” അച്ചു ” എന്നും വിളിച്ചോണ്ട് പുറകെ പോകാൻ പോയ എന്നെ അച്ഛൻ തടഞ്ഞു.
” അച്ഛ ഈ കേസിൽ ഞാൻ നിരപരാധി ആണ്, എന്നെ വിശ്വസിക്ക് ” ഞാൻ അച്ഛനോട് പറഞ്ഞു, അന്നേരം ഞാൻ, ഞാൻ പോലും അറിയാതെ കരഞ്ഞു തുടങ്ങി യിരുന്നു.
കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു അച്ഛന്റെ മറുപടി.
” ഈ തല്ല് നിനക്ക് നേരത്തെ തരേണ്ടത് ആയിരുന്നു. അമ്മ ഇല്ലാതെ വളർന്ന കുഞ്ഞല്ലേ എന്ന് കരുതി ഒരിത്തിരി കരുതൽ കൂടുതൽ തന്നപ്പോ നീ ഇത്രയും അധഃപതിചു പോവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. ഇനിയും ഞങ്ങളുടെ മുന്നിൽ കണ്ടു പോവരുത്, എന്റെ മോൻ ചത്തു എന്ന് കരുതി ക്കോളാം ” അച്ഛന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് കൊണ്ട്. അച്ഛൻ എന്നെ ആദ്യമായി തല്ലിയിക്കുന്നു, അതും രണ്ടു തവണ. ഒന്ന് കവിളിലും രണ്ടാമതായി എന്റെ ഹൃദയതിലും.
” അങ്കിൾ എന്തൊക്കയാ ഈ പറയുന്നേ?? ” നന്ദു.
” നന്ദാ, ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ ചെയ്ത ഇവനെ എന്ത് വിശ്വസിച്ച ഞാൻ എന്റെ വീട്ടിൽ നിർത്തുന്നത്. എനിക്കെ ഒരു മകൾ കൂടി ഉണ്ട് അവളുടെ ഭാവി കൂടി എനിക്ക് നോക്കണം ” എന്നും പറഞ്ഞ് അച്ഛനും അവിടെ നിന്ന് പോയി. ഒരു തരം മരവിപ്പിൽ ആയിരുന്നു ഞാൻ.
” അജു, അങ്കിൾ അന്നേരത്ത ദേഷ്യതിന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് ആണ്. നീ വിട്ടുകള.
എന്താ അവിടെ ശരിക്കും സംഭവിച്ചത്. ഈ കേട്ടത് ഒന്നുമല്ല സത്യം എന്ന് എനിക്ക് അറിയാം. അവൻ ആണോ ആ വിജയ് ആണോ എല്ലാത്തിനും കാരണം??, ഞാൻ അവനെ തപ്പി പോയിരുന്നു. പക്ഷെ ആ അജയ് അവനെ എങ്ങോട്ടോ മാറ്റി. ഇല്ലേൽ ഞാൻ അവനെ കൊണ്ട് സത്യം പറയിപ്പിച്ചേനെ.
ഡാ നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ” നന്ദു ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോ കുലുക്കി വിളിച്ചു
” ഡാ… അച്ചുവും, അച്ഛനും ഒക്കെ എന്നെ ഇപ്പൊ വെറുക്കുന്നു അല്ലേ??
അന്ന് അവളെ ആ ആരതിയെ പൊക്കിയത് അടക്കം നിനക്ക് താല്പര്യം അ
ഇല്ലാത്ത പലതും നീ ഞാൻ പറഞ്ഞത് കൊണ്ട് ചെയ്തിട്ടുണ്ട്. ഉള്ളിന്റെ ഉള്ളിൽ നീ യും എന്നെ വെറുക്കുന്നുണ്ടോ ഡാ?? ”
ഞാൻ അത് ചോദിച്ചപ്പോൾ നന്ദു ഒന്ന് ഞെട്ടി. അതിനു മറുപടി ആയി അവന്റെ കൈ എന്റെ കവിളിൽ ശക്തിയായി പതിഞ്ഞു. പിന്നെ എന്നെ ചേർത്ത് പിടിച്ചു. അന്നേരം ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞുപോയി. നന്ദുവിന്റെ കണ്ണും നിറഞ്ഞിരുന്നു.
” മതി മതി സമയം ഒരുപാട് ആയി പോവാൻ നോക്ക് ” ഒരു പോലീസുകാരൻ ഞങ്ങളോട് പറഞ്ഞു. നന്ദു പോവാൻ ഒരുങ്ങി.
” നന്ദു ആ പെൺകൊച്ചു ചത്തോ?? ” തിരിഞ്ഞു നടന്ന നന്ദുനോട് ഞാൻ ചോദിച്ചു.
” മരിച്ചോ എന്ന് ചോദിച്ചാൽ ഇല്ല, തലക്ക് നല്ല ക്ഷതം ഏറ്റിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി ആണ് ചാൻസ്, ബോധം ഇതേവരെ വന്നിട്ടില്ല. കോമയിൽ ആണെന്ന് വേണേൽ പറയാം ” അത്രയും പറഞ്ഞിട്ട് നന്ദു നടന്ന് അകന്നു.
ഞാൻ അവിടെ മാറി ഇരുന്നു. അച്ചുവും അച്ഛനും ഒക്കെ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ മുഴങ്ങി കേട്ടു. അവർ രണ്ടുപേരും എന്നെ വെറുക്കുന്നു അല്ലേ, അവർക്ക് എന്നെ ഇനി കാണേണ്ട. എന്റെ അച്ചുവിന്റെ കണ്ണ് നിറഞ്ഞു ഞാൻ കാരണം അവൾ ചങ്ക് പൊട്ടി കരഞ്ഞു, എന്നും എല്ലാരുടെയും മുന്നിൽ തല ഉയർത്തി നിന്നിരുന്ന മനുഷ്യൻ ആണ് എന്റെ അച്ഛൻ ഇപ്പൊ ഞാൻ കാരണം ഏറ്റവും വലിയ അപമാനം ഏറ്റിരിക്കുന്നു. ഇതിന് ഒക്കെ കാരണം അവൻ ആണ്.
അല്ല അവൻ അല്ല അവൾ ആ ആരതി. അവൾ അവനെ രക്ഷപെടുത്താൻ വേണ്ടി പറഞ്ഞ നുണ. ആ നുണക്ക് ബലം കൂട്ടാൻ ആയി കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അച്ചുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൻ ചെയ്ത തെറ്റ് എന്റെ തലയിൽ കെട്ടിവെച്ചു. അവന് ധൈര്യം കൊടുത്ത് ഇങ്ങനെ എല്ലാം പറയിപ്പിച്ചത് അവൾ അല്ലേ. ഒരുപക്ഷെ ആ പെണ്ണിനെ പെടുത്തിയതും ഇവൾ അറിഞ്ഞു കൊണ്ട് ആവും. ഇല്ലേൽ എന്തിനാ കൃത്യം ആ സമയത്ത് ആ റൂമിന്റെ മുന്നിൽ അവൾ വന്നു നിന്നത്, എന്നെ കണ്ട് അമ്പരന്നത്.