ടോക്സിക് – 3 2അടിപൊളി  

ആയിരിക്കാം ജോർജ് സാർ ഇവിടേക്ക് വന്നത്

‘ഈ കേസിനു പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ..? അന്വേഷണം സമർ വരെ എത്തിയപ്പോളേക്ക് അവർ അവനെ തീർത്തു.. ഞാൻ ഇവിടെ നേരിട്ട് വന്നു നിങ്ങളോട് ഇത് പറയുന്നത് അബദ്ധത്തിൽ ഒന്നും അവന്റെ പിന്നാലെ അന്വേഷിച്ചു പോയി അതേ വിധി ആകരുത് എന്ന് കരുതി ആണ്. അവന് അർഹിച്ചത് അവന് കിട്ടി…’

ജോർജ് സാർ പറഞ്ഞു

അപ്പോൾ സംശയം ഉണ്ടായിട്ട് അല്ല, സമറിന്റെ മരണം അറിയിക്കാനും ഇതിന് പിന്നിലുള്ള അപകടം മനസിലാക്കി തരാനും ആണ് ജോർജ് സാർ വന്നത്.. ഞങ്ങൾക്ക് ശ്വാസം നോർമൽ ആയത് അപ്പോളാണ്..

‘ഞാൻ കരുതി നമ്മളെ പിടിച്ചു അകത്തിടാൻ ആണ് അങ്ങേര് വന്നത് എന്ന്.. നമ്മളാണ് ഇതിന് പിന്നിലെന്ന് പുള്ളിക്ക് മനസിലായിട്ടില്ല..’

സാർ പോയി കഴിഞ്ഞു സുനി എന്നോട് പറഞ്ഞു

‘ഞാൻ കരുതി എല്ലാം കഴിഞ്ഞെന്ന്..’

ഞാൻ പറഞ്ഞു

പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല.. എല്ലാം ആരംഭിച്ചിട്ടേ ഉള്ളായിരുന്നു. മുന്നോട്ടു സംഭവിക്കാൻ പോകുന്ന രക്തച്ചൊരിച്ചിലിന്റെ ഒരു തുടക്കം മാത്രം ആയിരുന്നു സമർ. ഇനി തുടരാൻ പോകുന്ന ആ ദുരന്തപരമ്പരയിലെ ഓരോ കണ്ണികൾ ആയിരുന്നു ഞാനും സുനിയും.. അത് കൊണ്ട് തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞങ്ങൾ അതിലേക്ക് എത്തും..

മരിച്ച സമറിന്റെ ചടങ്ങിൽ അന്ന് കൂടെ ഉണ്ടായിരുന്ന ആൾ വരുമെന്ന് ഞാനും സുനിയും കരുതി. പക്ഷെ അത് ഉണ്ടായില്ല. ആ വഴിയും ഞങ്ങൾക്ക് മുന്നിൽ തുറന്നില്ല. ഒരിക്കൽ കൂടി ഞങ്ങൾ നിസ്സഹായരായി

‘എന്താണ്.. രണ്ട് ദിവസം കണ്ടില്ലല്ലോ…?

അടുത്ത ദിവസം ഷൂട്ടിംഗ്

ന് ചെന്നപ്പോ ഹിമ എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ചു. എന്റെ പേരൊക്കെ ഓർത്തിരിക്കാൻ മാത്രം പരിചയം ഇപ്പോൾ അവൾക്ക് എന്നോട് ഉണ്ട്.

‘കുറച്ചു ബിസി ആയിരുന്നു..’

ഞാൻ പറഞ്ഞു

‘ആഹ് ആണോ.. ഇവിടെ ആണേൽ രണ്ട് ദിവസം ആയിട്ട് എല്ലാരും എന്നോട് എന്തോ weird ആയി പെരുമാറുന്ന പോലെ തോന്നി. നീയും അത് പോലെ ആണോ എന്നറിയാൻ വേണ്ടി ചോദിച്ചത് ആണ്..’

എന്നോട് അടുപ്പം ഉള്ളത് പോലെ ആണ് ഹിമ സംസാരിച്ചത്

‘Weird ആയിട്ടോ..? അതെന്ത് അങ്ങനെ തോന്നിയെ..?

ഞാൻ ചോദിച്ചു

‘ അറിയില്ല.. എനിക്ക് തോന്നിയത് ആകാം. മുമ്പൊക്കെ കാണുമ്പോ എല്ലാവരും മിണ്ടുകയും ചിരിക്കുകയും എങ്കിലും ചെയ്യുമായിരുന്നു. ഇപ്പോ എന്തോ മനസ്സിൽ വച്ചു ഗ്യാപ് ഇടുന്നത് പോലെ..’

ഹിമ പറഞ്ഞു. സെറ്റിൽ അവൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നുന്നു

‘മുമ്പ് എന്ന് പറഞ്ഞാൽ..? എന്ത് സംഭവിച്ചു അതിനിടക്ക്..?

ഞാൻ ചോദിച്ചു

‘അങ്ങനെ ഒന്നും ഉണ്ടായില്ല. രണ്ട് ദിവസം മുമ്പ് എനിക്ക് ഉള്ള costume ൽ ഒരു change വന്നു. കുറച്ചു വളഗർ ഡ്രസ്സ്‌ ആയിരുന്നു. ഞാൻ അത് ഇടില്ല എന്ന് പറഞ്ഞു. ഇനി അതാണോ പ്രശ്നം എന്ന് എനിക്ക് അറിയില്ല..’

ഹിമ പറഞ്ഞു

‘ അങ്ങനെ ഒരു സംഭവം ഞാൻ കേട്ടില്ല..’

ഞാൻ പറഞ്ഞു

‘ചിലപ്പോൾ എനിക്ക് തോന്നിയത് ആകും. എന്തായാലും രോഹൻ അപ്പോൾ തന്നെ വന്നു costume ഡിസൈനറോട് സംസാരിച്ചു എന്റെ costume ചേഞ്ച്‌ ആക്കിയിരുന്നു. അത് കഴിഞ്ഞു ആണ് എനിക്ക് ഇങ്ങനെ തോന്നി തുടങ്ങിയത്..’

ഹിമ പറഞ്ഞു

‘രോഹൻ വന്നു costume മാറ്റിയോ..?

ഞാൻ സംശയത്തോടെ ചോദിച്ചു. തക്കം കിട്ടിയാൽ നായികയെ ഷഡി ഇടാതെ അഭിനയിപ്പിക്കാൻ നോക്കുന്നവൻ ആണ് ഇപ്പോ ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല

‘അതേ. ഇനി അത് കൊണ്ട് ഞാൻ അഹങ്കാരി ആണെന്ന് എല്ലാവർക്കും തോന്നിയത് ആകുമോ..? ഇത്തരം ഡ്രസ്സ്‌ ഒന്നും ഇടില്ല എന്ന് ഉറപ്പ് ഉള്ളോണ്ടാണ് ഞാൻ ഇതിൽ അഭിനയിക്കാൻ റെഡി ആയത് തന്നെ..’

ഹിമ പറഞ്ഞു

അപ്പോൾ എല്ലാവരും ഹിമയെ വല്ലാത്ത രീതിയിൽ നോക്കുന്നത് വെറുതെ അല്ല. രോഹന്റെ ഈ പ്രവൃത്തി എന്നിൽ അത്ഭുതം സൃഷ്ടിച്ചത് പോലെ എല്ലാവരിലും അത്ഭുതം ഉണ്ടാക്കി കാണണം. ഹിമ അറക്കാൻ പോകുന്ന നേർച്ച കോഴി ആണെന്ന് എല്ലാവർക്കും അറിയാം. രോഹന്റെ കഴുകൻ കണ്ണുകൾ ഹിമയ്ക്ക് മേലേ വീണത് അവളൊഴിച്ചു എല്ലാവരും അറിഞ്ഞു കഴിഞ്ഞു.. പക്ഷെ എനിക്ക് അത് അവളോട് പറയാൻ കഴിഞ്ഞില്ല

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *