” ഇപ്പൊഴെങ്കിലും ഒരുക്കം കഴിഞ് ഇറങ്ങിയല്ലോ പുതുമണവാളൻ?? ” കൊച്ചേട്ടായി എന്നെ കളിയാക്കും പോലെ ചോദിച്ചു. അപ്പച്ചിയുടെ മോൻ, എന്റെ രണ്ടാമത്തെ ഏട്ടൻ. ഹരിനാരായൺ, സോഫ്റ്റ്‌വെയർ എൻജിനിയർ, ഇപ്പൊ ബാംഗ്ലൂരിൽ one ഓഫ് the best സോഫ്റ്റ്‌വെയർ ഡെവലപ്പ് കമ്പനിയുടെ ഹെഡ് ആണ്.
” വല്യേട്ടായി എന്തിയെ?? ” നാൽവർ സംഘത്തിൽ വല്യേട്ടായിടെ മാത്രം കുറവ് കണ്ടത്കൊണ്ട് ഞാൻ ചോദിച്ചു. വല്യേട്ട, വല്യച്ഛന്റെ മോൻ, കുടുംബത്തിൽ ഞങളുടെ ജനറേഷനിലെ ഏറ്റവും മൂത്ത സന്തതി, അനന്തപത്മനാഭൻ. ആളു ഡോക്ടർ ആണ്, ഫേമസ് കാർഡിയോളോജിസ്റ്റ്.
” വല്യേട്ടായി കാവിലേക്ക് പോയി അവിടെ പൂജയുടേം മറ്റും കാര്യങ്ങൾ വല്യച്ഛൻ വല്യേട്ടയെ ആണ് ഏല്പിച്ചിരിക്കുന്നത് ” ശിവേട്ടായി ആണ് മറുപടി പറഞ്ഞത്. ശിവദാസ്, ഏറ്റവും ഇളയ ഏട്ടൻ, എന്റെ തൊട്ടു മൂത്ത ആൾ. രണ്ടാമത്തെ അപ്പച്ചിയുടെ മോൻ. എൻജിനിയറിങ് പൂർത്തി ആക്കി ഇപ്പൊ കൊച്ചേട്ടയിടെ കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഇനി ശിവേട്ടായിടേം കൊച്ചേട്ടായിടേം ഇടയിൽ ഒരാൾ കൂടി ഉണ്ട് ലക്ഷ്മൺ, കൂട്ടത്തിലെ കൊമ്പൻ. പേരിന്റെ അറ്റത്ത് IAS എന്നൊരു വാലു കൂടി ഉണ്ട് ഇപ്പൊ സബ് കളക്ടർ ആണ്. ലീവ് ഇല്ലാത്ത കൊണ്ട് വരാൻ പറ്റില്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം ഏട്ടത്തിയേയും കൊച്ചിനെയും അയച്ചു. ഞങ്ങൾ അഞ്ചു പേര് ആണ് കൂട്ടത്തിലെ ആൺ തരികൾ. ചേട്ടായിമാർ നാലും കുഞ്ഞിലേ ഭയങ്കര ഊളകൾ ആയിരുന്നു എങ്കിലും വളർന്നപ്പോ എല്ലാരും നന്നായി. എനിക്ക് പണ്ട് ഇവന്മാരെ കൊണ്ട് ഉപദ്രവം മാത്രമേ ഉണ്ടായിരുന്നുള്ളൂ,എന്നാ അവർക്ക് പക്വത വന്നപ്പോ തല്ലിപൊളി ആയ എന്നെ നല്ലത് പോലെ ഇവർ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുണ്ട്, വിരോധാഭാസം . ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ മൂന് പേരും കാവിലേക്ക് നടന്നു.
ആറോ ഏഴോ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കാവ് ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ കുടുംബക്കാരെ കൂടാതെ നാട്ടുകാരും തുള്ളലിൽ പങ്കെടുക്കാനും അനുഗ്രഹം വാങ്ങാനും ഒക്കെ ഒത്തു കൂടുന്നുണ്ട്. ഫാൻസി ലൈറ്റും തോരണങ്ങളും കോച്ചു കച്ചവട ക്കാരും ഒക്കെ ആയി ആകെ മൊത്തത്തിൽ ഒരു ഉത്സവ വൈബ് ആണ്. ചേട്ടായിമാർ കാവിൽ എത്തിയതും തൊഴാൻ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പിന്നെ തൊഴുതോളം എന്നും പറഞ്ഞു കളം
വരയ്ക്കുന്നത് കാണാനായി ചെന്നു. ഗന്ധർവ്വനും യക്ഷിയും ആണ് ഇന്നത്തെ കളം. ഞാൻ ചെല്ലുമ്പോൾ ഗന്ധർവ്വൻ കളം എഴുതുന്നത് പൂർത്തിയായിരുന്നു യക്ഷികളം പകുതിയായി. ഒരുകയ്യിൽ വില്ലും മറുകയ്യിൽ അമ്പും പിടിച്ചു കടുവയുടെ പുറത്ത് ഇരിക്കുന്ന അർദ്ധനഗ്നയായ യക്ഷി. മനോഹരമായ രൂപം, പുതിയ ഒരു പയ്യൻ ആണ് കളം എഴുതുന്നത്. കളം എഴുതുന്നത് കാണാൻ നിന്നിരുന്ന പെണ്ണുങ്ങളുടെ മുന്നിൽ ഇത്തിരി ആള് കളിച്ചു അവൻ കളം ഏഴുതുകയാണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
” ഡാ ഡാ ആ വരുന്ന പെൺപിള്ളേര നോക്കടാ എല്ലാം ഒന്നിന് ഒന്ന് മെച്ചം ”
വായ് നോക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ വന്നവന്മാരിൽ ആരോ ആണ്. ഇതേതാ ഇത്ര സുന്ദരിമാർ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാനും അങ്ങോട്ട് നോക്കി. അച്ചു, അഞ്ചു, രാജിയേച്ചി, തുടങ്ങിയ ഞങളുടെ പെങ്ങന്മാർ, അവന്മാർ പറഞ്ഞ് ശരിയാണ് എല്ലാരും അതി സുന്ദരികൾ തന്നെ ആണ് അച്ചുവും അഞ്ചുവും ചുരിദാർ ആണ് വേഷം ബാക്കി എല്ലാരും സാരിയും. അന്നേരം അവരുടെ എല്ലാം പുറകിൽ ആയി അച്ചുന്റെ അമ്മയുമായി സംസാരിച്ചോണ്ട് വരുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് അടിച്ചു പോയത് പോലെ തോന്നി. മുല്ലപ്പൂ ചൂടിയ മുടി, നെറ്റിയിൽ ഒരു പൊട്ട് ചന്ദനകുറി, സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം, വാലിട്ട് എഴുതിയ ആ ഉണ്ട കണ്ണ്, മൂക്കിൽ ഒരു ചുവന്ന കല്ലിന്റെ മൂക്കുത്തി, ചുവന്നു തുടുത്ത അധരങ്ങൾ, അവൾ അച്ചുന്റെ അമ്മയോട് എന്തോ പറഞ്ഞു ചിരിച്ചപ്പോ പുറത്ത് കണ്ട മുല്ല മൊട്ട് പോലെ ഉള്ള പല്ലുകൾ, ചെവിയിൽ ആടി കളിക്കുന്ന വലിയ ജിമിക്കി, കരിനീല കരയും വർക്കും ചെയ്ത സെറ്റ് സാരി ആണ് അവളുടെ വേഷം അത് അവൾക്ക് നല്ലത് പോലെ ചേരുന്നുണ്ട്. എന്റെയും അവളുടെയും ഡ്രസ്സ് മാച്ചിങ് ആണ്. എന്റെ കണ്ണുകൾ എപ്പോഴോ അവളുടെ മാറിൽ ഉടക്കി നിന്നു. പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ ആ മാറിടങ്ങൾ, ഇതിന് ഇത്ര വലിപ്പം ഉണ്ടായിരുന്നോ, മുമ്പ് സാരിയുടേം ബ്ലൗസിന്റേം മറയില്ലാതെ അവ കണ്ടത് എന്റെ മനസ്സിലേക്ക് ഓടി വന്നു, അതിന്റ പരിണിത ഫലം എന്നോളം ഒരാൾക്ക് ചെറിയ മാറ്റം വന്നോ?? പെട്ടന്ന് അവൾ മാറ് മറക്കാൻ എന്നോണം സാരി സൈഡിൽ ലേക്ക് വലിച്ചിട്ടു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവളുടെ ഉണ്ട കണ്ണ് ഉരുട്ടി എന്നെ പേടിപ്പിച്ചു കാണിച്ചു. അയ്യേ ഞാൻ അവളുടെ അവിടെ നോക്കുന്നത് അവൾ കണ്ടു കാണാനും. ഛെ നാണക്കേട്. ഞാൻ പിന്നെ അവിടെ നിന്നില്ല കുറച്ച് അപ്പുറത്തേക്ക് മാറി.