ടോക്സിക് – 3 2അടിപൊളി  

ഞാൻ സുനിയോട് ചോദിച്ചു

‘അതേ..’

ഉറച്ച വാക്കോടെ സുനി എഴുന്നേറ്റു

ഒരാളെ തൂക്കാൻ രണ്ട് തവണത്തെ എക്സ്പീരിയൻസ് ഞങ്ങൾക്ക് ഉണ്ട്. അതിന്റെ കോൺഫിഡൻസ് ഞങ്ങൾക്ക് ഉണ്ട്. എന്നാലും വളരെ സൂക്ഷിച്ചു ആണ് ഞങ്ങൾ ഓരോന്ന് പ്ലാൻ ചെയ്തത്. സംഗതി കൈ വിട്ടു പോയാലും ഞങ്ങളെ ഒരിക്കലും തിരിച്ചറിയരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾക്ക് അതിനുള്ള അവസരം ഒത്തു വന്നു.. ജോൺസന്റെ വീട്ടിൽ വച്ചു തന്നെ ആയിരുന്നു ആ അവസരം

ആ സമയത്ത് വീട്ടിൽ ജോൺസൺ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. ജോൺസന്റെ മുഖം ഒരു കറുത്ത തുണി കൊണ്ട് മൂടി ആണ് ഞങ്ങൾ ആക്രമണം സ്റ്റാർട്ട്‌ ചെയ്തത്. അത് കൊണ്ട് ഞങ്ങൾ ആരാണെന്ന് അവന് മനസിലാക്കാൻ കഴിയില്ല..

പോലീസ് ആയത് കൊണ്ട് തന്നെ അതിന്റെ ഒരു പ്രതിരോധം ജോൺസന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു. അത് ഞങ്ങൾ പ്രതീക്ഷിച്ചത് ആണ്. മോതിരത്തിന്റെ ശക്തിയിൽ ഞാൻ അയാളെ ശക്തമായി ഞെരുക്കി.. ശ്വാസം കിട്ടാതെ പിടയുമ്പോളും ജോൺസൺ ഞങ്ങളെ പ്രതിരോധിക്കാൻ നോക്കുന്നുണ്ടായിരുന്നു.. ഒടുവിൽ അയാളുടെ പ്രതിരോധം നിലച്ചപ്പോ ഞാൻ മെല്ലെ എന്റെ കൈ അയാളുടെ കഴുത്തിൽ നിന്നും എടുത്തു.. അപ്പോളാണ് മറ്റൊരു തിരിച്ചടി ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.. ജോൺസന്റെ ബോധം പോയി.. എന്തെങ്കിലും ചോദിച്ചു അറിയണം എങ്കിൽ ഇനി ബോധം വരണം ഇയാൾക്ക്..

‘ഭാഗ്യം ചത്തിട്ടില്ല..’

മൂക്കിൽ വിരൽ വച്ചു സുനി അയാളുടെ ശ്വാസം പരിശോധിച്ച്

‘കോപ്പ്.. ഇവനേ കൊണ്ട് ഇനി എങ്ങനെ സംസാരിപ്പിക്കും..?

ഞാൻ ചോദിച്ചു

‘നീ ഒന്ന് മയത്തിൽ പിടിക്കണ്ടേ.. കുറച്ചു കൂടി കഴിഞ്ഞാൽ ഇയാൾ

ചത്തേനെ..’

സുനി പറഞ്ഞു

‘എടാ അത് എനിക്ക് എങ്ങനെ അറിയാം. എന്റെ ബലം ആണെങ്കിൽ അല്ലേ എനിക്കൊരു ഐഡിയ ഉള്ളു. ഇത് ഞാൻ സാധാരണ ബലം മാത്രമേ കൊടുത്തുള്ളൂ.. ആ മോതിരത്തിന്റെ പവർ ആണ് ഇത്..’

ഞാൻ പറഞ്ഞു

‘അത് പോട്ടെ.. ഇനി എന്ത് ചെയ്യും. ഇവിടെ വെയിറ്റ് ചെയ്യണോ..? അതോ ഇയാളെ വേറെ എങ്ങോട്ട് എങ്കിലും മാറ്റണോ..?

സുനി ചോദിച്ചു

‘ഇവിടെ സേഫ് അല്ല. ആരെങ്കിലും വന്നാൽ എല്ലാം പൊളിയും. എവിടെ എങ്കിലും ഇയാളെ പൂട്ടിയിടാൻ പറ്റിയ ഒരു സ്‌ഥലം കണ്ടു പിടിക്കണം..’

ഞാൻ പറഞ്ഞു

‘അതിപ്പോ ഈ സമയത്തു നമ്മൾ എങ്ങനെ കണ്ടു പിടിക്കും..?

സുനി ചോദിച്ചു

‘കണ്ടു പിടിച്ചേ പറ്റൂ..’

ഞാൻ പറഞ്ഞു

ഈ സമയത്തു ജോൺസന്റെ ഫോൺ കിടന്നു റിംഗ് ചെയ്യാൻ തുടങ്ങി. കുറേ നേരമായി അത് റിംഗ് ചെയ്യുന്നു. സംഘട്ടനത്തിന്റെ ഇടയിൽ ഞങ്ങൾ അത് കാര്യം ആക്കിയില്ല

‘ആരാടാ കിടന്നു വിളിക്കുന്നെ..? അതൊന്ന് ഓഫ് ആക്കു..’

ഞാൻ സുനിയോട് പറഞ്ഞു

‘ഓഫ് ആക്കാൻ വരട്ടെ.. ഈ ഫോണിൽ എന്തെങ്കിലും ഉണ്ടോ എന്ന് ആദ്യം നോക്കാം..’

റിംഗ് നിന്ന ഫോണ് എടുത്തു സുനി ജോൺസന്റെ അടുത്ത് കൊണ്ട് ചെന്നു. എന്നിട്ട് അയാളുടെ വിരൽ വച്ചു ലോക്ക് മാറ്റി..

‘ഏതോ നോബി ആണ് വിളിക്കുന്നത്.. അയാൾ മെസ്സേജ് ഇട്ടിട്ടുമുണ്ട്.. എന്തോ ഇമ്പോർട്ടന്റ് കാര്യം ആണ്.. ഫോൺ എടുക്കാൻ പറഞ്ഞു..’

സുനി പറഞ്ഞു

‘എടുക്കാതെ ഇരുന്നാൽ അയാൾക്ക് സംശയം ആകുമോ..? എടുത്തു കാര്യം എന്താണെന്ന് അറിയാം. അല്ലെങ്കിൽ വെറുതെ ആളുകൾക്ക് സംശയം ഉണ്ടാക്കേണ്ട കോൾ

എടുക്കാതെ.’

ഞാൻ പറഞ്ഞു

‘ഇയാളുടെ ബോധം പോയില്ലേ..? ഇനി എങ്ങനെ കോൾ എടുക്കാൻ ..?

സുനി ചോദിച്ചു

‘അതിനല്ലേ നമ്മുടെ മോതിരം..’

ഞാൻ മോതിരം എടുത്തു ചൂണ്ട് വിരലിൽ ഇട്ടു. ഇപ്പോൾ ഞാൻ കാണാൻ ബാലു അല്ല. ജോൺസൺ ആണ്.. ശബ്ദം പോലും അത് പോലെ

ഫോണിൽ വന്ന നോബിയുടെ നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചു. അയാൾ പറയുന്നതിന് എങ്ങനെ മറുപടി കൊടുക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എങ്കിലും ആൾക്ക് ഡൌട്ട് അടിക്കാതെ ഇരിക്കണം. ആ രീതിയിൽ സംസാരിക്കണം..

‘ഹലോ സാർ.. എവിടെ ആണ്.. പാർട്ടി തുടങ്ങാറായി..’

നോബി പറഞ്ഞു

‘ഞാൻ.. വീട്ടിൽ ആണ്..’

ഞാൻ ജോൺസന്റെ ശബ്ദത്തിൽ പറഞ്ഞു

‘അവിടെ എന്തെടുക്കുവാ.. ഇവിടെ ദേ എല്ലാവരും വന്നു.. നിങ്ങളുടെ ഐറ്റം എത്തിയിട്ട് ഉണ്ട്.. കുറേ നാളായി എന്നോട് ചോദിച്ചത് അല്ലേ.. ഒടുവിൽ ഞാൻ ഒപ്പിച്ചു.. അവൾ കുളിച്ചു സുന്ദരി ആയി ഇവിടെ ഉണ്ട്.. മടുപ്പിക്കാതെ വേഗം വാ.. എല്ലാവളുമാരും ഉണ്ട് ഇവിടെ.. ഇന്ന് തകർക്കണം..’

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *