കടുംകെട്ട് – 3 [ Full ] 10അടിപൊളി  

പെട്ടന്നാണ് മുഖത്ത് വെള്ളം തെറിച്ചു വീണത്. ഞാൻ നോക്കിയപ്പോൾ അവൾ കുളി കഴിഞ്ഞു വന്ന അവൾ തോർത്ത്‌ കുടഞ്ഞത് ആണ്. നനഞു വെള്ളം ഇറ്റു വീഴുന്ന മുടിയും വെളുത്ത ബനിയനും മിഡിയും ഒക്കെ ആയി നല്ല ചേല് ഉണ്ട് അവളെ കാണാൻ. ഞാൻ വാ പൊളിച്ച് അവളെ നോക്കി നിന്നു. അവൾ വീണ്ടും തോർത്ത്‌ കുടഞ്ഞപ്പോ ഴാണ് ഞാൻ സ്വബോധത്തിൽ വന്നത്.

” ഡീ വെള്ളം വീഴുന്നു ” ഞാൻ ചൂടായി.

” സോറി, സോറി ഒരു അബദ്ധം പറ്റിയതാ ക്ഷമിച്ചു കള ” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.

ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും പെയിന്റിങിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ വീണ്ടും വെള്ളം തെറിച്ചു വീഴാൻ തുടങ്ങി, ഞാൻ നോക്കുമ്പോൾ മുടി ചീകുന്ന അവളെ യാണ് കണ്ടത്. മുടിയിൽ നിന്ന് തെറിച്ചു വീഴുന്ന വെള്ളം ആണ്. ഞാൻ നോക്കുന്നുണ്ടോ എന്ന് ഇടക് ഇടക്ക് അവൾ ഏറു കണ്ണ് ഇട്ട് നോക്കുന്നുണ്ട്, അപ്പൊ മനഃപൂർവം ചെയ്യുന്നത് ആണ്.

” ഡീ, നിന്നോട് പറഞ്ഞ് മരിയാദക്ക് ഇരിക്കാൻ ” ഞാൻ ചൂടായി.

” ഇത് നല്ല കൂത്ത്, എനിക്ക് പിന്നെ മുടി ചീവണ്ടെ?? ” അവൾക് വിടാൻ ഭാവം ഇല്ല വീണ്ടും വെള്ളം എന്റെ മേത്തു തെറിപ്പിച്ചു.

ഞാൻ ബ്രഷ് വാഷ് ചെയ്യാൻ എടുത്ത പെയിന്റ് വെള്ളോം ഗ്ളാസും എടുത്ത് അവളുടെ നേരെ എറിഞ്ഞു. പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഓടി മാറിയതും അച്ചു കയറി വന്നതും ഒരുമിച്ച് ആയിരുന്നു. ഒരു തുള്ളി പോലും പുറത്ത് പോയില്ല മുഴുവൻ അവളുടെ മേത്തു തന്നെ ആയി.

” എന്നാലും എന്റെ ഏട്ടാ, അച്ചുനോട്‌ എന്തേലും ദേഷ്യം ഉണ്ടേൽ പറഞ്ഞ് തീർത്ത പോരെ ഇങ്ങനെ പെയിന്റ് കോരി ഒഴിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?? പാവം എന്റെ കൊച് കോലം നോക്കിക്കേ ” എന്നും പറഞ് അവൾ അച്ചുവിനെ എന്റെ നേരെ തിരിച്ചു.

” നിങ്ങൾക്ക് രണ്ടിനും പ്രാന്ത് ആണോ?? കെട്ടു കഴിഞ്ഞിട്ട് രണ്ടു ദിവസം ആയില്ല അതിന് മുന്നേ തമ്മിൽ തല്ല് തുടങ്ങിയോ?? ” അച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി ഷൗട്ട് ചെയ്തു. ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ഇളിച്ചു പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അച്ചുവിനെ നോക്കി.

” oh എന്ത് നിഷ്കളങ്കത, എന്നാലും എന്റെ ഫേവറേറ്റ് ഡ്രസ്സ് നശിപ്പിച്ചല്ലോ ദുഷ്ട ” അച്ചു കലിപ്പ് ആയി.

” നിനക്ക് ഇതിലും കിടിലൻ വാങ്ങി തരാം ” ഞാൻ അവളെ സോപ്പ് ഇട്ടു.

” പ്രോമിസ്, സിനിമകും കൊണ്ട് പോണം പറ്റുവോ?? ”

” ഡൺ ”

” പുന്നാര ചേട്ടായി ” അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു

” പെണ്ണെ പെയിന്റ് പെയിന്റ് എന്റെ മേത്തു പറ്റും മാര് ”

” പറ്റിയാലേ കണക്ക് ആയിപ്പോയി. ചേട്ടായി തന്നെ കോരി ഒഴിച്ചതല്ലേ സഹിച്ചോ ” എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഓടി, ഒരു ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കുവാണ് ആരതി.

” അതേ വന്ന കാര്യം മറന്നു ചേട്ടായിയേയും ചേച്ചിയെയും അച്ഛൻ വിളിക്കുന്നുണ്ട്, താഴേക്ക് വരാൻ പറഞ്ഞു ” പോയ സ്പീഡിൽ തിരിച്ചു വന്ന് അച്ചു പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും അവളുടെ ഒപ്പം താഴേക്ക് ചെന്നു.

” എടാ നിന്റെ വിളിച്ചതെ, നിങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു വേഗം റെഡിയാകണം, ആരതിയുടെ വീട്ടിൽ പോണം ” അച്ഛൻ ആണ്.

” അതെന്തിനാ, എനിക്ക് പ്രാക്ടീസ് ഉണ്ട് ”

” അത്‌ ഒന്നും പറയണ്ട പോണം, ഇത് ഒരു ചടങ്ങ് ആണ്, വിരുന്ന് കൂടൽ. നിങ്ങൾ ഉച്ചക്ക് മുമ്പ് വരും എന്ന് ഞാൻ ഗോപനെ വിളിച്ചു പറഞ്ഞു. അവർ വെയിറ്റ് ചെയ്യും. വേഗം റെഡിയാവാൻ നോക്ക് ” ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായപ്പോ ഞാൻ കുളിക്കാൻ വേണ്ടി റൂമിലേക്ക് പോയി.

ആരതി വളരെ ഹാപ്പി ആയിരുന്നു, ന്റെ കാറിന് ആണ് പോയത് ഒരുമണിക്കൂർ തികച്ച് എടുത്തില്ല വീട്ടിൽ എത്താൻ.

” അമ്മേ അവർ എത്തി ” കാറ് ഗെയ്റ്റിന്റ അടുത്ത് എത്തിയപ്പോഴേ അലറി കൊണ്ട് ആതിര വന്നു, ആരതിയുടെ അനിയത്തി. പുറകെ അവളുടെ അമ്മ വന്നു. ആരതി കാറിൽ നിന്ന് ചാടി ഇറങ്ങി അവളുടെ അമ്മയെ കെട്ടിപിടിച്ചു രണ്ടു പേരും കരഞ്ഞു. യാക്ക്.

” അജേട്ടാ സുഖം അല്ലേ?? ” എന്നും ചോദിച്ചു കൊണ്ട് ആതിര എന്റെ കയ്യിൽ ചുറ്റി പിടിച്ചു, എനിക്ക് അത്‌ അത്രക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ പുറമെ കാണിച്ചില്ല ഞാൻ അവളുടെ തലയിൽ വെറുതെ തലോടി. ഞാൻ കാറിൽ കാറിൽ ഡാഷ് ബോക്സിന്റ ഉള്ളിൽ നിന്ന് ഒരു ചോക്ലേറ്റ് ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു. അത്‌ കിട്ടിയപ്പോ പെണ്ണിന്റ മുഖം വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *