കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” എടാ ദേവാ, ഇവൾക്ക് നമ്മുടെ… ”

 

” ലച്ചൂസിന്റെ ചായ ഉണ്ട് എന്നല്ലേ?? ” അമ്മ, അമ്മയുടെ ചോദ്യം കംപ്ലീറ്റ് ചെയ്യുന്നതിന് മുന്നേ ദേവേട്ടൻ ചാടികയറി പറഞ്ഞു.

 

” നിനക്കും തോന്നിയോ? ” അമ്മക്ക് അത്ഭുതം.

 

” അത് കൊണ്ട് അല്ലേ മെയിൻ ആയും ഞാൻ ഇവളെ സഹായിക്കാം എന്ന് തന്നെ തീരുമാനിച്ചത്. ഷോപ്പിൽ വെച്ച് ഇവൾ എന്നെ ദേവേട്ടൻ എന്ന് കൂടി വിളിച്ചപ്പോ ഞാൻ ഫ്ലാറ്റ്. അതാ അമ്മയെ കാണിക്കാൻ ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തന്നെ ” ദേവേട്ടൻ. ഇവർ ഇത് എന്തൊക്കയാ പറയുന്നത് എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി.

 

” oh മോൾക്ക് ഒന്നും മനസിലാവുന്നില്ലല്ലേ, ദേവൻ ലച്ചൂസ് എന്ന് പറഞ്ഞത് എന്റെ അമ്മയെ ആണ് ഇവന്റെ മുത്തശി, ലക്ഷ്‌മിയമ്മ. മോൾക്ക് അമ്മയുടെ ചായ ഉണ്ട് ” അമ്മ അത് പറഞ്ഞപ്പോ ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

 

ഫുഡ്‌ ഒക്കെ കഴിച്ചു കൊറച്ചു നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ആണ് ഞങ്ങൾ ഇറങ്ങിയത്. പോകാൻ നേരം ഇനിയും ഇടക്ക് ഒക്കെ വീട്ടിൽ വരും എന്ന ഉറപ്പ് വാങ്ങിയിട്ട് ആണ് അമ്മ എന്നെ വിട്ടത്. ഒപ്പം ദേവേട്ടന്റെ പെങ്ങളുടെ bday പാർട്ടിക്ക് ഉള്ള ക്ഷണവും. ഞാൻ എല്ലാം സന്തോഷപൂർവ്വം സമ്മതിച്ചു.

 

കുറേ നാളുകൾക്ക് ശേഷം ഇത്രയും ഞാൻ സന്തോഷിച്ചമറ്റൊരു ദിവസം ഇല്ല. ഒരുതരത്തിൽ അയാൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം മനസ്സ് അറിഞ്ഞു ഞാൻ ചിരിക്കുന്ന ഇന്ന് ആണ്. സത്യത്തിൽ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം ആവേണ്ടത് ആയിരുന്നു. ദേവേട്ടൻ വന്നത് കൊണ്ട് അത് ഉണ്ടായില്ല. എന്നെ കോളേജിന്റെ മുന്നിൽ ഇറക്കി ഇട്ട് ദേവേട്ടൻ പോയി.

 

” ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. ”

 

ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ മിസ്സ്‌ കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട്‌ ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ ആ ദിവസം ഫുൾ ഹാപ്പി ആയിരുന്നു.

 

ദേവേട്ടനെ നന്ദേട്ടൻ അടിച്ചതും ഹോസ്പിറ്റലിൽ ആയതും ഒക്കെ ഞാൻ പിറ്റേ ദിവസം ആണ് അറിഞ്ഞത്, ഹോസ്പിറ്റലിൽ പോയി ദേവേട്ടനെ കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ… ഞാൻ കാരണം ആണല്ലോ ദേവേട്ടന് ഈ അവസ്ഥ വന്നത് എന്ന ചിന്ത, ആ അമ്മയെ എങ്ങനെ ഫേസ് ചെയ്യും, എന്നൊക്കെ ഓർത്തപ്പോ പോവാൻ എനിക്ക് പറ്റിയില്ല. അതിനു ശേഷം ദേവേട്ടനെയോ അമ്മയെയോ കണ്ടിട്ടില്ല.

 

***

 

” എന്താണ് മോളെ, ഒരു അന്യപുരുഷനെ ഇങ്ങനെ മനസ്സിൽ ധ്യാനിച്ച് ഇരിക്കുന്നത് പതിവ്രത യായ ഒരു പെണ്ണിന് ചേർന്നത് അല്ല ” ഐഷു അത് പറഞ്ഞപ്പോഴാണ് ഞാൻ ദേവേട്ടനെ പറ്റിയുള്ള ഓർമ്മകളിൽ നിന്ന് പുറത്ത് വന്നത്. അവളുടെ പറച്ചിലും ഭാവവും കണ്ട് എനിക്ക് ചിരി വന്നു. അവളും ചിരിച്ചു

 

” അല്ല നിന്റെ കെട്ടിയോൻ എന്തിയെ?? ”

 

“അങ്ങേര് ആതുവും ആയിട്ട് സിനിമകാണാൻ പോയി ”

 

” എന്നിട്ട് നിന്നെ കൊണ്ട് പോയില്ലേ?? ”

 

” ഏതോ അനിമേഷൻ പടം ആണ്, പിന്നെ ഈ പനിയും വെച്ച് കൊണ്ട് ac ൽ ഇരിക്കാൻ എനിക്ക് ഒന്നും വയ്യ, അല്ലേൽ തന്നെ അയാളുടെ ഒപ്പം പോണത് തന്നെ ഇറിറ്റേറ്റിങ് ആണ് ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി.

 

” പിന്നെ പിന്നെ പോവാൻ പറ്റാത്തതിൽ ഉള്ള കുശുമ്പ് നിന്റെ മുഖത്ത് മൊത്തത്തിൽ ഉണ്ട് ” അവൾ അത് പറഞ്ഞു കളിയാക്കി ചിരിച്ചു അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ഓരോന്ന് പറഞ്ഞു കുറച്ച് നേരം കൂടി അവിടെ ഇരുന്നിട്ട് താഴേക്ക് ചെന്നു.

 

ഞങ്ങൾ താഴേക്കു ചെന്നപ്പോൾ അച്ഛൻ സോഫയിൽ ഇരിക്കുവാണ് അമ്മ അച്ഛന്റെ മടിയിൽ തല ചായ്ച്ച് കിടക്കുന്നു, എന്തൊക്കയോ പറഞ്ഞു കൊണ്ട് ചിരിക്കുന്നു അച്ഛൻ അമ്മയുടെ മുടിയിൽ വിരൽ ഓടിക്കുന്നു. ഇത്തിരി മുമ്പ് വരെ കീരിയും പാമ്പും പോലെ കടി കൂടിയ ടീം ആണ് ഇപ്പൊ അടയും ചക്കരയും പോലെ ഒട്ടിഇരിക്കുന്നു.

 

” അയ്യേ… ഞാൻ ഒന്നും കണ്ടില്ലേ.. ” ഐഷു അത് പറഞ്ഞപ്പോ അമ്മ ഒന്നും ഞെട്ടി അച്ഛന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.

 

” നാണം ഇല്ലല്ലോ മക്കളിൽ ഒരുത്തിയെ കെട്ടിച്ച് വിട്ടു, ഒരാളെ കെട്ടിക്കാൻ ആയി, ഇപ്പോഴും പ്രേമിച്ചു നടക്കുന്നു ” ഐഷു

 

” പിന്നെ നിനക്ക് ഒക്കെ മാത്രം പ്രേമിച്ച മതിയോടി കാന്താരി?? ആതുനെ കൂടി ഒരുത്തന്റെ കയ്യിൽ ഏല്പിച്ചിട്ട് വേണം എനിക്കും ഇവൾക്കും ഒന്നും സ്വസ്ഥം ആയി പ്രണയിക്കാൻ ”

 

” ചീ.. ഈ മനുഷ്യൻ ” അച്ഛൻ അത് പറഞ്ഞപ്പോൾ അമ്മ അച്ഛന്റെ കയ്യിൽ ഒന്നും പിച്ചിയിട്ട് എഴുന്നേറ്റു. പാവം നല്ലത് പോലെ ചമ്മി, ഞങ്ങൾ മൂന്നുപേരും ചിരിച്ചു. ഐഷുവും അച്ഛനും നല്ല കമ്പനി ആണ്. ഫുഡും കഴിച്ചു കുറേ നേരം കൂടി അച്ഛനോട് ലാത്തി വെച്ചിട്ട് ആണ് ഐഷു പോയത്.

 

 

സിനിമയും കറക്കവും ഒക്കെ കഴിഞ്ഞു എന്റെ കെട്ടിയോനും പെങ്ങളും വന്നപ്പോ ഏകദേശം വൈകുന്നേരം ആയി. ആതു നല്ല ഹാപ്പി ആയിരുന്നു, പക്ഷെ പുള്ളിക്കാരന്റെ മുഖത്തു നല്ല വാട്ടം ഉണ്ട് എല്ലാരുടേം മുന്നിൽ ചിരിച്ചു കളിച് സംസാരിക്കുന്നുണ്ട് എങ്കിലും പുള്ളിയെ എന്തോ നല്ലത് പോലെ അലട്ടുന്നുണ്ട്. ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.

 

” ആതു തിയേറ്ററിൽ വെച്ച് എന്തേലും പ്രശ്നം ഉണ്ടായോ?? ” ആതുവിനെ തനിച് കിട്ടിയപ്പോ ഞാൻ അവളോട്‌ ചോദിച്ചു.

 

” ഇല്ല, എന്താ ചേച്ചി?? ” ആതു വിന് അത്ഭുതം

 

” അല്ല നിങ്ങൾ പോയിട്ട് വന്നത് മുതൽ ശ്രദ്ധിക്കുന്നു, പുള്ളിയുടെ മുഖത്ത് ഒക്കെ എന്തോ ഒരു മാറ്റം, എന്തോ കാര്യമായി ഉള്ളിൽ വന്നു പെട്ടത് പോലെ ”

 

” ചേച്ചിക്ക് പ്രാന്ത് ആണ്, ഏട്ടന് എന്നാ മാറ്റം എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ ” അവൾ അത് പറഞ്ഞു എന്നെ കളിയാക്കിയിട്ട് പോയി. ചെലപ്പോ എനിക്ക് തോന്നിയത് ആവും ഞാനും അത് വിട്ടു. രാത്രി ഒരു ഏഴര ഒക്കെ ആകാറായി ക്കാണും ഞാൻ റൂമിലേക്ക്‌ ചെല്ലുമ്പോൾ പുള്ളി ആരോ ആയിട്ട് ഫോണിൽ സംസാരിക്കുകയാണ്.

 

” ഹാ ഡാ, എനിക്ക് ഉറപ്പ് ആണ്… കാഴ്ച്ചയിൽ ഒരു പതിനെട്ട് പത്തൊൻപത് വയസ്സ് ഒക്കെ തോന്നിക്കുന്ന ഒരു പെണ്ണ് ”

 

സംസാരിക്കുന്ന ടോണിൽ നിന്ന് അപ്പുറത്ത് നന്ദേട്ടൻ ആണെന്ന് തോന്നുന്നു, പുള്ളി എന്നെ കാണാത്തത് കൊണ്ടും ഏതോ ഒരു പെണ്ണിനെ പറ്റിയാണ് പറയുന്നത് എന്നത് കൊണ്ടും മിണ്ടാതെ നിന്ന് സംഭാഷണം ശ്രദ്ധിക്കാം എന്ന് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *