കടുംകെട്ട് – 3 [ Full ]അടിപൊളി  

 

 

ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കാതെ നന്ദുവിനെ നോക്കി. അവൻ പാചകം തുടങ്ങിയിരുന്നു. അവൻ ബോക്സിങ്ങിൽ മാത്രമല്ല പാചകത്തിലും കേമൻ ആണ്. പണ്ട് ഞങ്ങൾ ട്രിപ്പ്‌ പോയിരുന്ന സമയത്ത് നന്ദു ആയിരുന്നു പലപ്പോഴും ഷെഫ്. അവന്റെ പാചകം നോക്കി ഞാൻ ഇരുന്ന സമയം കൊണ്ട് അവൻ എഗ്ഗ് സാന്റ്വിച്ച് ഒരു പ്ലെയിറ്റിൽ ആക്കി എന്റെ മുന്നിലേക്ക് വെച്ചു. ഞാൻ ചൂടോടെ തന്നെ അത് കഴിക്കാൻ തുടങ്ങി.

 

 

” ഡാ… അജു.. Im സോറി… ആന്റിയുടെ കാര്യം അത് നീ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാ ഞാൻ ” അവൻ മടിച് മടിച് പറഞ്ഞു. കഴിക്കുന്നത് നിർത്തി ഞാൻ നന്ദുവിനെ ഒന്ന് നോക്കി. അവൻ തെറ്റ് ചെയ്ത കുട്ടിയെ പോലെ തല താഴ്ത്തി.

 

 

 

” നന്ദു.. ആ തള്ള എന്റെ ആരും അല്ല അവരെ കുറിച്ച് എനിക്ക് ഒന്നും കേൾക്കണ്ട ” ഞാൻ തറപ്പിച്ചുപറഞ്ഞപ്പോൾ നന്ദു ഒന്ന് നിശ്വസിച്ചു.

 

 

” അപ്പൊ നിനക്ക് എന്താ പറയാനുള്ളത്?? ” കുറച്ചു നേരത്തിനു ശേഷം അവൻ വീണ്ടും ചോദിച്ചു. അത് കെട്ടപ്പോൾ എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാൻ ഒന്ന് വിയർത്തു.

 

 

” അതേ… ലവൾ ഇല്ലേ… ലവൾ പറഞ്ഞത് ഒക്കെ സത്യം ആയിരുന്നെടാ ” ഞാൻ പറഞ്ഞത് കേട്ട് നന്ദു എന്നെ നോക്കി.

 

 

” ഏത് ലവൾ, എന്ത് സത്യം?? ”  നന്ദുവിന് ഒന്നും അങ്ങ് മനസ്സിലായില്ല.

 

 

” ഡാ.. ആ ആരതി. അവൾ വിജയ് യെ രക്ഷപ്പെടുത്താൻ വേണ്ടി എന്നെ ട്രാപ്പിൽ ആക്കിയത് അല്ല, അവളെയും അവൻ ചതിച്ചതാ ” ഞാൻ ഒരല്പം ശബ്ദം താഴ്ത്തി പറഞ്ഞു.

 

 

” നീ ഒന്ന് തെളിയിച്ചുപറ ” നന്ദു ഗൗരവത്തിൽ ആയി. ഞാൻ ആരതിയുടെ ഡയറിവായിച്ചതും അത് എല്ലാം സത്യം ആണോഎന്നറിയാൻ ധന്യയുടെ ഫ്ലാറ്റിൽ പോയതും അവൾ പറഞ്ഞതും എല്ലാം എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദുവിന്റെ മുഖം വരിഞ്ഞു മുറുകി. അവൻ ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു.

 

 

” വിജയ് ദാറ്റ്‌ ഫക്കർ, അവനെ തീർക്കണം ” നന്ദു വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു. ഞാൻ അത് സമ്മതിക്കുന്നപോലെ തല ആട്ടി. ഞങ്ങൾക്ക് ഇടയിൽ കുറച്ചു നേരം ഒരു മൗനം വന്നു.

 

 

” so വാട്സ് നെക്സ്റ്റ്?? ” നന്ദു ചോദിച്ചപ്പോൾ മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

 

 

” അല്ല വാശിപ്പുറത്ത് ആയാലും എന്തായാലും നീ ആരുനെ കെട്ടി, ഇപ്പൊ അവൾ കുറ്റം ഒന്നും ചെയ്തില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി എന്താ ഉദ്ദേശം. അവളെ ഇനി ദ്രോഹിക്കുന്നതിൽ അർഥം ഇല്ലല്ലോ ” നന്ദു.

 

 

ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. എന്റെ എടുത്തു ചാട്ടം മൂലം ആ പെണ്ണിന്റെ ജീവിതം ഞാൻ കുട്ടിച്ചോർ ആക്കി. നേരത്തെ ആണേൽ പോട്ട് പുല്ല് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞേനെ പക്ഷെ ഇപ്പൊ… സ്ത്രീവിരോധം എന്നിൽ പതിയെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. എല്ലാ പെണ്ണുങ്ങളും വെടക്കുകൾ അല്ല, അറ്റ്ലീസ്റ്റ് അച്ചു, ദർശു.. ആരതി…… അവളും ഞാൻ ഉദ്ദേശിച്ചത് പോലെ ഒരു മോശം പെണ്ണ് അല്ല. അവളെ ഞാൻ എന്ത് ചെയ്യും. ഞാൻ ആലോചനയിൽ ഇരിക്കുന്നത് കണ്ട് നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി തെളിഞ്ഞു. അവന്റെ ചിരികണ്ട് ഞാൻ അവനെ നോക്കി

 

 

” എന്തായാലും ഇത്രേം ഒക്കെ ആയില്ലേ.പെണ്ണേ കെട്ടില്ലന്ന് പറഞ്ഞു നടന്നിരുന്ന നീ അവളെ കെട്ടിയില്ലേ. അപ്പൊ ഇനിയുള്ള ജീവിതം മുഴുവൻ അവളെ നിന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചൂടെ?? ” അവൻ ആ ചിയോടെ തന്നെ ചോദിച്ചു.

 

 

” അയ്യാ.. ഞഞ്ഞായി ഇരിക്കണ്. നിനക്ക് വല്ല പൈങ്കിളി നോവലും എഴുതികൂടെ, എന്നാ ഒലിപ്പീര് ഡയലോഗ് ആട. തുഫ്… ” ഞാൻ നല്ലത് പോലെ ഒന്ന് പുച്ഛിച്ചു. അവൻ അത് കേട്ട് ചിരിച്ചു.

 

 

” തമാശ വിട്, ആരുന്റെ കാര്യത്തിൽ എന്താണ് നിന്റെ തീരുമാനം?? ” ചിരിക്ക് ശേഷം ഗൗരവത്തിൽ അവൻ ചോദിച്ചു.

 

 

” ആരതി… അവളോട് ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്. അവൾ ഇപ്പൊ പഠിക്കുകയല്ലേ.. നമ്മളെ പോലെ പഠിക്കാൻ കഴിവ് ഇല്ലാത്തവൾ ഒന്നും അല്ല, നല്ലത് പോലെ പഠിക്കും. So അവളെ പഠിപ്പിക്കാം അവൾക്ക് നല്ലൊരു ജോബ് അവളുടെ ആഗ്രഹം പോലെ വാങ്ങി കൊടുക്കാം.. ദെൻ… അവൾ സ്വന്തം കാലിൽ നിൽക്കാൻ ആവുമ്പോൾ ഡിവോഴ്സ്. ” ഞാൻ അവസാനം പറഞ്ഞത് കേട്ട് നന്ദു വിന്റെ മുഖം മാറി.

 

 

” ഡി..  ഡിവോഴ്സോ ??? My₹ നിനക്ക് പ്രാന്ത് ആണോ?? ആ പെണ്ണിന്റെ കാര്യം ഒന്ന് ആലോചിക്ക്. അവൾ ഒരു പെണ്ണ് ആണ്. എന്തൊക്കെ പറഞ്ഞും എത്ര സാക്ഷരത നേടി എന്ന് പറഞ്ഞാലും ഡിവോസി ആയ ഒരു പെണ്ണിനെ നമ്മുടെ നാട്ടുകാർ രണ്ടാം സ്ഥാനത്തെ കാണു. അവൾക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് ഉറപ്പ് ഉണ്ടോ?? അതും നിന്നെ പോലെ ഒരുത്തന്റെ ഭാര്യ ആയിരുന്ന അവൾക്ക്?? ” നന്ദു ദേഷ്യത്തിൽ ചോദിച്ചു. അവൻ പറഞ്ഞതിൽ പാതി സത്യവും പാതി എന്നെ പിന്തിരിപ്പിക്കാൻ വേണ്ടി ഉള്ള അതിശയോക്തിയും ആയിരുന്നു.

 

 

” എന്നെ പോലെ ഒരുത്തൻ… എനിക്ക് എന്താടാ നാറി കുഴപ്പം “.

 

 

 

” ഓ ഒരു കുഴപ്പവും ഇല്ലാത്ത നല്ല പുള്ള. രാജാ ഹരിചന്ദ്രൻ ആണല്ലോ,  ”

 

 

“Ah… ഡാ അത് ഓർത്തു നീ പേടിക്കണ്ട. അവൾക്ക് ഒരു നല്ല ജീവിതം തന്നെ ഉണ്ടാവും. രണ്ടുകയ്യും നീട്ടി അവളെ സ്വീകരിക്കാൻ ഒരാൾ വരും. അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാൾ… അവനും അവളോട് ആ ഒരു തരത്തിൽ ഇഷ്ട്ടം ഉണ്ടേൽ ഞാൻ അത് നടത്തും. എനിക്ക് അറിയാവുന്ന അവന്റെ സ്വഭാവം വെച്ച് ഞങ്ങളുടെ വിവാഹ നാടകങ്ങൾ ഒന്നും അവന് ഒരു പ്രശ്നം ആവില്ല ” ഞാൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം അവനോട് പറഞ്ഞു.

 

 

 

” നീ എന്തൊക്കയാ ഈ പറയുന്നേ,?? ആരുവിന് ഇഷ്ട്ടം ഉള്ള ഒരാളോ?? അതാരാ?? ഐഷു പറഞ്ഞത് വെച്ച് അവൾക്ക് ഒരാളോടെ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു… അവളുടെ മൊരടനോട്‌ ” നന്ദു

 

 

” മുരനോ?? അതാരാ?? ” കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളം കയ്യിൽ എടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

 

 

” നീ തന്നെ വേറെ ആരാ??”

 

 

” pfuuuuu” അവൻ അത് പറഞ്ഞപ്പോ ഞാൻ കുടിച്ചു കൊണ്ട്നിന്ന വെള്ളം ഞാൻ അതേ പോലെ പുറത്തേക്ക് സ്പ്രേ ചെയ്തു.

 

 

” ഞാനോ..  പ്രേമമോ അവൾക്കോ ഒഞ്ഞു പോയെടാ ” അതിന് ശേഷം ഞാൻ അവനെ ആട്ടി.

 

 

” ഞാൻ ഐഷു പറഞ്ഞ കാര്യം പറഞ്ഞു എന്നെ ഉള്ളൂ., ” നന്ദു. ഞാൻ അവനെ നോക്കിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

 

 

” ഡാ ഞാൻ ഒന്ന് പല്ലുതേച്ചു കുളിക്കട്ടെ ” എന്തോ ആലോചനയിൽ ആയിരുന്ന എന്നെ നോക്കി അവൻ പറഞ്ഞു.

 

 

” കുളിക്കാനോ?? ഈ പാതിരാത്രിക്കോ?? ” ഞാൻ അത്ഭുതം കൂറി.

Leave a Reply

Your email address will not be published. Required fields are marked *