കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” അത് അപ്പച്ചി, മൂക്ക് കുത്തുന്ന….. ” അവൾ ഇടിച്ചു കഴിഞ്ഞു പറഞ്ഞു എന്നാൽ അത് പൂർത്തി ആക്കുന്നതിന് മുന്നേ ദർശു അവളുടെ വാ പൊത്തി പിടിച്ചു.

 

” മൂക്കുത്തി?? ” ഞാൻ ചോദിച്ചു.

 

” അത് ഒന്നുമില്ല…. അവളു ചുമ്മാ ” ദർശു വിക്കി പറഞ്ഞു. പിന്നെ എന്നെ ഒന്ന് അടിമുടി നോക്കി. കിച്ചുവിനെ താഴെ നിർത്തിയിട്ട് എന്റെ അടുത്തേക്ക് വന്നു, എന്റെ കോളറിൽ പിടിച്ചു

 

” ഊതിക്കെ ” അവൾ അത് പറഞ്ഞപ്പോ ഞങ്ങൾ മൂന് പേരും ഞെട്ടി, സുധി കൈ കൊണ്ട് അവന്റെ തന്നെ വാ പൊത്തി.

 

” ഏ…. ” ഞാൻ

 

” നിങ്ങൾ കള്ള് കുടിച്ചോ?? ഊതാൻ… ” അവൾ കലിപ്പ് ആണ്.

 

” ഞാനോ ഏയ്… ” ഞാൻ തപ്പി കളിച്ചു.

 

” എന്നാ ഊത്… ” അവൾ വിടാൻ ഉദ്ദേശം ഇല്ല, ഞാൻ പതിയെ ഒന്ന് ഊതി.

 

” aww, എന്തൊരു നാറ്റാ ഇത്?? ” അവളുടെ മുഖം ചുളുങ്ങി

” നാറ്റോ??, സ്മെൽ ഇല്ലാത്ത ഐറ്റം ആ ”  ഞാൻ പറഞ്ഞപ്പോൾ ദേഷ്യതിൽ അവൾ എന്നെ ഒന്ന് നോക്കി.

 

” അപ്പൊ കുടിച് എന്ന് സമ്മതിച്ചു, മരുന്ന് കഴിക്കാൻ ഉള്ളത് ആണെന്ന് അറിയില്ലേ?? ” അവൾ എന്റെ വയറിൽ പിച്ചി കൊണ്ട് ചോദിച്ചു.

 

” ആാാ… ഞാൻ മാത്രം അല്ല സുധിയും ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ you too ബ്രൂട്ടസേ എന്ന് ചോദിക്കും പോലെ എന്നെ നോക്കി. അവൾ അവന്റെ ചെവിക്കും പിടിച്ചു. പിന്നെ കുറേ നേരെ ഞങ്ങൾ രണ്ടുപേരും അവൾക്ക് പറയാൻ ഉള്ള ചീത്ത മുഴുവൻ കേട്ട് നിന്ന് കൊടുത്തു. ഇതെല്ലാം ഒരു ചിരിയോടെ കിച്ചുവിന്റെ കൂടെ കപ്പലണ്ടിയും കൊറിച്ചു കണ്ട് നിൽക്കുകയാണ് നാറി, കണ്ണൻ.

 

” കണ്ണേട്ടൻ കുടിച്ചോ?? ” അപ്പുവിന്റെ ആ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി, അവൻ തിന്നോണ്ട് ഇരുന്നകപ്പലണ്ടി നെറുകയിൽ കയറി. പറയല്ലേ എന്ന് പറയും പോലെ ദയനീയ മായി അവൻ ഞങ്ങളെ നോക്കി. ഞാനും സുധിയും  പരസ്പരം നോക്കി ഒന്ന്  ചിരിച്ചു.

 

” അവൻ ആണ് കുപ്പി പോലും വാങ്ങി കൊണ്ട് വന്നത് ” ഞങ്ങൾ രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പു അവനെ ഒന്ന് നോക്കി,  അപ്പൊ തന്നെ കണ്ണൻ അവിടെ നിന്ന് മുങ്ങി. ദർശുന് ഞങ്ങളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല.

 

മൂനോ നാലോ ആഴ്ച മാത്രം പരിചയം ഉള്ള ഒരുപെണ്ണിന്റെ വായിൽ ഇരിക്കുന്ന ചീത്ത മുഴുവൻ ഒരക്ഷരം മിണ്ടാതെ കേൾക്കുക, എനിക്ക് ഇത് എന്ത്  പറ്റി?? എന്ത് magic ആണ് ഇവൾ എന്നിൽ പ്രയോഗിച്ചത്, ഞാൻ ഇതെല്ലാം ആസ്വദിക്കുകയാണ്, ഇടക്കൊക്കെ ഇവളെ കാണുമ്പോൾ എനിക്ക് ആരതിയെ ഓർമ്മ വരുന്നു, അവളുടെ അത്ര ഇല്ലേലും ദർശുവും സുന്ദരി ആണ്, ആരതിയുടെ പറിച്ചു വെച്ച പോലത്തെ ഉണ്ടകണ്ണുകൾ ആണ് ദർശുവിന്, മനോഹരമായ രണ്ട് ഉണ്ട കണ്ണുകൾ. ആ കണ്ണുകൾ തന്നെ ആണ് എന്നെ ഇവളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എന്തായാലും ഇന്നത്തെ ദിവസം ഞാൻ ഒരുപാട് നാളുകൾക്കു ശേഷം എല്ലാം മറന്നു പൊട്ടിചിരിച്ച, ഒരു ദിവസം ആണ്. പിന്നയും കുറേ നേരം അമ്പലപ്പറമ്പിൽ ചിലവഴിച്ചു, ബജിയും മറ്റും ഒക്കെ വാങ്ങി തിന്നിട്ട് ഒക്കെ ആണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നത്.

 

ഇവിടെ വന്നിട്ട് ഇപ്പൊ ഏകദേശം ഒന്നര  മാസം ആവുന്നു, ഞാൻ ഒരുതവണ അച്ചുവിനെ വിളിച്ചു ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞതല്ലാതെ, വീടുമായി വേറെ കോണ്ടാക്ട് ഒന്നും ചെയ്തില്ല. എന്റെ കൈയിലെ ഒടിവ് കൂടി ഇരിക്കുന്നു.

” കൈയിലെ ഒടിവ് ഇപ്പൊ ഭേദമായി, കുറേ നാൾ അനക്കാതെ വെച്ചത് കൊണ്ട് ചെറിയ തോതിൽ വേദന കാണും, അത് ഒന്ന് തിരുമിച്ചാൽ നല്ലത് ആയിരിക്കും ” ഡോക്ടർ ആണ്.

 

” തിരുമൽന് ബെസ്റ്റ് ആൾ വീട്ടിൽ ഉണ്ടല്ലോ ” സുധി.

“ഗുരുക്കൾ അല്ലേ?? ” ഡോക്ടർ ചോദിച്ചപോൾ സുധി അതേ എന്നാ മട്ടിൽ തല ആട്ടി.

 

” സ്കാൻ റിപ്പോർട്ട്‌ൽ കുഴപ്പം ഒന്നുമില്ല തലയിലെ മുറിവ് കൂടി ഉണങ്ങിയാ മതി, അതിന് ഞാൻ തരുന്ന മരുന്ന് കൂടി കഴിക്കുമ്പോൾ ശരിയാകും, so that’s it. Its a ഷെയിം, ഇനി ഹാൻസം ബോയ് ഇവിടെ എന്നെ കാണാൻ വരില്ലല്ലോ?? ” ഡോക്ടർ സ്ത്രീ സഹചമായ ചിരിയോടെ പറഞ്ഞു.

 

” so വേറെ ഒന്നുമില്ലല്ലോ ഞങ്ങൾ ഇറങ്ങട്ടെ. ” ഞാൻ ഡോക്ടറിനോട് ചോദിച്ചു.

 

” ഒക്കെ, സുധിയുടെ കൂടെ വീണ്ടും വരണം, രോഗി ആയിട്ട് അല്ലാട്ടോ ” ഡോക്ടർ.  ഞങ്ങൾ ഒരു ചിരി സമ്മാനിച്ചിട്ട് ഇറങ്ങി. വീട്ടിൽ എത്തിയതും മുത്തശ്ശൻ തിരുമൽ തുടങ്ങി, എന്റെ കൈ മൊത്തത്തിൽ പിടിച്ചുടച് തിരുമിയപ്പോ സ്വർഗം കണ്ടു. എന്നേക്കാൾ വേദന കണ്ട് നിന്ന ദർശുന് ആയിരുന്നു. പാവം. ഒരാഴ്ച കൊണ്ട് മുത്തശ്ശൻ വേദന പമ്പ കടത്തി.

” ഇപ്പൊ വേദന ഉണ്ടോ?? ” മുത്തശ്ശൻ തിരുമൽ കഴിഞ്ഞു ചോദിച്ചു.

 

” ഇല്ല, ഇപ്പൊ കൈക്ക് ഒക്കെ നല്ല സുഖം ഉണ്ട് ” ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നൊ??  ഏയ് ചിരി ആ മുഖത്തു വരാത്ത ഭാവം ആണ്. അത് കൊണ്ട് തന്നെ ആണ് ഈ മനുഷ്യനെ കാണുമ്പോൾ ഒക്കെ എനിക്ക് എന്റെ സ്വന്തം മുത്തശ്ശനെ ഓർമ്മ വരുന്നത്.

“ഇപ്പൊ തലവേദന എങ്ങനെ ഉണ്ട് ”

” തലവേദന ഒന്നും അങ്ങനെ ഇപ്പൊ ഇല്ല എന്തേയ്?? ” ഞാൻ സംശയഭാവത്തിൽ ചോദിച്ചു.

 

” നല്ലത്, എന്നാ നമുക്ക് ഒരു കൈ നോക്കിയാലോ??, അന്ന് അമ്പലത്തിൽ വെച്ച് നിന്റെ മൂവ് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹം ആ, നിനക്ക് നല്ല കഴിവ് ഉണ്ട്, taekwondo അല്ലായിരുന്നോ?? ” മുത്തശ്ശൻ, മുണ്ടിന്റെ തുമ്പ് കാലിന്റെ ഇടയിലൂടെ എടുത്തു പുറകിൽ കുത്തി, തോളിൽ കിടന്ന ഒറ്റമുണ്ട് അരയിൽ കെട്ടി എന്നോട് പറഞ്ഞു. എല്ലാരും അത് കേട്ട് എക്സെറ്റഡ് ആയി.

” വിത്ത്‌ പ്ലഷർ, ആക്ച്വലി re taekwondo ആണ്, taekwondo കിക്ക് ആണ് മെയിൻ, re tae ൽ പഞ്ചിനും പ്രാദാന്യം കൊടുക്കുന്നു” ഞാനും fighting സ്റ്റാൻഡ്സിൽ നിന്നുകൊണ്ട് പറഞ്ഞു.  മുത്തശ്ശൻ വാ എന്ന് വിളിക്കും പോലെ കൈ കാണിച്ചു. ഞാൻ എന്റെ മാക്സിമം സ്പീഡിൽ ഫുൾ ഫോസിൽ മുത്തശ്ശന്റെ മുഖം നോക്കി കിക്ക് ചെയ്തു, ആദ്യത്തെ രണ്ടു കിക്ക് മുത്തശ്ശൻ സിമ്പിൾ ആയി ഒഴിഞ്ഞു മാറി, മൂന്നാമത്തെ കിക്ക് മുത്തശ്ശൻ ഇടത് കൈ കൊണ്ട് തടഞ്ഞു പിന്നെ മുന്നോട്ട് കയറി ആ കൈ കൊണ്ട് തന്നെ എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ പുറകിലേക്ക് ആഞ്ഞു, നിലത്ത് വീണു പോയി. മുത്തശ്ശൻ സ്ട്രോങ്ങ്‌ ആണെന്ന് എനിക്ക് അറിയാം പക്ഷെ ഞങ്ങൾ തമ്മിൽ ഇത്ര വലിയ ഗ്യാപ് ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മുത്തശ്ശൻ ചുമ്മാ ഒന്ന് പുഷ് ചെയ്തതെ ഉള്ളു എനിക്ക് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ട് ആയി, അപ്പൊ ശരിക്കും ഒന്ന് പഞ്ച് ചെയ്താലോ oh ഓർക്കാൻ കൂടെ വയ്യ.

 

” I ഗിവ് up ” ഞാൻ രണ്ടുകയ്യും  ഉയർത്തി കൊണ്ട് പറഞ്ഞു. മുത്തശ്ശൻ അന്നേരം പൊട്ടിചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *