കടുംകെട്ട് – 3 [ Full ]അടിപൊളി  

 


 

എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ വരുന്നുണ്ട്, അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പോണ്ട എന്ന് പറയണം എന്നുണ്ട്… പക്ഷെ ഇല്ല ഇത്‌ അനിവാര്യമാണ്, അവളുടെ നന്മക്ക്, ഞാൻ ഒരിക്കലും ആരുവിന് ചേർന്ന ഒരാൾ അല്ല. ഞാൻ എന്നെ അടക്കിയെ തീരു.

 

 

” ഡിവോസ് പേപ്പർ ഒക്കെ താൻ അവിടെ എത്തികഴിഞ്ഞു നമുക്ക് ശരിയാക്കാം ” അവൾ എന്തോ പറയാൻ വന്നപ്പോ ഞാൻ പറഞ്ഞു. അവൾ ഒരുനിമിഷം ഒന്ന് ഞെട്ടി, പിന്നെ പറയാൻ വന്നത് വിഴുങ്ങിയിട്ട് ശരി എന്ന് പറയുന്നപോലെ തല ആട്ടി.

 

 

” അവിടെ സുധി നിന്നെ പിക്ക് ചെയ്യാൻ വന്നോളും, എത്തികഴിഞ്ഞു വിളിക്കണം ” ഞാൻ വീണ്ടും പറഞ്ഞു, അവൾ വീണ്ടും വെറുതെ ഒന്ന് തലയാട്ടി.

 

 

” ആരു, I’m really gonna miss you ” അപ്പോഴേക്കും എന്റെ കൂടെ നിന്നിരുന്ന ദർശു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

 

 

” me too ” ആരു അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ചെറുതായി ഒന്ന് ഇടറി.

 

 

” hey ഫൈറ്റ്ന് സമയമായി ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ട്പേരും അടർന്നു മാറി, ആരും കാണാത്ത വിധം കണ്ണുനീർ തുടച്ചു. പിന്നെ ആരു എന്റെകയ്യിൽ നിന്ന് അവളുടെ ബാഗ് വാങ്ങി എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. പെട്ടന്ന് അവൾ ഒന്ന് നിന്നു, അതിന് ശേഷം തിരിഞ്ഞ് ഞങളുടെ നേരെ നോക്കി. അവളുടെ കണ്ണുകൾ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന ദർശുവിനെയും ഉഴിഞ്ഞു.

 

 

”  Wishing you both a happy married life in advance ” ആരു അത്രയും പറഞ്ഞിട്ട് ഞങ്ങളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തിരിഞ്ഞ് നടന്നു.

 

 

” ghhhh” ഞാൻ ഒന്ന് നിശ്വസിച്ചു.

 

 

” എട്ടാ, എന്തിനായിരുന്നു ആ പാവത്തിനെ ഇങ്ങനെ…??? ” ദർശു എന്നോട് ചോദിച്ചു.

 

 

” അവളുടെ നല്ലതിന് വേണ്ടിയാ ഇതൊക്ക, അവളെ എന്നെ സ്നേഹിക്കുന്നില്ല, അവളുടെ കഴുത്തിൽ കുരുങ്ങികിടക്കുന്ന ബാധ്യത, ഒരു കടുംകെട്ട് മാത്രമാണ് ഞാൻ. So  I just let her go ”

 

 

” ആരുന്റെ നല്ലത്… Hmm, ഈഗോ വെറും ഈഗോയുടെ പുറത്ത് ആണ് നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഇപ്പോഴും വൈകിയിട്ടില്ല, നിങ്ങൾ രണ്ടുപേരും ഒരു അഞ്ചു മിനിറ്റ് മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്ക് ഇടയിൽ ഇപ്പൊ ഉള്ളൂ ” ദർശു ചൂടായി.

 

 

” ദർശു, പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്, നമ്മൾ ഇത് പലതവണ പറഞ്ഞു തീർത്ത വിഷയം ആണ് ജസ്റ്റ്‌ ലെറ്റ്‌ her go ” ഞാൻ അത്രയും പറഞ്ഞിട്ട് അവളെ കാക്കാതെ പുറത്തേക്ക് നടന്നു.

