കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” ഹാ, ആരതി ഇറങ്ങിക്കോ സ്ഥലം എത്തി ” ദേവേട്ടൻ വണ്ടി ഒതുക്കി നിർത്തിയിട്ട് പറഞ്ഞു. ഞാൻ ഇറങ്ങി, ചുറ്റും ഒന്ന് നോക്കി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആണ് ഞങ്ങൾ. വാ എന്ന് പറഞ്ഞു കൊണ്ട് ദേവേട്ടൻ മുന്നോട്ട് നടന്നു. ഒരുപക്ഷെ എനിക്ക് ഡ്രസ്സ്‌ വാങ്ങിക്കാൻ ആവും എന്റെ കുർത്ത കീറിയല്ലോ. ഞാൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.

 

” ദേവേട്ടാ ” പിന്നേ ഞാൻ പതിയെ പുള്ളിയെ വിളിച്ചു. ആ വിളി കേട്ടു അത്ഭുതത്തോടെ എന്നെ ദേവേട്ടൻ നോക്കി. ഞാൻ എന്താ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.

 

” ഏയ്, ഒന്നൂല്ല, താൻ ദേവേട്ടാ എന്ന് വിളിച്ചപ്പോ… I’m just..
ദേവൻ, എന്റെ അമ്മയും മുത്തശ്ശിയും മാത്രേ ആ പേരിൽ എന്നെ വിളിക്കാറുള്ളു. ബാക്കി എല്ലാരും സുധി എന്നാ വിളിക്കുന്നെ, പിന്നെ കോളേജിൽ മിക്കവാറും എല്ലാരും സഖാവ്, എന്നും സൊ പെട്ടന്ന് താൻ അങ്ങനെ വിളിച്ചപ്പോൾ… ” ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി. സത്യത്തിൽ എന്തോ എനിക്ക് അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്.

 

” I’m സോറി, എനിക്ക് അറിയില്ലായിരുന്നു. ഞാനും ഇനി സഖാവേ എന്ന് വിളിച്ചോളാം ” ഞാൻ അത് പറഞ്ഞപ്പോ ദേവേട്ടൻ പൊട്ടിച്ചിരിച്ചു..

 

” അത് വേണ്ട, താൻ ആദ്യം എന്നെ ദേവേട്ടാ എന്ന് അല്ലേ വിളിച്ചത് അങ്ങനെ തന്നെ തുടർന്നാൽ മതി. കേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്. ” ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

“അല്ല താൻ എന്തിനാ വിളിച്ചേ ?? “ ദേവേട്ടൻ.

 

“ എന്തിനാ ഇവിടെ നിർത്തിയെ??, എനിക്ക് ഡ്രസ്സ്‌ എടുക്കാൻ ആണോ? അത് വേണ്ട ദേവേട്ടാ “ ഞാൻ മടിച് മടിച്ചു പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു ദേവേട്ടന്റെ മറുപടി.

 

“ താൻ അതോർത്തു തലപുണ്ണാക്കണ്ട. അടുത്ത ആഴ്ച എന്റെ പെങ്ങളുടെ bday ആണ്. തനിക്ക് ഏകദേശം അവളുടെ നിറവും ഹൈറ്റും ഒക്കെ ആ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം അതിനാ ഇങ്ങോട്ട് കൊണ്ട് വന്നത്.

ഞാൻ നേരത്തെ സഹായിച്ചതിന് ഒരു പ്രത്യുപകാരം അങ്ങനെ കൂട്ടിയാൽ മതി. എന്തേയ്?? ” ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് ചമ്മി. ഒന്നും മിണ്ടാതെ ദേവേട്ടന്റെ പുറകെ പോയി. കടയിൽ തിരക്ക്‌ അങ്ങനെ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.

 

” ശിവേട്ടൻ ഇല്ലേ?? ” കടയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ദേവേട്ടൻ ചോദിച്ചു.

 

” ഇല്ല സ്റ്റോക്ക് എടുക്കാൻ പോയിരിക്കുവാ ” അവർ മറുപടി കൊടുത്തു. പിന്നെ അവർ എന്നെ ഒരുമാതിരി നോട്ടം നോക്കി. കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.

 

” അനിയത്തി എങ്ങനെത്തെ ഡ്രസ്സ്‌ ഒക്കെയാ ഇടാറ്? ” ഞാൻ ദേവേട്ടനോട് ചോദിച്ചു.

 

” അങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എല്ലാ ടൈപ്പ് ഡ്രസ്സ്‌ കളും ഇടും. നോർമൽ, നടൻ ഡ്രെസ്സും അത്യാവശ്യം മോഡൽ ഡ്രസ്സും ഒക്കെ അവൾ ഇടും. എനിക്ക് ഈ ലേഡീസ് ന്റെ ഡ്രസ്സ്‌ ഒന്നും അങ്ങനെ സെലക്ട് ചെയ്തു ശീലം ഇല്ല താൻ ഒരു നല്ല ഡ്രസ്സ്‌ നോക്കി എടുക്ക്. എനിക്ക് അറിയാം എങ്കിൽ ഞാൻ തന്നെ വാങ്ങുല്ലേ, തന്റെ സഹായം ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ? ” എന്നെ കളിയാക്കുന്ന പോലെ ദേവേട്ടൻ ചോദിച്ചു. ഞാൻ കുശുമ്പ് കുത്തുന്ന പോലെ കാണിച്ചിട്ട്, ആ ചേച്ചിയോട് ലേഡീസ് കലക്‌ഷൻ കാണിക്കാൻ പറഞ്ഞു. കുറച്ച് അധിക നേരത്തെ ശ്രമഫലമായി, ഞങ്ങൾ ഒരു പിങ്കും ബ്ലാക്കും കോമ്പിനേഷൻ ഉള്ള ലെഹങ്ക സെലക്ട്‌ ചെയ്തു.

 

” എന്നാ ഇത് പാക്ക് ചെയ്തോ, പിന്നെ ലേഡീസ് മോഡൽ ഷർട്ട്സ് ഉണ്ടോ? ” ദേവേട്ടൻ.

 

” ഉണ്ടെല്ലോ, ഈ സൈസ് തന്നെ ആണോ? ” അവർ. ദേവേട്ടൻ അതേന്ന് പറഞ്ഞപ്പോൾ ആ ചേച്ചി ഷർട്ട്കൾ എടുത്തു കാണിച്ചു.

 

“ഇത് കൊള്ളാവോ?? ” ദേവേട്ടൻ അതിൽ നിന്ന് ക്രീം കളറിൽ ഉള്ള ഒരു ഷർട്ട് എടുത്ത് കാട്ടിയിട്ട് എന്നോട് ചോദിച്ചു. കൊള്ളാം എന്ന് ഞാൻ തലയാട്ടി. സത്യത്തിൽ എനിക്ക് ആ ഷർട്ട് ശരിക്കും ഇഷ്ടം ആയിരുന്നു. ദേവേട്ടന് നല്ല സെലെക്ഷൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *