ടോക്സിക് – 3 2അടിപൊളി  

ഞാൻ പറഞ്ഞു

‘വിളിക്കാൻ ഒരു പേര് കിട്ടിയാൽ പോരെ. അത് ഒർജിനൽ ആകണം എന്ന് നിർബന്ധം ഉണ്ടോ..?

അവൾ ചോദിച്ചു..

‘എന്റെ പേര് ബലറാം എന്നാണ്.. ബാലു എന്ന് വിളിക്കും.. ചിലർ റാം എന്നും വിളിക്കും.. നീ എന്താണോ comfortable അത് വിളിച്ചോളൂ..’

സൗഹൃദത്തിന്റെ സ്വരത്തിൽ ഞാൻ പറഞ്ഞു. ഞാൻ എന്റെ പേര് പറയുമ്പോ അവൾ തിരിച്ചു

പേര് പറയും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ പേര് പറഞ്ഞില്ല

‘ഇഡിയറ്റ്.. അതാണ് നിനക്ക് ചേരുന്നത്..’

കണ്ണടച്ചു കൊണ്ട് എന്നെ കളിയാക്കി അവൾ പറഞ്ഞു

‘ഹലോ.. ഞാൻ എന്റെ പേര് പറഞ്ഞു. അത് വിളിക്കാമെന്ന് ഉണ്ടെങ്കിൽ വിളിക്ക്. സ്വന്തം പേര് പറയാൻ നാണക്കേട് ആണേൽ പറയണ്ട..’

ഞാൻ ഒരു നമ്പർ ഇറക്കി നോക്കി

‘ഇഡിയറ്റ് എന്ന് വിളിക്കുമ്പോ ആണ് ഞാൻ കൂടുതൽ comfortable.. അങ്ങനെ വിളിച്ചാൽ പോരേ..?

അവൾ ചോദിച്ചു

‘വേണ്ട. എന്റെ പേര് വിളിച്ചാൽ മതി.. അല്ലെങ്കിൽ ഒന്നും വിളിക്കണ്ട..’

ഞാൻ പറഞ്ഞു

‘ഞാൻ ഇഡിയറ്റ് എന്നെ വിളിക്കൂ..’

കണ്ണ് തുറന്നു അവൾ പറഞ്ഞു. അപ്പോൾ അവളുടെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു. ഈ സാധനം ഒന്ന് ചിരിച്ചു ഇപ്പോളാണ് കാണുന്നത്. പക്ഷെ അത് എന്നെ ഊക്കി ഉള്ള ചിരി ആയത് കൊണ്ട് എനിക്ക് വലിയ ഭംഗി ഒന്നും തോന്നിയില്ല. എന്നെ ഊക്കുന്ന കൊണ്ട് എനിക്കൊരു ദേഷ്യവും തോന്നി..

‘റസ്റ്റ്‌ എടുത്തു കഴിഞ്ഞില്ലേ..? പോകാം ഇഡിയറ്റ്…?

അവൾ എഴുന്നേൽക്കാൻ തുനിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു

എനിക്ക് ചൊറിഞ്ഞു വന്നെങ്കിലും ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. വായിൽ നിന്ന് ചിലപ്പോൾ അവരാതം വല്ലതും വന്നു പോകും. അത് കൊണ്ട് ഞാൻ കുറച്ചു നേരത്തേക്ക് സൈലന്റ് ആയി. ഞങ്ങൾ റോഡ് തപ്പി ഉള്ള നടപ്പ് തുടർന്നു..

പതിയെ വെയിൽ മറയാൻ തുടങ്ങി. രാത്രി ആകുന്നതിനു മുമ്പ് തന്നെ കാട്ടിൽ ഇരുട്ട് പടർന്നത് പോലെ എനിക്ക് തോന്നി.. ഇപ്പോൾ കാട് കുറേ കൂടി പേടിപ്പിക്കുന്നത് ആണ്. ഒരു

കണക്കിന് ആണ് ഇഴ ജന്തുകളുടെ കടി വാങ്ങാതെ ഇത്രയും ദൂരം വന്നത്. ഇനി വെളിച്ചം ഇല്ലാതെ എങ്ങനെ നടക്കും.. ഫോൺ ആണേൽ ഓൺ ആകുന്നില്ല. അത് ഡെഡ് ആയി.. വെള്ളത്തിൽ മണിക്കൂർ മുങ്ങി കിടന്നത് അല്ലേ…

ഹൂ….യ്..’

ഞാൻ ഇടയ്ക്ക് ഉറക്കെ വിളിച്ചു കൂവി.. ആരെങ്കിലും കൂവൽ കേട്ടാലോ എന്നോർത്ത് ആണ്.. പക്ഷെ തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല.. ഞാൻ പിന്നെയും കൂവി കൊണ്ടിരുന്നു. ഒടുക്കം നല്ലത് പോലെ ഇരുട്ട് പരന്ന് കഴിഞ്ഞു. ഞാൻ കൂവൽ നിർത്തി.. ഇപ്പോൾ കാടിന്റെ നിശബ്ദത തന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.. ഞാൻ കൂവൽ നിർത്തിയത് കൊണ്ടാവണം അവൾ അത് ഏറ്റെടുത്തു.. എന്റെ അത്ര ഒച്ചത്തിൽ അല്ലെങ്കിലും അവളും കൂവാൻ തുടങ്ങി..

‘രാത്രി ആയി.. ഇനി കൂവണ്ട.. വല്ല സിംഹവും ആണ് കൂവൽ കേൾക്കുന്നത് എങ്കിൽ തീർന്നു..’

ഞാൻ പറഞ്ഞു

‘സിംഹം…? ഇവിടുത്തെ കാട്ടിൽ സിംഹം ഇല്ല..’

ഞാൻ പറഞ്ഞത് അവൾ 100% ലിറ്ററിസിയിൽ എടുത്തെന്നു തോന്നി. അപ്പോൾ തിരിച്ചു ഞാനും അത് പോലെ പറഞ്ഞു

‘ആര് പറഞ്ഞു ഇല്ലെന്ന്..? ട്രിവാൻഡ്രം സൂവിൽ ഉണ്ട്..’

ഞാൻ ഒരു ഫലിതം അങ്ങ് പിടച്ചു.

‘ഇഡിയറ്റ്..’

എനിക്ക് കേൾക്കാവുന്ന ഒച്ചയിൽ അവൾ പിറുപിറുത്തു.. ഞാൻ തമാശ പറഞ്ഞത് ആണെന്ന് ഈ പൊട്ടിക്ക് മനസിലായില്ല.. എന്തായാലും പിന്നെ ഞങ്ങൾ രണ്ടും കൂവാൻ പോയില്ല..

രാത്രിയിൽ നടക്കണ്ട എന്നായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും തീരുമാനം. ആദ്യമായ് ഞങ്ങൾ രണ്ടും ഒരു കാര്യത്തിൽ ഒറ്റ തീരുമാനം പറഞ്ഞു. അതിന് പിന്നിൽ ഈ നശിച്ച കാടിനോടുള്ള പേടി തന്നെ ആയിരുന്നു കാരണം..

ഒരു അരുവിയുടെ സൈഡിൽ ആണ് രാത്രി കഴിച്ചു കൂട്ടാൻ ഞങ്ങൾ തീരുമാനിച്ചത്.. രാത്രിയിൽ കാട്ടിൽ ഇരുട്ട് മാത്രം ആയിരുന്നില്ല പ്രശ്നം.. ഒടുക്കത്തെ തണുപ്പ് ആയിരുന്നു മെയിൻ വില്ലൻ.. തണുത്തു നമ്മൾ മരവിച്ചു പോകും.. അത് പോലെ തണുപ്പ്.. കിടക്കാൻ നേരം ഒരു പുതപ്പ് എവിടെ നിന്നെങ്കിലും പറന്നു വന്നിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.. അവളെയും തണുപ്പ് വല്ലാതെ ബാധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *