ഒടുവിൽ അത് സംഭവിച്ചു.. വിലങ്ങു തകർന്നു.. അവളുടെ കയ്യുള്ള ഭാഗം ആണ് തകർന്നത്. എന്റെ കയ്യിൽ ഇപ്പോളും വിലങ്ങു ഉണ്ട്. അവൾ സന്തോഷത്തോടെ വിലങ്ങു ഊരി മാറ്റി കൈക്കുഴ നല്ലത് പോലെ തിരുമ്മി..
ഞാൻ ഒന്നും പറയാതെ എഴുന്നേറ്റ്.. അരുവിയിൽ ചെന്ന് കുറച്ചു വെള്ളം കുടിച്ചു മുഖം കഴുകി എളിയിൽ കയ്യും വച്ചു ഞാൻ നിന്നു. ഇനി എങ്ങോട്ട് പോണം. ഒരു ഐഡിയയുമില്ല. കാടിങ്ങനെ അനന്തമായി മുന്നിൽ വിരാജിച്ചു കിടക്കുകയല്ലേ.. ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.. അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു..
‘ഗുഡ് ബൈ..’
കൂടുതൽ ഒന്നും ഞാൻ അവളോട് പറഞ്ഞില്ല.. പറയാൻ അനുവദിച്ചുമില്ല. അവൾക്ക് ചെവി കൊടുക്കാതെ ഞാൻ മുന്നോട്ടു നടന്നു.. രണ്ട് വഴി എന്ന് പറഞ്ഞത് കൊണ്ടു തന്നെ അവളും മറ്റൊരു ദിശ നോക്കി നടന്നു.. അത് ഞാൻ ദൂരെ എത്തി തിരിഞ്ഞു നോക്കിയപ്പോ ആണ് കണ്ടത്..
അവളോട് പിണങ്ങേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു എന്ന് എനിക്ക് കുറച്ചു കഴിഞ്ഞു തോന്നി. ഇടയ്ക്ക് ഇടക്ക് ഊമ്പിയ വർത്താനം അവളുടെ വായിൽ നിന്ന് വരുന്നത് ആണ്. എന്നാലും അവൾ കൂടെ ഉള്ളപ്പോൾ സമയം പോയത് അറിഞ്ഞിരുന്നില്ല. ഈ കൊടുങ്കാട്ടിലും ഒറ്റപ്പെടൽ അറിഞ്ഞിരുന്നില്ല. എന്ന് വച്ചു സഹിക്കുന്നതിനു ഒരു ലിമിറ്റ് ഇല്ലേ..? ഞാൻ എത്ര ഫ്രീ ആയും കെയർ ആയും പെരുമാറുന്നു. അവൾക്ക് അത് പോലെ തിരിച്ചു പെരുമാറിക്കൂടെ..? പരിഗണന കിട്ടുന്നില്ലേ ഏത് സുന്ദരിയ്ക്കും പട്ടി വില തന്നെ തിരിച്ചു കൊടുക്കണം. അതിപ്പോ എത്ര വലിയ കുണ്ടി ഉള്ളവൾ ആയാലും ശരി… എന്റെ ഫിലോസഫികളിൽ ഉടക്കി ഞാൻ മുന്നിലേക്ക് നടന്നു
അവൾ കൂടെ ഇല്ലാത്തത് കൊണ്ടു സംസാരം ഒന്നും ഇല്ലായിരുന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു മുന്നോട്ടു നടന്നു. കയറ്റവും ഇറക്കവും ചെറിയ പുല്മേടും ഒക്കെ കടന്നു
ഞാൻ തനിയെ മുന്നോട്ടു നടന്നു. അപ്പോളും എന്റെ ചിന്തകളിൽ കൂടുതലും വന്നത് അവൾ തന്നെ ആയിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതോ തിരിച്ചു റൂമിൽ എത്തുന്നതോ ഒക്കെ ചിന്തിക്കുന്നതിന് പകരം ആ നായ ഇപ്പോൾ എവിടെ എന്തെടുക്കാ എന്നാണ് ഞാൻ ചിന്തിച്ചത്..
കാടിറങ്ങിക്കൊണ്ടിരുന്ന എന്റെ ചിന്തകൾ പക്ഷെ അപ്പോൾ കാട് കയറാൻ തുടങ്ങുക ആയിരുന്നു..
ഞാൻ ഇല്ലേലും അവൾക്ക് പ്രശ്നം ഒന്നുമില്ല. അവളുടെ കാര്യം നോക്കാൻ അവൾക്ക് അറിയാം. എന്നാലും വല്ല പുലിയുടെ ഒക്കെ മുന്നിൽ പോയി അവൾ പെടുമോ..? അവളെ കുറിച്ച് അങ്ങനെ ഒക്കെ കാട് കയറി ചിന്തിച്ചപ്പോൾ എനിക്ക് ചെറിയ പേടി തോന്നാൻ തുടങ്ങി.. എന്തായാലും അവളൊരു പെണ്ണല്ലേ.. ഇത് പോലൊരു സ്‌ഥലത്തു അവളെ തനിച്ചാക്കി പോന്നത് ഒട്ടും ശരിയായില്ല..
എന്റെ എടുത്തുചാട്ടം ശരിയായില്ല എന്നെനിക്ക് തോന്നി. തിരിച്ചു അവളുടെ അടുത്ത് ചെന്നാൽ നാണക്കേട് ആയിരിക്കും. പക്ഷെ അവൾക്ക് ഒന്നും പറ്റിയിട്ടില്ല എന്നറിയുമ്പോൾ ഒരു ആശ്വാസം കിട്ടുമല്ലോ.. അതാണ് വലുത്.. അങ്ങനെ പേര് പോലും അറിയാത്ത “അവൾക്ക്” വേണ്ടി ഞാൻ തിരിച്ചു നടന്നു. നേരം ഇരുട്ടുന്നതിന് മുമ്പ് അവളെ കണ്ടു പിടിക്കാൻ പറ്റിയിരുന്നു എങ്കിൽ.. നടത്തം പിന്നെ ഓട്ടമായി.. വന്ന വഴി ഞാൻ തിരിച്ചു ഓടി..
അവളെ കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. അര മുക്കാൽ മണിക്കൂറിനു മേലേ ആയി ഞങ്ങൾ പിരിഞ്ഞിട്ട്. ഈ സമയം കൊണ്ടു അവൾ വേറെ ദിശ നോക്കി മുന്നോട്ടു പോയിരിക്കണം. എത്ര വേഗത്തിൽ ഓടിയാലും അവളെ എനിക്ക് കാണാൻ പറ്റുമോ എന്ന് തന്നെ സംശയം ആണ്..
ഓടിയോടി
ഒരു ഇറക്കം ബ്രേക്ക് ഇല്ലാത്ത സൈക്കിൾ പോലെ തെന്നി തെന്നി ചാടി ചാടി ഞാൻ ഇറങ്ങിയത് നേരെ അവളുടെ മുന്നിൽ.. അവളാണേൽ കയറ്റം കയറി ഓടി വരുന്ന വഴിയും.. തേന്മാവിൻ കൊമ്പത്തിലെ ലാലേട്ടനും ശോഭനയെയും പോലെ പരസ്പരം നോക്കി അണച്ചു കൊണ്ടു ഞങ്ങൾ നിന്നു.. പക്ഷെ അവരെ പോലെ മനസ്സിൽ ഉള്ളത് തുറന്ന് പറയാൻ ഞങ്ങൾക്ക് തോന്നിയില്ല
‘എന്താ.. എന്താ തിരിച്ചു വരുന്നെ…?
