ആയിരുന്നു. അന്നത്തെ കാര്യങ്ങൾ പലതും വീണ്ടും ഓർത്തെടുക്കാൻ സനൂപേട്ടന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് കൂടുതൽ ഒന്നും സനൂപേട്ടൻ സംസാരിച്ചില്ല.. സനൂപേട്ടന്റെ ചേട്ടൻ ആയിരുന്നു കൂടുതലും ജോർജ് സാറിനോട് സംസാരിച്ചിരുന്നത്..
‘എല്ലാവരും ഈ കേസ് കയ്യൊഴിഞ്ഞു എന്നാ ഞങ്ങൾ കരുതിയത്. ആരെങ്കിലും ഒക്കെ ഇപ്പോളും അവളെ അന്വേഷിക്കുന്നുണ്ടല്ലോ..’
സനൂപേട്ടന്റെ ചേട്ടൻ സാറിനോട് പറഞ്ഞു
‘എനിക്കും ഒരു മോളാണ്.. മീനാക്ഷി എവിടെ എന്ന് ഞാൻ കണ്ടു പിടിക്കും.. എന്റെ വാക്കാണ്..’
ജോർജ് സാർ പറഞ്ഞു
‘നിങ്ങളെ പോലെ നല്ല മനുഷ്യർ ഇപ്പോളും പോലീസിലും മീഡിയയിലും ഒക്കെ ഉണ്ടല്ലോ.. അപ്പോൾ ഞങ്ങളുടെ മീനാക്ഷിയെ തിരിച്ചു കിട്ടുമെന്ന വിശ്വാസം ഇപ്പോളും ഞങ്ങൾക്ക് ഉണ്ട്..’
അദ്ദേഹം പറഞ്ഞു
‘മീഡിയ..?
അത് എന്താണ് ഉദ്ദേശിച്ചത് എന്ന് ഞങ്ങൾ രണ്ട് പേർക്കും മനസിലായില്ല
‘നിങ്ങൾ വരുന്നതിന് തൊട്ട് മുമ്പ് മീഡിയയിൽ നിന്ന് രണ്ട് പേര് വന്നിരുന്നു.. മീനുവിനെ കുറിച്ച് അറിയാൻ.. അവളെ കണ്ടു പിടിക്കും എന്ന് പറഞ്ഞിട്ടാണ് അവരും പോയത്..’
അദ്ദേഹം പറഞ്ഞു
‘തൊട്ട് മുമ്പെന്ന് പറയുമ്പോ ഒരു ബ്ലാക്ക് ലാൻസർ ലാണോ അവർ വന്നത്..?
ഞാൻ ചോദിച്ചു.. വീടിന് മുന്നേ ഉള്ള വളവിൽ വച്ചു ഒരു കാർ ഞാൻ കണ്ടിരുന്നു
‘കറുത്ത കാറാണ്.. ഏത് കാറാണ് എന്നറിയില്ല..’
സനൂപേട്ടന്റെ ഏട്ടൻ പറഞ്ഞു
ആരൊക്കെയാ വന്നത്..? ഏത് ചാനലിൽ നിന്നാണ്..?
ജോർജ് സാർ ചോദിച്ചു..
‘പേര് പറഞ്ഞിരുന്നു.. അത് ഞാൻ ശരിക്കും ഓർക്കിന്നില്ല.. ഒരു പെണ്ണും ചെക്കനും ആയിരുന്നു വന്നത്..’
‘അതേത് ചാനൽ ആയിരിക്കും ഇപ്പോളും ഈ കേസിൽ ഇന്ട്രെസ്റ്റ് ഉള്ളത്..?
തിരിച്ചു പോകുന്ന വഴിയിൽ
ഞാൻ സാറിനോട് ചോദിച്ചു
‘ഒരുമാതിരി ചാനൽ എല്ലാം ഈ കേസ് ഒഴിഞ്ഞത് ആണല്ലോ.. ഇനി വല്ല ഓൺലൈൻ മീഡിയയും ആയിരിക്കും..’
ജോർജ് സാർ പറഞ്ഞു
തിരിച്ചു പോകുന്ന വഴി ആണ് റോഡ് സൈഡിൽ ഒരു ബ്ലാക്ക് ലാൻസർ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇത് തന്നെ ആയിരുന്നു സനൂപേട്ടന്റെ വീട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ കണ്ട കാർ. അപ്പോൾ ഇവരാണ് ആ മീഡിയക്കാർ..
‘സാർ.. ഇത് അവരാണ്.. എനിക്ക് ഉറപ്പാണ്..’
ഞാൻ പറഞ്ഞത് കേട്ട് ജോർജ് സാർ ജീപ്പ് ഒതുക്കി
‘ഇവരുടെ പുറകെ പോയിട്ട് വല്ല പ്രയോജനവും ഉണ്ടോ..?
സാർ ചോദിച്ചു
‘ഇങ്ങോട്ട് വന്ന ക്ലൂ അല്ലേ.. ഒന്ന് ചികഞ്ഞു നോക്കാം..’
ഞാൻ പറഞ്ഞു
‘നിനക്ക് നല്ല ഡീറ്റെക്റ്റീവ് തല ഉണ്ടല്ലോഡാ..’
ജോർജ് സാർ ചിരിച്ചു കൊണ്ട് പറഞ്ഞു
ഒരു ഹോട്ടലിന്റെ സൈഡിൽ ആയിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. അവർ കോഫി വല്ലതും കുടിക്കാൻ കയറിയത് ആകും. സമയം സന്ധ്യ ആകാറായിരുന്നു. ഞാനും സാറും ഹോട്ടലിനു ഉള്ളിൽ കയറി ഒരു സീറ്റിൽ ഇരുന്നു. അവിടെ ഇരുന്നു അകത്തുള്ളവരെ ഒക്കെ ഞങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. മീഡിയയിൽ നിന്ന് ആണെന്ന് തോന്നിക്കുന്ന രീതിയിൽ വേഷം ഇട്ട ആരെയും ഞങ്ങൾ കണ്ടില്ല
‘ഞാൻ വാഷ് ചെയ്യുന്ന അവിടെ പോയി നോക്കിയിട്ട് വരാം..’
സീറ്റിൽ നിന്ന് എഴുന്നേറ്റു ഞാൻ സാറിനോട് പറഞ്ഞു..
വാഷ് ചെയ്യുന്ന അവിടെക്ക് തിരിഞ്ഞപ്പോൾ ആണ് അപ്രതീക്ഷിതമായി അവൾ വീണ്ടും എന്റെ മുന്നിൽ വന്നത്.. പോലീസിന്റെ വേഷത്തിൽ വന്ന, സമറിന്റെ റൂമിൽ അതിക്രമിച്ചു കയറിയ അതേ പെണ്ണ്.. അവളാണ് മീഡിയയിൽ നിന്നാണെന്ന്
പറഞ്ഞു മീനുവിന്റെ വീട്ടിൽ ഞങ്ങൾക്ക് മുന്നേ വന്നത്..
‘നീ……!
അവളെ കണ്ട അമ്പരപ്പിൽ ഞാൻ പെട്ടന്ന് ഒന്ന് നിശ്ചലനായി
എന്നെ ആദ്യം കണ്ടിട്ട് അവൾക്ക് മനസിലായില്ല. പിന്നെ പെട്ടന്ന് തന്നെ അവൾ എന്നെ തിരിച്ചറിഞ്ഞു. അവളുടെ അടുത്തേക്ക് നീങ്ങിയ എന്നെ അവൾ പെട്ടന്ന് ഒറ്റ തള്ളിനു മാറ്റിയിട്ടു പിന്നിലേക്ക് ഓടി. ഹോട്ടലിന്റെ അടുക്കള വഴി അവൾ പുറത്തേക്കുള്ള വഴി വെളിയിലേക്ക് ഓടി.. അവൾക്ക് പിന്നാലെ ഞാനും..
‘സാറെ.. അവൾ.. സീത.. ഡ്യൂപ്ലിക്കേറ്റ് പോലീസ്..’
അവൾക്ക് പിറകെ ഓടുന്ന വഴിയിൽ ഞാൻ ഫോൺ എടുത്തു ജോർജ് സാറിനെ വിളിച്ചു
