കടുംകെട്ട് – 3 [ Full ] 10അടിപൊളി
ദാറ്റ് ബിച്ച്, ആം ഗോണ ഷോ ഹെർ..
എന്റെ രോഷം ആഞ്ഞു കത്തി.
പിറ്റേന്ന് എന്നെ കോടതിയിൽ ഹാജർ ആക്കി. അവളും അവനും എനിക്ക് എതിരെ സാക്ഷി പറഞ്ഞു. സോളിഡ് ആയ രണ്ടു സാക്ഷികൾ ഉള്ളത് കൊണ്ട് തന്നെ പോലീസ് കൂടുതൽ അന്വേഷിക്കാതെ കേസ് ക്ലോസ് ചെയ്തു. പതിനഞ്ചു ദിവസം ഞാൻ ജെയിലിൽ കഴിച്ചു കൂട്ടി. ഇടക്ക് നന്ദുവും ആശാനും കാണാൻ വന്നു എന്ന് അല്ലാതെ വേറെ ആരും എന്നെ തേടി വന്നില്ല. ആ ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു അനാഥൻ ആയി മാറിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ത്ര ഞാൻ ഈ ദിവസങ്ങളിൽ കരഞ്ഞു. അതിനൊക്കെ കാരണം അവളും അവനും അല്ലേ. അവനെ ഒറ്റ അടിക്ക് തീർക്കും. പക്ഷെ അവളെ അത്ര പെട്ടന്ന് തീർക്കില്ല. അവളെയും ഞാൻ കരയിക്കും ഇതിനെക്കാളും ഒരുപാട് ഇരട്ടി, ഞാൻ ഇനി എത്ര വർഷം കഴിഞ്ഞ് ആണ് ഇവിടെ നിന്ന് ഇറങ്ങുന്നത് എങ്കിലും അന്ന് അവൾ ഏത് അവസ്ഥയിൽ ആണെങ്കിലും ഞാൻ അവളെ ഹണ്ട് ചെയ്യും. അവൾക്ക് പ്രീയപ്പെട്ടവരെ ഒക്കെ അവളിൽ നിന്ന് അകറ്റും, അവസാനം അവൾക്ക് അവളുടെ ജീവിതം തന്നെ മടുപ്പിക്കും. ഇതാണ് ഇപ്പൊ എന്നെ മുന്നോട്ട് ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന ലക്ഷ്യം.
പക്ഷെ അതികം കാത്ത് നിൽക്കേണ്ടി വന്നില്ല. ആ പെണ്ണിന് ബോധം വന്നു, നടന്ന സത്യം മുഴുവൻ പറഞ്ഞു. എന്നെ വെറുതെ വിട്ടു. അശ്ലീലവീഡിയോ പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു, കോടതിയെ തെറ്റ് ധരിപ്പിച്ചു മുതലായ കുറ്റങ്ങൾ ചാർത്തി അവൻ ജയിൽ ആയി. എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു. അവൻ അവളെ തെറ്റ് ധരിപ്പിച്ചത് ആണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു.
ജയിലിൽ നിന്ന് ഇറങ്ങി എങ്കിലും എവിടേക്ക് പോണം എന്ന് എനിക്ക് അറിയില്ല. കണ്ണിന് മുന്നിൽ കണ്ടു പോവരുത് എന്ന് ആണല്ലോ അച്ഛനും അച്ചുവും പറഞ്ഞത്. ഇനി…
എന്നെ കാത്ത് അവിടെ അച്ഛനും നന്ദുവും നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. തലകുനിച്ചു ഞാൻ അച്ഛന്റെ മുന്നിൽ നിന്നു.
” വന്നു കാറിൽ കയറു ” അച്ഛൻ. ഞാൻ ഒന്നും പറയാതെ കാറിൽ കയറി. ഞങ്ങൾ വീട്ടിൽ എത്തി. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ച് അച്ചു കരഞ്ഞു.
” എന്നോട് ക്ഷമിക്ക് ചേട്ടായി. ആ ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ചേട്ടായിയും അതൊക്ക സമ്മതിച്ചപ്പോ വന്ന ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ എന്നോട് ക്ഷമിക്ക് ” അവൾ തേങ്ങി. എനിക്ക് അത് കണ്ടു നിൽക്കാൻ ആയില്ല. ഞാൻ അവളെ ചേർത്ത് പിടിച്ചു.
” അയ്യേ ചേട്ടായിയുടെ മോള് എന്തിനാ കരയുന്നെ. ചേട്ടായിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല എന്റെ കുഞ്ഞിനോട് എനിക്ക് പിണങ്ങാൻ ആവുമോ ” അച്ചു വിന്റെ കണ്ണ് നിറയുന്നത് മാത്രം എനിക്ക് കണ്ടു നിൽക്കാൻ ആവില്ല. ഞാൻ അവളുടെ കണ്ണ് തുടച്ചു. ഇതൊക്കെ കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു. അച്ഛനും റാം അങ്കിളും നന്ദുവും അവന്റെ അമ്മയും എന്റെ രണ്ടാനമ്മയും എല്ലാരും ഈറൻ അണിഞ്ഞു. ഞാൻ എന്റെ റൂമിൽ പോയി ഇരുന്നു. ആരും എന്നെ ശല്യം ചെയ്യാൻ വന്നില്ല.
” ചേട്ടായി ” ഓരോന്ന് ഓർത്ത് മയങ്ങി പോയ എന്നെ അച്ചു വിളിച്ച് ഉണർത്തി.
” എന്താ മോളെ ” അവൾക് എന്തോ പറയാൻ ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു.
” ആ ചേച്ചിയുമായി നടന്നത് എല്ലാം നന്ദുവേട്ടൻ പറഞ്ഞു. എനിക്ക് അറിയാം ചേട്ടായിക്ക് ആ ചേച്ചിയോട് ദേഷ്യം ആയിരിക്കും എന്ന്, ഇനി ഒന്നും വേണ്ട. ചേട്ടായി ഇപ്പൊ തന്നെ ആ ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചു മതിയാക്ക് പ്ലീസ് എനിക്ക് വേണ്ടി ” അച്ചു മടിച്ചു മടിച് ആണ് അത് പറഞ്ഞത്.
” മോളെ എനിക്ക് അവളോട് ദേഷ്യം ഒന്നുമില്ല. ” അച്ചു വിന്റെ മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ ആണ് പറയാൻ തോന്നിയത്. അച്ചു എന്നെ കെട്ടിപിടിച്ചു. പക്ഷെ അപ്പോഴും എനിക്ക് അവളോട് ക്ഷമിക്കാൻ പറ്റില്ല, ആരൊക്ക പറഞ്ഞാലും. ഞാൻ അനുഭവിച്ചതിന് ഒക്കെ അവളെ കൊണ്ട് എണ്ണി എണ്ണി ഉത്തരം പറയിപ്പിക്കും. അത് ഞാൻ മനസ്സിൽ ഉറപ്പിച്ചത് ആണ്. അച്ഛന്റെ വക ഒരു റൗണ്ട് കൂടി ഇതേ ഉപദേശം കിട്ടി. അച്ചുവിന് കൊടുത്ത അതേ മറുപടി തന്നെ അച്ഛനും കൊടുത്തു. അച്ചുന്റെ അമ്മ ഇടക്ക് ഒക്കെ എന്നെ വന്നു നോക്കുന്നുണ്ടായിരുന്നു ഞാൻ അത് വലിയ കാര്യം ആക്കിയില്ല. അവരുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി കഴിഞ്ഞ 15 ദിവസം കൊണ്ട് അവർ വല്ലാതെ കോലം കെട്ടിക്കുന്നു. ആ കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്നു. ഒരുപക്ഷെ എന്നെ പറ്റി ഓർത്ത് കരഞ്ഞിട്ടാവും. ന്തായാലും ഞാൻ അതിനെ പറ്റി കൂടുതൽ ആലോചിക്കാൻ നിന്നില്ല. എനിക്ക് ആലോചിച്ചു കൂട്ടാൻ വേറെ വലിയ കാര്യങ്ങൾ ഉണ്ട്.
