അവിടെ കൂടിയിരിക്കുന്ന ഭൂരിഭാഗം ആളുകളെയും എനിക്ക് അറിയില്ല. പക്ഷെ അവർക്ക് എല്ലാം എന്നെ അറിയാം. എന്നെ എന്ന് വച്ചാൽ ജോൺസണെ. അല്ലാതെ എനിക്ക് അറിയുന്ന കുറച്ചു പ്രമുഖർ ഇവിടെ ഉണ്ടായിരുന്നു. മിനിസ്റ്റർ അഗസ്റ്റിൻ.. അയാളുടെ വൈഫ് ലിന ചമ്പാരൻ, സിനിമയിലെ കുറച്ചു സ്റ്റാറുകൾ,
റിട്ടയർഡ് ഡിജിപി, അങ്ങനെ കുറച്ചു വലിയ വലിയ മീനുകൾ.. പെരിയവരുടെ ആൺമക്കൾ ആയ സാമിനെയും ടോമിനെയും ഞാൻ അവിടെ കണ്ടില്ല.. അവരും ഇവിടെ ഉണ്ടാകും.. മൊത്തം ഫാമിലി തന്നെ ഇവിടെ ഉണ്ട്.. കുറച്ചു കഴിഞ്ഞപ്പോ രണ്ട് പെൺകുട്ടികളുടെ തോളിൽ കയ്യിട്ട് രോഹനെയും ഞാൻ അവിടെ വച്ചു കണ്ടു. അവനെ കണ്ടപ്പോൾ ഞാൻ ഒന്ന് ഭയന്ന്.. പക്ഷെ ഈ രൂപത്തിൽ അവനെന്നെ മനസിലാകില്ലല്ലോ.. ഈ രൂപത്തിൽ ഞാൻ അവന്റെ അളിയൻ അല്ലേ..
അങ്ങനെ സാംസ്‌കാരിക കേരളത്തിലെ ഉന്നതരായ പകൽ മാന്യന്മാർ അധികവും ഇവിടെ എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. എന്തോ വലുത് ഇവിടെ നടക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. അല്ല എന്തോ വലുത് ഇവിടെ നടക്കാൻ പോകുന്നു.
അത് സത്യം ആയിരുന്നു.. ഈയൊരു ദിവസം ചമ്പാരന്മാർ കുറിച്ച് വച്ചു കാത്തിരുന്നത് ആണ്.. അവരുടെ നഷ്ടം ആയ ചോരക്കല്ല് മോതിരത്തിന്റെ പുതിയ ഉടമയെ കണ്ടെത്താൻ കഴിയുമെന്ന് കനീഷി പറഞ്ഞ ആ ദിവസം.. അതാണ് ഇന്ന്.. ഇവിടേക്ക് ആണ് ഞാൻ ആയിട്ട് വന്നു കയറി കൊടുത്തത്.. ഈ വലിയ പാർട്ടി സത്യത്തിൽ വേറെ ആർക്കും വേണ്ടി ഉള്ളത് ആയിരുന്നില്ല.. എന്നെ വരുത്താൻ അവർ വച്ച ഒരു കെണി ആയിരുന്നു ഈ പാർട്ടി..
‘കനീഷി… നമ്മുടെ ആളുകൾ എല്ലാം എത്തിയിട്ടുണ്ട്. അവരിൽ ആരെങ്കിലും ആണോ ആളെന്ന് പറയാൻ കഴിയുമോ..?
സാം ചമ്പാരൻ കനീഷിയോട് ചോദിച്ചു
‘ഈ ദിവസം മോതിരത്തിന്റെ പുതിയ ഉടമ എനിക്ക് മുന്നിൽ എത്തുമെന്ന് ഞാൻ ഉറപ്പ് തന്നതല്ലേ.. അതിന് എന്തിനാണ് എല്ലാവരെയും വിളിച്ചു വരുത്തി ഇങ്ങനെ ഒരു പരുപാടി.. ഇത്
നടന്നില്ല എങ്കിലും അവൻ എന്റെ മുന്നിൽ വന്നേനെ.. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വഴിയിൽ.. അത് വിധിയുടെ ചരടിൽ ഉള്ളതാണ്.. അതങ്ങനെയേ സംഭവിക്കൂ..’
കനീഷി പറഞ്ഞു
‘കനീഷിയെ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല. ഒറ്റയ്ക്ക് അവൻ നമ്മുടെ മുന്നിൽ എത്തുമോ എന്നൊരു സംശയം ഞങ്ങൾക്ക് തോന്നിയത് കൊണ്ടാണ്. ഇതാകുമ്പോൾ എല്ലാവർക്കും ഒപ്പം അവനിവിടെ വരാം.. നമുക്ക് അവനെ ഈ കൂട്ടത്തിൽ നിന്ന് കണ്ടു പിടിക്കുകയും ചെയ്യാം..’
പെരിയവരുടെ രണ്ടാമത്തെ മകൻ ആയ ടോമി പറഞ്ഞു
‘മോതിരം അപഹരിച്ചത് ഇതിനെക്കുറിച്ച് അറിവുള്ള നമ്മുടെ കൂട്ടത്തിൽ ഉള്ള ആരോ ആണെന്ന് കനീഷി ഒരു നിരീക്ഷണം പറഞ്ഞല്ലോ. അതാണ് ഇവരെ എല്ലാം ഒരു പാർട്ടി എന്ന പേരിൽ ഇവിടെ വിളിച്ചു വരുത്തിയത്…’
ടോമി പറഞ്ഞു
‘അവൻ ഇവിടെ എത്തിയിട്ട് ഉണ്ടോ..?
സാം ചോദിച്ചു
‘കബന്ധന്റെ ഗന്ധം ഞാൻ അറിയുന്നുണ്ട്. അവന്റെ സാമീപ്യം എനിക്ക് അനുഭവപ്പെടുന്നുണ്ട്..’
കനീഷി പറഞ്ഞു
‘എങ്കിൽ.. എല്ലാവരെയും അങ്ങയുടെ മുന്നിൽ കൊണ്ട് നിർത്തട്ടെ.. അവനെ കണ്ടു പിടിക്കാൻ പറ്റുമോ..?
സാം ചോദിച്ചു
‘എന്റെ കണ്ണുകൾക്ക് അതിന് കഴിയില്ല.. പക്ഷെ ഇതാ ഈ വിശ്ഷ്ടമായ ദർപ്പണത്തിൽ അവന്റെ മുഖം തെളിഞ്ഞാൽ അവനൊപ്പം എനിക്ക് കബന്ധനെ കാണാം..’
ഭിത്തിയുടെ മൂലയിൽ ഇരിക്കുന്ന ഒരു വലിയ കണ്ണാടി ചൂണ്ടി കനീഷി പറഞ്ഞു
‘അപ്പോൾ അതിന് മുന്നിൽ അവനെ കൊണ്ട് വരണം അല്ലേ. അപ്പോൾ അങ്ങയ്ക്കു അവനെ കണ്ടെത്താൻ കഴിയും..’
ടോമി പറഞ്ഞു
‘അതേ.. പക്ഷെ എല്ലാവരെയും നിർബന്ധിച്ചു ഇതിന് മുന്നിൽ കൊണ്ട് വരാൻ ശ്രമിക്കേണ്ട. അവന് സംശയം തോന്നാത്ത രീതിയിൽ വേണം ചെയ്യാൻ..’
കനീഷി
പറഞ്ഞു
‘അതെങ്ങനെ വേണം..?
സാം ചോദിച്ചു
‘അതിനുള്ള വഴി കയ്യിൽ തന്നെ ഉണ്ടല്ലോ..’
സാമിന്റെ വിരലിൽ നോക്കി കനീഷി ചോദിച്ചു
സാമിന്റെ വിരലിൽ അപ്പോൾ ഒരു ചുവന്ന കല്ലുള്ള മോതിരം ഉണ്ടായിരുന്നു. യഥാർത്ഥ ചോരക്കല്ല് മോതിരം പോലെ തന്നെ കാണാൻ സാമ്യം ഉള്ളൊരു വ്യാജൻ. മാന്ത്രിക മോതിരം ഇല്ലാത്തത് കൊണ്ട് സാം അച്ഛന്റെ മരണശേഷം അധികം പുറത്തിറങ്ങാറില്ലായിരുന്നു. കാരണം മോതിരം നഷ്ടപ്പെട്ടു എന്ന് പുറം ലോകം അറിയരുത്. ശത്രുക്കൾ അറിയരുത്. അതിനുള്ള പോംവഴി ആയിരുന്നു ഈ വ്യാജൻ..
