കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” പുള്ളിക്കാരനോ ഏത് പുള്ളിക്കാരൻ?? ” ആതു വിടാൻ ഉദ്ദേശം ഇല്ല. ഞാൻ അവളെ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചു. പെണ്ണിന് വലിയ കൂസൽ ഒന്നുമില്ല.

 

” കണ്ടാ രണ്ട് ദിവസം കൊണ്ട് എന്റെ മോള് അവന്റെ ഇഷ്ടം ഒക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി, ഭാര്യമാർ ആയാൽ അങ്ങനെ വേണം അല്ലാതെ ഇവിടെ ചിലരെപ്പോലെ… ” അച്ഛൻ.

 

” ചിലരെ പോലെ.. ബാക്കി കൂടി പറ മനുഷ്യാ… നിങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് വേറെ ആരെങ്കിലും ആണോ?? ആണോന്ന്.. ” അമ്മ. രാവിലെ തന്നെ ശ്രീദേവി, ഭദ്ര കാളി ആണല്ലോ. രണ്ടും ഉടക്കി എന്ന് തോന്നുന്നു. എന്താ സംഭവം എന്ന് ചോദികും പോലെ ഞാൻ അച്ഛനെ നോക്കി. ഒന്നുമില്ലന്ന് കണ്ണ് കൊണ്ട് കാണിച്ചിട്ട് പത്രം വായന തുടർന്നു.

 

” അതേ ഉച്ചക്ക് എന്ത് ഫുഡ്‌ ഉണ്ടാക്കും എന്നും പറഞ്ഞ് രണ്ടുപേരും ഉടക്കി. അച്ഛ, അമ്മേനെ നൈസ് ആയി പിശുക്കൻ ചന്ദ്രന്റെ മോളെ എന്ന് വിളിച്ചു. ദാറ്റ്‌ സ് ആൾ ” ആതു എന്റെ ചെവിയിൽ വന്ന് പറഞ്ഞു. ചുമ്മാതെ അല്ല അമ്മക്ക് ഇളകിയത്. അച്ഛനോട് വല്ല കാര്യവും ഉണ്ടായിന്നോ എന്ന് ചോദിച്ചു ഞാനും ആതുവും ചിരിച്ചു.

 

” നിന്റെ കെട്ടിയോന് കാപ്പി വേണേൽ നീ ഇട്ട് കൊടുക്ക്. ” ഞങ്ങൾ ചിരിക്കുന്നത് കൂടി കേട്ടപ്പോൾ അമ്മ കലിപ്പിൽ വിളിച്ചു പറഞ്ഞു. എങ്കിലും സ്റ്റവ്വിൽ ചായപാത്രം അമ്മ വെക്കുന്നത് ഞങ്ങൾ കണ്ടിരുന്നു.

 

” എന്നാ എനിക്ക് ഉള്ള ചുക്ക്കാപ്പി മാത്രം മതി, ഒരു ദിവസം ബെഡ് കോഫി കുടിച്ചില്ലേലും പ്രശ്നം ഒന്നുമില്ല ”

 

” ആഹാ ഇതാണ് അച്ഛ പറഞ്ഞ, ഉത്തമയായ ഭാര്യ. എന്താ സ്നേഹം ” വീണ്ടും ആതു. അവൾ അത് പറഞ്ഞിട്ട് അച്ഛനെ നോക്കി ചിരിച്ചു. ഞാനും അതിനു വലിയ കാര്യം ഒന്നും കൊടുത്തില്ല. Tv ഓൺ ആക്കി അതിൽ നോക്കി ഇരുന്നു.

 

” അമ്മൂസെ… പിന്നേ തേയില ഇടേണ്ട, കുടിക്കൂല്ല. കോഫി പൌഡർ മതി. ” ഞാൻ അത് പറഞ്ഞപ്പോ അമ്മ എന്നെ കലിപ്പിൽ ഒന്ന് നോക്കി. ഞാൻ ചിരിച്ചു കാണിച്ചു. അന്നേരം അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു എങ്കിലും കഷ്ട്ടപ്പെട്ടു കള്ളി അത് ഒതുക്കി.

കുറച്ച് കഴിഞ്ഞു ചൂട് പാറുന്ന ഒരു കപ്പ് അമ്മ എന്റെ മുന്നിൽ ഉണ്ടായിരുന്ന ചെറിയ മേശയുടെ പുറത്ത് കൊണ്ട് വന്നു വെച്ചു. പിന്നെ അവിടെ ഇരുന്നിരിന്ന അച്ഛയെ കലിപ്പിൽ ഒന്ന് നോക്കി മുഖം വെട്ടിച്ചിട്ട് അടുക്കളയിലേക്ക് പോയി. അത് കണ്ട് ഞാൻ ആതുവും പരസ്പരം നോക്കി ചിരിച്ചു.

 

” അമ്മ ഇത് കാപ്പി അല്ലേ?? ” ചൂട് പാറുന്ന ആ കോഫി ഊതി ഒരു സിപ്പ് എടുത്തിട്ട് ഞാൻ അമ്മയോട് വിളിച്ചു ചോദിച്ചു.

 

” ഹാ, നിനക്ക് ഉള്ള ചുക്ക് കാപ്പി തരാം, നീ ആദ്യം അത് മോന് കൊണ്ടോയി കൊട് ” അമ്മ

 

” അമ്മ കൊടുക്ക്‌, എനിക്ക് സ്റ്റെപ്പ് കേറി ചെല്ലാൻ വയ്യ, നല്ല ശരീരം വേദന ഉണ്ട് പ്ലീസ് ” ഞാൻ ചുമ്മാ ചിണുങ്ങി.

 

” എന്നാ ഞാൻ കൊടുത്തോളാം ” എന്നും പറഞ്ഞു ആതു എന്റെ കയ്യിൽ നിന്ന് കോഫി കപ്പു വാങ്ങി മുകളിലേക്ക് ഓടി.

 

” എടി ഞാൻ കുടിച്ചതിന്റെ ബാലൻസ് ആ അത്, വേറെ ഒരു കപ്പിൽ ആക്കി കൊണ്ട് പോ ” ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി, ഒരു കുസൃതി ചിരിയോടെ എന്നെ കണ്ണ് ഇറുക്കി കാണിച്ചു. പിന്നെ മുകളിലേക്ക് പോയി.

 

ഈ പെണ്ണ്. അവിടെ ചെന്ന് ഞാൻ ടെസ്റ്റ്‌ നോക്കിയ കപ്പിൽ ആണ് എന്ന് എങ്ങാനും അവൾ പുള്ളിയോട് പറഞ്ഞാൽ ആ കാപ്പി അങ്ങേര് എന്റെ തലവഴി ചിലപ്പോ കമത്തും. മുരടൻ.

 

ഞാൻ കുടിച്ച കാപ്പിയുടെ ബാലൻസ് അതേ കപ്പിൽ കുടിക്കുക, ഒരു indirect kiss അത് ഓർത്തപ്പോ വല്ലാത്ത ഒരു നാണവും കുളിരും എന്നിലൂടെ കടന്ന് പോയി. Ayy ആരൂ എന്താ ഇത്, എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. രാവിലെ തൊട്ട് തുടങ്ങിയത ബിഹേവ്.

 

കുറച്ചു കഴിഞ്ഞു ആതു താഴേക്ക് വന്നു. ആൾ പോയതിനേക്കാൾ ഹാപ്പി ആയിരുന്നു, എന്ത് പറ്റിയോ എന്തോ. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും അമ്മ വന്നു എന്റെ നെറ്റിയിൽ തൊട്ട് ചൂട് നോക്കി.

