കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” എന്നെ ഒന്ന് നോക്കി ആരതിയോട് അത്രയും പറഞ്ഞിട്ട് വല്യച്ഛൻ ബോധരഹിതനായി താഴേക്ക് വീണു . അന്നേരം പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാനും അവളും പരസ്പരം നോക്കി നിന്നു.

 

 

 

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

 

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

 

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

 

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

 

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

 

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

 

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

 

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

 

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

” എന്താ എന്ത് പറ്റി?? ” അമ്മ എന്റെ മുടിയിൽ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറയുംപോലെ കണ്ണ് അടച്ചു കാണിച്ചിട്ട്, അമ്മയുടെ വിരലുകളുടെ മാന്ത്രികത ആസ്വദിച്ചുകൊണ്ട് കണ്ണ് അടച്ചു കിടന്നു.

 

” അയ്യോ… എന്നാ ഒരു സ്നേഹം ആ, അമ്മേടെ ഇള്ളിള്ളാ വാവ അല്ലേ ” അച്ചു ആണ്. ഞാൻ അവളെ ഒന്ന് പുച്ഛത്തോടെ നോക്കി.

 

” ആടി, എന്റെ വയറ്റിൽ പിറന്നില്ലേലും ഇവൻ എനിക്ക് എന്റെ വാവ തന്നെ ആ ” അമ്മ.

 

“അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ, ഡി എന്റെ കോട്ടിന്റെ പോക്കറ്റിൽ മൂന് ചോക്ലേറ്റ് കൂടി ഉണ്ട് വേണേൽ അത് എടുത്തു തിന്ന് മിണ്ടാതെ ഇരി രണ്ടും ” ഞാൻ നേരത്തെ സോഫയുടെ കയ്യിൽ ഊരി ഇട്ട കോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു.

 

” ഇത് ആർക്കാ മൂന്നെണ്ണം?? ” അച്ചു.

 

” നിങ്ങൾ രണ്ടും മാത്രം കഴിച്ചാ മതിയോ?? ഒന്ന് എന്റെ കെട്ടിയോൾക്കാ, എന്തേയ് അവൾ കഴിച്ചാ ഇറങ്ങൂല്ലേ?? കൊണ്ടോയി കൊടു ”

 

” അതിന് ചേച്ചി ഇവിടെ ഇല്ലല്ലോ ” കീർത്തു.

 

” ഇവിടെ ഇല്ലേ എവിടെപോയി?? ” ഞാൻ അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു

 

 

” എവിടെ പോയി എന്നോ??, നീ അല്ലേ ഇന്ന് വൈകിട്ട് നേരത്തെ വരാം, വീട്ടിൽ കൊണ്ട് പോവാം എന്നൊക്കെ വാക്ക് പറഞ്ഞ് അവളെ പറ്റിച്ചത്. കൊറേ നേരം അവൾ നിന്നെ കാത്ത് നിന്നു എന്നിട്ടും നീ വരാതെ ആയപ്പോ ഒറ്റക്ക് പോയി. പൊന്ന് മോൻ പെട്ടന്ന് റെഡിയായി അവളുടെ വീട്ടിലേക്ക് പോവാൻ നോക്ക് ” അമ്മ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു. സത്യം ഞാൻ ഇന്ന് അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞിരുന്നത് ആണ്‌. പക്ഷെ ഷെഡൂളിൽ ഇല്ലാത്ത ഒരു മീറ്റിങ് വന്നു ഞാൻ ആ കാര്യം അങ്ങ് വിട്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *