കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” അങ്കിൾ, ആതു എന്നോഡ് ഒരു കാര്യം പറഞ്ഞു.. ” കുറച്ചു കഴിഞ്ഞു എന്റെ കെട്ടിയോൻ ഇത്തിരി ഗൗരവത്തിൽ അച്ഛനോട് പറഞ്ഞപ്പോ എന്താ എന്ന് അറിയാൻ ഞാനും എല്ലാരും പുള്ളിയെ നോക്കി.

 

” അവൾക്ക് ബോക്സിങ് പഠിച്ചാൽ കൊള്ളാം എന്ന് ” അയാൾ അച്ഛനോട് പറഞ്ഞു.

 

” ബോക്സിങോ അതൊക്കെ വേണോ?? ഒന്നുമില്ലേലും അവൾ ഒരു പെൺകുട്ടി അല്ലേ?? ” അച്ഛൻ.

 

” ഇന്നത്തെ കാലം അല്ലേ അങ്കിളേ, പെൺകുട്ടികൾ ഒക്കെ സെൽഫ് ഡിഫറെൻസ്ന് എന്തേലും ഒക്കെ പഠിച്ചിരിക്കുന്നത് നല്ലത് ആ ” പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് നോക്കി.

 

” അത് ശരി ആ അച്ഛേ, ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇങ്ങനെ എന്തേലും ഒക്കെ പഠിക്കണം. പെണ്ണുങ്ങളെ പട്ടാപകൽ പോലും തട്ടിക്കൊണ്ട് പോവാൻ മടിക്കാത്ത ആളുകൾ ഉള്ള കാലം ആണ്. ” ഞാൻ അത് പറഞ്ഞപ്പോ പുള്ളിയുടെ മുഖം ഒന്ന് മാറി. ഞാൻ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസ്സിലായിരിക്കണം.

 

” അങ്കിൾ, എനിക്ക് അടുത്ത മാസം ഒരു മാച്ച് ഉണ്ട്, അത് കാണാൻ ആതുനെ കൂടി കൊണ്ട് പോവാം. അത് കണ്ടിട്ട് ജോയിൻ ചെയ്യണോ വേണ്ടയോ എന്ന് അവൾ തീരുമാനിക്കട്ടെ. അങ്കിൾ എതിരൊന്നും പറയരുത്. ”

 

” ന്നാ അങ്ങനെ ആവട്ടെ ” അച്ഛൻ. ആതു ഫുൾ ഹാപ്പി ആയി. ചായകുടിച് കഴിഞ്ഞു രണ്ടും കൂടി സിനിമക്ക് പോയി.

 

” ആതു, അജുവും ആയി നല്ലത് പോലെ അടുത്തു അല്ലേ?? ” tv കണ്ട് കൊണ്ട് ഇരുന്ന എന്റെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് അമ്മ ചോദിച്ചു.

 

” ഹാ ” ഞാൻ ഒരു ഒഴുക്കൻ മറുപടി കൊടുത്തു.

” എന്താണ് നീ അവനും എന്തേലും പറഞ്ഞു അടിപിടി ആയോ? ”

 

” ഏയ്യ് ഇല്ല അമ്മ ” എന്ന് മറുപടി പറഞ്ഞിട്ട് ഞാൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു. അമ്മ എന്നെ സംശയത്തോടെ നോക്കി. അമ്മ എന്ന് വിളിച്ചത് കൊണ്ട് ആവും. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അമ്മക്ക് മനസ്സിലായിട്ടുണ്ട് എങ്കിലും അമ്മ ഒന്നും ചോദിച്ചില്ല. എന്റെ മുടിയിൽ ചുമ്മാ തഴുകി. അങ്ങനെ കിടന്നപ്പോ നല്ല ആശ്വാസം ഉണ്ട്.

 

” അച്ചോടാ, കുഞ്ഞാവ ചാച്ചുവാണോ?? ” പരിചയം ഉള്ള ശബ്ദം ഞാൻ കണ്ണ് തുറന്നു നോക്കി. ഐഷു.

 

” നീ ഇത് എപ്പോ വന്ന്?? ” ഞാൻ അത്ഭുതം കൂറി.

 

” മോള് ഇരിക്ക് ഞാൻ ചായ എടുക്കാം ” എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

 

” നിന്റെ പനി ഒക്കെ എങ്ങനെ ഉണ്ട് മോളെ? ” അവൾ എന്റെ നെറ്റിൽ തൊട്ട് കൊണ്ട് ചോദിച്ചു.

 

” എനിക്ക് പനി ആണെന്ന് നീ എങ്ങനെ അറിഞ്ഞു, അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ?? ” ഞാൻ അവളോട്‌ ചോദിച്ചു.

 

” അതൊക്കെ ഞാൻ അറിയും മോളെ ” അവൾ പിരികം ഒക്കെ പൊക്കി വലിയ കാര്യം പോലെ പറഞ്ഞു.

 

” ആതു പറഞ്ഞു കാണും അല്ലേ ”

 

” ആതു അല്ല, പറഞ്ഞത് അല്ലാതെയും ഇതൊക്കെ അറിയാൻ എനിക്ക് റിസോർസ് ഒക്കെ ഉണ്ട് ” ഐഷു അത് പറഞ്ഞപ്പോ അവളുടെ മുഖത്തു ഒരു തിളക്കം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി.

 

” അപ്പൊ നന്ദേട്ടൻ ആണ് പറഞ്ഞത് അല്ലേ?? രണ്ടും ഉടക്ക് ഒക്കെ തീർത്തോ?? ” ഞാൻ ചോദിച്ചപ്പോ പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരി വിരിയാതെ ഇരുന്നില്ല.

 

” ഞങ്ങൾ തമ്മിൽ എന്ത് പിണക്കം. ഞാൻ ചുമ്മാ ചെറിയ ഒരു ഡോസ് കൊടുത്തത് അല്ലേ. അല്ല നിന്റെ കാര്യം എന്തായി പെണ്ണേ. അജേട്ടൻ എന്തിയെ?? ”

 

” എന്റെ എന്ത് കാര്യം വെറുതെ കെട്ടി ആടുന്ന വേഷം അല്ലാതെ എന്ത് ” ഞാൻ ഇത്രയും പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി.

 

“അമ്മൂസേ ഞങ്ങൾ എന്റെ റൂമിൽ കാണുമെ ” അമ്മയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഐഷുനേം വിളിച്ചു റൂമിലേക്ക് ചെന്നു.

 

” ആരു, നീ എന്താ ഇങ്ങനെ. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇപ്പൊ നിങ്ങൾ രണ്ടും ഭാര്യാഭർത്താക്കന്മാർ ആണ്. എല്ലാം മറന്നു രണ്ടുപേർകും ഒരുമിച്ച് ജീവിച്ചു കൂടെ?? ” ഐഷു.

 

” അത് ഞാൻ മാത്രം വിചാരിച്ച പോരല്ലോ. അയാൾക്ക് കൂടി തോന്നണ്ടേ. പുള്ളിക്ക് എന്നോട് പകയാണ് ഒടുങ്ങാത്ത പക. ”

Leave a Reply

Your email address will not be published. Required fields are marked *