 

” ചൂട് ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോണോ?? ”

അമ്മ ചോദിച്ചപ്പോ വേണ്ട എന്ന രീതിയിൽ ഞാൻ ചുമൽ കൂച്ചി. ഒന്ന് മൂളിയിട്ട് അമ്മ എന്റെ നെറ്റിൽ ഒരു തുണി നനച്ച് ഇട്ടു. പിന്നെ എന്റെ ചുക്ക് കാപ്പി കൊണ്ട് വന്നു തന്നു. ആവി പറക്കുന്ന ചൂട് കാപ്പി. സോഫയിൽ ഇരുന്നു പതിയെ ഞാൻ അത് ഊതി കുടിച്ചു. ചുക്കിന്റെയും കുരുമുളകിന്റെയും എരിയും ഇളം ചൂടും

ഒക്കെ ഉള്ളിലേക്ക് ഇറങ്ങിയപ്പോ നല്ല സുഖം. അങ്ങനെ രസിച്ചു കാപ്പി കുടിച് കൊണ്ട് ഇരിക്കുമ്പോൾ ആണ് പുള്ളിക്കാരൻ താഴേക്ക് വന്നത്, സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടപ്പഴേ ഞാൻ അവിടെ നിന്ന് മുഖം വെട്ടിച്ചു. മൈൻഡ് ചെയ്യാൻ നിന്നില്ല. സത്യത്തിൽ ഒരു തരം നാണം ആയിരുന്നു. രാവിലെ തൊട്ട് എനിക്ക് എന്താണ് സംഭവിക്കുന്നത്, പണ്ട് ഉള്ളിൽ കുഴിച്ചു മൂടിയ ആദ്യാനുരാഗത്തിന്റെ വിത്തുകൾ വീണ്ടും മുളക്കുകയാണോ ഈശ്വരാ. ഇന്നലെത്തെ ആ നശിച്ച സ്വപ്നം ആണ് എല്ലാത്തിനും കാരണം. എന്നെ കെയർ ചെയ്യുന്ന ആ മനുഷ്യൻ, അന്നേരം ആ കണ്ണുകളിൽ കണ്ട എന്നോട് ഉള്ള സ്നേഹം. ഉള്ളിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും അതിന് വേണ്ടി കൊതിക്കുന്നുണ്ടോ??

 

ആരു വേണ്ട വെറുതെ പാഴ് മോഹങ്ങൾ കൊടുത്തു മനസ്സിനെ വീണ്ടും മുറിവ് ഏൽപ്പിക്കണ്ട. എന്തോക്കെ ആയാലും അതൊക്ക വെറും ഒരു സ്വപ്നം ആണ്‌, ആ മനുഷ്യന് ഒരിക്കലും നിന്നെ സ്നേഹിക്കാൻ ആവില്ലന്ന് നിനക്ക് ഇത്രയും ആയിട്ടും മനസ്സിലായില്ലേ?? ഭൂമിയിൽ അയാൾ ഏറ്റവും വെറുക്കുന്ന ആൾ ആണ് നീ, ഞാൻ എന്നൊട് തന്നെ പറഞ്ഞു. സത്യം ഇതാണ് എന്ന് അറിയാം എങ്കിലും വല്ലാത്ത ഒരു നോവ്. ഞാൻ മുഖം താഴ്ത്തി ഇരുന്നു കാപ്പി കുടിച്ചു.

 

താഴേക്ക് ഇറങ്ങി വന്ന അയാളെ അച്ഛൻ വിഷ് ചെയ്തു, തിരിച്ചു വിഷ് ചെയ്തിട്ട് പുള്ളി മേശയിൽ ഇരുന്ന ജെഗ്ഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.

 

” ഇന്നലെ ആരൂന് പനി ആയി എന്ന് അറിഞ്ഞപ്പോ എന്ത് ടെൻഷൻ ആയിരുന്നു അർജുന് ഇപ്പൊ എല്ലാം ok അല്ലേ?? ”

 

അച്ഛൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുപോലെ ഞെട്ടി. അപ്പൊ അതൊക്കെ ഒരു സ്വപ്നം അല്ലായിരുന്നോ?? പുള്ളി എന്നെ ഓർത്ത് ടെൻഷൻ അടിച്ചു എന്നോ?? എന്നിൽ സന്തോഷവും അത്ഭുതവും ഒക്കെ വന്നു നിറഞ്ഞു, ആതു അത് കണ്ടുഎന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

 

” എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട്‌ ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ ”

Leave a Reply

Your email address will not be published. Required fields are marked *