” ആരതി ” എന്ന് വിളിച്ച് അയാൾ എന്റെ ഷോൾഡറിൽ കയ്യ് വെച്ചു.
” തൊട്ട് പോവരുത് ” എന്നിൽ നിന്ന് ഒരു അലർച്ച പുറത്ത് വന്നു. പെട്ടന്ന് ബലിഷ്‌ഠമായ രണ്ടു കൈകൾ എന്റെ രണ്ടു ഷോൾഡറിലും ചേർത്ത് പിടിച്ചു. അയാൾ ആണെന്ന് ഓർത്ത് ദേഷ്യത്തിൽ എന്തൊക്കയോ പറയാൻ പോവുകയായിരുന്ന ഞാൻ ആ മുഖം കണ്ട് ഒന്നും മിണ്ടാൻ ആവാതെ നിന്ന് പോയി. എന്താണ് എനിക്ക് പറ്റിയത് എന്ന് അറിയില്ല, എന്തേലും മനസ്സിലാവുന്നതിന് മുൻപ് അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി എന്നെ പുതപ്പിച്ചു. അന്നേരം എന്നിൽ ഉണ്ടായിരുന്ന ദേഷ്യവും പേടിയും സങ്കടവും ഒക്കെ എവിടെയോ പോയി മറഞ്ഞു. പരിചയം ഉള്ള എനിക്ക് ഏറെ പ്രീയപ്പെട്ട ആരുടെയോ സുരക്ഷിതമായ കൈകൾക്ക് ഉള്ളിൽ ആണ് ഞാൻ എന്ന ഒരു തോന്നൽ. എന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യൻ ആരാണ് എന്താണ് എന്ന് എനിക്ക് അറിയില്ല, ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ട് കൂടി ഇല്ല, എന്നിട്ട് പോലും ഈ കൈകൾക്ക് ഉള്ളിൽ ഞാൻ സുരക്ഷിത ആണ് എന്ന് ആരോ പറയുംപോലെ. ഒരുതരത്തിൽ എന്റെ അച്ഛന്റെ അടുത്ത് നിന്ന് എനിക്ക് കിട്ടുന്ന അതേ സുരക്ഷിതത്വം എനിക്ക് ഇയാളിൽ നിന്ന് കിട്ടുന്നുണ്ട്.
ഓരോന്ന് ആലോചിച് അങ്ങനെ എത്ര നേരം അന്തം വിട്ടു നിന്നു എന്ന് എനിക്ക് അറിയില്ല, സ്വബോധം വന്നപ്പോൾ അയാൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഞാൻ ഞെട്ടി ചുറ്റും നോക്കി, നേരത്തെ അവിടെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ആളുകൾ അപ്പൊ അവിടെ ഉണ്ടായിരുന്നു. ഞാൻ നോക്കുബോൾ അജു എന്ന അർജുൻ ഞങ്ങളുടെ കോളേജിലെ കിരീടം വെക്കാത്ത രാജാവ്, നിലത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ഒലിപ്പിച്ചു ഇരിക്കുന്നു ഇത്തിരി മുന്നേ എന്നെ ചേർത്ത് പിടിച്ച ആ മനുഷ്യൻ അയാളെ കോളറിന് പിടിച്ചുയർത്തി മുഷ്ട്ടി ചുരുട്ടി ഇടിക്കാൻ പോണു. എന്തോ ആ കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഉള്ളിൽ ഒരു വിങ്ങൽ പോലെ.
” മതി, നിർത്ത് ” ഞാൻ പോലും അറിയാതെ അലറി, ആ ഇടി പുള്ളിയുടെ മുഖത്തു തൊടാതെ നിന്നു. പിന്നെ രണ്ടുപേരും എന്നെ ഒന്ന് നോക്കി.
” പെണ്ണുങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാത്തവർ. ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” ഒരു ചിരിയോടെ പുള്ളിയോട് ഇത്രയും പറഞ്ഞിട്ട് ആ മനുഷ്യൻ എഴുന്നേറ്റു. പിന്നെ അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു നടന്നു. എന്താണ് നടക്കുന്നത് എന്ന് ഞാൻ മനസിലാക്കിയപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ എൻട്രൻസ് ന്റെ അടുത്ത് ഉള്ള പാർക്കിംഗ് ഏരിയയിൽ എത്തി ഇരുന്നു. ഞാൻ യാന്ത്രികമായി ആയി കൂടെ പോന്നു.
” ഞാൻ സുദേവ്, സുദേവ് സാഗർ. തന്റെ പേര് എന്താ ” പുള്ളി അത് പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു നിന്ന ഞാൻ ഒന്ന് ഞെട്ടി. എനിക്ക് എന്താണ് സംഭവിക്കുന്നത്.
” ആ.. ആരതി ” ചെറിയ വിക്കലോടെ ഞാൻ പറഞ്ഞു. അത് കെട്ട് പുള്ളി ഒന്ന് പുഞ്ചിരിച്ചു.
” എന്നാൽ ആരതി വണ്ടിയിൽ കയറു ” ഷെഡിൽ നിന്ന് ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ പറഞ്ഞു.
‘ സുദേവ്, ദേവൻ, ദേവേട്ടൻ’ ഇങ്ങനെ ആ പേര് മനസ്സിൽ ഉരുവിട്ടിരുന്നു കൊണ്ടിരുന്ന ഞാൻ ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഒന്ന് മൂളിയിട്ട് ഒന്നും ആലോചിക്കാതെ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. എന്താണ് ഞാൻ ചെയ്തത് എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ദേവേട്ടൻ വണ്ടി എടുത്തിരുന്നു, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പുറകിൽ മറുത്ത് ഒരക്ഷരം പോലും പറയാതെ കയറി പോയിരിക്കുന്നു. ദേവേട്ടൻ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാ
ചിന്തയാണ് എന്നെ കൂടുതൽ അലട്ടിയത്. എങ്കിലും ഞാൻ വണ്ടി നിർത്താൻ ഒന്നും പറഞ്ഞില്ല. ഒരിത്തിരി അകലം ഇട്ട് ആ വണ്ടിയുടെ പുറകിൽ ഇരുന്നു. സത്യത്തിൽ ഈ യാത്ര ഞാനും ഇഷ്ട്ടപ്പെടുന്നുണ്ട്. കുറച്ച് സമയം കൊണ്ട് തന്നെ ഈ മനുഷ്യൻ എനിക്ക് വല്ലാത്ത ഒരു റിലീഫ് തന്നിരിക്കുന്നു. മനസ്സിൽ ഒക്കെ ശരിക്കും ശാന്തം ആയത് പോലെ ഒരു തോന്നൽ.