കടുംകെട്ട് – 3 [ Full ] 10അടിപൊളി  

” ഹലോ, ആരതിയുടെ അച്ഛൻ ആണോ? ” ഞാൻ ചോദിച്ചപ്പോൾ അവിടെ ഒരുനിമിഷം നിശബ്ദം ആയി .

” അതേ, നിങ്ങൾ ആരാ, എന്റെ മോൾക് എന്താ പറ്റിയെ? ”

” പേടിക്കാൻ ഒന്നുമില്ല ഞാൻ ആരതിയുടെ സീനിയർ ആണ്, ഒരു കൊച് ആക്‌സിഡന്റ്, ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റലിൽ ഉണ്ട് പെട്ടന്ന് വാ ” ഞാൻ അത്‌ പറഞ്ഞു തീർന്നതും ഫോൺ കട്ട് ആയി. ഇതെല്ലാം കേട്ട് വാ പൊളിച്ചു നിൽക്കുവാണ് നന്ദു. ഞാൻ അവനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു

” വണ്ടിയിൽ അവളുടെ ബാഗ് കിടപ്പുണ്ട് നീ പോയി എടുത്തോണ്ട് വാ ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദു വണ്ടിയുടെ അടുത്തേക്ക് പോയി. അന്നേരം ഒരു സിസ്റ്റർ പുറത്ത് വന്നു.

” അവൾക് ഇപ്പൊ എങ്ങനെ ഉണ്ട്?? ” ഞാൻ ആ സിസ്റ്ററി നോട്‌ തിരക്കി.

” രക്തം പോയതിന്റെ ആയിരുന്നു, ഇപ്പോ കുഴപ്പം ഒന്നുമില്ല ആൾ ഉണർന്നിട്ടുണ്ട് വേണേൽ കേറി കാണാം ” ഞാൻ അതിന്റ ഉള്ളിൽ കയറി അവളെ കണ്ടു.

“ഡീ, ഞാൻ നിന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്, അങ്ങേര് ഇപ്പൊ വരും, കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി തട്ടി നീ വീണു അതുവഴി വന്ന ഞാൻ നിന്നെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു, ഇതാണ് ഞാൻ പറഞ്ഞ കഥ, നീയും ഇത് തന്നെ പറയണം അല്ല പറയും ഇല്ലേൽ  നാണക്കേട് നിനക്കും നിന്റെ കുടുംബത്തിനും ആണ്, നിനക്ക് ഒരു പെങ്ങൾ അല്ലേ.. അപ്പൊ നീ ഞാൻ പറഞ്ഞത് പോലെ തന്നെ അങ്ങ് പറയണേ ” സിസ്റ്റർ പുറത്ത് പോയ തക്കം നോക്കി അവളോട്‌ ഇത്രയും പറഞ്ഞിട്ട് അവളുടെ മറുപടിക്ക് കാക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. നന്ദു അവിടെ ഉണ്ടായിരുന്നു.

” ഡാ ദേ ആ വരുന്നത് ആണ് അവളുടെ അച്ഛൻ ” ഓടി കിതച് വരുന്ന ഒരു മനുഷ്യനേ ചൂണ്ടി നന്ദു പറഞ്ഞു. ഞാൻ അയാളെ കൈ ഉയർത്തി കാണിച്ചു. പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു.

” മോൻ ആണോ വിളിച്ചേ?? ” എന്നോട് ചോദിച്ചു, ഞാൻ അതേ എന്ന് തല ആട്ടി.

” എന്റെ മോൾക്ക് എന്താ പറ്റിയെ.? ”

” പേടിക്കണ്ട, കുഴപ്പം ഒന്നുല്ല ബ്ലഡ് ഇത്തിരി പോയതിന്റെ മയക്കം ആയിരുന്നു ഇപ്പൊ കുഴപ്പം ഒന്നുമില്ല കേറി കണ്ടോ ” ഞാൻ പുള്ളിയെയും കൂട്ടി അവളുടെ അടുത്ത് ചെന്നു.

” എന്താ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ? ” ആ മനുഷ്യന്റെ കണ്ണ് ഒക്കെ നിറഞ്ഞു.

” അങ്കിലെ അത്‌ കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി മുട്ടിട്ട് നിർത്താതെ പോയതാ, ഭാഗ്യതിന് ഒരു ആളെ കാണാൻ വേണ്ടി ഞങ്ങൾ ആ വഴി വന്നു ഇവളെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു ആക്കി ” ഞാൻ ആണ് ആ ചോദ്യതിന് ഉത്തരം കൊടുത്തത്.

” എന്റെ മോളെ രക്ഷിക്കാൻ ദൈവം അയച്ചതാ. മോനെ, ദൈവം രക്ഷിക്കും ഒരിക്കലും മറക്കില്ല ഞങളുടെ പ്രാത്ഥനയിൽ മോനും കുടുംബവും എന്നും ഉണ്ടാവും. ” അയാൾ നിറകണ്ണുകളോടെ പറഞ്ഞു. ആ ഒഴുകി ഇറങ്ങുന്ന കണ്ണുനീരും ഇതെല്ലാം കെട്ട് പുച്ഛത്തോടെ എന്നെ നോക്കുന്ന അവളുടെ ആ കണ്ണുകളും എന്നെ ഉമിതീയിൽ എന്ന പോലെ ഉരുക്കി. അതിക നേരം എനിക്ക് അവിടെ നിൽക്കാൻ ആയില്ല അവരോടു യാത്ര പറഞ്ഞു ഞാനും നന്ദുവും അവിടെ നിന്ന് ഇറങ്ങി.

***

താളത്തിൽ അടിച്ച ഫോൺ റിങ് ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അച്ചു ആണ്.

” ചേട്ടായി ഇത് എവിടെയാ?  ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” ഞാൻ ഫോൺ എടുത്തതും അവൾ അലറി.

” oh കിടന്നു കാറാതെ ഞാൻ ദേ വരുന്നു” ഞാൻ ആ മണലിൽ നിന്ന് എഴുന്നേറ്റു ഓട്ടോസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം

 

” ചേച്ചി എഴുന്നേൽക്ക്”

 

” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത്‌ ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *