‘നീ വാ.. നമുക്ക് സംസാരിക്കാം..’
എന്റെ രോഷപ്രകടനം കണ്ടപ്പോൾ ജോർജ് സാർ ഒന്ന് തണുത്തു.. സാർ നിർബന്ധിച്ചു എന്നെ വീട്ടിനു ഉള്ളിലേക്ക് വിളിച്ചു. അവിടെ ഞങ്ങൾക്ക് കുറച്ചു പ്രൈവറ്റ് ആയിട്ട് സംസാരിക്കാൻ ഒരു സ്കോപ്പ് ഉണ്ടായിരുന്നു..
‘അവൾക്ക് എന്താണ് സാർ സംഭവിച്ചത്..?
ഞാൻ ചോദിച്ചു
‘സത്യം ആയും അവൾ എവിടെ എന്നോ, അവൾക്ക് എന്ത് സംഭവിച്ചു എന്നോ പോലീസിന് ഇപ്പോളും ഒരു ഐഡിയ ഇല്ല..’
ജോർജ് സാർ പറഞ്ഞു
‘ലുക്ക്.. ഞങ്ങൾക്ക് സ്വാധീനം ഇല്ല പണം ഇല്ല. പക്ഷെ നിങ്ങൾ പറയുന്ന എന്തും പറ്റുമെങ്കിൽ ഞാൻ സാധിച്ചു തരാം.. എനിക്ക് അവളെ അവളുടെ അച്ഛനെ ഏൽപ്പിക്കണം.. സാർ എന്ത് വേണമെങ്കിലും. ചോദിച്ചോളൂ..’
ഞാൻ പറഞ്ഞു
‘കൈക്കൂലി വാങ്ങിയാൽ മാത്രം പണി എടുക്കുന്ന ഒരുത്തൻ ആയി നീ എന്നെ കാണരുത്..’
ജോർജ് സാർ എന്നോട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ ഒരു സൂചന നൽകി
‘പിന്നെ എന്താണ് നിങ്ങൾക്ക് വേണ്ടത്. പെരിയവരുടെ കേസിൽ ഇൻഫർമേഷൻ വേണോ..? പെരിയവർ കൊല്ലപ്പെട്ടത് ആണ്. അത് ആദ്യം കണ്ടത് ഞാനാണ്. പക്ഷെ കൊന്ന ആളെ ഞാൻ കണ്ടില്ല.. ആ കേസിൽ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യാം..’
ഞാൻ പറഞ്ഞു
‘അയാളുടെ ഫാമിലിക്ക് പെരിയവർ കൊല്ലപ്പെട്ടു എന്നൊരു ന്യൂസ് പുറത്ത് വരരുതായിരുന്നു. ആ കേസിൽ ഇനി ഞങ്ങൾക്ക് റോൾ ഒന്നുമില്ല.. പിന്നെ മീനാക്ഷിയുടെ കേസ്… അത്.. അത് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.. Trust us. ഉടനെ തന്നെ അവളെ ഞങ്ങൾ കണ്ടു പിടിക്കും..’
ജോർജ് സാർ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഞാൻ എത്ര സമ്മർദ്ദം ചെലുത്തിയാലും അയാളുടെ ഉള്ളിൽ ഉള്ളത്
പുറത്ത് വരില്ല എന്ന് എനിക്ക് തോന്നി.. ഞാൻ മുറിയാകെ ഒന്ന് കണ്ണോടിച്ചു.. ഷെൽഫിൽ ഒരുപാട് ഫോട്ടോകൾ ഉണ്ട്.. കൂടുതലും മക്കളുടെ.. രണ്ട് പെണ്മക്കൾ ആണ് ജോർജ് സാറിന്..
‘സാറിന് രണ്ട് പെൺമക്കൾ ആണല്ലേ.. എന്താ അവരുടെ പേര്..?
അത് മാത്രമാണ് ഞാൻ ചോദിച്ചത്. അയാളുടെ കണ്ണിൽ നോക്കി. ആ ഒറ്റ ചോദ്യത്തിൽ എന്റെ മുന്നിൽ ഇരുന്ന ശക്തനായ പോലീസ് ഉദ്യോഗസ്ഥൻ ഉരുകി ഇല്ലാതാകുന്നത് ഞാൻ കണ്ടു. മുന്നിലെ ഇരിപ്പിടത്തിൽ ഇപ്പോൾ ശേഷിക്കുന്നത് ഒരു പിതാവാണ്.. അയാൾക്ക് എന്നിൽ നിന്ന് ഓടി മറയാൻ കഴിയില്ല
‘ബാലു.. ഐആം സോറി..’
ജോർജ് സാറിന്റെ ശബ്ദം തീരെ നേർത്തു.. ഒരു ഏറ്റു പറയലിന്റെ ശാന്തതയിൽ സാർ സംസാരിച്ചു
‘ഐആം സോറി.. എനിക്കോ എന്റെ ഫോഴ്സിനൊ നിന്നെയോ മീനുവിന്റെ അച്ഛനെയോ ഹെല്പ് ചെയ്യാൻ കഴിയില്ല..’
‘സാർ എന്താണ് പറയുന്നത്..?
ഞാൻ ചോദിച്ചു
‘ഈ കേസിൽ അന്വേഷണം നടക്കരുത് എന്ന് ആർക്കോ വലിയ താല്പര്യം ഉണ്ട്. അതാര് തന്നെ ആണെങ്കിലും അവർ സാധാരണക്കാർ അല്ല. ഇതിന്റെ പിന്നിൽ ഉള്ളവരെ പുറത്ത് കൊണ്ട് വരാൻ ഞാൻ മാക്സിമം ശ്രമിച്ചു.. Prime suspect ന്റെ അടുത്ത് വരെ ഞാൻ എത്തിയത് ആണ്. പക്ഷേ അവനെ ഒന്ന് തൊടാൻ പോലും എനിക്ക് പറ്റിയില്ല. മുകളിൽ നിന്നും മിനിസ്ട്രിയിൽ നിന്നുമുള്ള പ്രഷർ പോലും നോക്കാതെ ഞാൻ മാക്സിമം ശ്രമിച്ചു. പക്ഷെ.. പക്ഷെ എനിക്ക് ഒരാളെ കൊണ്ട് തൊടാൻ പറ്റുന്ന ഒന്നല്ല ഈ കേസിലെ പ്രതികൾ എന്ന് എനിക്ക് മനസിലായി. എന്റെ മക്കളെയും ചേർത്ത് ഞാൻ അന്വേഷിക്കേണ്ടി വരുമെന്ന് പറഞ്ഞു എനിക്ക്
കത്ത് വരെ വന്നു.. അതിനപ്പുറം എനിക്കും പോകാൻ കഴിഞ്ഞില്ല.. ഐആം റിയലി സോറി..’
അയാളുടെ വാക്കുകൾ സത്യം ആണെന്ന് എനിക്ക് അറിയാമായിരുന്നു. ഇങ്ങനെ എന്തോ സംഭവിക്കുന്നു എന്ന് എനിക്ക് മുന്നേ തോന്നിയിരുന്നു. മീനുവിനെ തട്ടി കൊണ്ട് പോയവരിൽ ഏതോ ഉന്നതർ പെട്ടിട്ടുണ്ട്.. അവരെ പോലീസിന് ഭയം ആയിരിക്കും.. പക്ഷെ എനിക്ക് ഭയമില്ല.
‘ആരാണ്.. ആരാണ് ഇതിന് പിന്നിൽ എന്ന് സാറിന് അറിയാമോ..?
ഞാൻ ചോദിച്ചു
‘അറിയില്ല.. പക്ഷെ ഒരു സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാനും സോഷ്യൽ മീഡിയയിൽ നിന്ന് പോലും വാർത്ത നീക്കം ചെയ്യാനും ഉള്ള സ്വാധീനം ഉള്ളവർ ആണ്..’
ജോർജ് സാർ പറഞ്ഞു
‘അവളെ കണ്ടെത്താൻ ഉള്ള എന്തെങ്കിലും.. എന്തെങ്കിലും സാറിന് അറിയാമോ..?
