‘നീ അവളുടെ പിന്നിൽ നിന്ന് മാറരുത്.. ഞാൻ ജീപ്പ് എടുത്തു പുറകെ വരാം..’
ജോർജ് സാർ പറഞ്ഞു
അവൾ ഓടി കയറിയത് റോഡിലേക്ക് ആണ്. അവളുടെ കാർ കിടക്കുന്ന സൈഡിലേക്ക് ഓടാൻ തുനിഞ്ഞു എങ്കിലും എന്തോ ഓർത്തിട്ട് അവൾ എതിർ ദിശയിൽ ആണ് ഓടിയത്. അവൾക്ക് പിന്നാലെ ഞാനും പാഞ്ഞു..
ഒരു സാധാരണ പെൺകുട്ടിയേക്കാൾ നല്ല വേഗത ഇവൾക്ക് ഉണ്ട്. അത് കൊണ്ടാണ് ഒപ്പം എത്താൻ എനിക്ക് ഒരല്പം കഷ്ടപ്പെടേണ്ടി വന്നത്. മോതിരം കയ്യിൽ ഉണ്ടായിരുന്നു എങ്കിൽ സെക്കന്റ് കൊണ്ട് ഇവളെ പിടിക്കാമായിരുന്നു. പക്ഷെ ഇപ്പോൾ മോതിരം കൈവശം ഇല്ല. സുനിയുടെ കയ്യിലാണ്. പിന്നെ ഇവളെ പിടിക്കാൻ എനിക്ക് മോതിരം വേണമെന്നും ഇല്ല. ഒന്ന് accelerate ചെയ്താൽ മതി..
ഒരു വൈറ്റ് ഷർട്ടും പാന്റും ആയിരുന്നു അവളുടെ വേഷം. ഓട്ടത്തിൽ അവളുടെ ബ്രഹത്തായ ചന്തികൾ വല്ലാതെ ആടി ഉലയുന്നത് എനിക്ക് നല്ലത് പോലെ കാണാമായിരുന്നു. പക്ഷെ അത് ആസ്വദിക്കാൻ
ഉള്ള സാവകാശം എനിക്ക് ഇല്ലായിരുന്നു. ഈ പണ്ടാരം പെണ്ണ് നിക്കണ്ടേ. എന്റെ ഈഗോയെ hurt ചെയ്തു അവൾ കുതിക്കുന്നത് ഒരുപാട് നീണ്ടു പോകാൻ ഞാൻ സമ്മതിച്ചില്ല.. തൊട്ടടുത്ത പാലത്തിൽ വച്ചു ഞാൻ അവളെ പിടിച്ചു..
പിടിച്ചു എന്ന് വച്ചാൽ കയറി പിടിച്ചു എന്നല്ല. കയ്യിൽ കയറി പിടിച്ചു. കൈ വിടീക്കാനും എന്നെ തള്ളി മാറ്റാനും അവൾ വീണ്ടും ശ്രമം നടത്തി. അങ്ങനെ എപ്പോളും എന്നെ തള്ളിയിട്ടു പോകാമെന്നു നീ കരുതണ്ട മോളെ.. ഞാൻ രണ്ട് കൈ കൊണ്ടും അവളെ വട്ടം പിടിച്ചു. അപ്പോളേക്ക് ജീപ്പിൽ ജോർജ് സാർ അവിടെ എത്തി..
‘നീ ഞങ്ങൾ പോലീസ്കാരുടെ പകുതി പണി എടുക്കുന്നവൾ ആണല്ലെടി.. കുറേ നാളായി നിന്നേ ഞാൻ തപ്പുന്നു…’
ജോർജ് സാർ അവളുടെ അടുത്തേക്ക് വന്നു..
‘എനിക്ക് മനസിലായില്ല..’
അവൾ മറുപടി കൊടുത്തു
‘നിനക്ക് മനസിലാക്കി തരാം.. ആദ്യം നിന്റെ ഊരും നാളും ഒക്കെ പറ..’
ജോർജ് സാർ പറഞ്ഞു
‘സൗകര്യമില്ല..’
അത് പറഞ്ഞു അവൾ അവളുടെ ഫോണും പോക്കറ്റിൽ നിന്ന് പേഴ്സും എടുത്തു പാലത്തിനു അടിയിലേക്ക് എറിഞ്ഞു.. താഴെ കുത്തി ഒലിക്കുന്ന പുഴ ആണ്. അവളെ മുറുക്കെ പിടിച്ചിരുന്നു എങ്കിലും അവളുടെ ആ പ്രവൃത്തി തടയാൻ എനിക്ക് ആയില്ല..
‘കഴുവർടെ മോളെ..’
ജോർജ് സാർ അവളുടെ കരണത്തിന് നേരെ ഒന്ന് കൈ വീശി എങ്കിലും തല്ലിയില്ല. ഒന്നാമത് പബ്ലിക് ആണ്. പാലത്തിൽ ഞങ്ങൾ മാത്രം ഉള്ളെങ്കിലും ഒരു പെണ്ണിന്റെ മേലേ കൈ വക്കുന്നത് റിസ്ക് തന്നെ ആണ്.. അത് കൊണ്ട് ജീപ്പിൽ നിന്ന് വിലങ്ങു എടുത്തു ജോർജ്
സാർ അവളുടെ കയ്യിൽ ഇട്ടു
‘എന്നെ എന്തിന്റെ പേരിൽ ആണ്അറസ്റ്റ് ചെയ്യുന്നത്…?
അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു
‘ഒരുപാട് ഉണ്ട്.. പോലീസിന്റെ വേഷം കെട്ടി തട്ടിപ്പ് നടത്തിയത് അടക്കം. പിന്നെ സംശയസ്പദമായ പല കേസുകളുടെയും പിന്നിൽ നിന്നേ കണ്ടിട്ടുണ്ട്..’
ജോർജ് സാർ പറഞ്ഞു
‘ഇതിനൊക്കെ തെളിവ് ഉണ്ടോ..?
അവൾ ചോദിച്ചു
‘തെളിവ് ഒക്കെ ഞാൻ സമയം പോലെ ഹാജരാക്കിക്കോളാം..’
സാർ പറഞ്ഞു
‘എന്നെ അറെസ്റ്റ് ചെയ്യുന്നതിന് മുന്നേ ഇവനേ ആദ്യം അറെസ്റ്റ് ചെയ്യ്.. ഇതിലും വലിയ കേസ് ഇവന്റെ പേരിൽ ഉണ്ടല്ലോ.. ഇവൻ എന്തായാലും പോലീസ് അല്ലെന്ന് ഉറപ്പാണ്..’
അവൾ എന്നെ നോക്കി പറഞ്ഞു
‘ഇവനെ എന്തിന് അറെസ്റ്റ് ചെയ്യണം..?
സാർ ചോദിച്ചു
‘ഇവൻ ഒരാളെ ചവിട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്..’
സമറിന്റെ കാര്യം ഉദ്ദേശിച്ചു അവൾ പറഞ്ഞു
മൈര്. ഇതിപ്പോ തിരിച്ചു എന്റെ കൂതിക്ക് ആണല്ലോ വന്നത്.. ഊമ്പിയല്ലോ നാഥാ എന്ന അവസ്‌ഥയിൽ ഞാൻ സാറിനെ നോക്കി
‘സത്യം ആണോടാ ഇവളീ പറയുന്നത്…?
ജോർജ് സാർ എന്നെ അമ്പരപ്പോടെ നോക്കി
‘സാർ.. അത്.. ഒരു അബദ്ധം പറ്റിയതാണ്.. മനഃപൂർവം അല്ല.’
ഞാൻ പറഞ്ഞു.
ഞങ്ങൾ രണ്ടും അതിനെ കുറിച്ച് സംസാരിക്കുന്ന ആ സന്ദർഭം ആയിരുന്നു അവൾക്ക് രക്ഷപെടാൻ വേണ്ടിയിരുന്നത്. പക്ഷെ അതത്ര എളുപ്പം ആയിരുന്നില്ല. അവളുടെ ഒരു കയ്യിൽ വിലങ്ങു വീണിരുന്നു. അത് കൊണ്ട് തന്നെ ജോർജ് സാറിൽ നിന്ന് ഓടി അകലാൻ അവൾക്ക് കഴിഞ്ഞില്ല..
