സിനിമയും കറക്കവും ഒക്കെ കഴിഞ്ഞു എന്റെ കെട്ടിയോനും പെങ്ങളും വന്നപ്പോ ഏകദേശം വൈകുന്നേരം ആയി. ആതു നല്ല ഹാപ്പി ആയിരുന്നു, പക്ഷെ പുള്ളിക്കാരന്റെ മുഖത്തു നല്ല വാട്ടം ഉണ്ട് എല്ലാരുടേം മുന്നിൽ ചിരിച്ചു കളിച് സംസാരിക്കുന്നുണ്ട് എങ്കിലും പുള്ളിയെ എന്തോ നല്ലത് പോലെ അലട്ടുന്നുണ്ട്. ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.
” ആതു തിയേറ്ററിൽ വെച്ച് എന്തേലും പ്രശ്നം ഉണ്ടായോ?? ” ആതുവിനെ തനിച് കിട്ടിയപ്പോ ഞാൻ അവളോട് ചോദിച്ചു.
” ഇല്ല, എന്താ ചേച്ചി?? ” ആതു വിന് അത്ഭുതം
” അല്ല നിങ്ങൾ പോയിട്ട് വന്നത് മുതൽ ശ്രദ്ധിക്കുന്നു, പുള്ളിയുടെ മുഖത്ത് ഒക്കെ എന്തോ ഒരു മാറ്റം, എന്തോ കാര്യമായി ഉള്ളിൽ വന്നു പെട്ടത് പോലെ ”
” ചേച്ചിക്ക് പ്രാന്ത് ആണ്, ഏട്ടന് എന്നാ മാറ്റം എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ ” അവൾ അത് പറഞ്ഞു എന്നെ കളിയാക്കിയിട്ട് പോയി. ചെലപ്പോ എനിക്ക് തോന്നിയത് ആവും ഞാനും അത് വിട്ടു. രാത്രി ഒരു ഏഴര ഒക്കെ ആകാറായി ക്കാണും ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ പുള്ളി ആരോ ആയിട്ട് ഫോണിൽ സംസാരിക്കുകയാണ്.
” ഹാ ഡാ, എനിക്ക് ഉറപ്പ് ആണ്… കാഴ്ച്ചയിൽ ഒരു പതിനെട്ട് പത്തൊൻപത് വയസ്സ് ഒക്കെ തോന്നിക്കുന്ന ഒരു പെണ്ണ് ”
സംസാരിക്കുന്ന ടോണിൽ നിന്ന് അപ്പുറത്ത് നന്ദേട്ടൻ ആണെന്ന് തോന്നുന്നു, പുള്ളി എന്നെ കാണാത്തത് കൊണ്ടും ഏതോ ഒരു പെണ്ണിനെ പറ്റിയാണ് പറയുന്നത് എന്നത് കൊണ്ടും മിണ്ടാതെ നിന്ന് സംഭാഷണം ശ്രദ്ധിക്കാം എന്ന് വെച്ചു.
” എടാ നീ ഞാൻ പറയുന്നത് തെളിച്ചു കേൾക്കു….
ഹാ ഞാൻ പറഞ്ഞല്ലോ അത് അച്ഛൻ തന്നെ ആയിരുന്നു എനിക്ക് ഉറപ്പ് ആണ്…
ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആ. ഞാൻ ഇന്ന് ആതുവും ആയി ഇവിടെ മാളിലെ multiplex ൽ ഒരു സിനിമയ്ക്ക് പോയത് ആണ്..
നീ അതിൽ പിടിച്ചു തൂങ്ങാതെ ഞാൻ പറയുന്നത് കേൾക്ക്. സിനിമ കഴിഞ്ഞു McDonald’s ൽ കയറി ഫുഡ് ഓഡർ ചെയ്ത് ഇരിക്കുകയായിരുന്നു ഞങ്ങൾ. അന്നേരം ആണ് പുറത്ത് കൂടി അച്ഛൻ നടന്ന് പോവുന്നത് ഗ്ലാസിൽ കൂടി ഞാൻ കണ്ടത്, അച്ഛന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ഒരു ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, കൂടെ കയ്യിൽ കുറേ ഷോപ്പിംഗ് ബാഗ്സും ഒക്കെ പിടച്ച ഒരു പെൺകുട്ടി, ഒന്ന് രണ്ടു കിറ്റ് അച്ഛനും പിടിച്ചിട്ടുണ്ട്, മൂന് പേരും ഓരോന്ന് ഒക്കെ പറഞ്ഞു ചിരിച്ചും കളിചിച്ചും ഗെയിം സെക്ഷൻ നിൽ ഒക്കെ കറങ്ങി നടക്കുന്നു….
എനിക്കും ഒരു മിസ്സ്‌അണ്ടർസ്റ്റാന്ഡിങ് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം പക്ഷെ.. ഞാൻ അച്ഛൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ അവിടെ വെച്ച് അച്ഛനെ വിളിച്ചിരുന്നു എന്റെ കണ്മുന്നിൽ വെച്ച് ഫോൺ എടുത്തിട്ട് അച്ഛൻ പറയുകയാ ഏതോ മീറ്റിംഗ്ൽ ആണ് പിന്നെ വിളിക്കാൻ. ആതു വിനെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് ആണ് പോന്നത് എന്നത് കൊണ്ട് ഞാൻ അതികനേരം അവിടെ നിന്ന് കറങ്ങിയില്ല…
ഹാ.. അത് തന്നെയാ എന്റെയും തീരുമാനം ഇപ്പൊ വേണ്ട സംഗതികൾ എന്താണ് എന്ന് വ്യക്തമായ ധാരണ വന്നതിന് ശേഷം അച്ഛനോട് നേരിട്ട് ചോദിക്കുന്ന കാര്യം ആലോചിച്ചമതി…
ഒരു കാര്യം ഉറപ്പാ.. ആ പെണ്ണിനെ ഞാൻ ആദ്യമായി അല്ല കാണുന്നത്, അവളുടെ മുഖം ഞാൻ ഇതിന് മുന്നേ എവിടെയോ കണ്ടിട്ട്, എപ്പോഴാണ് എന്ന് ഒന്നും ഓർമ്മ ഇല്ല പക്ഷെ ആ മുഖം… എനിക്ക് നല്ല പരിചയം ഉള്ള ഒന്ന് ആണ്.
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്, ആരതിയോട് എനിക്ക് ചിലപ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷനും ദേഷ്യവും ഒക്കെ എനിക്ക് ചിലപ്പോ തോന്നാറുണ്ട്, അതിനേക്കാൾ പതിന് മടങ്ങു ദേഷ്യവും ഇറിറ്റേഷനും ഒക്കെ ആ പെണ്ണിന്റെ മുഖം കണ്ട ആ നിമിഷം തൊട്ട് എന്റെ ഉള്ളിൽ പുകയുകയാ. എന്തോ ആ പെണ്ണിനെ കൊല്ലാൻ ഉള്ള ഒരുതരം ത്വര ”
അപ്പൊ അതാണ് കാര്യം ആ പെണ്ണ് ആണ് പുള്ളിയെ അലട്ടിക്കൊണ്ട് ഇരിക്കുന്നത്. ആരായിരിക്കും ആ പെണ്ണ്?? അച്ഛനും ആയി ആ പെണ്ണിന്റെ കണക്ഷൻ എന്റെ ആയിരിക്കും, എന്റേം മനസമാധാനം പോയല്ലോ. പുള്ളി അവസാനം പറഞ്ഞ ആ വാചകം എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചോ??? ആരതിയോട് ചിലപ്പോൾ ഒക്കെ തോന്നാറുള്ള ദേഷ്യം.