കാളി ചോദിച്ചു
‘അപ്പോൾ അന്ന് ജോണിന്റെ വേഷത്തിൽ വന്നത് ടോമിയുടെ ആളാണോ..? പ്ലാൻ എല്ലാം അറിയുന്ന ടോമി മോതിരം പാർട്ടിയിൽ കൊണ്ടു വരാൻ മാത്രം റിസ്ക് എടുപ്പിക്കുമോ..?
സാം ചോദിച്ചു
‘മോതിരം ഉപയോഗിക്കുന്ന ആൾ അവിടെ എന്തായാലും എത്തുമെന്നല്ലേ..? അപ്പോൾ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ ജോൺ സാറിന്റെ രൂപം യൂസ് ചെയ്തു. അത് പിടിക്കപ്പെടാതെ ഇരിക്കാൻ ഒറിജിനൽ ജോൺ സാറിനെ കൊല്ലുന്നു.. ഇതൊക്കെ എന്റെ ഊഹം മാത്രമാണ്. സത്യം എന്ത് വേണേൽ ആകാം..’
കാളി പറഞ്ഞു
‘ടോമി അങ്ങനെ ചെയ്യുമോ..?
സാം സ്വയം ചോദിച്ചു
‘ടോമി സാറിന് വന്ന ലോട്ടറി അല്ലേ ഇത്.. അപ്രതീക്ഷിതമായി മോതിരം കിട്ടുന്നു. മോതിരം കളവ് പോയെന്ന് വന്നത് കൊണ്ടു അത് സാറിനെ തിരിച്ചു ഏൽപ്പിക്കുകയും വേണ്ട..’
കാളി പറഞ്ഞു
‘ഇതിന് പിന്നിൽ ആരായാലും അതിനി എന്റെ അനിയൻ തന്നെ ആണെങ്കിലും എനിക്ക് പ്രശ്നം അല്ല.. നീ ആ മോതിരം തിരിച്ചു എന്നെ ഏൽപ്പിക്കണം.. പിന്നെ നീ ചോദിച്ചത് എല്ലാം നിനക്ക് കിട്ടും..’
സാം പറഞ്ഞു
കാളി തല
കുനിച്ചു സാമിനെ വണങ്ങി..
എല്ലാം കൂടെ കേട്ടിട്ട് രോഹന് തല പെരുത്ത് തുടങ്ങിയിരുന്നു.. നാക്കിൽ വല്ല സർപ്പത്തെയും വച്ചു കൊത്തിച്ചാലേ താൻ ഇപ്പോൾ കേട്ടത് ഒക്കെ തന്റെ തലയിൽ നിന്ന് കുറച്ചു നേരത്തേക്ക് എങ്കിലും ഇറങ്ങി പോകൂ എന്ന് രോഹൻ അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു…
സാമും കാളിയും അന്വേഷിക്കുന്ന യഥാർത്ഥ വില്ലൻ ഇപ്പോൾ കിലോമീറ്റർകൾ മാറി ജനവാസം ഇല്ലാത്ത ഒരു കാട്ടിൽ ഒരു പെണ്ണിനേയും കെട്ടിപിടിച്ചു സുഖമായി ഉറക്കത്തിൽ ആയിരുന്നു… നേരം നല്ലത് പോലെ പുലർന്ന് വെയിൽ വീണു കഴിഞ്ഞാണ് രണ്ട് പേരും എഴുന്നേറ്റത്.. രാത്രി കെട്ടിപിടിച്ചു കിടന്നത് പോലെ തന്നെ ആയിരുന്നു രാവിലെ എഴുന്നേറ്റപ്പോളും.. പൊസിഷൻ കുറച്ചു മാറ്റം ഉണ്ടെന്ന് മാത്രം. ചെരിഞ്ഞു കിടന്ന അവൾ രാവിലെ ആയപ്പോ ബാലുവിന് അഭിമുഖമായി കിടന്നു..
വെയിൽ വീണു മഞ്ഞ് ഉരുകി തുടങ്ങിയപ്പോൾ കെട്ടിപിടിച്ചു കിടന്നതിലെ സുഖം അത്ര രസകരമായി അവൾക്ക് തോന്നിയില്ല. അവൾ പതിയെ നീങ്ങി മാറി.. അപ്പോളേക്ക് ബാലുവും ഉണർന്നു..
‘പനി എങ്ങനെ ഉണ്ട്…?
അവളുടെ നെറ്റിയിൽ കൈ വച്ചു അവളോട് അവൻ ചോദിച്ചു
‘കുറവുണ്ട് എന്ന് തോന്നുന്നു..’
അവൾ പറഞ്ഞു
റസ്റ്റ് എടുത്തിട്ട് കുറച്ചു കഴിഞ്ഞു നടക്കാം എന്ന് ഞാൻ പറഞ്ഞു എങ്കിലും അവൾ കേട്ടില്ല. നടക്കാൻ കഴിയുമെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് ഞങ്ങൾ നടന്നു തുടങ്ങി.. കുറച്ചു ദൂരം നടന്നപ്പോ അവൾക്ക് ക്ഷീണം തോന്നി. അത് കൊണ്ടു അവളെ ചേർത്ത് പിടിച്ചു ആണ് ഞാൻ നടന്നത്.. പനി പൂർണമായി അവളെ വിട്ടു പോയിരുന്നില്ല..
അന്ന് രാവിലെ ഞങ്ങൾ കണ്ട കാടിനു
എന്തോ പ്രത്യേകത ഉണ്ടായിരുന്നു. കുറച്ചു കൂടി തെളിച്ചമുള്ള കാട്. മുമ്പ് കണ്ടത് പോലെ അത്ര നിബിഡവനം ഒന്നുമല്ല.. മുന്നോട്ടു പോകുന്തോറും കാട് എന്നതിൽ നിന്ന് മാറി ഒരു പറമ്പ് എന്നത് പോലെ മാറ്റം വരാൻ തുടങ്ങി. കാടിന്റെ അതിർത്തിയിൽ ഞങ്ങൾ എത്തിപ്പെട്ടത് പോലെ ഞങ്ങൾക്ക് തോന്നി..
അങ്ങനെ മരങ്ങൾക്കും മലകൾക്കും ഒടുവിൽ ഞങ്ങൾ കാണാൻ ആഗ്രഹിച്ച ഏറ്റവും മനോഹരമായ കാഴ്ച്ച ഞങ്ങൾ കണ്ടു. ഒരു കുടിൽ.. മനുഷ്യനാൽ നിർമ്മിക്കപ്പെട്ട എന്തെങ്കിലുമൊന്ന് കാണാൻ ഞങ്ങൾ അത്രമേൽ ആഗ്രഹിച്ചിരുന്നു.. ഞങ്ങൾ രണ്ടും സന്തോഷം കൊണ്ടു പരസ്പരം നോക്കി.. അവളുടെ ചിരി തന്നെ പത്തരമാറ്റ് ആയിരുന്നു.. സന്തോഷം കൊണ്ട് അവളെന്നെ കെട്ടിപിടിച്ചു.. ഞാൻ അവളെ എടുത്തു വട്ടം കറക്കി..
എന്നാൽ കുടിലിന് ഉള്ളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.. അതിന് സമീപം ഞാൻ കുറച്ചു നടന്ന് നോക്കി എങ്കിലും മറ്റു വീടുകൾ ഒന്നും പരിസരത്തു കണ്ടില്ല. വീണ്ടും പരീക്ഷണം ആണോ..? ഞാൻ എന്റെ മനസിനോട് ചോദിച്ചു. തിരിച്ചു ആ കുടിലിനു മുന്നിൽ ഞാൻ എത്തിയപ്പോ അവൾ ആരോടോ സംസാരിക്കുന്നത് ആണ് ഞാൻ കേട്ടത്. ഒരു വൃദ്ധയായ സ്ത്രീ.. അവർ മാത്രമാണ് ഇവിടെ താമസിക്കുന്നത്.. ഞങ്ങൾ അല്ലാതെ മറ്റൊരു മനുഷ്യനോട് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു എങ്കിലും അതിന് ഞങ്ങൾക്ക് സാധിച്ചില്ല. കാരണം ആ മുത്തശ്ശിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു.. ചെവിക്ക് കേൾവി കുറവുമുണ്ട്..
