ടോക്സിക് – 3 2അടിപൊളി  

‘എല്ല്… എല്ലാരേയും നോക്കിയോ.. ഇനി ആൾ പോയിട്ടുണ്ടേലോ..?

എന്റെ വാക്കുകളിൽ പതർച്ച ഉണ്ടായിരുന്നു

‘ഇവിടെ വന്നവർ ആരും തിരിച്ചു പോയിട്ടില്ല. ആൾ ഇപ്പോളും ഇവിടെ ഉണ്ടെന്ന് കനീഷി പറയുന്നു..’

സാം പറഞ്ഞു

‘നമ്മൾ.. നമ്മൾ കാണാതെ പുറത്ത് പോയെങ്കിലോ..? ഞാൻ ഒന്ന് പുറത്ത് നോക്കീട്ട് വരാം..’

ഞാൻ പറഞ്ഞു

‘ജോൺ..’

തിരിഞ്ഞു നടന്ന എന്നെ സാമൂവൽ വിളിച്ചു

‘നിന്റെ വിരലിനു എന്ത് പറ്റി..?

എന്റെ വിരലിലേക്ക് സംശയത്തോടെ നോക്കി അയാൾ ചോദിച്ചു.. മനസ്സിൽ വന്ന

ഭയം മുഖത്ത് വരാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു

‘ചെറുതായ് ഒന്ന് മുറിഞ്ഞത് ആണ്..’

ഞാൻ പറഞ്ഞു..

അയാളുടെ കണ്ണിൽ ആ സമയം മറ്റൊരു മാറ്റം ഞാൻ കണ്ടു. സത്യം അയാൾ കണ്ടുപിടിച്ചു എന്ന് എനിക്ക് മനസിലായി

‘ഞാൻ ഒന്ന് കാണട്ടെ..’

സാമൂവൽ എന്റെ കയ്യിൽ മെല്ലെ പിടിച്ചു

മറു കൈ അയാൾ മെല്ലെ ഒന്ന് ഉയർത്തി.. ആ സമയം ഒരു സിഗ്നൽ എന്നപോലെ സംഗീതം നിലച്ചു.. അവിടെ നിന്ന പലരുടെയും നോട്ടം എന്നിലേക്ക് വീഴുന്നത് ഞാൻ അറിഞ്ഞു.

‘ഓക്കേ..’

എന്റെ കൈകൾ മെല്ലെ വിറച്ചു.. കയ്യിലെ ബാന്റെജ് ഞാൻ മെല്ലെ അഴിച്ചു.. മുഴുവൻ അഴിച്ച് കളഞ്ഞു വിരലിൽ മോതിരം കണ്ടപ്പോൾ സാമൂവൽ തുറിച്ച നോട്ടത്തോടെ എന്നോട് ചോദിച്ചു

‘ആരാണ് നീ….?

‘I’m sorry.. Wrong party..’

ഒറ്റ നിമിഷം കൊണ്ട് സാമൂവേലിനെ തള്ളി മാറ്റി ഞാൻ പിന്നിലേക്ക് ഓടാൻ ശ്രമിച്ചപ്പോ ആണ് എനിക്ക് പിന്നിൽ ചമ്പാരന്മാരുടെ ആളുകൾ വന്നെത്തിയത് ഞാൻ അറിഞ്ഞത്. അവരെ വെട്ടിച്ചു രക്ഷപെടാൻ എനിക്ക് സാധിച്ചില്ല. രണ്ട് പേര് എന്നെ കടന്നു പിടിച്ചു.. എനിക്ക് ഓടി രക്ഷപെടാനോ അവരെ ഇടിക്കാനോ സാധിക്കില്ല. എന്റെ രണ്ട് കയ്യും അവരുടെ പിടിയിൽ ആയിരുന്നു

‘ആ മോതിരം ഊരി എടുക്ക്..’

സാമൂവൽ അലറി..

അവർ എന്റെ മോതിരം ഇട്ട കയ്യിൽ പിടുത്തമിട്ടു. കൂടുതൽ പേര് എന്റെ അടുക്കലേക്ക് ഓടി അടുക്കുന്നത് ഞാൻ കണ്ടു.. എല്ലാവരെയും എതിരിട്ട് നിൽക്കാൻ എനിക്ക് സാധിക്കില്ല.. ഞാൻ സർവ്വ ശക്തിയും എടുത്തു കൈ അവരിൽ നിന്ന് വിടുവിക്കാൻ ശ്രമിച്ചു. പക്ഷെ എന്നെ കൊണ്ട് അതിന്

സാധിക്കുന്നില്ല..

കൈ അവർ വളച്ചു ഓടിക്കാൻ പാകത്തിൽ ആക്കി.. കൈ ഒടിച്ചു കഴിഞ്ഞാൽ മടക്കി വച്ച വിരലുകൾ നിവർത്തി അവർക്ക് മോതിരം ഊരാമല്ലോ. അതിന് ഒരിക്കലും അനുവദിക്കരുത്.. ഞാൻ മുഴുവൻ ശക്തിയും എടുത്തു എന്റെ കയ്യിൽ പിടിച്ച ഒരുത്തന്റെ കാലിൽ ആഞ്ഞു ചവിട്ടി.. കാൽ വേദനിച്ച നിമിഷം അവന്റെ കൈ എന്റെ കയ്യിൽ നിന്ന് അയഞ്ഞു.. ആ ഒറ്റ നിമിഷം കൊണ്ട് ഞാൻ എന്റെ കൈ അവരിൽ നിന്ന് വലിച്ചു.. പക്ഷെ മുഴുവൻ ആയി അവരുടെ ഇടയിൽ നിന്ന് കൈ ഊരാൻ എനിക്ക് സാധിച്ചില്ല.. ബാക്കി ഗുണ്ടകൾ ആണെങ്കിൽ എന്റെ തൊട്ടടുത്തു എത്തി..

സകല ശക്തിയും എടുത്തു ഞാൻ എന്റെ മറ്റേ കൈ മോതിരം ഇട്ട കയ്യുടെ അടുത്തെത്തിച്ചു.. ഒറ്റ നിമിഷം കൊണ്ട് മോതിരം ചൂണ്ട് വിരലിൽ നിന്നൂരി നടുവിരലിൽ ഇട്ടു.. Gauntlet ല് power stone ഇട്ട താനോസിലേക്ക് ശക്തി ഇരച്ചു കയറിയത് പോലെ എന്നിലേക്കും അമാനുഷിക ശക്തി ഇറച്ചിറങ്ങി..

ഒറ്റ കുടയലിൽ എന്റെ ദേഹത്ത് തൊട്ടിരുന്ന എല്ലാവരെയും ഞാൻ തെറിപ്പിച്ചു. എന്റെ കൈ പിടിച്ചു വച്ചവന്റെ കൈ പിടിച്ചു ഒടിച്ചു ഞാൻ താഴെ ഇട്ടു.. എന്നിലേക്ക് പാഞ്ഞടുത്ത ബാക്കി ഗുണ്ടകളെയും ഞാൻ ഇടിച്ചു തെറിപ്പിച്ചു. ഹോളിൽ ഒരു അരണ്ട വെളിച്ചം ആയിരുന്നു. പോരാത്തതിന് ഞാൻ മാസ്കും വച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് അവർക്ക് എന്നെ മനസിലായിട്ടുണ്ടായിരുന്നില്ല.. എന്റെ ആക്രമണത്തിൽ പരിഭ്രാന്തരായ ഗുണ്ടകൾ അരയിൽ നിന്ന് തോക്ക് എടുക്കുന്നത് ഞാൻ കണ്ടു.

‘ആരും ഷൂട്ട് ചെയ്യരുത്.. കാലിൽ.. കാലിൽ മാത്രം..’

സാമൂവൽ അലറി.. എന്നെ കൊല്ലരുത് എന്നാണ്

അയാൾ പറഞ്ഞത്. അല്ല. കൊല്ലാതെ എന്നെ വേണമെന്ന്.. പക്ഷെ കാൽ ചൂണ്ടി വെടി പൊട്ടിക്കാൻ നിന്ന ഗുണ്ടകൾ കണ്ടത് Space Stone വഴി അപ്രത്യക്ഷൻ ആകുന്ന താനോസിനെ പോലെ മാഞ്ഞു പോകുന്ന എന്നെയാണ്.. മോതിരം മാറ്റിയിട്ടു അദൃശ്യൻ ആയി ഞാൻ അവിടെ നിന്നും മരണവെപ്രാളത്തിൽ പുറത്ത് എത്തി.. ഞാൻ പുറത്ത് എത്തിയോ അകത്തു തന്നെ ഉണ്ടോ എന്ന് അവർക്ക് ഉറപ്പ് ഇല്ലായിരുന്നു..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *