കടുംകെട്ട് – 3 [ Full ]അടിപൊളി  

ഒരു ചിരിയോടെ ആശാൻ പറഞ്ഞു. പക്ഷെ ആ ചിത്രം പൂർത്തി ആക്കാൻ ഞങ്ങൾക്ക് ആയില്ല. അതിന് മുന്നേ പോലീസ് പൊക്കി. അങ്ങനെ ആദ്യമായി ഞാൻ പോലീസ് സ്റ്റേഷനിൽ  ആശാന്റെ ഒപ്പം കയറി നല്ല രാശി ഉണ്ടായിരുന്ന കൊണ്ട് പിന്നെയും പലയാവർത്തി പോലീസ് സ്റ്റേഷനിൽ കയറാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.

അവിടെ വെച്ച് ആണ് ആശാനെ കൂടുതൽ പരിചയപ്പെടുന്നത്. ഈ സ്ഥലം മാറി ജനിച്ചു പോയി എന്നൊക്കെ ആളുകൾ പറയൂല്ലേ അതേ പോലത്തെ ഐറ്റം ആണ്. വേറെ എവിടെ എങ്കിലും ആയിരുന്നേൽ വേൾഡ് ഫേമസ് അര്ടിസ്റ്റ്കളുടെ കൂടെ അറിയെപ്പെടേണ്ട ഒരാൾ.

ജയരാജൻ എന്നാണ് പേര്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി, കുടുംബം നോക്കാൻ വേണ്ടി കല ഉപേക്ഷിച്ചു, നന്നായി പഠിച്ചു ഒരു ഗവർമെന്റ് ജോലി നേടി, കടം ഒക്കെ വീട്ടി, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോ ജീവിതത്തിന്റെ നല്ല പാതി തീർന്നു. ബാധ്യതകൾ എല്ലാം തീർന്നു മാറ്റങ്ങൾ ഒന്നുമില്ലാതെ ഒരേ പോലെ പോയിരുന്ന ഓരോ ദിവസവും മടുപ്പ് ആയി തുടങ്ങി യപ്പോൾ ജോലി രാജി വെച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റു പൈസ ബാങ്കിൽ ഇട്ടിട്ട് നാട് ചുറ്റാൻ ഇറങ്ങി. ഇന്ന് ലക്ഷം രൂപക്ക് പൈന്റിങ്‌സ് വിറ്റു പോവുന്ന ഫേമസ് അര്ടിസ്റ്റ് ആയി വളർന്നിരിക്കുന്നു അദ്ദേഹം. ആ ഒറ്റ ദിവസം കൊണ്ട് ആശാനുമായി നല്ലൊരു ബന്ധം ഉടലെടുത്തു. മൂന്നോ നാലോ മാസത്തേക്ക് ഷെഡ്യൂൾ ചെയ്ത ഞങ്ങളുടെ യാത്ര ആശാൻ കാരണം മൂന് കൊല്ലം ആണ് നീണ്ട് നിന്നത്.

ഇന്ന് ആശാൻ തന്റെ യാത്രകൾ അവസാനിപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്. വിശ്രമ ജീവിതം എന്നൊക്ക  പുള്ളി പറയുന്നതാ, ഇരട്ടി പണി ആണ് ഇപ്പോ ചെയ്തോണ്ട് ഇരിക്കുന്നെ. നമ്മുടെ നാട്ടിൽ ഒരു കൊച്ച്  തുരുത്ത് തന്റെ സമ്പാദ്യം മുഴുവൻ കൊടുത്തു വാങ്ങിച്ചിട്ടുണ്ട്. കൊച് തുരുത്ത് എന്ന് പറയുമ്പോൾ ഒരു പത്തു പന്ത്രണ്ടു കുടുബങ്ങൾ ജീവിച്ചിരുന്ന നാലു സൈഡും കായലാൽ ചുറ്റപ്പെട്ട തുരുത്ത്. അത്യാവശ്യം നല്ല വില കിട്ടിയപ്പോ അവിടെ താമസിച്ചിരുന്നവർ സ്ഥലം ആശാന് വിറ്റു. ആ വീടുകളൾ എല്ലാം പൊളിച്ചു കളഞ്ഞു ഒരു അവിടെ ഒരു കാടു വളർത്താൻ ഉള്ള ഭഗീരഥപ്രയത്നത്തിൽ ആണ് ആശാൻ. ആശാന് ഒരു പൊടിക്ക് കിറുക് ഉണ്ടെന്ന് ആ നാട്ടുകാരെ പോലെ എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്. എന്തായാലും ഒരാഴ്ച ആശാന്റെ ഒപ്പം ചിലവിട്ടപ്പോൾ തന്നെ എന്റെ മനസ്സ് ശാന്തമായി. അല്ലേലും പുള്ളിക്കാരന്റെ ചുറ്റിനും ഒരു പോസറ്റീവ് വൈബ് ആണ്. സത്യത്തിൽ ഞാൻ ഇത്ര സീൻ ആക്കേണ്ട കാര്യം ഒന്നുമില്ലായിരുന്നു. അവളുടെ ദേഹത്തു കേറി പിടിച്ച ഒരുത്തനെ അവൾ തിരിച്ചു തല്ലി. എ സിമ്പിൾ റിഫ്ലക്സ്‌, ഞാൻ ആണ് ഓവർ ടെമ്പർ കയറി എന്റെ കുറച്ചു ദിവസങ്ങൾ നശിപ്പിച്ചത്. നശിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഐ ഗോറ്റ് സോം ഗുഡ് ഡേയ്‌സ്. എന്നാലും അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല, എന്നെ തല്ലിയതിന് അവൾ ചെറിയ രീതിയിൽ എങ്കിലും ഒന്ന് വേദനിക്കണം ഇല്ലേൽ എനിക്ക് ഉറക്കം വരില്ല. ഞാൻ നന്ദുനെ വിളിച്ചു തിരിച്ചു വരുവാണെന്നു പറഞ്ഞു. പക്ഷെ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതത്തിലെ അടുത്ത ഡിസാസ്റ്ററി ലേക്ക് ആണ് കാൽ എടുത്തു വെക്കുന്നത് എന്ന്.

അന്നത്തെ ആ ദിവസം…

***

” എടാ മലരേ നീ ഇത് എവിടാ? ” ഞാൻ സ്റ്റാൻഡിൽ വന്ന് ഇറങ്ങിയ ഉടനെ നന്ദുനെ വിളിച്ചു.

” നാറി രാവിലെ തന്നെ തെറി പറയാതെ തിരിഞ്ഞു നോക്ക് ”

ഞാൻ നോക്കിയപ്പോ അവൻ എന്റെ പുറകിലായി പാർക്കിംഗ് ഏരിയിൽ ഇരിക്കുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

” അജു നീ വല്ലതും കഴിച്ചോ??  ”

” ഇല്ല ഡാ, വെളുപ്പിന് അവിടെ നിന്ന് പുറപ്പെട്ടതല്ലേ ”

” എന്നാ നമുക്ക് വീട്ടിലേക്ക് വിട്ടാലോ??  ഇന്നിനി കോളജിൽ പോണോ?? ” ആ ചോദ്യതിന് ഉത്തരം അവന് ഞാൻ പറയാതെ തന്നെ അറിയാമെങ്കിലും എന്നോട് വെറുതെ ചോദിച്ചു.

” ഇന്ന് കോളജിൽ എന്തായാലും പോണം അതിനാ ഞാൻ ഇത്ര നേരത്തെ ഒരുങ്ങി കെട്ടി പൊന്നിരിക്കുന്നത് ”

” എന്നാ നമുക്ക് ആ ഹോട്ടലിൽ നിന്ന് എന്തേലും കഴിക്കാം ” ഞാനും അവനും അവൻ കാണിച്ച ഹോട്ടലിൽ കയറി.

” ചേട്ടാ കഴിക്കാൻ എന്ത് ഉണ്ട്?? ”

“പുട്ട്, അപ്പം, നൂലപ്പം, ഇഡലി, ദോശ ”

” രണ്ട് പ്ലേറ്റ് ആപ്പം എടുത്തോ, വെജിറ്റബിൾ കറിയും ” നന്ദു ഓഡർ കൊടുത്തിട്ട് എന്നെ നോക്കി. എന്റെ പ്ലാൻ എന്ത് ആണെന്ന് ആണ് അവന് അറിയേണ്ടത്. ഭക്ഷണം വരുന്ന വരെ ഞാൻ മൗനം ഭജിചു.

” പേര് ആരതി ഗോപകുമാർ, B CA ഫസ്റ്റ് ഇയർ സ്റ്റുടന്റ് ആണ്. അമ്മ ശ്രീ ദേവി, ഹൗസ് വൈഫ് ആണ്, അച്ഛൻ ഗോപകുമാർ ഓട്ടോ ഡ്രൈവർ, ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ ഇപ്പൊ പത്തിൽ പഠിക്കുന്നു ” ഫുഡ്‌ വന്നിട്ടും ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോ അവൻ തന്നെ പറഞ്ഞ് തുടങ്ങി, അഡ്രെസ്സ് അടക്കം സകല ഡീറ്റയിൽസും അവൻ പൊക്കിയിട്ടുണ്ട്.

” എന്താ നിന്റെ പ്ലാൻ, അജു?? ”

” സത്യത്തിൽ, തെറ്റ് ചെയ്തത് ഞാൻ അല്ലേ, അപ്പൊ അവളെ അങ്ങ് വെറുതെ വിട്ടാലോ എന്നാ ഞാൻ ആലോചിക്കുന്നത് ”  ഞാൻ അത്‌ പറഞ്ഞപ്പോ നന്ദുന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു.

” അത്‌ നന്നായി, അവൾ ഒരു പാവം ആട. പിന്നെ നമ്മുടെ ഐഷു ഇല്ലേ അവളുടെ ഫ്രണ്ട് ആ”

” ഐഷു?? ” എനിക്ക് ആളെ മനസ്സിലായില്ല,

” എടാ, ഐശ്വര്യ, നമ്മുൾ അന്ന് കാണാൻ പോയില്ലേ. എന്റെ പെണ്ണ് ” നന്ദു അത്‌ പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിചു പോയി.

” oh, ചെക്കന്റെ ഒരു പൂതി. അങ്ങനെ ഇപ്പൊ അവളെ വെറുതെ വിടുന്നില്ല. അവൾ എന്നെ തല്ലിയവളാ. ഒരു ചെറിയ ഡോസ് എങ്കിലും കൊടുത്തില്ലേൽ മനസ്സിന് ഒരു സമാദാനവും കിട്ടില്ല. ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദനും ഒന്ന് പുഞ്ചിരിചു.

” നീ അവന്മാരെ എല്ലാം വിളിച്ചു കോളേജ് എൻട്രൻസിൽ തന്നെ നിൽക്കാൻ പറ ” ഞങ്ങൾ ബില്ല് കൊടുത്ത് ഇറങ്ങിയപ്പോൾ ഞാൻ നന്ദുവിനോട് പറഞ്ഞു.

” നീ അത്‌ ഓർത്തു ടെൻഷൻ അടിക്കേണ്ട, നീ ഇല്ലാത്ത കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായിട്ട് അവന്മാർ രാവിലെ അവിടെ തന്നെ കുറ്റിഅടിച്ചിരിക്കുവാ. റാഗിങ് എന്നും പറഞ്ഞു വായിനോട്ടം ആണ് മെയിൻ പരുപാടി. ”

നന്ദുന്റെ ഊഹം തെറ്റിയില്ല ഞങ്ങൾ ചെല്ലുമ്പോൾ അവന്മാർ നാലും കോളജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ട്. മിക്ക കോളേജുകളിലും കാണില്ലേ എല്ലാം തല്ലുകൊള്ളിത്തരവും ഉള്ള ഒരു ഗാങ്. അനന്ദു, വരുൺ, സണ്ണി, ദീപക് പിന്നെ നന്ദുവും ഞാനും ചേരുന്നതാണ് ഈ കോളേജിലെ ആ ഗാങ്. പക്ഷെ ഒരു ചെറിയ ചെയ്ഞ്ച് ഉണ്ട് ഞങ്ങൾക്ക് തല്ലു കിട്ടാറില്ല കൊടുക്കാരെ ഉള്ളു. ഈ കോളേജിലെ ആർക്കും ഞങ്ങളോട് മുട്ടാൻ ഉള്ള ധൈര്യം ഇല്ല. അതിന് പ്രധാന കാരണം നന്ദു

ആണ്, ആൾ കാഴ്ച്ചയിൽ അപ്പാവി ആണേലും ഇടഞ്ഞാൽ  ആ ഇത്തിരി ഡാർക്ക്‌ ആ, നട്ടെല്ല് വെള്ളം ആക്കും. പിന്നെ ഞാനും അത്ര മോശം ഒന്നുമല്ല വരുൺ ഒഴികെ ബാക്കി മൂന്നും നല്ല ഇടിക്കാർ തന്നെ ആണ്. പിന്നെ ഞാനും നന്ദുവും ഇവിടെ ജോയിൻ ചെയ്യുമ്പോൾ ഞങ്ങളുടെ  +2 ചങ്ക് അഭിരാം ആയിരുന്നു കോളേജ് ചെയർമാൻ, അവൻ കാരണം ക്യാമ്പസ് പൊളിറ്റിക്സിലും ഞങ്ങൾക്ക് നല്ല പിടി ഉണ്ട്, സൊ ഇതൊക്കെ കൊണ്ട് ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും ഒരുത്തനും ധൈര്യം ഇല്ല, ഞങ്ങൾ ആണ് ഇവിടുത്തെ കിരീടം വെക്കാത്ത രാജാക്കന്മാർ. ഞങ്ങൾക്ക് എതിരെ ഇപ്പൊ കുറച്ചു നന്മ മരങ്ങൾ ഉയരുണ്ട്, തേർഡ് ഇയർ ലെ സാജനും ടീമും ആണ് അതിൽ മെയിൻ ആ മരം ഞങ്ങളുടെ ഉടനെ അറുക്കും.

Leave a Reply

Your email address will not be published. Required fields are marked *