അവിടെ നിന്നും കുതറി രക്ഷപെടാൻ ഉള്ള നീക്കത്തിൽ അവൾ വിലങ്ങിന്റെ ഒരു
വട്ടം എന്റെ കയ്യിൽ കയറ്റി ലോക്ക് ആക്കി. ഇപ്പോൾ വിലങ്ങു എന്റെ ഒരു കയ്യിലും അവളുടെ ഒരു കയ്യിലും ആയിരുന്നു.
‘വിലങ്ങു അഴിക്ക്.. ഇല്ലേൽ ഞാൻ ഇവന്റെ കൈ ഒടിക്കും..’
ആ കുതറിച്ചയിൽ പാലത്തിന്റെ മുകളിൽ കയറി അവൾ സാറിനെ ഭീഷണിപ്പെടുത്തി
‘വിലങ്ങു ഒരു കയ്യിൽ എന്റെ ആണ്. നീ താഴോട്ട് ചാടിയാലും രക്ഷപെടില്ല. ഞാൻ പൊക്കി എടുക്കും..’
ഞാൻ പറഞ്ഞു
‘എന്റെ ഫുൾ weight നിന്റെ ഒറ്റ കൈ താങ്ങില്ല. അതും ഞാൻ ചാടുമ്പോ.. നിന്റെ കൈ വട്ടത്തിൽ ഒടിയും..’
അവൾ പറഞ്ഞു
‘അത് സാരമില്ല.. കൈ പ്ലാസ്റ്റർ ഇട്ടാൽ ശരിയാകും.. നീ മര്യാദക്ക് താഴെ ഇറങ്ങു..’
സാർ അവളുടെ ഭീഷണി കാര്യമാക്കിയില്ല. അല്ലേലും അങ്ങേർക്ക് എന്ത് പേടിക്കാൻ.. നുറുങ്ങാൻ പോണത് എന്റെ എല്ലല്ലേ..
‘സാരമുണ്ട്.. എന്റെ കൈ ഒടിയും…’
ഞാൻ പറഞ്ഞു. കൈ ഒടിയുന്ന വേദനയും കഷ്ടപ്പാടും ഓർത്തപ്പോ എനിക്ക് പേടി തോന്നി..
‘എടാ ഇവൾ വെറുതെ പറയുന്നത് ആണ്.. ഈ വെള്ളത്തിൽ വിലങ്ങു ഇല്ലാതെ വീണാൽ തന്നെ ഇവൾ രക്ഷപെടില്ല..’
അത് സത്യം ആണ്.. കലങ്ങി കുത്തി ഒഴുകുന്ന പുഴ ആണ് ഞങ്ങൾക്ക് താഴെ.. കാണുമ്പോൾ തന്നെ പേടി തോന്നും..
‘എന്റെ ചാൻസ് ഞാൻ നോക്കിക്കോളാം..’
പോലീസിന് പിടി കൊടുക്കുന്നതിനേക്കാൾ നല്ലത് ഭീകരിയായി ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടുന്നത് ആണെന്ന് അവൾക്ക് തോന്നി. പക്ഷെ കള്ള പിരിയാടിമോൾ എന്റെ കൈ വച്ചു ചാടേണ്ടിയിരുന്നില്ല..
കൈ ഒടിയും എന്ന് സാധ്യത ഉള്ളത് കൊണ്ട് ഞാനും പാലത്തിന്റെ വശത്തോട് ചേർന്നാണ് നിന്നത്. അവൾ ചാടുമ്പോ രണ്ട്
മാർഗമാണ് എനിക്ക് മുന്നിൽ ഉള്ളത്. ബലം പിടിച്ചു ഇവിടെ തന്നെ നിൽക്കുക. കൈ ഒടിയും. നല്ല വേദന ഉണ്ടാകും. പക്ഷെ ജോർജ് സാർ കൂടെ ഉള്ളത് കൊണ്ട് അവളെ പുഴയിൽ വീഴാതെ കയറ്റാൻ കഴിയും.. അതല്ലെങ്കിൽ അവൾ ചാടുന്ന അതേ സമയം ഒപ്പം ചാടുക. അങ്ങനെ എങ്കിൽ രണ്ടു പേരും ഒരുമിച്ച് വെള്ളത്തിൽ വീഴും. അപ്പോൾ കൈ ഒടിയില്ല പക്ഷെ ഉയിർ പോകും..
എന്തായാലും രണ്ടാമത്തെ ആണ് എന്റെ ബ്രെയിൻ ചൂസ് ചെയ്തത്. Survival instinct ഒക്കെ പോലെ കൈ ഒടിയാതെ ഇരിക്കാൻ അവൾക്ക് ഒപ്പം ഞാനും താഴേക്ക് ചാടി. ഞങ്ങൾ രണ്ട് പേരുടെയും ഭാരം പിടിക്കാൻ കഴിയാതെ ജോർജ് സാർ വിലങ്ങിൽ നിന്നും വിട്ടു.
‘You….. Bitch….’
കുത്തി ഒലിക്കുന്ന പുഴയിലേക്ക് വീഴുമ്പോൾ എന്റെ വായിൽ നിന്ന് വന്ന അവസാന വാചകം അതായിരുന്നു..
വെള്ളത്തിൽ വന്നു പതിച്ചതും ഒഴുക്ക് ഞങ്ങളെ കൊണ്ട് പോകുന്നതും ഒരുമിച്ച് ആയിരുന്നു.. കൈകാൽ ഇട്ടടിച്ചു വെള്ളത്തിന് മുകളിൽ എത്തിയപ്പോ പാലത്തിനു മുകളിൽ നിന്ന് ജോർജ് സാർ അലറി വിളിക്കുന്നത് ഞാൻ കണ്ടു.. കരയിലേക്ക് നീന്താൻ ഞാൻ കൈ വീശിയപ്പോൾ ആണ് അവൾ വെള്ളത്തിൽ നിന്നും പൊന്തി വന്നത്.. പക്ഷെ ഞാൻ കൈ വീശിയ ദിശയിലേക്ക് അല്ല അവൾ കൈ വീശിയത്.. കരയിലേക്ക് നീന്തരുത് എന്ന് അവൾ കരുതി കാണണം.. വായിൽ ആണേൽ വെള്ളവും വന്നു നിറയുന്നു.. നിമിഷങ്ങൾ കൊണ്ട് തന്നെ പാലത്തിൽ നിന്നും നല്ല ദൂരത്തു ഞങ്ങൾ ഒഴുകി നീങ്ങി
ജോർജ് സാർ അലറി വിളിക്കുന്നത് കണ്ടാണ് പാലത്തിലേക്ക് ആളുകൾ ഓടി
വന്നത്.. പക്ഷെ അപ്പോളേക്ക് ബാലുവും ആ പെണ്ണും നല്ല ദൂരത്തു ആയി കഴിഞ്ഞിരുന്നു.. രക്ഷപ്രവർത്തനത്തിനുള്ള വഴികൾ ഒക്കെ ജോർജ് സാർ നോക്കി എങ്കിലും അടുത്തെവിടെയും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.. ഈ കാര്യം പറയാൻ വേണ്ടി സുനിയെ വിളിച്ചെങ്കിലും അവൻ ഫോണും എടുത്തില്ല
മോതിരം ഊഴം വച്ചു ഇന്ന് സുനിയുടെ കയ്യിൽ ആയിരുന്നു. മോതിരം വഴി ബാലുവിന് കിട്ടുന്ന സൗഭാഗ്യം ഓർത്തു സുനിക്ക് ഉള്ളിൽ ഒരു കുശുമ്പ് തോന്നി. എന്നാലും കാമ്ന്നയുടെ ന്യൂഡ് ഡാൻസ് കാണാനും നിസ്വനിയുടെ ഒപ്പം സമയം ചെലവഴിക്കാനും ഒക്കെ കറക്റ്റ് അവന് തന്നെ ഭാഗ്യം വന്നല്ലോ.. താൻ ഇട്ടാൽ ഒരു പുല്ലും നടക്കുന്നില്ല.. ആ നിരാശയിൽ സുനി കുറച്ചു കഴിക്കുകയും ചെയ്തു..
