‘അവനെ വിട്..’
സമറും ആയി എഴുന്നേറ്റ് ഞാൻ അവരോട് പറഞ്ഞു. എന്റെ ഒരു കൈ അപ്പോളും അവന്റെ കഴുത്തിൽ ഉണ്ടായിരുന്നു
‘അവനെ വിട്ടു താ..’
അവളുടെ കൂടെ വന്നവൻ ആണ് സംസാരിച്ചത്
ഓ.. ഇവർ ഇവനേ നോക്കി വന്നതാണ്. ഇവൾ അതാണല്ലോ ഇവന്റെ ഫോട്ടോയുമായി ലൊക്കേഷനിൽ ഒക്കെ വന്നു പരതിയത്. ഇവളും ഇവനുമായുള്ള കണക്ഷൻ എന്താണ്.. സമറിനെ വിടാൻ പറയുന്നു. എനിക്ക് അത് മനസിലായില്ല.. ഞാൻ കൂടുതൽ ആലോചിക്കാനും പോയില്ല
കഴുത്തിൽ നിന്ന് കയ്യെടുത്തു സമറിനെ ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു..
കുറച്ചു നിമിഷത്തേക്ക് അവന് ഇനി വലിയ അനക്കം ഉണ്ടാവില്ല. ആ സമയം മതി എനിക്ക് ഇവറ്റകളെ നേരിടാൻ.. സമറിനെ വലിച്ചെറിഞ്ഞു കഴിഞ്ഞു ഞാൻ അവരുടെ നേരെ ചെന്ന്..
സുനിയുടെ മേലേ നിന്ന് താടിക്കാരൻ കയ്യെടുത്തു.. അവളുടെ കൈ പക്ഷെ ഇപ്പോളും അവന്റെ ദേഹത്തുണ്ട്. വേദന കൊണ്ട് സുനിയുടെ മുഖം കോടി ഇരിക്കുന്നത് കാണാം.. ഞാൻ നിമിഷ നേരം കൊണ്ട് നീങ്ങി അവരുടെ അടുത്തെത്തി. താടി അത് പ്രതീക്ഷിച്ചില്ല.. ഒറ്റ തള്ളിനു ഞാൻ അവനെ റൂമിന് പുറത്തിട്ടു.. എന്റെ ആ നീക്കത്തിൽ കണ്ണ് തള്ളി സീത സുനിയുടെ ദേഹത്ത് നിന്ന് കയ്യെടുത്തു എന്റെ മേലേ വച്ചു. മേലേ എന്ന് പറയുമ്പോ എന്റെ താടിയെല്ലിന്റെ ഭാഗത്തു ആയിട്ട്.. പക്ഷെ മോതിരം ഉള്ളോണ്ട് ഞാൻ ഇപ്പോൾ ബലവാൻ ആണല്ലോ. അത് കൊണ്ട് എനിക്ക് അത് ഒട്ടും തന്നെ ഏറ്റില്ല..
അവളെ എന്ത് ചെയ്യണം എന്ന് മനസ്സിൽ ആലോചിക്കുന്ന ഗ്യാപ്പിൽ തന്നെ അവൾ വീണ്ടും എനിക്ക് നേരെ കൈ വീശി. പക്ഷെ ഇത്തവണ ഞാൻ അതിൽ നിന്നെല്ലാം നിഷ് പ്രായസം ഒഴിഞ്ഞു മാറി.. അവൾ രോഷത്തോടെ ഓങ്ങിയ അടിയെല്ലാം ജാക്കി ചാന്റെ മെയ്വഴക്കത്തോടെ ഞാൻ ഒഴിഞ്ഞു മാറുന്നത് അവൾക്ക് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. ഒടുവിൽ അവളുടെ കൈകളിൽ ഞാൻ പിടിച്ചു. രണ്ട് കയ്യും കൂട്ടി പിടിച്ചു അവളെ ഞാൻ എന്നോട് ചേർത്ത് നിർത്തി..
Fight നിടയിൽ ആണെങ്കിലും അവളുടെ ദേഹത്ത് നിന്ന് നല്ല പെർഫ്യൂം smell ഉണ്ടായിരുന്നു. അന്ന് കണ്ടു കിളി പോയ അവളുടെ വീതിയുള്ള അരക്കെട്ടും വലിയ ചന്തികളും എന്റെ പിന്നിൽ
മെല്ലെ ഒന്നുരസി. ചെറുതായ് ആണെങ്കിലും എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി.. പക്ഷെ ഞാൻ സംയമനം വീണ്ടെടുത്തു..
‘നീ ആരാണ് ശരിക്കും…?
ഞാൻ അവളോട് ചോദിച്ചു
പക്ഷെ അതിന് അവൾ മറുപടി പറയുന്നതിന് മുന്നേ സുനി എനിക്കൊരു വാണിങ് തന്നു.. ഒരൊന്നൊന്നര വാണിങ്..
‘എടാ.. തോക്ക്…’
സുനി എന്നോട് വിളിച്ചു പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയതും ഡ്രോയറിൽ നിന്ന് തോക്ക് എടുത്തു ഞങ്ങൾക്ക് നേരെ വരുന്ന സമറിനെ ആണ് കണ്ടത്.
ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി സമർ നിന്നു.. സുനി എന്റെ പിന്നിലായാണ് നിന്നത്. അവനും പിന്നിൽ റൂമിന് വെളിയിൽ അവളുടെ ഒപ്പം വന്ന താടിക്കാരനും. ഞാൻ ചേർത്ത് പിടിച്ചത് കൊണ്ട് അവളാണ് ഏറ്റവും മുന്നിൽ. തോക്ക് ചൂണ്ടിയതും അത് കൊണ്ട് അവളുടെ നേർക്കാണ്. എനിക്ക് മുന്നിൽ ഒരു കവചം പോലെയാണ് അവളുടെ നിൽപ്പ്. അത് പക്ഷെ ഞാൻ ബലമായി ചേർത്ത് പിടിച്ചത് കൊണ്ട് മാത്രമാണ്..
‘അനങ്ങരുത്…’
സമർ ഞങ്ങളോട് ആജ്ഞാപിക്കുന്നത് പോലെ അലറി.
ഞാൻ എന്റെ മുന്നിൽ നിന്ന് അവളെ പിന്നിലേക്ക് മാറ്റി. ഞാൻ എന്തിന് അങ്ങനെ ചെയ്തു എന്നതിന് പ്രത്യേകിച്ച് കാരണം ഒന്നും എനിക്ക് പറയാൻ ഇല്ല. എന്തോ അവളെ തോക്കിനു മുന്നിൽ നിന്ന് മാറ്റണം എന്ന് മാത്രം എനിക്ക് തോന്നി.. എനിക്ക് മുന്നിൽ ഒരു പത്തടി ദൂരത്തിൽ ആണ് സമർ നിൽക്കുന്നത്. അവന്റെ നോട്ടം എന്റെ കയ്യിൽ ആയിരുന്നു. എന്റെ കയ്യിൽ കിടക്കുന്ന ചുവന്ന കല്ലുള്ള മോതിരത്തിൽ.. അതിൽ നോക്കി സമറിന്റെ കണ്ണുകൾ തിളങ്ങി..
എന്റെ നെഞ്ച് ആയിരുന്നു അവന്റെ ഉന്നം. അതിനായ് ട്രിഗ്ഗർ
അമർത്താൻ അവൻ തയ്യാറായതുമാണ്. പക്ഷെ അതിനും മുമ്പ് പോക്കറ്റിൽ കിടന്ന സമറിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവന്റെ ശ്രദ്ധ പെട്ടന്ന് മാറി.. ആ ഒരു നിമിഷം മതിയായിരുന്നു എനിക്ക്. ഞാൻ പൂർണ്ണ ശക്തിയും എടുത്തു മുന്നോട്ടു കുതിച്ചു. ഞാൻ മുന്നോട്ടു ആയുന്നത് കണ്ടു എനിക്ക് നേരെ വെടി ഉതിർക്കാൻ സമർ ശ്രമിച്ചിരിക്കണം.. പക്ഷെ അതിനും മുന്നേ എനിക്ക് അവനരികിൽ എത്താൻ കഴിഞ്ഞു. ലാലേട്ടന്റെ ഡയലോഗ് പോലെ ആ ചിന്ത തലച്ചോറിൽ നിന്ന് അവന്റെ വിരലിലേക്ക് എത്തുന്നതിന്റെ പകുതി സമയം കൊണ്ട് ഞാൻ സമറിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..
