‘കുറച്ചു കഴിക്ക്.. വെള്ളം കുടിച്ചത് പോലെ ഇതും ഓവർ ആക്കരുത്. അതിന്നൂടെ എനിക്ക് കൂട്ട് വന്നു നിക്കാൻ കഴിയത്തില്ല..’
എന്റെ കഴിപ്പ് കണ്ടു അമർഷത്തോടെ അവൾ പറഞ്ഞു. ഉള്ളിൽ വിശപ്പ് കിടന്നു തിളയ്ക്കുമ്പോ കൂടെ ഇരിക്കുന്നവൻ വെട്ടി വിഴുങ്ങുന്ന കാണുമ്പോൾ അവൾക്ക് അമർഷം തോന്നാം. പഴം കഴിക്കുന്നത് ഒരു നല്ല ഐഡിയ അല്ലെന്ന് തോന്നിയത് കൊണ്ട് അത് കഴിക്കാനും വയ്യ..
‘ഇത് കഴിക്കാതെ അധികം ദൂരം ഒന്നും നമ്മൾ നടക്കാൻ പോണില്ല. എവിടേലും തളർന്നു വീഴും.. എനിക്ക് ഇപ്പോൾ ജീവൻ ആണ് വലുത്..’
ഞാൻ പറഞ്ഞു
‘ഞാൻ തളർന്നു വീഴൊന്നും ഇല്ല..’
അവൾ പറഞ്ഞു.
ഞാൻ കഴിപ്പ് തുടർന്നു. അവൾ ആണേൽ ഞാൻ കഴിക്കുന്നത് ആർത്തിയോടെ നോക്കുന്നുമുണ്ട്. എന്നാൽ ആ പഴത്തോട്
അവൾക്ക് ഒട്ട് കഴിക്കാൻ താല്പര്യവും ഇല്ല
‘കയ്പ്പ് ഉണ്ടോ അതിന്..?
അവൾ എന്നോട് ഒരു സംശയം പോലെ ചോദിച്ചു
‘കയ്യ്പ്പും ഇല്ല രുചിയും ഇല്ല.. കുറച്ചു കഴിച്ചു നോക്ക്. നീ കരുതുന്ന പോലെ വിഷം ഒന്നുമില്ല..’
ഞാൻ ഒരു പഴം അവൾക്ക് നേരെ നീട്ടി
‘എനിക്ക് വേണ്ട..’
ചെറിയ ചാഞ്ചാട്ടം ഉണ്ടെങ്കിലും അവൾ പഴയ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു..
‘നല്ല വിശപ്പ് ഉണ്ടെന്ന് എനിക്ക് അറിയാം.. ഇത് കഴിക്ക്..’
ഞാൻ പഴം വീണ്ടും നീട്ടി അവളോട് പറഞ്ഞു
‘എനിക്ക് വിശപ്പ് ഒന്നൂല്ല..’
അവൾ പറഞ്ഞു
നുണ പറഞ്ഞു അടുത്ത നിമിഷം തന്നെ അവളുടെ പിടി വീണു. വിശപ്പ് ഇല്ലെന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം അവളുടെ വയറ്റിൽ നിന്നൊരു ശബ്ദം വന്നു.. വയർ കാലി ആയി കിടക്കുമ്പോ ഇടയ്ക്ക് ഉണ്ടാകുന്ന സൗണ്ട് ആണ്..
‘എന്താ ഇപ്പോൾ ഒരു സൗണ്ട് കേട്ടത്…?
അവളുടെ വയറ്റിൽ നിന്ന് ഗുളുഗുളു സൗണ്ട് കേട്ട് ഞാൻ ചോദിച്ചു..
‘എന്ത് സൗണ്ട്…?
വയറ്റിൽ നിന്ന് ഗുളുഗുളു കേൾക്കാൻ തുടങ്ങിയപ്പോ അവളുടെ കൃത്രിമ ഗൗരവം പൊഴിഞ്ഞു വീണു.. എന്നാലും പിടികൊടുക്കാതെ ഒന്നും അറിയാത്ത പോലെ അവൾ അഭിനയിച്ചു..
‘നീ കേട്ടില്ലേ..? ഗുളുഗുളു എന്നൊരു സൗണ്ട്.. നിന്റെ അടുത്ത് നിന്നാണ്..’
ഞാൻ അവൾ ഇരിക്കുന്ന അവിടെ എന്തോ ഉള്ളെന്ന രീതിയിൽ നോക്കി.. കാര്യം മനസിലായി എങ്കിലും അവളെ ഇങ്ങനെ വട്ടാക്കുന്നത് ഒരു രസമുണ്ട്..
‘ഇവിടെ ഒന്നും അങ്ങനെ സൗണ്ട് ഇല്ല.. നിനക്ക് തോന്നുന്നത് ആണ്..’
അവൾ കള്ളത്തരം വിടാതെ പറഞ്ഞു
‘ഇല്ല.. ദേ ഇപ്പോൾ കൂടി കേട്ടു..
ഗുളുഗുൾ ഗുളുഗുൽ എന്ന്..’
ഞാൻ വീണ്ടും പറഞ്ഞു
‘അത്… അത് ആ പക്ഷിയാ..’
കള്ളത്തരം പൊളിഞ്ഞു എങ്കിലും വയറ്റിൽ ഗുളുഗുളു എടുക്കുന്നു എന്ന കാര്യം ഏറ്റെടുക്കാൻ മടിച്ചു കൊണ്ട് അവൾ മേലേ കൊമ്പിൽ ഇരിക്കുന്ന കിളിയെ നോക്കി പറഞ്ഞു..
‘ആ കിളി ആണോ ഈ സൗണ്ട് ഉണ്ടാക്കിയെ..?
ഞാൻ അവളോട് ചോദിച്ചു
‘അതേ..’
നിഷ്കളങ്കമായ ഒരു പരുങ്ങലിൽ അവൾ പറഞ്ഞു
‘ഓ.. അത് ബുൾബുൾ പക്ഷി ആണ്.. അതാണ് ഒരു ഗുൾഗുൾ ശബ്ദം അതിന്..’
ഞാൻ അവളെ ആക്കി പറഞ്ഞു.. അവൾ പെട്ടന്ന് മുഖം തിരിച്ചു ഇരുന്നു …
‘ബുൾബുള്ളിന് പഴം വേണോ..? ഇന്നാ പഴം.. ഇനി ശബ്ദിക്കരുത്..’
ഞാൻ പഴം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..
പെട്ടന്ന് അവൾ തല ചെരിച്ചു എന്നെ നോക്കി. അപ്പോൾ ഞാൻ പെട്ടന്ന് കൈ ഉയർത്തി പഴം ആ പക്ഷിക്ക് നേരെയാക്കി.. പക്ഷിയോട് എന്ന രീതിയിൽ തന്നെ ഞാൻ പിന്നെയും സംസാരിച്ചു
‘ബുൾബുൾ.. ഇപ്പോൾ പഴം തിന്നില്ലേൽ പിന്നെ വിശക്കുമ്പോൾ പഴമുള്ള മരം മുന്നിൽ പെടണമെന്നില്ല കേട്ടോ.. അപ്പോൾ വല്ല പുഴുവിനെയും മണ്ണിരയെയും ഒക്കെ തിന്ന് വിശപ്പ് അടക്കേണ്ടി വരും.. ഞാൻ പറഞ്ഞേക്കാം..’
പക്ഷിയെ നോക്കി ഞാൻ പറഞ്ഞത് അവൾക്ക് ശരിക്ക് കൊണ്ടു. ആ ഒരു സാഹചര്യം മുന്നിൽ വന്നേക്കും എന്ന ഭയത്താൽ ആ പഴം തിന്നാൻ അവൾ നിർബന്ധിത ആയി..
എന്റെ കൈയിൽ നിന്ന് വലിയ താല്പര്യം ഇല്ലാത്ത പോലെ ആ പഴം വാങ്ങി അവൾ പതിയെ കടിച്ചു. കടിക്കുന്നതിന് മുമ്പ് തന്നെ എന്തോ വലിയ ചവർപ്പ്
ഉണ്ടെന്ന ഭാവത്തിൽ ആണ് അവൾ കടിച്ചത്. ഞാൻ ആണെങ്കിൽ വലിയ മധുരം കഴിക്കുന്ന ഭാവത്തിൽ കഴിക്കാനും തുടങ്ങി.. ഇവിനിതെന്തൊരു മൈരൻ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. ആദ്യത്തെ രണ്ട് കടി കഴിഞ്ഞപ്പോ പഴത്തിന്റെ രുചി അവൾക്ക് മനസിലായി. വലിയ പ്രശ്നം ഇല്ലെന്ന് തോന്നിയപ്പോ അവളും എന്നെ പോലെ പഴം വെട്ടി അടിക്കാൻ തുടങ്ങി.. രണ്ടെണ്ണം തിന്ന് കഴിഞ്ഞു എന്നേക്കാൾ ആർത്തിയോടെ പഴം കടിച്ചു പറിക്കുന്ന അവളെ ആണ് ഞാൻ പിന്നേ കണ്ടത്.. പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു .
