എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അത് പുള്ളിയുടെ കഴുത്തിൽ നിന്ന് എടുത്തു. പിന്ന എന്റെ പുതപ്പ് എടുത്തു പുതച് കൊണ്ട് താഴേക്ക് ചെന്നു. നല്ലത് പോലെ കുളിരുന്നുണ്ട്.
” ആഹാ ഇത് ആരാ ജാതു വോ?? ” ആതു രാവിലെ തന്നെ തുടങ്ങിയുട്ടുണ്ട്. നല്ല തൊണ്ട വേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പകരം കൊഞ്ഞനം കുത്തി കാണിച്ചു.
” ഏട്ടൻ എഴുന്നേറ്റില്ലേ?? ” അവൾ ചോദിച്ചപ്പോൾ ഇല്ലാ എന്ന അർഥത്തിൽ ഞാൻ ചുമൽ കൂച്ചി കാണിച്ചു.
” ഡീ പെണ്ണെ അവനെ ശല്യം ചെയ്യല്ലേ, പാവം കിടന്ന് ഉറങ്ങിക്കോട്ടേ. ഇന്നലെ ഇവളുടെ പനി കാരണം മോൻ കൊറേ വൈകി ആണ് കിടന്നത് ”
മുകളിലേക്ക് ഓടാൻ പോയ ആതുനോട് അടുക്കളയിൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറഞ്ഞു. ആഹാ എല്ലാർക്കും എന്താ ഒരു സ്നേഹം. എന്റെ പനി എങ്ങനെ ഉണ്ട് എന്ന് പോലും ചോദിക്കാൻ പോലും ഒരാൾക്കും തോന്നിയില്ല. ഞാൻ കെറുവിച് സോഫയിൽ ചെന്ന് ഇരുന്നു.
അച്ഛൻ രാവിലെ തന്നെ പത്രം തിന്നുന്ന തിരക്കിൽ ആണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ പണി തുടർന്നു.
” ആരൂ നിനക്ക് ചുക്ക് കാപ്പി വേണോ?? ” അമ്മ ആണ്
” വോ വേണ്ട, കൊണ്ടോയി നിങ്ങളുടെ പുന്നാര മരുമോന് കൊട് ” ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.
” വേണ്ടങ്കിൽ വേണ്ട, ആർക്കാ നിർബന്ധം?? ” രാവിലെ തന്നെ പുച്ഛം. പിണക്കം ആണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചഞാൻ പ്ലിങ്.
” അമ്മൂസെ, നിക്ക് ചുക്ക് കാപ്പി എടുക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് ഒരു കോഫി കൂടി ഇട്ടോ, ബെഡ് കോഫി കുടിക്കുന്ന ശീലം ഉണ്ട് ” കൊറേ നേരം ആയിട്ടും ഒരു മൈന്റും ഇല്ലാ എന്ന് കണ്ടപ്പോ നാണം കെട്ടു വിളിച്ചു പറഞ്ഞു.
” പുള്ളിക്കാരനോ ഏത് പുള്ളിക്കാരൻ?? ” ആതു വിടാൻ ഉദ്ദേശം ഇല്ല. ഞാൻ അവളെ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചു. പെണ്ണിന് വലിയ കൂസൽ ഒന്നുമില്ല.
” കണ്ടാ രണ്ട് ദിവസം കൊണ്ട് എന്റെ മോള് അവന്റെ ഇഷ്ടം ഒക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി, ഭാര്യമാർ ആയാൽ അങ്ങനെ വേണം അല്ലാതെ ഇവിടെ ചിലരെപ്പോലെ… ” അച്ഛൻ.
” ചിലരെ പോലെ.. ബാക്കി കൂടി പറ മനുഷ്യാ… നിങ്ങൾക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് വേറെ ആരെങ്കിലും ആണോ?? ആണോന്ന്.. ” അമ്മ. രാവിലെ തന്നെ ശ്രീദേവി, ഭദ്ര കാളി ആണല്ലോ. രണ്ടും ഉടക്കി എന്ന് തോന്നുന്നു. എന്താ സംഭവം എന്ന് ചോദികും പോലെ ഞാൻ അച്ഛനെ നോക്കി. ഒന്നുമില്ലന്ന് കണ്ണ് കൊണ്ട് കാണിച്ചിട്ട് പത്രം വായന തുടർന്നു.
” അതേ ഉച്ചക്ക് എന്ത് ഫുഡ് ഉണ്ടാക്കും എന്നും പറഞ്ഞ് രണ്ടുപേരും ഉടക്കി. അച്ഛ, അമ്മേനെ നൈസ് ആയി പിശുക്കൻ ചന്ദ്രന്റെ മോളെ എന്ന് വിളിച്ചു. ദാറ്റ് സ് ആൾ ” ആതു എന്റെ ചെവിയിൽ വന്ന് പറഞ്ഞു. ചുമ്മാതെ അല്ല അമ്മക്ക് ഇളകിയത്. അച്ഛനോട് വല്ല കാര്യവും ഉണ്ടായിന്നോ എന്ന് ചോദിച്ചു ഞാനും ആതുവും ചിരിച്ചു.
” നിന്റെ കെട്ടിയോന് കാപ്പി വേണേൽ നീ ഇട്ട് കൊടുക്ക്. ” ഞങ്ങൾ ചിരിക്കുന്നത് കൂടി കേട്ടപ്പോൾ അമ്മ കലിപ്പിൽ വിളിച്ചു പറഞ്ഞു. എങ്കിലും സ്റ്റവ്വിൽ ചായപാത്രം അമ്മ വെക്കുന്നത് ഞങ്ങൾ കണ്ടിരുന്നു.
” എന്നാ എനിക്ക് ഉള്ള ചുക്ക്കാപ്പി മാത്രം മതി, ഒരു ദിവസം ബെഡ് കോഫി കുടിച്ചില്ലേലും പ്രശ്നം ഒന്നുമില്ല ”
” ആഹാ ഇതാണ് അച്ഛ പറഞ്ഞ, ഉത്തമയായ ഭാര്യ. എന്താ സ്നേഹം ” വീണ്ടും ആതു. അവൾ അത് പറഞ്ഞിട്ട് അച്ഛനെ നോക്കി ചിരിച്ചു. ഞാനും അതിനു വലിയ കാര്യം ഒന്നും കൊടുത്തില്ല. Tv ഓൺ ആക്കി അതിൽ നോക്കി ഇരുന്നു.
” അമ്മൂസെ… പിന്നേ തേയില ഇടേണ്ട, കുടിക്കൂല്ല. കോഫി പൌഡർ മതി. ” ഞാൻ അത് പറഞ്ഞപ്പോ അമ്മ എന്നെ കലിപ്പിൽ ഒന്ന് നോക്കി. ഞാൻ ചിരിച്ചു കാണിച്ചു. അന്നേരം അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു എങ്കിലും കഷ്ട്ടപ്പെട്ടു കള്ളി അത് ഒതുക്കി.
കുറച്ച് കഴിഞ്ഞു ചൂട് പാറുന്ന ഒരു കപ്പ് അമ്മ എന്റെ മുന്നിൽ ഉണ്ടായിരുന്ന ചെറിയ മേശയുടെ പുറത്ത് കൊണ്ട് വന്നു വെച്ചു. പിന്നെ അവിടെ ഇരുന്നിരിന്ന അച്ഛയെ കലിപ്പിൽ ഒന്ന് നോക്കി മുഖം വെട്ടിച്ചിട്ട് അടുക്കളയിലേക്ക് പോയി. അത് കണ്ട് ഞാൻ ആതുവും പരസ്പരം നോക്കി ചിരിച്ചു.