എന്റെ ചവിട്ട് കൊണ്ട് സമർ ദൂരേക്ക് തെറിച്ചു. പറന്നു എന്നതാണ് സത്യം. തെലുങ്കു പടത്തിൽ നായകൻ ഇടിക്കുമ്പോ വില്ലന്മാർ പറക്കുന്നത് പോലെ സമർ പറന്നു. പറന്നു ചെന്ന് ജനലിൽ ഇടിച്ചു ജനൽ പൊളിച്ചു സമർ താഴേക്ക് പതിച്ചു..
Shit….! അതായിരുന്നില്ല എന്റെ ചവിട്ടിന്റെ ഉദ്ദേശം. അവനെ ചവിട്ടി കയ്യിലെ തോക്ക് തെറിപ്പിക്കുക എന്നെ ഞാൻ മനസിൽ ചിന്തിച്ചുള്ളൂ.. പക്ഷെ എന്റെ കാലുകൾക്ക് extra power ഉള്ളത് ഞാൻ കാര്യമായി പരിഗണിച്ചില്ല.. എന്റെ ചവിട്ട് കൊണ്ട് തോക്ക് കൃത്യമായി താഴെ തെറിച്ചു വീണെങ്കിലും സമർ കുറേ കൂടി പിന്നിലേക്ക് പോയി ജനലിൽ ഇടിച്ചു ആ ചില്ലും തകർത്ത് താഴേക്ക് വീണു..
‘മൈര്.. ചത്തു.. ചത്തു…’
സുനി തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു..
ഒരു നിമിഷം ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി. എന്റെയും അവളുടെയും കണ്ണുകൾ ഇടഞ്ഞു. ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു നടന്നത്. ഞാൻ
ഓടി ജനലിന്റെ അടുത്ത് ചെന്നു താഴേക്ക് നോക്കി. സമർ താഴെ ഒടിഞ്ഞു നുറുങ്ങി കിടക്കുന്നത് ഞാൻ കണ്ടു..
‘ബാലു.. ഇനി എന്താ.. എന്താ ചെയ്യുക..?
സുനി പരിഭ്രാന്തിയോടെ ചോദിച്ചു
‘അറിയില്ല.. എന്ത് ചെയ്യണം…?
ആ നിമിഷത്തിൽ ഞാനും അപ്പാടെ ബ്ലാങ്ക് ആയി പോയി.
‘എനിക്ക് എങ്ങനെ അറിയാം.. നിനക്ക് അല്ലേ എന്നേക്കാൾ ബുദ്ധി.. നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും എന്ന ധൈര്യമെ ഉള്ളു എനിക്ക്…’
സുനി പറഞ്ഞു
‘അവരെവിടെ…?
ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആൾമാറാട്ടക്കാരിയും അവളുടെ കൂടെയുള്ള താടി വച്ചവനും മുറിയിൽ നിന്ന് പോയി കഴിഞ്ഞിരുന്നു. അവരുടെ ഒപ്പം ആ തോക്കും
‘അവർ രണ്ടും മുങ്ങി..’
സുനി പറഞ്ഞു
‘നമ്മളും മുങ്ങിയെ തീരൂ…’
സുനിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ മോതിരം തിരിച്ചു മോതിരവിരലിൽ ഇട്ടു.. ഞങ്ങൾ അകത്തു വന്നതും പുറത്തേക്ക് പോയതും ഇപ്പോൾ ആരും കണ്ടിട്ടില്ല.. ആ ഒരു ആശ്വാസം മാത്രം ഞങ്ങൾക്ക് ഉണ്ടായിരുന്നു
തിരിച്ചു വന്നു മുറിയിൽ വന്നിട്ടും എനിക്ക് ഉള്ളിലുള്ള ടെൻഷൻ തീരെ മാറിയിരുന്നില്ല. സമർ ആ വീഴ്ച അതിജീവിക്കാൻ സാധ്യത ഇല്ല. അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോൾ ഒരാളെ കൊന്നിരിക്കുന്നു. ഞാൻ ഇപ്പോൾ ഒരു കൊലപാതകി ആണ്.. അത് ചിന്തിക്കുന്തോറും എനിക്ക് ആ കാര്യം ഉൾക്കൊള്ളാൻ പ്രയാസം തോന്നി..
‘ദാ ഇത് കുടിക്ക്..’
സുനി എനിക്ക് വേണ്ടി ഒരു കുപ്പി തണുത്ത വെള്ളം കൊണ്ട് വന്നിരുന്നു.. ഞാൻ അടപ്പ് പൊട്ടിച്ചു ആ തണുത്ത വെള്ളം കുടിച്ചിറക്കാൻ തുടങ്ങി.. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങി പോകുമ്പോൾ ശരീരത്തിന് എങ്കിലും ഒരു ആശ്വാസം
തോന്നുന്നുണ്ട്.. അത് കൊണ്ട് ഒറ്റയടിക്ക് ഒരു കുപ്പി മുഴുവൻ ഞാനങ്ങു കുടിച്ചു തീർത്തു
‘ മൊത്തം കുടിച്ചോ.. എനിക്കൂടെ വാങ്ങിക്കൊണ്ട് വന്നതാണ്..’
സുനി പറഞ്ഞു
‘സോറി.. നല്ല ദാഹം തോന്നി ..’
ഞാൻ പറഞ്ഞു
‘അത് സാരമില്ല..’
അവൻ പറഞ്ഞു
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിച്ചു. അവനായി എന്നോട് സംസാരിക്കില്ല എന്നെനിക്ക് തോന്നി.
‘ആൾക്ക് ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു..’
സമർ മരിച്ചിട്ടില്ല എന്നൊരു narrative ൽ വിശ്വസിക്കാൻ ആയിരുന്നു എനിക്ക് അപ്പോൾ തോന്നിയത്
‘ഇതിൽ കൂടുതൽ എന്ത് പറ്റാൻ. അവൻ ചത്തു..’
സുനി പക്ഷെ കുറേ കൂടി പ്രാക്ടിക്കൽ ആയി ചിന്തിച്ചു.
‘പോടാ.. ഇതിലും ഉയരത്തിൽ നിന്ന് വീണിട്ട് രക്ഷപെട്ടവർ ഉണ്ട്..’
ഞാൻ പറഞ്ഞു
‘ഇതിലും താഴ്ചയിൽ നിന്ന് വീണിട്ട് ചത്തവരും ഉണ്ട്..’
സുനി എന്നെ ഖണ്ഠിച്ചു
‘നിനക്ക് എന്താ അവൻ ചാവണം എന്നൊരു നിർബന്ധം..?
ഞാൻ അവനോട് ചോദിച്ചു
‘പിന്നെ അവനൊക്കെ ജീവിച്ചു ഇരിക്കണോ..? ഇവനെ പോലെ ഉള്ളവരൊക്കെ ചാവണം..’
സുനി പറഞ്ഞു
‘എടാ പക്ഷെ ഞാൻ ആണ് അവനെ ചവിട്ടി താഴെ ഇട്ടത്. അത് ഓർക്കുമ്പോ എനിക്ക് എന്തോ പോലെ..’
ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു
‘അതിന് എന്താ. മനഃപൂർവം അല്ലേലും നീ ചെയ്തത് നിന്റെ ലൈഫിൽ നീ ചെയ്ത ഏറ്റവും നല്ല കാര്യം. എനിക്ക് അവനെ ചവിട്ടി താഴെ ഇടാൻ പറ്റിയില്ല എന്ന ഒരു വിഷമമേ എനിക്ക് ഉള്ളു..’
