കള ഭാഗത്തേക്ക്‌ ചെന്നു. അവിടെ അമ്മയും ജലജ ആന്റിയും ഉണ്ടായിരുന്നു. നന്ദേട്ടന്റെ അമ്മ. അമ്മ ദോശ ചുടുകയാണ്. ആന്റി ദോശയും മറ്റും പത്രത്തിൽ അടുക്കുന്നു.

” അമ്മേ എന്റെ സഹായം വല്ലതും വേണോ?? ” ഞാൻ ചോദിച്ചപ്പോ അമ്മ തിരിഞ്ഞു നോക്കി. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.

” മോള് ഉണർന്നോ, ഇപ്പൊ ഇവിടെ സഹായം ഒന്നും വേണ്ട ഇത് തിന്ന് സഹായിച്ചാൽ മതി. ” അമ്മ ഒരു പുഞ്ചിരിയോടെ ആണ് മറുപടി പറഞ്ഞത്. ഒപ്പം ആന്റിയും ചിരിച്ചു.

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. നല്ല നറുനെയ്യുടെ ഗന്ധം.

” സ്ഥലം മാറി കിടന്നിട്ട് ഉറക്കം ശരിയായോ ” ആന്റി ആണ്.

“Ah ആന്റി, സുഖം ആയി ഉറങ്ങി ” ഞാൻ നിർദോഷം ആയ ഒരു നുണ പറഞ്ഞു. പക്ഷെ കൃത്യം സമയത്തു ഒരു കൊട്ട്വാ വന്നു.

” മ്മ് ഉറങ്ങി, നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം ” ആന്റി ഒരു കള്ള ചിരിയോടെ പറഞ്ഞു.

” ച്ചി, മിണ്ടാതെ ഇരി ” അമ്മ ആന്റി യെ ഒന്ന് പിച്ചി. പിന്നെ എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *