‘സമർ..? ഏത് സമറിനെ ആണ് നിങ്ങൾ അന്വേഷിക്കുന്നത്..?
ദാസേട്ടൻ ചോദിച്ചു
‘ഈ പെണ്ണുങ്ങളുടെ ഒക്കെ ഇടപാട് ഉള്ളെ..’
സുനി പറഞ്ഞു
‘അറിയാമോ എന്ന് ചോദിച്ചാൽ അങ്ങനെ പരിചയം ഇല്ല. അവനൊക്കെ വലിയ വലിയ ടീമുകളെ ഇറക്കി കളിക്കുന്നവൻ ആണ്.. എന്തേ അവനെ പറ്റി ചോദിച്ചത്..?
ദാസേട്ടൻ ചോദിച്ചു
‘വെറുതെ.. ആൾക്ക് എന്തോ ആക്‌സിഡന്റ് ആയി എന്ന് കേട്ടു.. കുറച്ചു സീരിയസ് ആണ്..’
ഞാൻ പറഞ്ഞു
‘ആണോ..? അവനെ ഒരാഴ്ച മറ്റോ മുമ്പ് ഞാൻ കണ്ടതാണ്. ഇവിടെ വച്ചു..’
ദാസേട്ടൻ പറഞ്ഞു. എന്റെ ഊഹം അപ്പോൾ ശരിയായിരുന്നു
‘ഇവിടെ വെച്ചോ..?
സുനി ചോദിച്ചു
‘അതേ. അവൻ സത്യത്തിൽ എന്നെ കാണാനാണ് വന്നത്. എന്തോ തരികിട കേസ് ആണെന്ന് എനിക്ക് തോന്നി. പക്ഷെ
നല്ല കാശ് തരാമെന്ന് പറഞ്ഞു..’
ദാസേട്ടൻ പറഞ്ഞു
‘എന്തിനാ അവൻ വന്നെ..?
ഞാൻ ചോദിച്ചു
‘അവൻ ഒറ്റയ്ക്കല്ല.. കൂടെ വേറൊരു നാറി കൂടെ ഉണ്ടായിരുന്നു. അവനെ എനിക്ക് പരിചയം ഇല്ല.. രണ്ടും കൂടി വിർജിൻ ആയ പെണ്ണിനെ തപ്പി വന്നതാണ്.. ഇവന്റെ ഒക്കെ കസ്റ്റടിയിൽ ഇഷ്ടം പോലെ ഉണ്ടായിട്ടും നമ്മുടെ അടുത്ത് എന്തിനാ വന്നതെന്ന് എനിക്ക് ഒട്ടും മനസിലായില്ല..’
ദാസേട്ടൻ പറഞ്ഞു
‘എന്നിട്ട്..?
സുനി ചോദിച്ചു
‘ലാസ്റ്റ് ഞാൻ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു. ഫ്രഷ് പീസ് ആയിരുന്നു. പക്ഷെ അവന്മാർക്ക് എന്തോ ഇഷ്ടം ആയില്ല.. ഇറങ്ങി പോയി..’
ദാസേട്ടൻ പറഞ്ഞു
എന്റെ ഉള്ളിലെ ഭയം ഏറെക്കുറെ സത്യം ആയി. Sex mafia ആണ് ഇതിന് പിന്നിൽ.. ഒരു കന്യകയേ അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് മുന്നിലാണ് അന്ന് മീനുക്കുട്ടി പോയി പെട്ടത്.. വിധിയുടെ ക്രൂരത
‘ആ കൂടെ വന്നവനെ കുറിച്ച് എന്തെങ്കിലും ഐഡിയ ഉണ്ടോ ചേട്ടാ..?
സുനി ചോദിച്ചു
‘നിനക്ക് എന്തിനാടാ അവനെ അറിഞ്ഞിട്ട്..?
ദാസേട്ടൻ ചോദിച്ചു
‘വെറുതെ.. അന്ന് ഇവിടുന്ന് ഇറങ്ങി പോയപ്പോൾ ഞാൻ കണ്ടിരുന്നു അവരെ. കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി.. അതാ ചോദിച്ചത്..’
സുനി പറഞ്ഞു
പക്ഷെ ദാസേട്ടന് അവനെ പറ്റി അറിവ് ഇല്ലായിരുന്നു. കൂടുതൽ ചോദ്യങ്ങൾ ആകുന്നതിനു മുമ്പ് ദാസേട്ടൻ ഔട്ടും ആയി. രാവിലെ പുള്ളി ഇതിന്റെ ഒക്കെ പകുതിയേ ഓർക്കൂ..
മീനാക്ഷിയേ അന്വേഷിക്കാൻ ഉള്ള മറ്റൊരു വഴിയാണ് സമറിനു ഒപ്പം അന്ന് ഉണ്ടായിരുന്ന ആൾ. പക്ഷെ അയാളെ കുറിച്ച് ദാസേട്ടനും ഒരറിവും ഇല്ലായിരുന്നു..
സമറിന്റെ കാര്യത്തിൽ അയാൾ ജീവനോടെ ഉണ്ടോ
ഇല്ലയോ എന്ന് എനിക്ക് അപ്പോളും ഒരു സംശയം ഉണ്ടായിരുന്നു. സമർ കൂടി മരിച്ചാൽ ഞങ്ങൾക്ക് മുന്നിൽ പിന്നീട് വഴികൾ ഒന്നുമില്ല. സമറിന്റെ മരണവാർത്തയുമായി പിറ്റേന്ന് ഞങ്ങളുടെ വാതിലിൽ മുട്ടിയത് മറ്റാരും ആയിരുന്നില്ല.. ജോർജ് സാർ തന്നെ ആയിരുന്നു..
‘നിന്നോട് ഒരു കാര്യം പേർസണൽ ആയി പറയണം എന്ന് കരുതി..’
അകത്തു ബെഡിൽ വന്നു ഇരുന്നു ജോർജ് സാർ സംസാരിച്ചു.. ഞാനും സുനിയും എഴുന്നേറ്റ് നിൽക്കുക ആയിരുന്നു. ഏത് നിമിഷവും വരുന്ന വിലങ്ങിനായെന്നോണം കൈ കൂട്ടിപ്പിടിച്ചു ആണ് സുനിയുടെ നിൽപ്പ്.
‘എന്താ സാർ..?
ഞാൻ കാര്യം അറിയാത്തത് പോലെ ചോദിച്ചു
‘ഞാൻ നിന്നോട് പറഞ്ഞ ആ suspect.. അവൻ ഇന്നലെ മരിച്ചു..’
ഞാൻ കൊന്ന ഒരാളെ പറ്റി ആണ് സാർ ഇപ്പോൾ എന്നോട് സംസാരിച്ചത്. പക്ഷെ എന്റെ മനസ്സിൽ എന്ത് കൊണ്ടോ വലിയ ഒരു കുറ്റബോധം അപ്പോൾ ഉണ്ടായില്ല. സമർ മരിക്കേണ്ടവൻ തന്നെ എന്ന ബോധം ഞാൻ തന്നെ ഉണ്ടാക്കിയിരുന്നു..
‘ആര്… സമറോ..?
ഞാൻ ചോദിച്ചു
‘Yes..’
ജോർജ് സാർ ഞങ്ങളെ നോക്കി പറഞ്ഞു
എല്ലാം അറിഞ്ഞിട്ട് ആണോ സാർ ഇവിടേക്ക് വന്നത് എന്ന് ഞാൻ ചിന്തിച്ചു. ഞങ്ങളെ അറസ്റ്റ് ചെയ്യാൻ ആണെങ്കിൽ കൂടെ പോലീസ് ആയിട്ടാണ് വരേണ്ടത്. ഇത് സാർ ഒറ്റയ്ക്ക് ആണ് വന്നത്. അപ്പോൾ അറസ്റ്റ് ആവില്ല മനസ്സിൽ. സമറിന്റെ കൊലപാതകവും ഞങ്ങളെയും ബന്ധിക്കുന്ന തെളിവുകൾ ഒന്നും അവിടെ ഞങ്ങൾ ഇട്ടിട്ട് പോന്നിട്ടില്ല എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. Cctv, fingerprints അങ്ങനെ ഒന്നിലും ഞങ്ങളുടെ അടയാളം എവിടെയും ഉണ്ടാവില്ല.. ഒരുപക്ഷെ ഒരു സംശയത്തിന്റെ മാത്രം പുറത്ത്
