കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” താൻ ഏതാ?? ” കുറച്ചു നേരത്തിനു ശേഷം ഞാൻ അവളോട്‌ ചോദിച്ചു.

 

” ആഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, ഞാൻ സുദർശന സാഗർ. അടുപ്പം ഉള്ളവർ ഒക്കെ ദർശു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ചോ ” അവൾ.

” അതിന് നമ്മൾ തമ്മിൽ അത്ര അടുപ്പം ഇല്ലല്ലോ ” ഞാൻ ഇത്തിരി റഫ് ആയ സ്വരത്തിൽ പറഞ്ഞു.

 

” ഞാൻ അല്ലേ തന്റെ ജീവൻ രെക്ഷിച്ചത്. നമ്മൾ തമ്മിൽ ആ ഒരു അടുപ്പം ഉണ്ടല്ലോ. ” അവൾ ഇത്തിരി കെറുവ് കലർന്ന സ്വരത്തിൽ പറഞ്ഞു

 

” നീ എന്റെ വണ്ടിക്ക് വട്ടം ചാടിഇല്ലായിരുന്നേൽ ഈ ആക്സിഡന്റ് പോലും സംഭവിക്കില്ലായിരുന്നു ”

 

” ഓഹോ, ആക്സിഡന്റ് നടക്കുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു, അവിടെ ഇട്ടിട്ട് പോന്നാലും ആരും അറിയില്ലായിരുന്നു, എന്നിട്ടും കണ്ട വണ്ടിക്ക് ഒക്കെ കൈ കാണിച്ചു സമയത്ത് ഒരുവിധം ഇവിടെ എത്തിച്ച എനിക്ക് ഇത് തന്നെ കിട്ടണം ” അവൾ ഒരുമാതിരി നാടകത്തിൽ  ഡയലോഗ് പറയുന്ന ടോണിൽ പറഞ്ഞു. ഡ്രാമാക്വീൻ.

 

” ഒക്കെ ഒക്കെ, താങ്ക്സ് ” അവളുടെ ഓവറാക്റ്റിങ്ങ് സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞു.

 

” mm, വരവ് വെച്ച്. ബട്ട് ഇവിടെ ഹോസ്പിറ്റലിൽ നല്ല ഒരു തുക ആയിട്ടുണ്ട്. അത് ഇങ്ങ് തരണം. ” വീണ്ടും ഓൾടെ ടോൺ മാറി.

 

” തന്റെ ഫോൺ ഒന്ന് തരുമോ?? ” ഞാൻ അവളോട്‌ ചോദിച്ചു. എന്റെ ഫോണും പേഴ്സും എല്ലാം ആ വീട്ടിൽ ഇട്ടിട്ടാണ് ഇറങ്ങിയത്.

 

” തന്റെ ഫോണിലേക്ക് മിസ്സ്‌ അടിക്കാൻ ആണോ??, വെറുതെ കഷ്ട്ടപ്പെടണ്ട, എന്റെ നമ്പർ വേണേൽ എന്നോട് ചോദിച്ച പോരെ ” അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി.

 

” oops, ചുമ്മാ kidding ” അവൾ ഒരു ചിരിയോടെ പറഞ്ഞിട്ട് അവളുടെ ഫോൺ എന്റെ നേരെ നീട്ടി.

 

” പിന്നെ, ഞാൻ അങ്ങനെ എല്ലാർക്കും എന്റെ no കൊടുക്കാറില്ല കേട്ടോ. ഒരു സ്‌പെഷ്യൽ ഓഫർ ആണെന്ന് കൂട്ടിയാ മതി. വേണോ?? ” അവൾ ഒരു കള്ളച്ചിരിയോടെ വീണ്ടും പറഞ്ഞു. ഞാൻ അത് മൈൻഡ് ചെയ്യാതെ ആ ഫോൺ വാങ്ങി. എന്റെ കയ്യിൽ ഇപ്പൊ പൈസ ഒന്നുമില്ല. എന്റെ അക്കൗണ്ടിൽ നിന്ന് എടുത്താൽ അത് അവർക്ക് അറിയാൻ പറ്റും. അതോണ്ട് ഞാൻ ആശാനെ വിളിക്കാൻ തീരുമാനിച്ചു.

 

” ഹലോ ആശാനേ ഇത് ഞാനാ അജു ” ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.

 

” ഡാ, നീ ഇത് എവിടാ, നന്ദനും നിന്റെ അച്ഛനും ഒക്കെ എന്നെ എത്ര തവണ വിളിച്ചു എന്ന് അറിയോ?? എന്നാലും നീ ഇത് എന്ത് പണിയാ കാണിച്ചേ ” ഞാൻ ആണ് എന്ന് അരിഞ്ഞതും ആശാൻ ഷൗട്ട് ചെയ്തു.

 

” ആശാനെ, അത് വിട് എനിക്ക് ഇപ്പൊ അതേ പറ്റി പറയാൻ പറ്റിയ മൂഡിൽ അല്ല.  ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാ ” ഞാൻ പറഞ്ഞു.

 

” എന്താ ഡാ??  ” ആശാൻ ഒന്ന് അടങ്ങി.

 

” ആശാനെ എനിക്ക് ഇത്തിരി ഫണ്ട്‌ വേണം, അന്ന് എന്റെ ഒന്ന് രണ്ട് പെയിന്റിംഗ് Auction ന് വെച്ചതിൽ നിന്ന് കുറച്ച് പൈസ കിട്ടി എന്ന് പറഞ്ഞില്ലായിരുന്നോ. അത് ഒന്ന് ട്രാൻസ്ഫെർ ചെയ്യാവോ?? ”

 

” അതിന് എന്താ, അത് അന്നേ ഞാൻ നിന്നോട് കൊണ്ടോവാൻ പറഞ്ഞതല്ലേ.  നിന്റെ അക്കൗണ്ടിലേക്ക് ഇട്ടാമതിയോ?? ” ആശാൻ ചോദിച്ചു.

 

” വേണ്ട ഞാൻ പറയാം ” ആശാനോട് പറഞ്ഞിട്ട് അവളെ നോക്കി

” ഈ നമ്പറിൽ pay ഉണ്ടോ?? ” ഞാൻ അവളോട്‌ ചോദിച്ചു. അവൾ തല ആട്ടി.

 

” ആശാനെ ഈ നമ്പറിലേക്ക് pay ചെയ്താ മതി ” ഞാൻ ആശാനോഡ് പറഞ്ഞു.

” ഡാ, ലിമിറ്റ് ഉണ്ട് 1 ലക്ഷം വരെ മാത്രമേ ഒരു ദിവസം അയക്കാൻ പറ്റൂ ”

 

” തത്കാലം അത് മതിയാവും. കൂടുതൽ വേണേൽ ഞാൻ വിളിക്കാം. പിന്നെ ഈ നമ്പറിലേക്ക് ഇനി വിളിക്കണ്ട, ഞാൻ പുതിയ ഫോൺ എടുത്തിട്ട് വിളിച്ചോളാം, പിന്നെ അവർക്കും നമ്പർ  കൊടുക്കരുത് ” ഇത്രയും പറഞ്ഞു ആശാൻ എന്തേലും മറുത്ത് പറയുന്നതിന് മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ആ ഫോൺ അവൾക്ക് കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു. അവൾ അത് എടുത്തു നോക്കി, അവളുടെ കണ്ണ് വിടർന്നു.

 

” ഞാൻ ചുമ്മാ തമാശ പറഞ്ഞതാ. സീരിയസ് ആയി എടുത്തോ?? ” അവൾ എന്നെ ഇത്തിരി കലിപ്പിൽ നോക്കി. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. കണ്ണ് അടച്ചു കിടന്നു.

 

” ഇയാൾ ഉണർന്നില്ലേ?? ” മറ്റൊരു പെണ്ണിന്റെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. ഡോക്ടർ ആണ്,  കൂടെ ഒരു നേഴ്സും ഉണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.

 

” ഇപ്പൊ വേദന ഉണ്ടോ?? ” ഡോക്ടർ എന്റെ ചാർട്ട് നോക്കി കൊണ്ട് ചോദിച്ചു.

 

” തലക്ക് ചെറിയ പെരുപ്പ് ഉണ്ട്. ” ഞാൻ മറുപടി കൊടുത്തു.

 

” ആ അത് ഉണ്ടാവും. ” ഡോക്ടർ അവൾ നേരത്തെ എന്നോട് പറഞ്ഞകാര്യങ്ങൾ ഒക്കെ റിപ്പീറ്റ് ചെയ്തു. എന്റെ ചെവിയുടേം കയ്യിന്റേം കാര്യം. ഞാൻ എല്ലാം വെറുതെ മൂളി കേട്ടു. ഞാൻ നേരത്തെ പറഞ്ഞത് അല്ലേ എന്ന ഭാവത്തിൽ അവളും എന്നെ നോക്കി. ഞാൻ അവളെ മൈൻഡ് ചെയ്യാൻ നിന്നില്ല.

 

” ഡോക്ടരെ എനിക്ക് ഡിസ്ചാർജ് വേണം ” ഞാൻ ഡോക്ടറിനോട് പറഞ്ഞു.

 

” അങ്ങനെ ഇപ്പൊ ഡിസ്ചാർജ് തരാൻ ഒന്നും പറ്റില്ല. ഒരു നാലാഴ്‌ച എങ്കിലും ഇവിടെ കിടക്കണം. ” അവൾ ആണ് മറുപടി കൊടുത്തത്. എനിക്ക് അത് പിടിച്ചില്ല.

” എനിക്ക് എപ്പോ ഡിസ്ചാർജ് തരണം എന്ന് പറയേണ്ടത് ഡോക്ടർ അല്ലേ??  നീ അല്ലാലോ?? ” ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.

 

” ഈ കാര്യം ഞാനാ തീരുമാനിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം ഡോക്ടർ പോലും ഒരു വാക്ക് പറയൂല്ല. ” അവൾ.

 

” അതെന്താ, ഈ ഹോസ്പിറ്റൽ നിന്റെ വക ആണോ?? ”

 

” Yup, ഇത് എന്റെ തറവാട്ട് സ്വത്ത്‌ ആണ്. ദേവമഠത്തിൽ ഹോസ്പിറ്റൽസ്. ദേവമഠം ഞങ്ങളുടെ തറവാട് ആണ് ” ഇത്തിരി പോസ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു. അന്നേരം ഞാൻ സത്യം ആണോ എന്ന് ചോദിക്കും പോലെ ഡോക്ടറിനെ നോക്കി. അതേ എന്ന ഭാവത്തിൽ ഡോക്ടർ കണ്ണുകൾ അടച്ചു കാണിച്ചു. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ടും കാര്യം ഇല്ലാല്ലോ. പെട്ടന്ന് അവൾക്ക് ഒരു കാൾ വന്നു. അവൾ അത് എടുത്തു.

 

” ഹാ ഏട്ടാ, വന്നോ. ഞങ്ങൾ vip റൂമിന്റെ അവിടാ…. ” അവൾ ഫോൺ എടുത്തു.

 

” ഒരു മിനിറ്റേ, ഞാൻ ഇപ്പൊ വരാ…… ” അവൾ ഫോൺ ചെവിയിൽ നിന്ന് എടുത്തു പൊത്തി പിടിച്ചിട്ട് എന്നോട് പറഞ്ഞു.

 

” ഒരുമിനിറ്റ് കൊണ്ട് വന്നില്ലേലും വിരോധം ഇല്ല ” ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കിട്ട്, കിറി ഒന്ന് കോടി കാണിച്ചിട്ട് അവൾ പുറത്തേക്ക് പോയി. ഇത് കണ്ട് ഡോക്ടർ ചിരിച്ചു.

 

” സുദർശന മാം, ഇങ്ങനെ ചിരിച്ചു കളിച്ചു  സംസാരിച്ചു കണ്ടേക്കുന്നത് ആകെ സുധി സർ നോട്‌  മാത്രം ആണ്. നിങ്ങൾ  രണ്ടുപേരും നല്ല കമ്പനി ആണോ?? ” ഡോക്ടറിന്റെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *