ടോക്സിക് – 3 2അടിപൊളി  

സനൂപേട്ടന്റെ ആരോഗ്യ സ്‌ഥിതി ഇതിനിടയിൽ വഷളായി. അത് കൊണ്ട് ഞങ്ങൾ പുള്ളിയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് ആണ് കൊണ്ട് പോയത്. ഇനിയും സ്റ്റേഷനിലും മന്ത്രി മന്ദിരങ്ങളിലും ഒക്കെ ഇറങ്ങി നടന്നു സനൂപേട്ടന്റെ ആരോഗ്യം കൂടുതൽ മോശമാക്കണ്ട എന്ന് ഞാൻ കരുതി. കേസിന്റെ കാര്യത്തിൽ ഞാനും സുനിയും എന്നും സ്റ്റേഷനിൽ ചെല്ലുന്നുമുണ്ട്. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും മീനാക്ഷി എവിടെ എന്ന് ആർക്കും അറിയില്ല..

ലൊക്കേഷനിൽ ആണെങ്കിൽ കൂടി എന്റെ മനസ്സ് സ്വസ്‌ഥമായിരുന്നില്ല. മീനുവിനെ കുറിച്ച് ആയിരുന്നു എപ്പോളും ചിന്തിച്ചിരുന്നത്. സത്യത്തിൽ കയ്യിൽ ഒരു മാന്ത്രിക മോതിരം ഉള്ള കാര്യം വരെ ഞാനും സുനിയും മറന്നിരുന്നു. ലൈഫിൽ ഒരു ദുരന്തം വന്നു കഴിഞ്ഞാൽ അങ്ങനെ ആണല്ലോ

‘ഹായ്..’

മൂടി കെട്ടിയ മുഖവുമായി ലൊക്കേഷന്റെ ഒരു മൂലയ്ക്ക് ഇരിക്കുമ്പോ ആണ് ഹായ് പറഞ്ഞു കൊണ്ട് ഹിമ എന്റെ അടുത്തേക്ക് വന്നത്.. അടുത്ത് എത്തിയപ്പോ ആണ് നായികയെ ഞാൻ ശ്രദ്ധിച്ചത് തന്നെ..

‘ഹായ്..’

മുഖം ഒന്ന് പ്ലസന്റ് ആക്കി ഞാനും തിരിച്ചു ഹായ് പറഞ്ഞു

‘എന്ത് പറ്റി കുറച്ചു ദിവസം ആയിട്ട് മുഖം വല്ലാതെ ഗ്ലൂമി ആണല്ലോ..?

ഹിമ എന്നോട് ചോദിച്ചു

അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. സിനിമയിലെ പ്രധാന നായിക ലൊക്കേഷനിൽ ഉള്ള ഒരുത്തന്റെ മുഖം ഒക്കെ ശ്രദ്ധിക്കുമെന്ന് ഒരിക്കലും കരുതില്ലല്ലോ..

‘ഹേയ്.. ഒന്നുമില്ല..’

ഞാൻ പറഞ്ഞു

‘ഇല്ലേ..? ഞാൻ ഇന്നലെ രണ്ട് പ്രാവശ്യം ചിരിച്ചു കാണിച്ചു എന്നിട്ടും തിരിച്ചു ഒന്ന് സ്‌മൈൽ ചെയ്തില്ല.. എന്നെ കണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. അതാ ചോദിച്ചെ..’

ഹിമ പറഞ്ഞു

‘ആഹ്.. സോറി.. ഞാൻ കണ്ടില്ല.. എപ്പോ ആയിരുന്നു..?

ഞാൻ ചോദിച്ചു

‘എനിക്ക് തോന്നി.. എനിക്ക് എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കാൻ ആണ് ഇഷ്ടം.. അപ്പോൾ അടുത്ത് ആരെങ്കിലും ഹാപ്പി അല്ലാതെ ഉണ്ടെൽ എനിക്കും എന്തോ ഒരു പ്രയാസം ആണ്..’

ഹിമ പറഞ്ഞു

ശരിയാണ്. ചിരിക്കുന്ന മുഖവുമായി അല്ലാതെ ഹിമ നമ്പ്യാരെ കാണാൻ പ്രയാസം ആണ്. അത് ക്യാമറയ്ക്ക് മുന്നിലും അതേ പിന്നിലും അതേ..

‘അങ്ങനെ

പ്രശ്നം ഒന്നുമില്ല..’

ഞാൻ പറഞ്ഞു ഒഴിഞ്ഞു..

‘എന്റെ ഓട്ടോഗ്രാഫ് ആ കുട്ടിക്ക് കൊടുത്തോ..?

ഹിമ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചതാണ്

‘ഏഹ്…?

ഞാൻ പെട്ടന്ന് അവളെ നോക്കി..

‘ഞാൻ എഴുതി തന്ന ഓട്ടോഗ്രാഫ്.. ഇയാളുടെ ഒരു അനിയത്തി കുട്ടി ഇല്ലേ.. എന്താ പേര് പറഞ്ഞത്.. മീനാക്ഷി..? അതേ.. മീനാക്ഷി തന്നെ.. ആ കുട്ടിക്ക് എന്റെ ഓട്ടോഗ്രാഫ് കൊടുത്തിരുന്നോ എന്ന്…?

ഹിമ എന്നോട് ചോദിച്ചു.. ഒരു നിമിഷത്തേക്ക് എനിക്ക് ഉത്തരം ഇല്ലാതായി. പിന്നെ ഞാൻ പറഞ്ഞു

‘കൊടുത്തു..’

ഞാൻ പറഞ്ഞു

‘ഹാഹാ.. എന്നിട്ട് ആൾ ഹാപ്പി ആണോ..?

ഹിമ സന്തോഷത്തോടെ ചോദിച്ചു

ഞാൻ മറുപടി പറഞ്ഞില്ല. പോക്കറ്റിൽ നിന്നും ഞാൻ എന്റെ ഫോൺ എടുത്തു. അതിൽ മീനാക്ഷി മിസ്സിംഗ്‌ ആയ ന്യൂസ്‌ വീഡിയോ ഉണ്ടായിരുന്നു. ഫോൺ ഹിമയുടെ മുഖത്തിന് നേരെ പിടിച്ചു ഞാൻ വീഡിയോ ഓൺ ആക്കി.. ചാനലിൽ മീനാക്ഷിയെ തട്ടി കൊണ്ട് പോയതിന്റെ വാർത്ത ആണ് പറയുന്നത്

‘ഇത്…?

ഹിമയുടെ മുഖത്തെ സന്തോഷം മാഞ്ഞു. സംശയത്തോടെ അവളെന്നോട് ചോദിച്ചു

‘മീനാക്ഷി.. ഞങ്ങളുടെ മീനാക്ഷി..’

അത് പറഞ്ഞിട്ട് ഞാൻ ഫോണിലെ വീഡിയോ ഓഫാക്കി പോക്കറ്റിൽ ഇട്ടു

‘Im.. I’m sorry.. ഇത് ആ കുട്ടി ആയിരുന്നോ.. ഓഹ് my god.. News ഞാനും കണ്ടിരുന്നു.. എന്നിട്ട് മീനാക്ഷിയെ കുറിച്ച് എന്തെങ്കിലും വിവരം…?

ഹിമ ചോദിച്ചു

‘ഒരാഴ്ച ആയി.. ഒരറിവും ഇല്ല..’

ഞാൻ പറഞ്ഞു

അവളുടെ മുഖം വല്ലാതെയായി. ഹിമയുടെ കണ്ണുകൾ നിറഞ്ഞു..

ഞാൻ പിന്നെ അവളോട് സംസാരിച്ചില്ല. എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു. ആ കണ്ണീർ അവൾ

കാണണ്ട എന്ന് കരുതി ഞാൻ തിരിഞ്ഞു നടന്നു..

അന്ന് ഷൂട്ടിംഗ് കഴിഞ്ഞു എല്ലാരും പോകാൻ നേരം ഹിമ വീണ്ടും എന്റെ അടുത്ത് വന്നു. കേസിനെ കുറിച്ച് കാര്യങ്ങൾ എന്നോട് തിരക്കി. ഞാൻ എല്ലാം അവളോട് പറഞ്ഞു. ഒരാളുടെ മുന്നിൽ എല്ലാ പ്രയാസവും പറയുമ്പോ ചെറിയൊരു ആശ്വാസം ഉണ്ട്. എല്ലാം കേട്ടിട്ട് അവൾക്ക് വല്ലാതെ സങ്കടം ആയി. ഈ കേസിൽ അവളെ കൊണ്ട് ആകുന്ന രീതിയിൽ ഹെല്പ് ചെയ്യാമെന്ന് ഹിമ എന്നോട് പറഞ്ഞു..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *