” സൊ you ആർ ഇൻ ലൗ?? ” അച്ചു, അവളിൽ ഒരു പുഞ്ചിരി ഒക്കെ ഉണ്ട്, എന്നാലും ഞാൻ പറഞ്ഞത് അവൾ പൂർണമായും വിശ്വസിച്ചിട്ടില്ല. ടൈം ഉണ്ടല്ലോ.
” സത്യേട്ടാ, അപ്പൊ നമുക്ക് അവരോട് കാര്യങ്ങൾ ഒക്കെ ഒന്ന് സംസാരിക്കണ്ടേ?? ” എന്റെ രണ്ടാനമ്മ ആണ്. എന്റെ കല്യാണകാര്യത്തിൽ ഇവർക്കു വല്ലാത്ത ഉത്സാഹം ആണല്ലോ. ന്തായാലും നന്നായി. ഞാൻ എന്റെ റൂമിലേക്ക് ചെന്നു. നന്ദുവും എന്റെ ഒപ്പം വന്നു. അവനിൽ ഒരു ചിരി ഉണ്ടായിരുന്നു. അവന് എല്ലാം മനസ്സിലായിക്കണം എന്നുമില്ലേലും അറിവ് വെച്ച കാലം തൊട്ട് എന്റെ ചങ്കും കരളുമായി കൂടെ ഉള്ളവൻ അല്ലേ. ഞാൻ മനസ്സിൽ കാണുന്നത് അവൻ മാനത്ത് കാണും. അവൻ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ പറയാനും നിന്നില്ല.
അച്ഛൻ അവളുടെ വീട്ടിൽ വിളിച്ച് എല്ലാം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു, ഞങ്ങൾ എല്ലാരും കൂടി ഒഫീഷ്യൽ പെണ്ണുകാണൽ ചടങ്ങ് നടത്തി.
അവളുടെ അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ഇരുത്തി. അത്യാവശ്യം സൗകര്യം ഉള്ള ഒരു രണ്ടു നില വീട്. പക്ഷെ എനിക്ക് ആ അന്തരീക്ഷം അത്ര കണ്ടു പിടിച്ചില്ല. വാട്ട് എവർ സഹിച്ചല്ലേ പറ്റൂ.
” ഇതാണ് ആരതിയുടെ അമ്മ ശ്രീദേവി ” അവളുടെ അച്ഛൻ അമ്മയെ പരിചയപ്പെടുത്തി. അവർ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു, ഞങ്ങളും.
” ഇത് എന്റെ ഭാര്യ വിദ്യാലക്ഷ്‌മി, ഇത് രാമചന്ദ്രൻ എന്റെ ഫ്രണ്ടും ബിസിനസ് പാർട്ണറും ഒക്കെ ആണ് അത് ഇവന്റെ ഭാര്യ ജലജ, അത് ഇവരുടെ മകൻ നന്ദൻ, പിന്ന അർജുനെ പ്രത്തേകം പരിചയപ്പെടുതെണ്ട കാര്യം ഇല്ലല്ലോ ”
അച്ഛനും ഞങ്ങൾ എല്ലാരേം പരിചയപ്പെടുത്തി. അന്നേരം ഒരു പെണ്ണ് ജനലിന്റെ അടുത്ത് വന്ന് എത്തി നോക്കി അവളുടെ പെങ്ങൾ ആവണം. ഞാൻ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ഞാനും ഒരു ചിരി വരുത്തി. പിന്നെ കയ്യിൽ ഒരു ട്രേയും ചായയും ഒക്കെ ആയി അവൾ വന്നു ആരതി. ചുരിദാർ ആണ് വേഷം, അവൾ വന്നു ട്രേ എന്റെ നേരെ നീട്ടി. ഞാൻ ചായ എടുത്തിട്ട് അവളെ ഒന്ന് നോക്കി, കരിമഷി എഴുതിയ ആ ഉണ്ടകണ്ണ് കൊണ്ട് അവൾ കത്തുന്ന ഒരു നോട്ടം നോക്കി uff നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നിയത് പോലെ. വാട്ട് ദ….
അച്ചുന്റെ അമ്മയ്ക്കും ആന്റിക്കും അങ്കിളിനും എല്ലാം അവളെ ഇഷ്ടമായി എന്നെ എനിക്ക് മനസ്സിലായി. അച്ഛനും നന്ദുവും അവളെ മുന്നേ കണ്ടിട്ടുണ്ടല്ലോ. ഞാൻ വീട്ടിൽ പറഞ്ഞ കഥ തന്നെ അവിടേയും അവതരിപ്പിച്ചു. അവളുടെ വീട്ടുകാരും ഏകദേശം ഫ്ലാറ്റ് ആയി.
