മറ്റേ കൈ കൊണ്ട് സിപ് പതിയെ താഴ്ത്തി.. രണ്ട് കൈ കൊണ്ടും ചെയ്തത് കൊണ്ട് സിപ് താഴേക്ക് വന്നു..
‘കണ്ടോ.. ഇത്രേ ഉള്ളു..’
ഞാൻ അവളോട് പറഞ്ഞു
‘നിന്റെ സിപ് തുറക്കുന്നത് കാണാനല്ല എനിക്ക് നേരം.. എന്താ ചെയ്യുന്നെ എന്ന് വച്ചാൽ ചെയ്യ്.. എനിക്ക് പോണം.. നിന്റെ കൂടെ ഈ കാട്ടിൽ കഴിയാൻ എനിക്ക് നേർച്ച ഒന്നുമില്ല..’
അവൾ ദേഷ്യം ഭാവിച്ചു പറഞ്ഞു
മൂത്രം ഒഴിക്കാൻ സമ്മതം കിട്ടിയൊണ്ട് ഞാൻ എഴുന്നേറ്റു. കൂടെ അവളും. മുമ്പത്തെ പോലെ ഒരു മരത്തിന്റെ ചെരുവിൽ ഞാൻ നിന്നു. എന്നിട്ട് കുണ്ണ പുറത്തിട്ടു മൂത്രം ഒഴിക്കാൻ തുടങ്ങി. തൊട്ട് അടുത്ത് അപരിചിത ആയ ഒരു പെണ്ണുള്ളത് കൊണ്ട് മൂത്രം പോകാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നു. പിന്നെ നല്ല ശങ്ക ഉള്ളോണ്ട് അങ്ങ് പെടുത്തു.. കുറച്ചധികം മൂത്രം ഉണ്ടായിരുന്നു. അത്രയും നേരം മരത്തിന്റെ മറ്റേ സൈഡിൽ നിക്കേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത അമർഷം ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ അവൾ ഒന്നും പറഞ്ഞില്ല.. സിപ് ഇടാനും എനിക്ക് രണ്ട് കയ്യും എനിക്ക് യൂസ് ചെയ്യേണ്ടി വന്നു. അപ്പോളും അവൾ ഒന്നും പറഞ്ഞില്ല….
സംഘർഷഭരിതമായ ആ മൂത്രമൊഴിപ്പ് കഴിഞ്ഞു ഞങ്ങൾ വീണ്ടും നടപ്പ് തുടർന്നു.. ഞങ്ങൾ വന്നു പെട്ടത് ആമസോണിൽ ആണോന്ന് ഞങ്ങൾക്ക് ഡൌട്ട് ആയി. നടന്നിട്ടും നടന്നിട്ടും അറ്റമില്ലാത്ത ഒരു കൊടുങ്കാട്… എന്തോ ഭാഗ്യത്തിന് ഭീകരന്മാരായ ജന്തുക്കളുടെ ഒന്നും മുന്നിൽ ഞങ്ങൾക്ക് വന്നു പെടേണ്ടി വന്നില്ല. കുറേ കുരങ്ങന്മാരെയും മാനിനെയും ഒക്കെ കണ്ടു ഞങ്ങൾ യാത്ര തുടർന്നു..
‘ഭയങ്കര അഭ്യാസി ആണല്ലോ.. കൈരളി ആണോ
നീ…?
നടപ്പിനിടയിൽ മുമ്പത്തെ അടിയുടെ പിണക്കം തീർക്കാൻ ഞാൻ അവളോട് സംസാരിച്ചു തുടങ്ങി. ഞാൻ പറഞ്ഞ കോമഡി അവൾക്ക് മനസിലായില്ല. അവൾ എന്ത് മൈര് എന്ന ഭാവത്തിൽ എന്നെ നോക്കി..
‘ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് നീ തല്ല് ആണല്ലോ..?
ഞാൻ വീണ്ടും ചോദിച്ചു
‘ആഹ്.. എനിക്കിത്തിരി ദേഷ്യം കൂടുതൽ ആണ്..’
അവൾ എന്റെ മുഖത്ത് നോക്കാതെ സംസാരിച്ചു. കുറച്ചു മുമ്പ് ചന്തിയിൽ ഞാൻ പെട്ട് പോയ കാര്യം ഓർത്ത് ഇപ്പോളും അവൾക്ക് ഒരു ജാള്യത ഉണ്ട്.
‘അന്ന് എന്തിനാ ആ റൂമിൽ വന്നത്..? അയാളെ കുറിച്ച് നീ എന്തിനാ അന്വേഷിച്ചു നടന്നത്..?
സമറിനെ കുറിച്ച് ഞാൻ ചോദിച്ചു. അവൾ ഉത്തരം ഒന്നും പറയില്ല എന്ന് കരുതി തന്നേ ആണ് ഞാൻ ചോദിച്ചത്.. ഊഹം പോലെ അവൾ അതിന് മറുപടി ഒന്നും തന്നില്ല..
‘പേര് ഇപ്പോളും പറയാൻ പറ്റില്ലേ..? എന്റെ പേര് ഞാൻ ആൾറെഡി പറഞ്ഞതല്ലേ..?
ഒരു ചെറിയ സൗഹൃദം എങ്കിലും തുടങ്ങും എന്ന പ്രതീക്ഷയിൽ ഞാൻ വീണ്ടും ഒന്നെറിഞ്ഞു..
‘പേരില്ല..’
അവൾ വീണ്ടും ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി..
നടപ്പിന്റെ ക്ഷീണം ഞങ്ങൾക്ക് കുറച്ചു എങ്കിലും കുറയുന്നത് ഇങ്ങനെ പരസ്പരം സംസാരിക്കുമ്പോ ആയിരുന്നു. ഉള്ളിലുള്ള വിശപ്പ് കുറച്ചു നേരമെങ്കിലും മറക്കും.. എന്റെ വയറ്റിൽ ആണേൽ വിശന്നിട്ടു കിടന്നു കത്താൻ തുടങ്ങി.. അവൾക്കും നല്ല ക്ഷീണം ഉണ്ട്. പത്തടി നടന്നാൽ പിന്നെ ഇരുത്തം ആയി. മൊത്തത്തിൽ നടക്കാൻ തന്നെ വയ്യ.. ആ സമയത്തു ആണ് ഞങ്ങളുടെ മുന്നിൽ നിറയെ പഴങ്ങൾ ഉള്ളൊരു മരം കണ്ണിൽ പെട്ടത്..
എനിക്ക്
പരിചയം ഉള്ള പഴങ്ങൾ ഒന്നുമല്ല. ഏതോ കാട്ട് ഫലം ആണ്. വിശപ്പ് അടക്കാൻ തല്ക്കാലം ഇത് മതിയാകും.. ചില്ലകൾ കുറച്ചു താഴ്ന്നു ആണ്. അത് കൊണ്ട് എറിഞ്ഞു പഴം വീഴ്ത്താം. കുറച്ചു ഒക്കെ ചാടി പിടിച്ചു ചില്ല വളച്ചു പറിക്കാം..
‘അതിൽ വിഷം വല്ലോം ഉണ്ടാകും..’
പഴം കഴിക്കാനുള്ള എന്റെ തീരുമാനത്തെ അവൾ എതിർത്തു
‘കുരങ്ങൻ തിന്നുന്നത് ആണ് ഇത്. അപ്പോൾ നമുക്കും തിന്നാം..’
ഞാൻ പറഞ്ഞു
‘എനിക്ക് വേണ്ട..’
അവൾ പറഞ്ഞു
‘വേണ്ടേൽ വേണ്ട. എനിക്ക് നല്ല വിശപ്പുണ്ട്..’
ഞാൻ പഴം പറിച്ചു കഴിക്കാൻ തുടങ്ങി. അവൾക്ക് പഴങ്ങൾ നീട്ടിയെങ്കിലും അവളത് വാങ്ങിയില്ല.. പ്രത്യേകിച്ച് ഒരു രുചിയും എനിക്ക് തോന്നിയില്ല. എന്നാലും വിശപ്പ് മാറി കിട്ടുമല്ലോ.. ഞാൻ ആ പഴം കഴിക്കാൻ തുടങ്ങി..
