ടോക്സിക് – 3 2അടിപൊളി  

‘ഓഹ്.. നീ ആരുന്നല്ലേ ആ ഇഡിയറ്റ്..?

ഓർത്തെടുത്തത് പോലെ അവൾ പറഞ്ഞു.. അതും എന്നെ ആക്കിയ രീതിയിൽ..

‘ഞാൻ ഇഡിയറ്റ് ആണേൽ നീ കള്ളി ആണ്..’

എനിക്ക് ദേഷ്യം വന്നു. ഒന്നാമത് ഈ കാട്ടിൽ

പെട്ടു ഇരിക്കുകയാണ്. അതും ഒരു കൈയിൽ വിലങ്ങുമായി ഈ വെടലയോടൊപ്പം.

‘ഞാൻ കള്ളി ആണേൽ നീ കൊലപാതകി ആണ്..’

അവൾ പിന്നെയും സ്കോർ ചെയ്തു

‘അ.. അത്.. അത് മനഃപൂർവം അല്ല. അങ്ങനെ പറ്റി പോയതാണ്..’

ഞാൻ പറഞ്ഞു

‘എന്നാൽ എന്റെയും അങ്ങനെ തന്നെ ആണ്..’

അവൾ പറഞ്ഞു

ചെറിയ കമ്പ് കൊണ്ട് വിലങ്ങിന്റെ ഇടയിൽ ഇട്ടു അതിന്റെ ലോക്ക് മാറ്റാൻ ആയിരുന്നു അവളുടെ ശ്രമം. പക്ഷെ അത് വിജയമായില്ല. കല്ല് കൊണ്ട് ഇടിച്ചു പൊട്ടിക്കാൻ നോക്കിയെങ്കിലും വിലങ്ങിന് ഞങ്ങൾ കരുതിയതിലും കട്ടി ഉണ്ട്..

‘ശെ.. ചെറിയ പിന് പോലെ എന്തെങ്കിലും ഉണ്ടായിരുന്നേൽ ഊരമായിരുന്നു..’

ഉണക്ക കമ്പ് കൊണ്ട് പ്രയോജനം ഇല്ലെന്ന മട്ടിൽ നിരാശയോടെ അവൾ പറഞ്ഞു.

‘പിന്നെ.. പിൻ ഉണ്ടേൽ നീ കുറേ തൊലിച്ചേനെ..’

അധികം ഒച്ചയിൽ അല്ലാതെ ഞാൻ അത് പറഞ്ഞു. അവൾ കേൾക്കാൻ മാത്രം ഒച്ച ഉണ്ടായിരുന്നു. അത് കൊണ്ട് അവൾ കേൾക്കുകയും ചെയ്തു. അവളുടെ മുഖത്ത് ചെറിയ കോപം തിളയ്ക്കുന്നത് ഞാൻ കണ്ടു.. വാ കൊണ്ട് അവൾ എന്തോ പിറുപിറുക്കുന്നതും ഞാൻ കണ്ടു.. ഇഡിയറ്റ് എന്നാണെന്നു തോന്നുന്നു.. എന്താണേലും അവളുടെ കുരു പൊട്ടിച്ചപ്പോ എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി.. എനിക്കും ഒരു തവണ സ്കോർ ചെയ്യാൻ പറ്റിയല്ലോ..

ദേഷ്യം വന്നപ്പോൾ ആണ് ഞാൻ അവളുടെ മുഖം ശരിക്കൊന്ന് ശ്രദ്ധിച്ചത്. കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. ചിരിച്ചാൽ കുറേ കൂടി രസം ഉണ്ടാകും. പക്ഷെ ഈ ജന്തു ചിരിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ഒരു വൈറ്റ് ഷർട്ടും ജീൻസുമാണ് അവളുടെ

വേഷം.. ജീൻസിൽ അവളുടെ ഷേപ്പ് ഉള്ള അരക്കെട്ടും ഇളകുന്ന ചന്തിയും നല്ലത് പോലെ എടുത്തു അറിയാം. നടക്കുമ്പോ ഒക്കെ അറിയാതെ എന്റെ ശ്രദ്ധ അതിലേക്ക് വീണു പോയിരുന്നു. എന്നാലും ഈ സമയത്തു കാമം അങ്ങനെ എന്റെ മനസിലേക്ക് വന്നില്ല. എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് കടക്കുക എന്നത് മാത്രം ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ..

കുറേ ദൂരം നടന്നിട്ടും മനുഷ്യവാസത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാൻ പറ്റിയില്ല. കാട് കുറേ കൂടി നിബിഡം ആയെങ്കിലെ ഉള്ളു..

‘ഞാൻ പറഞ്ഞതാ ഓപ്പോസിറ്റ് ഡയറക്ഷനിൽ പോവാമെന്ന്..’

മലയിറങ്ങി കഴിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എങ്ങോട്ട് പോകണം എന്നതിൽ ഒരു തർക്കം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. പുഴയുടെ സൈഡ് ചേർന്നു പോകാമെന്നു ഞാൻ പറഞ്ഞെങ്കിലും ഏതോ ദിക്ക് നോക്കി നടക്കാൻ ആണ് അവൾ ആവശ്യപ്പെട്ടത്. ഈസ്റ്റും വെസ്റ്റും ഒക്കെ അവൾ പറഞ്ഞപ്പോ എനിക്ക് അതിൽ തിരിച്ചു ഒന്നും പറയാൻ പറ്റിയില്ല. എനിക്ക് ആകെ ഇടതും വലതും ഒക്കെയേ അറിയൂ. സൂര്യൻ ഉദിച്ചാൽ കിഴക്ക് പറയാമെന്നു അല്ലാതെ കൂടുതൽ അറിയില്ല. ഇവൾക്ക് ഇതൊക്കെ എങ്ങനെ അറിയാം. ഇവൾ ആലപ്പുഴയിൽ ആണോ താമസം.. അവിടെ മിക്കവരും വഴി ചോദിച്ചാൽ ഇടതും വലതും ഒന്നും പറയില്ല, കിഴക്ക് പടിഞ്ഞാറു ഒക്കെയേ പറയൂ..

‘നീ പറഞ്ഞ ഐഡിയ വച്ചു പോയിരുന്നേൽ റോഡ് കാണാൻ പറ്റുമെന്ന് എന്താ ഉറപ്പ്..?

അവൾ എന്നോട് തിരിച്ചു ചോദിച്ചു.

അവളുടെ സംസാരം വച്ചു അവൾ ഏത് ജില്ലക്കാരി ആണെന്ന് കണ്ടു പിടിക്കാൻ പറ്റി. ആലപ്പുഴ തന്നെ. എന്റെ ഡീറ്റെക്റ്റീവ് മൈൻഡ് കൂടുതൽ ഊമ്പിയ

നിഗമനങ്ങൾ മനസ്സിൽ ഉണ്ടാക്കി കൊണ്ടിരുന്നു. പക്ഷെ അവളുടെ മൊത്തത്തിൽ ഉള്ള ലുക്ക്‌ കണ്ടിട്ട് ഒരു മലയാളി ലുക്ക്‌ ഇല്ല. ഇവൾ നല്ലത് പോലെ മലയാളം സംസാരിക്കുന്നുണ്ട് എങ്കിലും കേൾക്കുമ്പോ ഒരു മലയാളി സംസാരിക്കുന്നത് അല്ല എന്ന് ഇടയ്ക്ക് തോന്നും..

‘പുഴയുടെ സൈഡ് ചേർന്നു പോയാൽ വെള്ളം എങ്കിലും കുടിക്കാമായിരുന്നു..’

എന്റെ ഐഡിയയിലെ ഒരു മികച്ച പോയിന്റ് ഞാൻ ഉയർത്തി കാണിച്ചു.

‘ആ കലങ്ങിയ വെള്ളമോ..?

അവൾ തിരിച്ചു ചോദിച്ചു

‘ദാഹിച്ചു തൊണ്ട വരളുമ്പോ ഏത് വെള്ളം വേണമെങ്കിലും കുടിച്ചു പോകും..’

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *