കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” ടാ ചെറുക്കാ അതിൽ നിന്ന് കയ്യ് എടുക്ക്. ചെവി പൊട്ടുന്നു… നീ എന്താ കൊച്ചു കുഞ്ഞ് വല്ലതും ആണോ കോളിംഗ് ബെല്ലിൽ കളിക്കാൻ ?? ” അമ്മ ദേവേട്ടനെ വഴക്ക് പറഞ്ഞു, അപ്പോഴാണ് എന്നെ കണ്ടത്, എന്നെ കണ്ട് ഒന്ന് ഞെട്ടി ആ കണ്ണുകൾ ഒന്ന് വിടർന്നു.

 

” ഇതാണ് എന്റെ പൊന്ന് അമ്മ, സുഭദ്ര തമ്പുരാട്ടി ” എന്നും പറഞ്ഞു ദേവേട്ടൻ അമ്മയെ എനിക്ക് പരിചയപ്പെടുത്തി അമ്മയുടെ തോളിലൂടെ കയ്യ് ഇട്ട് നിന്നു. അമ്മ ഒരു ചിരിയോടെ ദേവേട്ടന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് ഞാൻ ആരാ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.

 

” oh അമ്മ, ഇത് ആരതി എന്റെ girlfriend ആണ് ” എന്റെ അടുത്ത് വന്നു നിന്നിട്ട് ദേവേട്ടൻ അങ്ങനെ പറഞ്ഞു. ഞാനും അമ്മയും ഒരു പോലെ ഞെട്ടി. ഞങ്ങൾ രണ്ടും ദേവേട്ടനെ നോക്കി അത് കണ്ടപ്പോൾ ദേവേട്ടൻ നല്ല ചിരി.

 

” എന്റെ മോളെ, എന്ത് ഐശ്വര്യം ഉള്ള മുഖം. മോൾക്ക് ഈ പ്രാന്തനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ?? ” അമ്മ എന്റെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് ചോദിച്ചു അന്നേരം എനിക്ക് സത്യത്തിൽ ചിരി വന്നു.

 

” അമ്മാ..!! ” ദേവേട്ടൻ.

 

” എനിക്ക് ഇവളെ വഴിയിൽ നിന്ന് കിട്ടിയത് ആണ് ”

 

” വഴിയിൽ നിന്ന് കിട്ടാൻ ഇതെന്താ പൂച്ച കുഞ്ഞ് വല്ലതും ആണോ തെളിച്ചു പറയെടാ പൊട്ടാ ” അമ്മ.

 

” കോളജിൽ നാടക ക്യാമ്പ് നടക്കുന്ന കാര്യം ഞാൻ പറഞ്ഞില്ലേ.. ഇവൾ അതിന് വന്നത് ആ, ഇന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് ക്യാമ്പസിന് വെളിയിൽ വെച്ച് ഏതോ വണ്ടിയിൽ ഉടക്കി ഡ്രസ്സ്‌ കീറി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുന്ന ഇവളെ കണ്ടത്. ഞാൻ പിന്നെ ശിവേട്ടന്റെ കടയിൽ കൊണ്ട് പോയി ഒരു പുതിയ ഡ്രസ്സ്‌ വാങ്ങിപ്പിച്ചു, പിന്നെ ഇവളെ കൊണ്ട് ദർശുന് വേണ്ട ഡ്രെസ്സും എടുപ്പിച്ചു ” ദേവേട്ടൻ അത്രയും പറഞ്ഞിട്ട് എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു. കോളജിൽ അടി ഉണ്ടാക്കിയത് അറിയാതെ ഇരിക്കാൻ ആവും. ഞാനും അത് പറയാൻ നിന്നില്ല. ദേവേട്ടൻ പെങ്ങൾക്ക് വാങ്ങിയ ഡ്രസ്സ്‌ അമ്മയെ കാണിച്ചു.

 

” അമ്മ, അത് നോക്കി നിൽക്കാതെ ഫുഡ്‌ എടുക്ക് ഞങ്ങൾക്ക് പോണം ” ഡ്രസ്സ്‌ നോക്കി നിന്ന അമ്മയോട് ദേവേട്ടൻ പറഞ്ഞു. ഞങ്ങൾ എല്ലാരും ഡൈനിങ് ടേബിളിലേക്ക് ചെന്നു. അമ്മ ഫുഡ്‌ എടുത്തു ഞങ്ങൾ ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു.

 

അമ്മ സുഭദ്ര സാഗർ, കോളേജ് പ്രൊഫസർ ആയിരുന്നു ഇപ്പൊ രാജി വെച്ചിട്ട് കുക്കിങ് പരീക്ഷണങ്ങളും ഒക്കെ ആയി കഴിയുന്നു, ദേവേട്ടന്റെ അച്ഛൻ സാഗർ ഒരു ബിസിനസ്‌ മാൻ ആണ് ഇപ്പൊ uk യിൽ ആണ്, അനിയത്തി സുദർശന സാഗർ ചെന്നൈ iit 2yr സ്റ്റുഡന്റ്, കുറച്ച് സമയം കൊണ്ട് ഞാൻ അമ്മയോടും അടുത്തു. കുറച്ച് നേരം മാത്രം പരിചയം ഉള്ള ഒരാൾ എന്നതിന് ഉപരി എന്റെ അടുത്ത ബന്ധു ആരോ ആണ് എന്ന ഒരു തോന്നൽ. ദേവേട്ടനോട് തോന്നിയത് പോലെ വല്ലാത്ത ഒരു അടുപ്പം അമ്മയെ കണ്ടപ്പോൾ മുതൽ എനിക്ക് തോന്നുന്നുണ്ട്. ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോഴാ അമ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അമ്മയെ നോക്കി. ഒന്നുമില്ലന്ന് അമ്മ കണ്ണ് അടച്ചു കാണിച്ചു.

 

” എടാ ദേവാ, ഇവൾക്ക് നമ്മുടെ… ”

 

” ലച്ചൂസിന്റെ ചായ ഉണ്ട് എന്നല്ലേ?? ” അമ്മ, അമ്മയുടെ ചോദ്യം കംപ്ലീറ്റ് ചെയ്യുന്നതിന് മുന്നേ ദേവേട്ടൻ ചാടികയറി പറഞ്ഞു.

 

” നിനക്കും തോന്നിയോ? ” അമ്മക്ക് അത്ഭുതം.

 

” അത് കൊണ്ട് അല്ലേ മെയിൻ ആയും ഞാൻ ഇവളെ സഹായിക്കാം എന്ന് തന്നെ തീരുമാനിച്ചത്. ഷോപ്പിൽ വെച്ച് ഇവൾ എന്നെ ദേവേട്ടൻ എന്ന് കൂടി വിളിച്ചപ്പോ ഞാൻ ഫ്ലാറ്റ്. അതാ അമ്മയെ കാണിക്കാൻ ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തന്നെ ” ദേവേട്ടൻ. ഇവർ ഇത് എന്തൊക്കയാ പറയുന്നത് എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി.

 

” oh മോൾക്ക് ഒന്നും മനസിലാവുന്നില്ലല്ലേ, ദേവൻ ലച്ചൂസ് എന്ന് പറഞ്ഞത് എന്റെ അമ്മയെ ആണ് ഇവന്റെ മുത്തശി, ലക്ഷ്‌മിയമ്മ. മോൾക്ക് അമ്മയുടെ ചായ ഉണ്ട് ” അമ്മ അത് പറഞ്ഞപ്പോ ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *