മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഞാൻ ഇഞ്ഞി ആരേം കെട്ടൂല കണ്ണാ എന്നാ പറഞ്ഞത്. ഡയറക്ട് ക്വാട്ട്. നീ പോയി ചോദിച്ചാൽ പിന്നെ നിൻ്റെ ഇത്താത്ത ഇങ്ങോട്ട് വരില്ല. ഒരു നിക്കാഹിന് നിർബന്ധിച്ചാലും അതെന്നെ ആവും. ബാംഗ്ലൂരില് സ്ഥിരമാക്കും. ചിലപ്പോ വേറെ എങ്ങോട്ടേലും പോയീന്നും വരും. വാപ്പക്കും ഉമ്മച്ചിക്കും അറിയുമായിരിക്കും. ആക്സിഡൻ്റ് ആയതോണ്ട് മറ്റേത് ആരും ശ്രദ്ധിക്കാത്തതാ”

 

“ജംഷീ …നിൻ്റെ വീട്ടില് വാപ്പ അറിയാതെ എന്തെങ്കിലും നടക്കൂന്ന് തോന്നുന്നുണ്ടോ? സംശയം ഉണ്ടെങ്കില്‌ വാപ്പ അറിയാതെ എന്തെങ്കിലും ചെയ്ത് നോക്ക്. അപ്പോ മനസ്സിലാവും. അറിയാത്ത പോലെ നടക്കുമായിരിക്കും. ബട്ട് ഹി വിൽ ഡെഫിനിറ്റ്ലി നോ. അല്ലേ പിന്നെ വാപ്പയാന്ന് പറഞ്ഞിട്ട് കാര്യല്ലല്ലോ. നിൻ്റെ ഉമ്മച്ചീൻ്റെ കാര്യം. ഒക്കെ മനസ്സിലിട്ട് ആരോടും ഒന്നിനും ഇല്ലാതെ നടക്കുന്ന ആ സ്വഭാവം ഞാൻ പറഞ്ഞ് തന്നിട്ട് വേണോ അറിയാൻ? സ്വന്തം മോളെ കാര്യം അറിയാതിരിക്കോ? ഉള്ളില് സങ്കടം ഉണ്ടാവും. പറയാത്തതാ. മഹറിൻ്റെ കാര്യം ആർക്കും അറിയില്ലാന്ന് തോന്നുന്നു. അപ്പോ അവിടെ ആരും ഉണ്ടേന്നില്ല. കാർ പോർച്ചിൻ്റെ അപ്പുറത്ത് അന്ന് നല്ല തിക്കായിട്ട് ഈറ്റണ്ടായിരുന്നു. അതിൻ്റെ മറവിലേന്നു രണ്ടാളും. അതാരോടും പറഞ്ഞിട്ടുണ്ടാവില്ല. മറ്റേതൊക്കെ വാപ്പക്കും ഉമ്മക്കും അറിയുമായിരിക്കും. മോതിരം എന്തായാലും കണ്ടിട്ടുണ്ടാവും. അതില് ഇംതിയാസിൻ്റെ പേരുണ്ട്. മകളോട് ചോദിക്കണ്ടാന്ന് വെച്ചിട്ടാവും”

 

ജംഷി ഒന്നും പറഞ്ഞില്ല. അവൻ എന്തൊക്കെയോ ചിന്തകളിലായിരുന്നു.

 

“കണ്ണാ…ന്നാ ഞാൻ പടച്ചോൻ്റെ മേലെ സത്യം ചെയ്യാം”

 

“അത്രക്ക് വേണ്ട. ദൈവത്തെ തൊട്ട് കളിക്കണ്ട”

 

“ന്നാ പിന്നെ അൻ്റെ മേലെ സത്യം ചെയ്യാം…ഞാൻ ഇത്താത്താനോട് ഒന്നും ചോദിക്കൂല. ഞാനിതറിഞ്ഞൂന്ന് പോലും അറിയൂല. പോരേ”

 

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. ജംഷീർ അവിടത്തന്നെ നിൽക്കുകയായിരുന്നു. ആക്സിലറേറ്റർ തിരിച്ചപ്പോൾ എഞ്ചിൻ്റെ ഇരമ്പൽ ഉയർന്നു. ജംഷി പെട്ടെന്ന് വന്ന് ബൈക്കിൽ കയറി. മെയിൻ റോഡിലെത്തിയപ്പോൾ ഞാൻ വേഗത കൂട്ടി. ജംഷീർ പിന്നിലിരുന്ന് എൻ്റെ വാരിയെല്ലിന് ചുറ്റിപ്പിടിച്ച് അമർത്തി. ഞാൻ ഇരുമ്പ് പ്രതിമയെ ആലിംഗനം ചെയ്ത് തവിടു പൊടിയാക്കിയ രാജാവിനെ ഓർത്തു പോയി. പെരുമ്പാമ്പ് ചുറ്റുന്ന പോലെ ഇറുക്കിയുള്ള കെട്ടിപ്പിടുത്തം ജംഷീറിന് വല്ലാതെ സ്നേഹം തോന്നുന്ന സമയത്ത് മാത്രം ഉണ്ടാവുന്ന ഒന്നാണ്.

 

“ഡാ… അടങ്ങിയിരിക്കെടാ. ആൾക്കാര് കണ്ടാ മറ്റതാന്ന് വിചാരിക്കും”

 

“വിചാരോം കെട്ടിപ്പിടിച്ചിരിക്കുന്ന മൈരന്മാരോട് പോവാൻ പറ”

 

അവൻ ഒന്നു കൂടി മുറുക്കി.

 

 

ഞങ്ങൾ ചാലിയത്തെത്തി. ബേപ്പൂർ ബീച്ചാണ് മറുകരയിൽ. അവിടെ ആൾ തിരക്കൊരൽപ്പം കൂടുതലാണ്. ചാലിയാർ അറബിക്കടലിൽ ചേരുന്നു. അഴിമുഖത്ത് ചാലിയാറിനിരുവശത്തും പുലിമുട്ട് കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് കടലിലേക്ക് നീളുന്ന നടപ്പാതയുണ്ട്. മത്സ്യ ബന്ധന യാനങ്ങൾ കടലിൽ നിന്ന് തിരികെ വരുന്നു. ചാര നിറമുള്ള തിരമാലകൾ പുലിമുട്ടിൽ തട്ടി ചിതറി തെറിക്കുന്നു. ദേഹത്തേക്ക് വെള്ളം എത്തുന്നുണ്ട്. ഞാൻ മുഖത്ത് തൊട്ട് നോക്കി. തിരമാലക്കൊപ്പം തെറിക്കുന്ന അഴിമുഖത്തെ ചെളി മുഖത്ത് തരി തരിയായി അവശേഷിച്ചിട്ടുണ്ട്. ഞാൻ ക്യാമറ ഫോക്കസ് ചെയ്തു. അറബി കടലിൽ സൂര്യാസ്തമയം. ഷോർട്സിനു വേണ്ടത് ഞങ്ങൾ ഷൂട്ട് ചെയ്തു. ജംഷി ക്യാമറ മടക്കി എടുത്ത് വെച്ചു. ഏഴു മണി ആവാനാകുന്നു. ഞാൻ നടപ്പാതക്ക് അരികിലുള്ള ബെഞ്ചിലിരുന്നു.

 

“നിക്കെടാ. ഞാനൊന്ന് പ്രാർത്ഥിക്കട്ടെ ”

 

“ഇവിടുന്നോ? കുളിക്കൊന്നും വേണ്ടേ” ?

 

“മനസ്സ് കൊണ്ട് ചെയ്യാം. കുളികളും പല തരത്തിലുണ്ട്. മനസ്സ് കൊണ്ട് മഹായാഗങ്ങൾ ചെയ്തവരുണ്ട്. അതിനാ ശരിക്കും കൂടുതൽ പവറ്. സങ്കൽപ്പം കൊണ്ട് ചെയ്യാൻ നല്ല ധ്യാനശക്തി വേണം. ഞാൻ യാത്രയിലൊക്കെ ആവുമ്പോ ഇതല്ലേ ചെയ്യുന്നത്. അല്ലാതെ സന്ധ്യക്ക് തറവാട്ടിലെ കാവില് ചെന്ന് ഉണ്ടാക്കാൻ ടെലി പോർട്ടേഷൻ ഒന്നും ഇല്ലല്ലോ”

Leave a Reply

Your email address will not be published. Required fields are marked *