” അതേ ഭായ്”
” എന്നാ അക്കു?? ” ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി.
” ഭായ് ഓൾ എന്നാ മൊഞ്ചത്തി ആ, ഇത്രേം നല്ല ഒരു ഐറ്റത്തിനെ കിട്ടിയിട്ട് വെറുതെ കളയണോ?? ” അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
” ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയാലോ ഭായ്?? ”
” അക്കു വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട, നാളെ ഒരു പോറൽ പോലും ഏൽക്കാതെ അവളെ തിരിച് കൊണ്ടേ ആക്കും ” ഞാൻ എനിക്ക് വന്ന ദേഷ്യം മാക്സിമം കണ്ട്രോൾ ചെയ്തു കൊണ്ട് പറഞ്ഞു.
” ഭായ് എന്താണ് ഇങ്ങനെ?? തേനിൽ കയ്യ് മുക്കിയിട്ട് നക്കാതെ വിടുന്നത് എങ്ങനെയാ?? ഭായ് ക്ക് വേണ്ടേൽ വേണ്ട ഞാൻ ചെയ്തോട്ടെ ഓളെ ഞാൻ കൊണ്ട് പൊയ്ക്കോളാം പ്ലീസ് ” അവൻ അത് പറഞ്ഞപ്പോ ഞാൻ അവന്റെ കോളറിൽ ചേർത്ത് പിടിച്ചു.
” അവൾക്ക് ഒന്നും പറ്റില്ല നീ അവളുടെ മേത്തു കൈ വെച്ചാ ആ കൈ ഞാൻ അറ്ക്കും. ” ഞാൻ ചീറി. അവൻ എന്റെ കയ്യ് വിടുവിച്ചു അകത്തേക്കു പോയി. അന്നേരം ആണ് അച്ചു വിളിച്ചത് ഞാൻ കുറച്ചു നേരം അവളുമായി സംസാരിച്ചുനിന്നു. ഞാൻ തിരിച്ചു അകത്തേക്ക് ചെന്നപ്പോ കണ്ടത് അക്കുവിന്റെ കയ്യിൽ കിടന്ന് പിടയുന്ന അവളെ ആണ്. അക്കു ഒരു കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു മറുകൈ കൊണ്ട് ഡ്രസ്സ് അഴിക്കാൻ ശ്രമിക്കുന്നു. ഞാൻ നേരെ ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട് കൊടുത്തു, മുന്നോട്ട് ആഞ്ഞ അവനെ കോളറിന് പിടിച്ചു നേരെ നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആ അടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് വീണു. ഞാൻ തിരിഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.
” ആർ യൂ ഒക്കെ?? ” ഞാൻ അവളുടെ ഷോൾഡറിൽ പിടിച്ചു പൊക്കി കൊണ്ട് ചോദിച്ചു. അവൾ അതേ എന്ന അർഥത്തിൽ തല ആട്ടി. പെട്ടന്ന് അവളുടെ മുഖ ഭാവം മാറി എന്തോ കണ്ട് ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ തള്ളി മാറ്റി. ബാലൻസ് തെറ്റി ഞാൻ വീണു പോയി. എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന അവളെ ആണ് അടുത്ത് അക്കു ഉണ്ട് അവന്റെ കയ്യിൽ ഉടഞ്ഞ ഒരു ബോട്ടിലും.
എന്താ നടക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുന്നേ അവൻ ആ ബോട്ടിലിന്റെ കഷ്ണം എന്റെ നേർക്ക് വീശി. ഞാൻ, ഞാൻ പോലും അറിയാതെ പുറകിലേക്ക് മാറി ആ മൂവ് ഡോഡ്ജ് ചെയ്തു, സിമ്പിൾ റിഫ്ലെക്സ്. അവൻ വീണ്ടും എന്റെ നേരെ ആ ബോട്ടിൽ വീശി. ഇത്തവണ എന്റെ ഇടത്തെ കൈ കൊണ്ട് ആ അവന്റെ ആ കൈ തണ്ടയിൽ പിടിച്ചു, അവന്റെ എല്ലു നുറുങുന്ന പോലെ ആ പിടി മുറുക്കി അവന്റെ ബോട്ടിൽ ഉള്ള പിടി അയഞ് അത് താഴെ വീണു. അന്നേരം അവൻ അവന്റെ ഇടത് കൈ എന്റെ മുഖം ലക്ഷ്യമാക്കി വീശി. ഞാൻ വലതു കൈ കൊണ്ട് അത് ബ്ലോക്ക് ചെയ്തിട്ടു അവന്റെ ഇടത്തെ ഷോൾഡർ നോക്കി അടിച്ചു, ആ അടിയുടെ ശക്തിയിൽ അവന്റെ കയ്യിലേക്ക് ഉള്ളു ഞരമ്പ് ബ്ലോക്ക് ആയി അല്പനേരത്തെക്ക് ഇടത് കൈ ചലിക്കില്ല, ഞാൻ അവന്റെ വലത് കയ്യിലെ പിടിച്ചു വിട്ടിട്ട് എന്റെ രണ്ട് കയ്യും കൊണ്ട് അവന്റെ നെഞ്ചിൽ ഒരു പുഷ് കൊടുത്തു അവൻ പുറകിലേക്ക് ആഞ്ഞു രണ്ടു സ്റ്റെപ് പുറകിലേക്ക് പോയ അവൻ ഇടത് കാലിൽ ഊന്നി നിന്നു പിന്നെ മുന്നോട്ട് ആഞ്ഞു വലതു കാലു കൊണ്ട് എന്റെ നെഞ്ച് നോക്കി സർവ്വ ശക്തിയും എടുത്ത് ഒരു സിമ്പിൾ കിക്ക് തോടുത്ത് വിട്ടു. പക്ഷെ ആ മൂവ് മുൻകൂട്ടി കണ്ട ഞാൻ ഒരു സ്റ്റെപ് മുന്നോട്ട് വെച്ച് സൈഡിലേക്ക് ചരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുഷ്ടി ചുരുട്ടി അവന്റെ ഇടത് വാരിയെല്ല് നോക്കി ഒരു പഞ്ച്കൊടുത്തു. അവൻ ശ്വാസം കിട്ടാതെ കുനിഞ്ഞു മുട്ടിൽ നിന്നു അന്നേരം ഞാൻ രണ്ട് കയ്യും കൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മുട്ട്കാൽ കൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പുറകിലേക്ക് മറിഞ്ഞു വീണു. എ സിമ്പിൾ നോക്ക്ഔട്ട്. റിങ്ങിൽ ആയിരുന്നേൽ ക്‌ളീൻ KO. ഞാൻ അവനെ വിട്ടിട്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു.
” ഡീ, ഡീ, ഹേ ആരതി ” ഞാൻ കുലുക്കി വിളിച്ചു പെണ്ണിന് അനക്കം ഇല്ല. തലയുടെ പിറകിൽ ആണ് അടി കൊണ്ടിരിക്കുന്നത്. രക്തം പോവുന്നുണ്ട്. ഞാൻ എന്റെ ഷർട് ഊരി അവളുടെ തലയിൽ പൊത്തി പിടിച്ചു. പിന്നെ അവളെ എന്റെ കൈക്കുള്ളിൽ കോരി എടുത്തു.