 

 

 

” ഏട്ടാ ”

 

 

” ഏട്ടാ ” ദർശു പിറകിൽ നിന്ന് വിളിക്കുനുണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല.

 

 

” ഏട്ടാ ആരു ” അവൾ വീണ്ടും വിളിച്ചു, ഇത്തവണ അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. ഞാൻ തിരിഞ്ഞ് നോക്കി, അന്നേരം ബോധം ഇല്ലാതെ കിടക്കുന്ന ആരുവിനേം അവളെ ടെൻഷനോടെ താങ്ങി പിടിച്ചിരിക്കുന്ന ദർശുവിനേം ആണ് ഞാൻ കണ്ടത്.  ഞാൻ വേഗം അവളുടെ അടുത്തേക്ക് പാഞ്ഞു. അവിടെ ഉള്ള മെഡിക്കൽ ടീം നെ കാക്കാതെ ഞാൻ അവളെ കോരിഎടുത്ത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവളെ ഡോക്ടർ എക്സാമിൻ ചെയ്യുന്ന സമയത്ത് ഞാനും ദർശുവും പുറത്ത് വെയിറ്റ് ഏരിയയിൽ ഇരുന്നു. എന്റെ ടെൻഷൻ കണ്ടിട്ട് ദർശു എന്നെ കംഫർട്ട് ചെയ്യാൻ നോക്കുന്നുണ്ട് പക്ഷെ എന്നേക്കാൾ ടെൻഷനിൽ ആണ് അവൾ. ഞാൻ പതിയെ കണ്ണുകൾ അടച് ആ കസേരയിലേക്ക് ചാരി ഇരുന്നു.  ഇതൊക്കെ എപ്പോഴാണ് ഇങ്ങനെ ആയത്?? എന്റെ ഓർമ്മകൾ ഒന്നര കൊല്ലം പുറകിലേക്ക് പോയി, ഒന്നര വർഷങ്ങൾക്ക് മുമ്പ് ഉള്ള ആ രാത്രി. ആരുവിന്റെ ഡയറിവായിച്ച, ആരുവിനെ കുറിച്ചുള്ള എന്റെ തെറ്റ്ദാരണകൾ ഒക്കെ മാറിയ ആ രാത്രി.

 

 

***

 

ഞാൻ നന്ദുവിന്റെ വീടിന്റ മുന്നിൽ വണ്ടി നിർത്തി. ഗേറ്റ് തുറന്ന് ബൈക്ക് ഉള്ളിലേക്കു തള്ളി കയറ്റി. അതിന് ശേഷം അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒരു റൗണ്ട് ഫുൾ റിങ് ചെയ്തു കഴിഞ്ഞാണ് ആ നാറി ഫോൺ എടുത്തത്.

 

 

” ഹലോ… ”

 

 

” നന്ദു വന്ന് ഒന്ന് വാതിൽ തുറക്ക് ”

 

 

” വാതിലോ.. ഏത് വാതിൽ??? അല്ല നീ ഏതാ??…. ” ഒറക്കപ്പിച്ചിൽ അവാർഡ് ഫിലിം നായകനെ പോലെ ലാഗ് അടിച്ചവൻ ചോദിച്ചു. എനിക്ക് അങ്ങ് വെറഞ്ഞുവന്നു. Cool അജു cool ഞാൻ എന്നെ തന്നെ ഒന്ന് സമാധാനിപ്പിച്ചു.

 

 

” നിന്റെ വീടിന്റ വാതിൽ. ഞാൻ ഫ്രണ്ടിൽ ഉണ്ട് ”

 

 

” അയിന് നീ ഏതാ??? ” വീണ്ടും അവൻ.

 

 

” ഞാൻ നിന്റെ തന്ത. വന്നു വാതിൽ തുറക്ക് കോപ്പേ ” ഞാൻ ഇത്തിരി വയലന്റ് ആയി.

 

 

” അജു?? ” കേക്കേണ്ടത് കേട്ടപ്പോ ചെക്കന് റിലേ വന്നു. അവൻ വേഗം തന്നെ വന്ന് വാതിലിൻറെ കൊളുത്ത് എടുത്തു. അവൻ എന്നെ നോക്കി. എന്തെക്കെയോ അവന് പറയാൻ ഉണ്ട്, പക്ഷെ അവൻ മടിച്ചു നിൽക്കുവാണ്. ഞാനും ഒന്നും പറഞ്ഞില്ല ഞാൻ അകത്ത് കയറിയതും അവൻ വാതിൽ അടച്ചു.

 

 

” ഡാ  ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ?? ” ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി.

 

 

” ഇന്നലെ രാത്രി അത്താഴം കഴിച്ച വഴി ആണ് നല്ല വിശപ്പ് ” അവന്റെ നോട്ടത്തിന് മറുപടി എന്നോണം ഞാൻ പറഞ്ഞു.

 

 

” ബാ ഫ്രിജിൽ വല്ലതും ഉണ്ടോന്ന് നോക്കാം ” അവൻ ഒരു ചിരിയോടെ മറുപടി തന്നു.

 

 

” നോക്കണ്ട അതിൽ ഒന്നുമില്ല, ഒരഞ്ചു മിനിറ്റ് താ ഞാൻ എന്തേലും ഉണ്ടാക്കി തരാം ” പെട്ടന്ന് ഒരു ശബ്ദം കെട്ട് ഞാനും അവനും തിരിഞ്ഞു നോക്കി. ജലജ ആന്റി, അവന്റെ അമ്മ. ഞാൻ ചമ്മിയ ഭാവത്തിൽ അവരെ നോക്കി.

 

 

” വേണ്ട. ആന്റി കിടന്നോ, ഞങ്ങൾ വല്ല egg sandwich ഉം ഉണ്ടാക്കിക്കോളാം, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ” ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ എന്തോ അത്ഭുതം കണ്ട ഭാവത്തിൽ ആന്റി എന്നെ നോക്കി. നന്ദു വിന്റേം ഭാവം വേറെ ഒന്നുമല്ല. ആന്റി ഒന്ന് തല ആട്ടിയിട്ട് അതേ ഭാവത്തിൽ അകത്തേക്ക് റൂമിന്റെ കേറിപ്പോയി.

 

 

” എന്താടാ?? ” ഞാൻ കാര്യം മനസ്സിലാവാതെ നന്ദുവിനോഡ് ചോദിച്ചു.

 

 

” ഡാ നീ ശരിക്കും അജു തന്നെ ആണോ?? ” അവൻ.

 

 

” അല്ലടാ ഞാൻ അപരൻ ആണ് ”

 

 

അത് കെട്ട് അവൻ ചിരിച്ചു.

 

 

” അല്ല, നീ എന്റെ അമ്മ എന്തേലും ചോദിച്ചാൽ ha, ഹു, ഉം എന്നൊക്കെ മൂളുന്നത് അല്ലാതെ എന്തേലും ഒരു വാക്ക് ഇതിനു മുന്നേ സംസാരിച്ചിട്ടുണ്ടോ?? ആ നീ ‘ വേണ്ട, ആന്റി പോയി കിടന്നോ ‘ എന്നൊക്കെ ഇത്ര സോഫ്റ്റ്‌ ആയിട്ട് അമ്മയോട് പറയുന്നത് കേട്ടിട്ട് ചോദിച്ചതാ. അമ്മയുടെ കിളി ഒക്കെ പറന്നെന്നു തോന്നുന്നു ” നന്ദു അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി. സത്യമാണ് ഞാൻ നന്ദുവിന്റെ അമ്മയോട് എന്നല്ല, സ്ത്രീകളോട് ഒക്കെ പരമാവധി അകലം പാലിച്ചിരുന്ന ഒരാൾ ആണ്, പക്ഷെ ദർശുവിന്റെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മാസം കൊണ്ട് ഞാൻ മാറിയിരിക്കുന്നു. ഞാൻ ബെഡ്റസ്റ്റ്‌ ൽ ആയിരുന്ന സമയം ദിവസവും ദർശുവിന്റെ അമ്മ എന്റെ അരികിൽ ഇരുന്ന് മണിക്കൂറുകളോളം എന്റെ ഇരിറ്റേഷൻ ഒന്നും കാര്യം ആക്കാതെ സംസാരിക്കുമായിരുന്നു, അത് എനിക്ക് മെന്റലി സ്ത്രീകളോട് സംസാരിക്കാൻ ഉള്ള മടി മാറ്റിയത് ആവും.