ഹോട്ടലിനു പുറത്ത് എത്തി ഡ്രസ്സിന് ഉള്ളിൽ നിന്ന് ഫോൺ എടുത്തു ഞാൻ പെട്ടന്ന് സുനിയെ വിളിച്ചു. എന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കുറെ മിസ്സ് കോൾ ഫോണിൽ ഉണ്ടായിരുന്നു. സൈലന്റ് ആയിരുന്നത് കൊണ്ട് ഞാൻ അത് അറിഞ്ഞതെ ഇല്ല
‘സുനി.. നീ എവിടാ…?
ഞാൻ അണച്ചു കൊണ്ട് ചോദിച്ചു
‘നീ.. നീ എവിടാ.. സേഫ് ആണോ..?
സുനി എന്തോ അറിഞ്ഞിട്ടെന്ന പോലെയാണ് ചോദിച്ചത്. അവന്റെ ശബ്ദത്തിൽ എന്തോ പതർച്ച ഉണ്ടായിരുന്നു.
‘ഞാൻ ഒരുവിധം ആണ് അവിടെ നിന്ന് രക്ഷപെട്ടത്..’
ഞാൻ പറഞ്ഞു
‘നീ എന്താ ഫോൺ നോക്കാഞ്ഞത്.. ഞാൻ എത്ര നേരമായി ട്രൈ ചെയ്യുന്നു..’
സുനി പറഞ്ഞു
‘എന്താ ഉണ്ടായേ…?
ഞാൻ ചോദിച്ചു
‘എടാ ജോൺസൺ രക്ഷപ്പെട്ടു.. കുറച്ചു മുമ്പ് അയാളുടെ വീട്ടിലേക്ക് ആരോ ഒരാൾ വന്നു.. അയാൾ ശബ്ദം കേട്ടാവണം അലമാര പോയി തുറന്നു. ജോൺസൺ വേഗത്തിൽ കാർ എടുത്തോണ്ട് പുറത്തോട്ട് പോകുന്നത് കണ്ടാണ് ഞാൻ നിന്നേ വിളിച്ചത്..’
സുനി പറഞ്ഞു
‘ഇനി അത് കൊണ്ടാണോ അവർ എന്നെ തിരിച്ചറിഞ്ഞത്.. അതിന് സാധ്യത ഇല്ല..’
ഞാൻ പറഞ്ഞു
‘നീ എവിടെയാ.. ഞാൻ
അവിടേക്ക് വരാം..’
സുനി പറഞ്ഞു
‘ഒരു മിനിറ്റ്.. ജോൺസൺ..’
ദൂരെ നിന്ന് ഒരു കാർ ഹോട്ടലിൽ വന്നെത്തിയതും അതിൽ നിന്ന് ജോൺസൺ പുറത്ത് ഇറങ്ങുന്നതും ഞാൻ കണ്ടു.
പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത കാര്യം ആണ് അവിടെ നടന്നത്. വെളിയിൽ ഓടി വന്ന ഗുണ്ടകൾ ഞാൻ ആണെന്ന് കരുതി ജോൺസനെ കടന്നു പിടിക്കാൻ ശ്രമിച്ചു.. ജോൺസൺ പരിഭ്രാന്തനായി അവരെ തിരിച്ചു തല്ലാൻ തുടങ്ങി.. കുറച്ചു ദൂരത്തു നിന്നായത് കൊണ്ട് എനിക്ക് മുഴുവനും കൃത്യമായി കാണാൻ കഴിഞ്ഞില്ല. ഞാൻ ആണെന്ന് കരുതി ഗുണ്ടകൾ ജോൺസനെ ആക്രമിക്കുന്നതും ആരോ ഒരാൾ ജോൺസന്റെ കാലിൽ വെടി വയ്ക്കുന്നതും ആണ് ഞാൻ കണ്ടത്. പക്ഷെ വീഴാൻ പോയ ജോൺസന്റെ നെഞ്ചിൽ ആണ് വെടി കൊണ്ടത്.. പിന്നെ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല. അവിടെ നിന്ന് മാറുന്നതിനു മുമ്പ് വെടി വച്ച ആളെ ഞാൻ ഒന്ന് നോക്കി. അത് ടോമി ആയിരുന്നു.. സാമൂവലിന്റെ അനിയൻ ചമ്പാരൻ..
‘What Have you done…? അത് ജോൺ ആണെന്ന് നിനക്ക് അറിയില്ലേ..?
സാമൂവൽ ടോമിയോട് കയർത്തു.. ഹോസ്പിറ്റലിൽ ജോണിനെ കൊണ്ട് വന്നെങ്കിലും ജീവൻ രക്ഷിക്കാൻ അവർക്ക് ആയില്ല
‘അത് ഞാൻ എങ്ങനെ അറിയും ജോൺ ആയിരുന്നോ അവന്റെ രൂപത്തിൽ വന്നവൻ ആണോന്ന്..?
ടോമി ചോദിച്ചു
‘രണ്ടാണേലും ഷൂട്ട് ചെയ്യരുത് എന്നല്ലേ ഞാൻ പറഞ്ഞത്…?
സാം ചോദിച്ചു
‘അതിന് ഞാൻ കാലിൽ ആണ് ഷൂട്ട് ചെയ്തത്..’
ടോമി പറഞ്ഞു
‘മതി.. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല..’
ആഗ്സ്റ്റിൻ അവർക്കിടയിലെ തർക്കം മുറുകണ്ട എന്ന് കരുതി സംസാരിച്ചു
‘ലിന.. നീ റിബയുടെ
അടുത്തേക്ക് ചെല്ല്..’
അഗസ്റ്റിൻ ഭാര്യയെ റിബയുടെ അടുത്തേക്ക് അയച്ചു. ഭർത്താവ് മരിച്ചതിലും വലിയ ഒരു ഷോക്കകിൽ ആയിരുന്നു റിബ അപ്പോൾ. മണിക്കൂറുകൾ മുമ്പ് ജോൺ ആണെന്ന് കരുതി താൻ സംസാരിച്ചു ഒപ്പം ഉണ്ടായിരുന്ന ആൾ വേറെ ആരോ ആണ്.. തങ്ങളുടെ മോതിരം തട്ടിയെടുത്ത ആ കള്ളൻ.. അതായിരുന്നു റിബയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ഞെട്ടൽ..
‘മരിച്ചത് ഗൺ ഫയറിൽ ആണെന്ന് എവിടെയും വരരുത്.. നമ്മളിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് നമുക്ക് വലിയൊരു തിരിച്ചടി ആകും..’
സാം പറഞ്ഞു
‘പെരിയവരുടെ കേസ് നമുക്ക് ഇഷ്ടം ഉള്ളത് പോലെ മാറ്റമായിരുന്നു. പക്ഷെ ജോൺ ഒരു പോലീസ് ഓഫീസർ ആണ്. ചെയ്യാൻ പറ്റുന്നതിന് പരിധി ഉണ്ട്. കയ്യിൽ ആണേൽ മോതിരവും ഇല്ല..’
അഗസ്റ്റിൻ അല്പം ഈർഷ്യയോടെ പറഞ്ഞു
‘അത് കൂടെ കൂടെ ഓർമിപ്പിക്കണ്ട..’
സാമിന്റെ സ്വരം ഉയർന്നു
‘പോലീസിൽ ഇപ്പോളും നമ്മുടെ ആളുകൾ ഉണ്ടല്ലോ.. പ്ലീസ്.. ഇച്ചായൻ പറഞ്ഞത് കാര്യം ആണ്.. നമുക്ക് ഇത് ഒതുക്കി വച്ചെ പറ്റു..’
ടോമി മയത്തിൽ സംസാരിച്ചു.. ദേഷ്യത്തിൽ പിറുപിറുത്ത് കൊണ്ട് അഗസ്റ്റിൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു..
സാമും അഗസ്റ്റിനും പണ്ട് മുതലേ ചേർച്ച ഇല്ലാത്തവർ ആണ്. അഗസ്റ്റിനു തന്റെ ഇളയ പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കുന്നതിൽ സാമിന് നല്ല എതിർപ്പ് ഉണ്ടായിരുന്നു. പക്ഷെ പെരിയവർക്ക് അഗസ്റ്റിനെ വലിയ വിശ്വാസം ആയിരുന്നു. അത് കൊണ്ടാണ് ഒരുപാട് പ്രായവ്യത്യാസം ഉണ്ടായിട്ടും അഗസ്റ്റിനെ തന്റെ കുടുംബത്തിൽ ഒരാളാക്കാൻ അയാൾ സ്വന്തം മകളെ വിവാഹം ചെയ്തു കൊടുത്തത്. അഗസ്റ്റിന്റെയും ലിനയുടെയും മകളായ എസ്തയോട് ആണ് പെരിയവർക്ക് പേരക്കുട്ടികളിൽ ഏറ്റവും
