ടോക്സിക് – 3 2അടിപൊളി  

‘അവൻ ഇത് കണ്ടു മനസ്സിൽ ചിരിക്കുമായിരിക്കും..’

വ്യാജ മോതിരത്തിൽ നോക്കി സാം പറഞ്ഞു

‘അവൻ ചിരിച്ചോട്ടെ.. ഈ കണ്ണാടിക്ക് മുന്നിൽ വന്നു ചിരിച്ചോട്ടെ.. അവനെ ഞാൻ കണ്ടു പിടിച്ചോളാം.. പിന്നെ മോതിരം കൈക്കൽ ആക്കുന്നത് വരെ അവനോട് മയത്തിൽ പെരുമാറണം.. മോതിരത്തിന്റെ ഉടമയേ വേദനിപ്പിക്കുന്നത് മൂർത്തി ഇഷ്ടപ്പെടില്ല..’

കനീഷി അവരെ ഓർമ്മിപ്പിച്ചു

‘മോതിരവും ആയി അവൻ നമ്മുടെ ഇടയിലേക്ക് വരുമോ..? അതിനുള്ള ധൈര്യം അവന് ഉണ്ടാകുമോ..?

ടോമി ചോദിച്ചു

‘മോതിരം ധരിക്കണം എന്നില്ല. പക്ഷെ അവന്റെ പക്കൽ അത് ഉണ്ടാകണം.. മോതിരത്തിന്റെ ശക്തി എനിക്ക് അടുത്ത് അറിയാൻ കഴിയുന്നുണ്ട്.. അവൻ ഒറ്റയ്ക്കല്ല വന്നത്. മോതിരവും ആയി തന്നെ ആണ് വന്നിട്ടുള്ളതു ..’

കനീഷി പറഞ്ഞു

സാമും ടോമിയും തല കുലുക്കി. ഹോളിന്റെ ഒരു വശത്തു ഒരു ചെറിയ സ്റ്റേജ് ഉണ്ട്. അതിൽ ഒരു വലിയ കസേരയിൽ പോയി സാം ഇരിപ്പുറപ്പിച്ചു. അതിന് പിന്നിൽ ആയി ആ കണ്ണാടിയും സ്‌ഥാപിച്ചു.. സാമിന്റെ അരികിൽ കനീഷിയും ഇരിപ്പുറപ്പിച്ചു.. പാർട്ടിയിൽ എത്തിയവർ ഓരോന്നായി

സ്റ്റേജിൽ എത്തി സാമിന്റെ കയ്യിൽ മുത്തമിടാൻ തുടങ്ങി.. ചോരക്കല്ല് മോതിരത്തിന്റെ പുതിയ അവകാശിയേ അവർ എല്ലാവരും മോതിരത്തിൽ മുത്തമിട്ടു ആദരിച്ചു.. ആ മോതിരം വ്യാജം ആണെന്ന് അറിയുന്ന കുറച്ചു പേരെ അവിടെ ഉണ്ടായിരുന്നുള്ളു.. അതിൽ ഒരാൾ ബാലു ആയിരുന്നു

ആദ്യം ആ മോതിരം കണ്ടപ്പോൾ ബാലു ഒന്ന് ഞെട്ടി.. ഇവർക്ക് ഇത് പോലെ രണ്ട് മോതിരം ഉണ്ടാകുമോ എന്ന് ബാലു ഒന്ന് ശങ്കിച്ചു. പിന്നെ സാമിന്റെ ശരീരപ്രകൃതി കണ്ടിട്ട് മോതിരത്തിന്റെ ശക്തി അയാൾക്ക് ഉള്ളത് പോലെ തോന്നുന്നില്ല. അങ്ങനെ അതൊരു വ്യാജൻ ആകാമെന്ന് ബാലുവിന് തോന്നി. എന്തായാലും സാമിന് അടുത്തേക്ക് പോകേണ്ട എന്ന് ബാലു തീരുമാനിച്ചു.. വിരലിലെ ബാന്റെജ് അയാളുടെ ശ്രദ്ധയിൽ പെട്ടാൽ വെറുതെ സംശയം ഉണ്ടായാലോ.. അത് കൊണ്ട് ആ സ്റ്റേജിൽ നിന്ന് ബാലു അകന്നു നിന്ന്.. അതിന് അടുത്തുള്ള കുറച്ചു കൂടി വലിയ സ്റ്റേജിൽ എന്തോ പരുപാടി നടക്കാൻ പോകുന്നത് പോലെ ഉണ്ടായിരുന്നു. അവിടേക്ക് തിരിഞ്ഞപ്പോൾ പെട്ടന്ന് ഒരു പെണ്ണ് ബാലുവിന് എതിരെ വന്നു..

‘സോറി..’

പരസ്പരം മുട്ടുന്നതിന് തൊട്ട് മുമ്പ് ഒഴിവായി കൊണ്ട് ബാലു പറഞ്ഞു.. ആ പെൺകുട്ടി എന്തോ ആശ്ചര്യത്തിൽ തന്നെ നോക്കുന്നത് ബാലു ശ്രദ്ധിച്ചില്ല. ആ പെണ്ണ് ആരാണെന്ന് ബാലുവിന് മനസിലായുമില്ല.. കുറച്ചു നേരം മുമ്പ് അവളുടെ പൂവ് ബാലു ജോൺസന്റെ ഫോണിൽ കണ്ടതേ ഉള്ളായിരുന്നു.. ഇവാനിയ.. രോഹന്റെ ഭാര്യ.. പക്ഷെ അവളെ ബാലു അറിയുമായിരുന്നില്ല. അയച്ച ഫോട്ടോയിലും അവളുടെ മുഖം ഇല്ലായിരുന്നു..

ബാലു അപ്പോൾ തിരഞ്ഞത് ആ കൂട്ടത്തിൽ എവിടെ എങ്കിലും മീനു ഉണ്ടോ എന്നാണ്. എല്ലാവരും മാസ്ക്

വച്ചിട്ടുണ്ട്. എന്നാലും അവളെ തനിക്ക് കണ്ടു പിടിക്കാൻ കഴിയുമെന്ന് ബാലു വിശ്വസിച്ചു.. മുന്നോട്ടു നടക്കുമ്പോ ആണ് പിന്നിലൂടെ വന്നു ഒരാൾ ബാലുവിന്റെ കയ്യിൽ പിടിച്ചത്.. മോതിരം ഉള്ള കയ്യിൽ ആയത് കൊണ്ട് പെട്ടന്ന് ഞെട്ടി തിരിഞ്ഞു ബാലു അവരെ നോക്കി. ഒരു പെണ്ണാണ്.. അവളുടെ മുഖത്ത് ഒരു വശ്യത നിറഞ്ഞ പുഞ്ചിരി ഉണ്ട്.. ഭാഗ്യം മോതിരം പിടിക്കാൻ വന്നതല്ല..

‘എന്നെയാണോ തിരയുന്നെ..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

‘ആഹ്…’

ആണെന്നോ അല്ലെന്നോ പറയാൻ കഴിയാത്തത് കൊണ്ട് രണ്ടും അർഥം ആയേക്കാവുന്ന ഒരു മൂളൽ ബാലു മൂളി

‘എന്നെ കുറേ നിർബന്ധിച്ചു ഇവിടെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഒരു മൈൻഡ് ഇല്ലാത്ത പോലെ നിൽക്കുന്നല്ലോ..?

അവൾ ചോദിച്ചു..

ഇവളാണ് ആ നോബി എന്ന് പറഞ്ഞവൻ മെസ്സേജ് അയച്ച ഐറ്റം. അത് മീനാക്ഷി അല്ല. മീനാക്ഷി പക്ഷെ ഇവിടെ എവിടെ എങ്കിലും ഉണ്ടാകണം. കാരണം ഇവിടെ ഒരുപാട് പെണ്ണുങ്ങൾ ഉന്നതർക്ക് ഒപ്പം കുഴയാൻ വന്നിട്ടുണ്ട്.. ഇവളും അതിൽ ഒരാളാണ്..

‘ഞാൻ.. ഞാൻ നിന്നേ കണ്ടില്ല..’

ഞാൻ പറഞ്ഞു

‘എന്നെ കണ്ടപ്പോ തന്നെ ആകെ ടെൻസ്ഡ് ആയല്ലോ.. വീരവാദം ഒക്കെ ഫോണിലെ ഉള്ളോ..?

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *