കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” പിന്നേ പിന്നേ 15 വയസ്സ് മാത്രം ഉള്ള പയ്യൻ ആണ് tom ന്റെ spiderman അവന്റെ പോക്കറ്റ് മണികൊണ്ട് പറ്റുന്ന പോലെ ബെസ്റ്റ് suit അവന് ഉണ്ടാക്കി, പിന്നേ far from home ൽ suit സ്വയം ആണല്ലോ ഉണ്ടാക്കുന്നത് ” രണ്ടും അടികൂടുന്ന കണ്ട് എനിക്ക് ചിരി വന്നു. Spiderman ന്റെ പേരും പറഞ്ഞു കൊച്ചു പിള്ളേരെ പോലെ അടി കൂടുന്നു. ഇങ്ങേർക്ക് ഇങ്ങനെ ഒരു സൈഡ് ഉണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ആതുവിനെ കണ്വിന്സ് ചെയ്യാൻ അഭിനയിക്കുന്നതും ആവും.

 

” അയ്യേ, ഒരു tom മും tobey യും. നാണം ഇല്ലാലോ ഇങ്ങനെ സില്ലി ആയ കാര്യം പറഞ്ഞു അടി പിടിക്കാൻ. ആരാണ് ബെസ്റ്റ് spiderman അത് ഇത്ര സംശയിക്കേണ്ട കാര്യം ഉണ്ടോ. Andrew ന്റ Amazing Spiderman ആണ് ബെസ്റ്റ് ” ഞാൻ അത് പറഞ്ഞപ്പോ രണ്ടുപേരും എന്നെ ഒരേ പോലെ നോക്കി, ഞാൻ എന്താ എന്ന് പിരികം പോക്കി ചോദിച്ചു.

 

” ayy… റോമിയോ spiderman ” ആതു.

 

” comic ആയി ഒരു ബന്ധവും ഇല്ലാത്ത ഏറ്റവും മോശം പീറ്റർ പാർക്കർ andrew വിന്റെ ആണ് ” പുള്ളി.

 

” oh പിന്നേ, gwen ഉം peter ഉം തമ്മിൽ ഉള്ള കോമ്പിനേഷൻ uff.. ഇത്രയും നല്ല romantic സീൻസ് വേറെ ഏത് spiderman movie യിൽ ഉണ്ട്?? സെക്കന്റ് ൽ gwen മരിക്കുന്ന സീൻ ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ടും പരസ്പരം ഒന്ന് നോക്കി.

 

” thuff ” പിന്ന ഒരേ സ്വരത്തിൽ പുച്ഛിച്ചു. അതോടെ അവിടെ ആകെ കലപില ആയി. ഞങ്ങൾ മൂനും വിട്ട് കൊടുക്കാതെ തർക്കിച്ചു.

 

” അതേ മൂനും ഒന്ന് തൊള്ള അടച്ചു വെച്ച് വരുവണേൽ വല്ലതും കഴിക്കാം ആയിരുന്നു. ഒരു spiderman നും superman നും. നിങ്ങൾ ഒക്കെ ഏത് സ്കൂൾ ആണ് പഠിക്കുന്നെ?? ” അമ്മ. ഞങ്ങൾ എല്ലാരും അത് കെട്ട് പെട്ടന്ന് അടി നിർത്തി. ശരിക്കും ചമ്മിയത് എന്റെ കെട്ടിയോൻ ആണ്. ആ വളിച്ച നോട്ടവും ഒക്കെ കണ്ടു എനിക്ക് ചിരി അടക്കാൻ പറ്റിയില്ല, പക്ഷെ ചിരിച്ചാൽ ഉള്ള ഭവിഷത്ത് ഓർത്ത് ഞാൻ ചിരി അടക്കി നിന്നു.

 

അമ്മ അപ്പോഴേക്കും ബ്രേക്ക്‌ ഫാസ്റ്റ് മേശപ്പുറത്ത് അടുക്കി ഇരുന്നു. അച്ഛനും ഞങ്ങളും എല്ലാം വന്ന് ഇരുന്നു. പുട്ടും കടലയും ആണ്. അമ്മയുടെ കടലകറിയുടെ മണം വന്നപ്പോഴേ വായിൽ വെള്ളം നിറഞ്ഞു. ഇവിടെ നിന്ന് പോയിട്ട് രണ്ടു ദിവസം ആയെ ഉള്ളു എങ്കിലും അമ്മയുടെ പാചകം സത്യത്തിൽ മിസ്സ്‌ ചെയ്തു തുടങ്ങി ഇരിക്കുന്നു.

 

” ഏട്ടാ, കല്യാണം കഴിയുമ്പോൾ എങ്കിലും ഇതിന്റെ കുട്ടിക്കളി മാറും എന്ന് ആണ് ഓർത്തത്, ഇത് ഇപ്പൊ ഇതുങ്ങളേക്കാൾ വലിയ കുട്ടിക്കളി ആണല്ലോ ഇവിടെ വേറെ ഒരാൾ ” അമ്മ എല്ലാർക്കും ഫുഡ്‌ വിളമ്പി കൊണ്ട് അച്ഛനോട് ചോദിച്ചു. അത് കെട്ട് ഞങ്ങൾ എല്ലാരും ചിരിച്ചു, ഒപ്പം പുള്ളിയും ഒരു വളിച്ച ചിരി പാസാക്കി.

 

” അയ്യേ എനിക്ക് മാത്രം എന്താ കഞ്ഞി. എനിക്കും പുട്ട് വേണം ” അമ്മ കഞ്ഞി വിളമ്പിയപ്പോ ഞാൻ പറഞ്ഞു.

 

” പിന്നേ കിടന്നു ചിണുങ്ങാതെ പെണ്ണേ. പനി ആണ് കഞ്ഞി കുടിച്ചാ മതി ” അമ്മ ഒരിത്തിരി കലിപ്പ് ഇട്ടു

 

” അച്ഛേ, ഒന്ന് പറഞ്ഞ എനിക്ക് പുട്ട് മതി ” ഞാൻ അച്ഛനെ നോക്കി ചിണുങ്ങി.

“അയ്യേ ഒരു ഇള്ളാ കുഞ്ഞു വന്നിരിക്കുന്നു, നാണം ഇല്ലല്ലോ ഇങ്ങനെ കൊഞ്ചാൻ ” അതു അത് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി പേടിപ്പിച്ചു. പിന്നേ പ്രതീക്ഷ യോടെ അച്ഛനെ നോക്കി. അച്ഛ അമ്മയോട് എന്തോ പറയാൻ വന്നു എങ്കിലും അമ്മയുടെ ഒറ്റ നോട്ടം കൊണ്ട് അച്ഛന്റെ വാ അടപ്പിചു. രാവിലത്തെ ഒടക്കിന്റെ ആഫ്റ്റർ എഫക്ട്. ഗദ്യന്തരം ഇല്ലാതെ ഞാൻ കഞ്ഞികുടിക്കാൻ തുടങ്ങി

 

” uff, ആന്റി കടലക്കറി ഒരു രെക്ഷയും ഇല്ലാ ട്ടോ പൊളി. ഇത്തിരി കൂടി ഇങ്ങ് ഒഴിച്ചേ ” എന്റെ കെട്ടിയോൻ എന്നെ കേൾപ്പിക്കാൻ മനഃപൂർവം പറഞ്ഞത് ആണ്. ഞാൻ അങ്ങോട്ട്‌ നോക്കാൻ നിന്നില്ല.

 

” അതേ അമ്മൂസെ ഇന്നത്തെ കടലകറി ആണ് ബെസ്റ്റ്, ഒരു പ്രതേക രുചി ഉണ്ട് ” കാര്യം മനസ്സിലായ ആതുവും അങ്ങേരുടെ കൂടെ കൂടി. ഞാൻ രണ്ടിനെയും നോക്കാതെ ദേഷ്യത്തിൽ കഞ്ഞി കോരിക്കുടിച്ചു. ഇതൊക്കെ കണ്ടു അച്ഛൻ നല്ല ചിരി ഞാൻ ഒന്ന് നോക്കിയപ്പോൾ ചിരി അടക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഫുഡ്‌ കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *