ടോക്സിക് – 3 2അടിപൊളി  

ഞാൻ പറഞ്ഞു

‘ഒരു വഴി ഉണ്ടല്ലോ. നമ്മൾ ഈ ചമ്പാരന്മാരെ വാച്ച് ചെയ്യണം. അപ്പോൾ മീനു ആയി അവർക്ക് എന്തേലും കണക്ഷൻ ഉണ്ടെങ്കിൽ അറിയാം..’

സുനി പറഞ്ഞു

‘അവരുമായി നമ്മൾ ഡിസ്റ്റൻസ് കീപ് ചെയ്യുന്നത് ആണ് നമുക്ക് നല്ലത്. ഉറപ്പ് കിട്ടാതെ അവരുടെ പിന്നാലെ പോകണ്ട..’

ഞാൻ പറഞ്ഞു

‘നിനക്ക് പേടി ഉണ്ടോ..? എനിക്കറിയാം നീ അവിടെ നിന്ന് രക്ഷപെട്ടെങ്കിലും മരണത്തെ നീ മുന്നിൽ കണ്ടിരുന്നു എന്ന്.. നീ പേടിക്കണ്ട. ഞാൻ അവരെ വാച്ച് ചെയ്തോളാം..’

എനിക്ക് പേടി തട്ടി എന്ന് കരുതി സുനി പറഞ്ഞു

‘പേടി ഉള്ളത് കൊണ്ടല്ല. അവർക്ക് നമ്മളെ ട്രാക്ക് ചെയ്യാൻ പറ്റുന്നുണ്ട് എങ്ങനെയോ..’

ഞാൻ പറഞ്ഞു

‘ട്രാക്ക് ചെയ്യുകയോ..?

സുനി

ചോദിച്ചു

‘ശരിക്ക് നമ്മളെ അല്ല. ഈ മോതിരത്തെ. ഞാൻ അവിടെ ഉണ്ടെന്ന് അവർക്ക് അറിയാം. പക്ഷെ ഞാൻ ആരാണെന്ന് അറിയില്ല. ഞാൻ അവിടെ വരുമെന്ന് അവർക്ക് അറിയാം.. പക്ഷെ എങ്ങനെ എപ്പോ എന്നൊന്നും അറിയില്ല.. ഇതെങ്ങനെ ഇവർക്ക് പറ്റുന്നു എന്നും എനിക്ക് അറിയില്ല..’

ഞാൻ പറഞ്ഞു

‘എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല..’

സുനി പറഞ്ഞു

‘എനിക്കും ഒട്ടും മനസിലായില്ല. അവിടെ ഏതോ കണ്ണാടി ഒക്കെ ഉണ്ടായിരുന്നു. അതിൽ നോക്കിയാൽ നമ്മളെ ഐഡന്റിഫെ ചെയ്യാമെന്നൊക്കെ അവിടെ പറയുന്നുണ്ട്.. ഈ മോതിരം പോലെ വേറെ എന്തോ മാജിക്..’

ഞാൻ പറഞ്ഞു

‘ശരിക്കും…?

സുനി അത്ഭുതത്തോടെ ചോദിച്ചു

‘അതേ.. അതാണ് ഞാൻ പറഞ്ഞത്, ഇനി അവരുടെ പുറകെ പോകുന്നു എങ്കിൽ എന്തെങ്കിലും തെളിവ് കിട്ടിയിട്ട് മതി..’

ഞാൻ പറഞ്ഞു

‘അപ്പോൾ നമ്മളിനി എന്ത് ചെയ്യും..?

അവൻ ചോദിച്ചു

‘എന്തെങ്കിലും ഒരു വഴി നമുക്ക് മുന്നിൽ തെളിയും…’

മനസ്സിൽ അവശേഷിച്ച ഒരിത്തിരി പ്രതീക്ഷയുടെ ബലത്തിൽ ഞാൻ പറഞ്ഞു

ആ പ്രതീക്ഷ വെറുതെ ആണെന്ന് തോന്നിച്ചു കുറച്ചു ദിവസങ്ങൾ കടന്നു പോയി. ഞങ്ങൾക്ക് മുന്നിൽ ഒരു വഴിയും തെളിഞ്ഞു കണ്ടില്ല.

സമറിന്റെയും ജോണിന്റെയും മരണം എന്ത് കൊണ്ടാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു എങ്കിലും ജോർജ് സാറിന് അതിന് പിന്നിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ ജോർജ് സാർ അതിനെ മറ്റൊരു രീതിയിൽ ആണ് കണ്ടത്. അവരത് ഡിസേർവ് ചെയ്യുന്നു എന്ന് സാറിന് തോന്നി. മീനുവിന്റെ കേസ് വഴി മുട്ടിക്കാൻ ഡിപ്പാർട്മെന്റ്ല് ഏറ്റവും കളിച്ചത് ജോൺസൺ ആയിരുന്നു എന്ന് സാറിന് അറിയാമായിരുന്നു. അത് കൊണ്ട് രണ്ട്

മരണവും അർഹിച്ചത് ആയിരുന്നു എന്ന് പുള്ളിക്ക് തോന്നി. അതിന് പിന്നിൽ ഞങ്ങൾക്ക് ഉള്ള കണക്ഷൻ അപ്പോളും പുള്ളിക്ക് അറിയുമായിരുന്നില്ല..

ജോണിന്റെ മരണം കൊണ്ടും മീനുവിന്റെ കേസ് കൂടുതൽ മുന്നോട്ടു കൊണ്ട് പോകാൻ ഡിപ്പാർട്മെന്റ്ല് ജോർജ് സാറിന് സാധിച്ചില്ല. അതിന്റെ ഒരു വിഷമം സാറിന് ഉണ്ടായിരുന്നു. ഈ രണ്ട് മരണങ്ങൾ കൂടി ആയപ്പോ സാറിന് ഈ കേസിൽ എന്തെങ്കിലും ചെയ്യണം എന്നും തോന്നി. പക്ഷെ നിലവിൽ ഞങ്ങളെ പോലെ സാറും നിസ്സഹായൻ ആയിരുന്നു.. അത് കൊണ്ട് ഒരു ദിവസം ജോർജ് സാർ എന്നെ കാണാൻ വന്നു. അന്ന് സുനി ഇവിടെ ഇല്ലായിരുന്നു..

‘നമുക്ക് ഒന്ന് സനൂപിന്റെ വീട് വരെ പോകാം..’

മീനുവിന്റെ കേസിൽ തന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം ജോർജ് സാറിന് നല്ലത് പോലെ ഉണ്ടായിരുന്നു. സാറിനും ഒരു മോളാണ്. അപ്പോൾ ഒരച്ഛന്റെ സങ്കടം പുള്ളിക്ക് ശരിക്ക് മനസിലാകും.. സനൂപേട്ടനെ കണ്ടു മീനുവിന് വേണ്ടിയുള്ള അന്വേഷണം സാർ ഇനിയും തുടരും എന്ന് പറയാനും കേസിൽ വിട്ടു പോയ ലിങ്ക് എന്തെങ്കിലും ഉണ്ടോന്ന് അറിയാൻ കൂടി ആയിരുന്നു ആ പോക്ക്. ഡിപ്പാർട്മെന്റ് അറിഞ്ഞോണ്ട് അങ്ങനെ ഒരു പോക്ക് നടക്കില്ല. അത് കൊണ്ടാണ് എന്നെ കൂടെ കൂട്ടിയത്.. പോലീസ് ജീപ്പിൽ ആണ് ഞങ്ങൾ പോയിരുന്നത് എങ്കിലും സാർ യൂണിഫോമിൽ ഒന്നും ആയിരുന്നില്ല.

സനൂപേട്ടന്റെ വീട്ടിലെ അവസ്ഥ വളരെ ശോകം ആയിരുന്നു. ആകെ മൊത്തം ഒരു നിശബ്ദത ആയിരുന്നു ആയിരുന്നു. മീനുക്കുട്ടി ഓടി നടന്ന വീട് ഇപ്പോൾ അവൾ ഇല്ലാതെ ഒരു മരണവീട് പോലെയായി. സനൂപേട്ടൻ ആകെ ചത്ത അവസ്‌ഥയിൽ

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *