ടോക്സിക് – 3 2അടിപൊളി  

നടപ്പ് തുടർന്നു ഞങ്ങൾ വീണ്ടും ഒരു അരുവിയുടെ മുന്നിൽ എത്തി. കറങ്ങി കറങ്ങി ഞങ്ങൾ ഒരേ വഴി തന്നെ ലൂപ്പ് അടിക്കുവാണോ എന്നെനിക്ക് തോന്നി. ആദ്യം കണ്ട അരുവി പോലെ തന്നെ ഉണ്ട് ഇതും. പക്ഷെ കുറെ കൂടി ശ്രദ്ധിച്ചു നോക്കിയപ്പോ ഇത് ആ അരുവി കണ്ട സ്‌ഥലം അല്ലെന്ന് മനസിലായി.. വെള്ളം കുടിച്ചു കാറ്റും കൊണ്ടു ഞാൻ അവിടെ പാറയിൽ ഇരുന്നു.. അവൾ നിന്നതേ ഉള്ളു… വിലങ്ങു ഉള്ളോണ്ട് ഒരാൾ ഇരിക്കുന്നതും ഒരാൾ നിക്കുന്നതും കുറച്ചു ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ച് ഇരിക്കുന്ന ആൾക്ക്.. അത് കൊണ്ടു ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു

‘ഭാഗ്യം.. ദാഹിച്ചു തൊണ്ട വരണ്ടിരുന്നു.. ഇനി കുറച്ചു നേരം കാറ്റ് കൊണ്ടിട്ട് പോകാം.. നീയും ഇരിക്ക്..’

ഞാൻ പറഞ്ഞു

‘എനിക്ക് ഇരിക്കാൻ വയ്യ.. വാ പോകാം..’

അവൾ പറഞ്ഞു

‘ഇപ്പോൾ ഇങ്ങോട്ട് വന്നു ഇരുന്നത് അല്ലേ ഉള്ളു. നീ വെള്ളം കുടിച്ചു പോലും ഇല്ലല്ലോ..?

ഞാൻ ചോദിച്ചു.. വെള്ളം കുടിക്കേണ്ട എന്ന

തീരുമാനത്തിൽ അവൾ എത്തിയോ എന്ന് എനിക്ക് സംശയം തോന്നി

‘എനിക്ക് ഇരിക്കാൻ നേരമില്ല.. നീ വരുന്നുണ്ടോ..?

അവളുടെ ശബ്ദം കുറച്ചു റെയ്‌സ് ആയി

‘നീ ചൂടാവാതെ.. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. വന്നു ഇവിടെ ഇരിക്ക്.. വെള്ളം കുടിക്ക്. അഞ്ചു മിനിറ്റ് ഇരുന്നിട്ട് നമുക്ക് നടക്കാം..’

ഞാൻ അവളോട് ശാന്തമായി പറഞ്ഞു

‘എന്നെ വെള്ളം കുടിപ്പിക്കാൻ നീ നിക്കണ്ട.. അല്ലേൽ തന്നെ ഈ കോപ്പിലെ വിലങ്ങു ഇല്ലാരുന്നേൽ ഞാൻ എന്റെ വഴിക്ക് പോയേനെ. നിന്റെ കയ്യിൽ പിടിച്ചു ഈ കാട് മൊത്തം ചുറ്റണ്ട ഗതികേട് ആയി എനിക്കിപ്പോ…’

അവൾ ദേഷ്യം വന്നു എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് എന്തിനാണ് ചൂടാകുന്നത് എന്ന് പോലുമെനിക്ക് മനസിലായില്ല. ഇത്രയും തവണ ചൂടായപ്പോ ഒന്നും മനസ്സിൽ അത് വയ്ക്കാതെ ഇരുന്ന എന്റെ മനസ്സിൽ പക്ഷെ ഇത് തട്ടി.. എന്റെ കൂടെ വരുന്നത് എന്തോ അറപ്പുള്ളവാക്കുന്ന പോലെ അവൾ പറഞ്ഞപ്പോ എനിക്ക് ശരിക്കും കുരു പൊട്ടി..

ഞാൻ പക്ഷെ തിരിച്ചു ഒന്നും പറഞ്ഞില്ല.. ഞാൻ ദേഷ്യത്തിൽ അവിടെ കിടന്ന ഒരു പാറക്കല്ല് കയ്യിൽ എടുത്തു. എന്റെ മുഖഭാവവും ഞാൻ കല്ല് കയ്യിലെടുക്കുന്നതും കണ്ടു അവൾ ഒന്ന് അമ്പരന്നു. ഒരു പേടി പെട്ടന്ന് അവളെ ഗ്രസിച്ചു.. പക്ഷെ അവൾ പേടിച്ചത് പോലെ ഒന്നും അല്ല ഉണ്ടായത്..

ഞാൻ അവളെ പിടിച്ചു ഇരുത്തി കൈ നീട്ടിച്ചു.. എന്നിട്ട് കയ്യിലെ വിലങ്ങിൽ കല്ല് കൊണ്ടു ആഞ്ഞു ഇടിക്കാൻ തുടങ്ങി. അവൾ പറഞ്ഞ ദേഷ്യം മുഴുവൻ ഞാൻ കല്ല് ഇടിക്കുന്നതിൽ വിനിയോഗിച്ച്.. അവൾ എന്നെ ഒരു അമ്പരപ്പോടെ നോക്കി. ഞാൻ

ഭാവവ്യത്യാസം ഒന്നും ഇല്ലാതെ കല്ല് കൊണ്ടു വിലങ്ങിൽ ആഞ്ഞിടിച്ചു..

‘ഇങ്ങനെ നമ്മൾ കുറേ നോക്കിയത് അല്ലേ.. ഇത് പൊട്ടില്ല..’

എന്റെ ഏറെ നേരത്തെ ശ്രമം കണ്ടപ്പോൾ അവൾ പറഞ്ഞു. ഇത്തവണ മൗനം എന്റെ ഭാഗത്തു നിന്നായിരുന്നു.. തിരിച്ചു മറുപടി ഒന്നും കൊടുക്കാതെ കല്ല് കൊണ്ടു ഞാൻ വിലങ്ങിൽ ആഞ്ഞു ഇടിച്ചു കൊണ്ടിരുന്നു..

ഇടിച്ചു ഇടിച്ചു ആ പാറക്കല്ല് കുറച്ചു കഴിഞ്ഞപ്പോ പൊട്ടി. എന്നിട്ടും ഞാൻ നിർത്തിയില്ല. മറ്റൊരു കല്ല് എടുത്തു ഞാൻ ഇരുമ്പ് തകർക്കാൻ ഇടി തുടർന്നു. അവൾ വീണ്ടും നിർത്താൻ പറഞ്ഞു എങ്കിലും ഞാൻ കേട്ടില്ല.. ഒടുക്കം അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായ് അവളോട് കുറച്ചു റൂഡ് ആയി..

‘ഇരിക്കെടി അവിടെ…’

ഞാൻ ശബ്ദം കുറച്ചു ഉയർത്തി

‘നിനക്ക് എന്താ ഭ്രാന്ത് ആയോ…?

അവൾ ചോദിച്ചു

‘ഭ്രാന്ത്‌ ആയാലും അല്ലേലും നിനക്ക് എന്താ..? ഇവിടുന്ന് ഇനി നമ്മൾ നടക്കുന്നുണ്ടേൽ രണ്ടായിട്ട് ആണ്. എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി..’

ഞാൻ പറഞ്ഞു. അവൾ എന്നെ നോക്കിയതേ ഉള്ളു.. തിരിച്ചു ഒന്നും പറഞ്ഞില്ല

വാശിയോടെ ഞാൻ കല്ല് കൊണ്ടു വിലങ്ങു തകർക്കുന്ന പ്രയത്നം തുടർന്നു. എന്റെ കൈ ആണേൽ നല്ലത് പോലെ വേദനിക്കുന്നുണ്ട്. പക്ഷെ നിർത്താൻ ഞാൻ തയ്യാറല്ലായിരുന്നു.. ആരോടോ ഒക്കെ ഉള്ള ദേഷ്യത്തിൽ ഞാൻ ഇടി തുടർന്ന്..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *